കേരളത്തിൽ വളർന്നവർക്ക് ഓണം ഒരു ആഷോഷത്തിനപ്പുറം നൊസ്റ്റാൾജിയ ഉണർത്തുന്ന, അതിശയിപ്പിക്കുന്ന വികാരമാണ്. ഓണം ഇങ്ങടുത്തുവരുമ്പോൾ അന്തരീക്ഷത്തിന് പോലും മാന്ത്രികഭാവം കൈ വരും…
കള്ളക്കർക്കിടകത്തിന്‍റെ കറുത്ത മൂടുപാടം മാറ്റി പ്രകൃതി സ്വർണ വെയിൽ പട്ട് ചുറ്റുന്ന സമയം.. അന്തരീക്ഷത്തിലെവിടേയും ചിങ്ങക്കാറ്റിന്‍റെ മർമ്മരം, കായ വറുക്കുന്നതിന്‍റെ സുഗന്ധം, പൂക്കളുടെ സംഗീതം… ആങ്ങനെ ഓണ ദിനങ്ങൾ അനുഭവിച്ചറിഞ്ഞു മാത്രം വിശദീകരിക്കാൻ കഴിയുന്ന സവിശേഷ വികാരമാണ്..
കുട്ടികൾക്കാവട്ടെ അവർ കാത്തിരുന്ന സ്‌കൂൾ അവധിക്കാലത്തിന്‍റെ ആവേശമാണ്. ഒരു മേൽക്കൂരയ്ക്ക് കീഴിൽ ബന്ധുക്കളും കൂട്ടുകാരുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ സന്തോഷം. ഓണ പൂക്കളത്തിനായി കുട്ട നിറയെ പൂക്കൾ ശേഖരിക്കാനുള്ള ആഹ്ളാദം, മുതിർന്നവർ സ്നേഹപൂർവ്വം സമ്മാനിച്ച പുത്തൻ ഓണക്കോടി ധരിക്കുന്നതിന്‍റെ അഭിമാനം.
ലോകത്തിന്‍റെ ഏത് കോണിലായാലും ഓരോ മലയാളിയും ഓണത്തിന്‍റെ സ്വന്തം പതിപ്പ് ഹ്യദയത്തിൽ ചേർത്തു വെയ്ക്കുന്നു. ചിലർക്ക് നിലത്തിരുന്നു വാഴയിലയിൽ സദ്യ വിളമ്പിക്കഴിക്കുന്നതിന്‍റെ ഉഷ്മളതയാണത്. അടുക്കളയിൽ നിന്ന് പായസത്തിന്‍റെ സുഗന്ധം ഒഴുകി എത്തുമ്പോൾ ടിവിയിൽ ഓണത്തിന്‍റെ പ്രത്യേക പരിപാടികൾ കാണുന്ന സന്തോഷം ചിലർക്ക്. അങ്ങനെ എന്നും നിലനിൽക്കുന്ന ഓർമ്മയായി ഓരോ ഓണവും മാറുന്നു.
കേരളത്തിനകത്തും പുറത്തും വളർന്നു വരുന്ന ക്ലോതിങ് ബ്രാൻഡ് ആയ മൈ ഡെസിഗ്‌നേഷൻ യഥാർത്ഥത്തിൽ ഈ ഓർമ്മകളെ ചേർത്തുപിടിക്കുകയാണ്. ഇവിടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുക മാത്രമല്ല മലയാളത്തനിമയുടെ സംസ്കൃതിയുടെ കഥകൾ അഭിമാനത്തോടെ നമുക്ക് ധരിക്കാൻ നൂലിഴയിൽ തുന്നിച്ചേർക്കുകയാണ്. ഒരു മലയാളിയായി വളർന്നതിന്‍റെ നൊസ്‌റ്റാൾജിയയെ അങ്ങനെ ഓരോ ഓണവേളയിലും സജീവമാക്കുന്നു.
മൈ ഡെസിഗ്നേഷൻ ഓണം
ഓരോ വർഷവും ഓണം അടുക്കുമ്പോൾ ആവേശം കൊണ്ട് ഞങ്ങളുടേയും ഹൃദയമിടിപ്പു കൂടുകയാണ്. അത് ആഘോഷങ്ങൾക്ക് വേണ്ടി മാത്രമല്ല, പുതിയ ഡി സൈൻ സൃഷ്ടിക്കുന്നതിന്‍റെ സന്തോഷ ത്തിലും കൂടിയാണ്. ശരിക്കും ഒരു സ്‌റ്റൈ ൽ സ്റ്റേറ്റ്‌മെന്റ് എന്നതിനപ്പുറം ആളുക ളെ അവരുടെ വേരുകളെക്കുറിച്ച് ഓർമ്മി പ്പിക്കാൻ കൂടിയുള്ളതാണ് ഈ വേള. നൊ സ്‌റ്റാൾജിയ ഉണർത്താനും ബന്ധങ്ങൾ കൂട്ടിയിണക്കാനും എവിടെയും ഓണാ ഘോഷത്തിൻറ ആരവം ഉയർത്താനും
ഉതകുന്നതാണ് മൈഡെസിഗ്‌നേഷൻ ഓരോ ഫാഷൻ ഡിസൈനും.
ബോൾഡ് എംബ്രോയ്ഡറി ചെയ്തത വടംവലി ഡിസൈൻ മുതൽ ചുവർചിത്ര കലവരെ, പ്രിയപ്പെട്ട ഓണത്തിന്‍റെ രൂപ ങ്ങൾ പകർത്തുന്ന പ്രിൻറുകൾ വരെ. ന മ്മുടെ ഊർജ്ജസ്വലമായ പൈതൃകത്തെ ആഘോഷിക്കുന്ന സൃഷ്ടികൾ ആണ്. കേരളത്തിന്‍റെ പാരമ്പര്യ തനിമയും ഊ ഷ്‌മളതയും കലകളും സമന്വയിപ്പിക്കുന്ന നിറങ്ങളും ഡിസൈനുകളും പ്രത്യേകമാ al contrastrasoning any lanzarawaars can ന്നിയെടുത്തിരിക്കുന്നു. ഒട്ടും വിട്ടുവീഴ്ച്ചയില്ലാത്ത ആ രൂപകൽപ്പന കൊണ്ടാണ് മുംബൈ പോലുള്ള സ്‌ഥലങ്ങളിൽ കേരള ഷർട്ട് തരംഗമായത്. സംസ്ഥാനത്തിന് പുറത്തുള്ള ആളുകൾ പോലും നമ്മുടെ സംസ്കാരത്തെ സ്വന്തം എന്ന് സ്വീകരിക്കുന്നത് അഭിമാനാർഹമാണ്.
ബാലരാമപുരത്തെ പരമ്പരാഗത നെയ്ത് സമൂഹവുമായുള്ള സഹകരണമാണ് മൈഡെസിഗ്നേഷൻ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്ന്. തലമുറകളായി അവർ കേരളത്തിന്‍റെ കൈത്തറി പൈതൃകത്തിന്‍റെ സൂക്ഷിപ്പുകാരാണ്. അവരുമായുള്ള പങ്കാളിത്തം തുണിത്തരങ്ങളിൽ മാത്രമല്ല ശാക്‌തീകരണം, സംരക്ഷണം, അംഗീകാരം എന്നിവയും ലക്ഷ്യമിടുന്നു. പാരമ്പര്യത്തോടുള്ള ആദരവ് എന്ന നിലയിലും തദ്ദേശീയമായ ഫാഷനോടുള്ള പ്രതിബദ്ധത എന്ന നിലയിലും അവരുടെ പാരമ്പര്യത്തെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു. അതിനോടുള്ള ജനങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു.
ഓണക്കോടി സമ്മാനം
ഹൃദയങ്ങളെ നിറയ്ക്കുന്ന മറ്റൊരു അധ്യായം- അതാണ് ക്യൂറേറ്റഡ് ഓണക്കോടി സമ്മാനപ്പൊതികൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപ കൽപ്പന ചെയ്ത ഈ ഫെസ്റ്റിവൽ ബോക്സ് സന്തോഷവും ആശ്ചര്യവും ഗൃഹാതുരത്വവും നൽകുന്നു. ആളുകൾക്ക് അവരുടെ ബാല്യകാലം ഓർത്തു കൊണ്ട് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മഹത്തായ ഓണം പങ്കിടാനുള്ള അവസരം ഒരുക്കുന്നു. “ഈ വർഷം എന്റെ ഓണാഘോഷം പൂർണമാക്കിയത് മൈ ഡെസിഗ്നേഷൻ ആണ്” എന്ന് കേൾക്കുന്നത് എത്ര സന്തോഷമാണ്.
നാട്ടിൽ നിന്ന് ആഗോളതലത്തിലേക്ക്
വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ ലേബലായിട്ടാണ് തുടക്കം. കേരളത്തിന്‍റെ ഊർജ്ജസ്വലമായ സംസ്കാരത്തെ ആഘോഷിക്കുന്ന ആഗോള സാന്നിധ്യമുള്ള ഒരു സൗഹൃദ ബ്രാൻഡായി മൈ ഡെസിഗ്നേഷൻ ഇപ്പോൾ വളർന്നിരിക്കുന്നു.