കൊച്ചിയിൽ മികച്ച ബർഗറുകൾ എവിടെ കിട്ടും എന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് പനമ്പിള്ളി നഗറിലെ The Burgery In എന്ന സ്ഥാപനം ആണ്. അതേ അതിന് കാരണവും ഉണ്ട്.

കൊച്ചി പനമ്പിള്ളി നഗറിലെ The Burgery In വെറുമൊരു ബർഗർ ജോയിന്‍റ് അല്ല. അതിന്‍റെ അമരക്കാരൻ വി എച്ച് നിസാറിന്‍റെ കൊടുങ്ങല്ലൂരിലെ വീട്ടിലെ അടുക്കളയിൽ നിന്ന് തുടക്കം കുറിച്ച വിജയഗാഥയാണിത്.

2020-ൽ ഒരു എളിയ ക്ലൗഡ് കിച്ചണായിട്ടായിരുന്നു തുടക്കം. നിസാറിന്‍റെ വ്യത്യസ്തമായ കാഴ്ചപ്പാടും അതീവ സ്വദിഷ്ടമായ രീതിയിൽ ബർഗറുകൾ നിർമ്മിക്കാനുള്ള ഇഷ്ടവും കൂടിചേർന്നപ്പോൾ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഒരു സക്സസ്സ് സ്റ്റോറി അവിടെ രൂപപ്പെടുകയായിരുന്നു.

2021-ൽ നിസാറിന്‍റെ ഉറ്റസുഹൃത്ത് രാഹുൽ ബിനേഷ് ഈ സംരംഭത്തിൽ പങ്കാളിയായി മാറിയതാണ് വഴിത്തിരിവായത്. 2022-ൽ കൊടുങ്ങല്ലൂരിൽ ആദ്യത്തെ ഫിസിക്കൽ ഔട്ട്‌ലെറ്റ് തുറന്ന് അവർ ഒരു ധീരമായ ചുവടുവെപ്പ് നടത്തി.

തുടർന്ന് നിസാറിന്‍റെ ഭാര്യാപിതാവ് പി ശശികുമാർ കൂടി പങ്കാളിയാകുകയും നിസാറിന്‍റെ സഹോദരൻ നാസർ നിക്ഷേപകനായി ചേരുകയും ചെയ്‌തതോടെ ബിസിനസ് പുതിയ തലങ്ങളിലേക്കു നീങ്ങി. ഒരു വർഷത്തിനുള്ളിൽ, ദി The Burgery In കൊച്ചിയിൽ അവരുടെ സിഗ്നേച്ചർ റെസ്റ്റോറന്‍റ് തുറന്നു. അധികം താമസിയാതെ "കൊച്ചിയിലെ ഏറ്റവും മികച്ച ബർഗർ" എന്ന അഭിമാനകരമായ പദവിയും സ്വന്തമാക്കി.

വിജയത്തിന്‍റെ രഹസ്യം

വൈവിധ്യമാർന്ന ബർഗറുകൾ രുചികരമായ പിസ്സകൾ, പാസ്ത, വിശിഷ്ടമായ മോക്ക്‌ടെയിലുകൾ, സമ്പന്നമായ ഷേക്കുകൾ, അതുല്യമായ ഡസർട്ടുകൾ... ഇങ്ങനെ The Burgery In വേറിട്ട രുചി തേടുന്നവർക്ക് ആനന്ദത്തിന്‍റെ പര്യായമായി മാറി. ഒരു ബർഗർ ജോയിന്‍റ് എന്ന നിലയിൽ മാത്രമല്ല, ഒരു കംപ്ലീറ്റ് ഡൈനിംഗ് എക്സ്പീരിയൻസ് എന്ന നിലയിലും ഈ സ്ഥാപനം ഇടം നേടി കഴിഞ്ഞു. വിട്ടു വീഴ്ച ഇല്ലാത്ത ഗുണനിലവാരമാണ് ബർഗറിയെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത്. സോസുകളും പാറ്റീസുകളും അടക്കം എല്ലാ ചേരുവകളും സ്വന്തം കിച്ചണിൽ തന്നെ തയ്യാറാക്കുന്നവയാണ്. ഒന്നും ഔട്ട്‌സോഴ്‌സ് ചെയ്യപ്പെടുന്നില്ല. അതിനാൽ ഓരോ ബൈറ്റ്സിലും ആ പുതുമയും രുചിയും ഒപ്പത്തിനൊപ്പം. നിലനിൽക്കുന്നു. ഈ സമർപ്പണം, ബർഗറിക്ക് അന്തർദേശീയ മികവിന്‍റെ നിലവാരം പുലർത്തുന്ന പ്രശസ്തി നേടിക്കൊടുത്തു. അങ്ങനെ The Burgery In വെറുമൊരു റെസ്റ്റോറന്‍റ് മാത്രമല്ല എന്ന് ഉറപ്പിച്ചു പറയാം. അത് പാഷന്‍റെയും പങ്കാളിത്തത്തിന്‍റെയും ഗ്യാസ്ട്രണോമിക് മികവിന്‍റെയും ഉത്തമമായ തെളിവാണ്.

the burgery in

യഥാർത്ഥത്തിൽ കൊച്ചിയിൽ മികച്ച ബർഗറുകൾ എവിടെ കിട്ടും എന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് പനമ്പിള്ളി നഗറിലെ The Burgery In എന്ന ഈ സ്ഥാപനം ആണ്. കണ്ണും പൂട്ടി ഈ സ്ഥലം ആർക്കും ശുപാർശ ചെയ്യാൻ കഴിയും, കേരളത്തിൽ എവിടെയും ഇത്രയും രുചികരമായ ബർഗറുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല എന്നുറപ്പാണ്. ഇവിടത്തെ ബർഗർ ബണ്ണുകൾ അവിശ്വസനീയമാംവിധം മൃദുവാണ്, ചിക്കൻ, ബീഫ് ബർഗറുകൾ എന്നിവ ആകട്ടെ സൂപ്പർ ടേസ്റ്റി!

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...