സിന്ദൂരക്കുറി ചാർത്തി, കുപ്പിവളയിട്ട് കുങ്കുമ വർണ്ണത്തിലുള്ള മനോഹരമായ കോട്ടൺ സാരി ചുറ്റി പുഞ്ചിരിയോടെ ആ പെൺകുട്ടി കടന്നു വന്നു. കണ്ടാൽ വെളുത്തുമെലിഞ്ഞൊരു ഉത്തരേന്ത്യൻ സുന്ദരി. ചെമ്പു നിറമുള്ള നീണ്ട മുടി സുന്ദരമായി ചീകി കുളിപ്പിന്നലിട്ടിരിക്കുന്നു. തനി മലയാളി സ്‌റ്റൈൽ തന്നെ. പാരിസ് ലക്ഷ്‌മി. അവളുടെ പേരിൽ പോലുമുണ്ട് ഭാരതീയത. ഇന്ത്യയേയും ഇന്ത്യൻ സംസ്‌കാരത്തേയും കലകളേയും സ്‌നേഹിച്ച് കടൽകടന്നു വന്ന സുന്ദരിക്കുട്ടി ഇപ്പോൾ മലയാളത്തിന്‍റെ മരുമകളാണ്. ഭാരതത്തിന്‍റെ യശസുയർത്തുന്ന നർത്തകിയും!

അഞ്ചു വർഷത്തെ പ്രണയത്തിനിടയിലാണ് ഫ്രഞ്ച് സ്വദേശി മരിയം സോഫിയ ലക്ഷ്‌മി എന്ന പാരിസ് ലക്ഷ്‌മിയും പ്രശസ്‌ത കഥകളികലാകാരൻ പള്ളിപ്പുറം സുനിലും വിവാഹിതരായത്. ഇത് കേവലം യാദൃച്‌ഛികമായ സംഭവങ്ങളല്ല, ആലോചിച്ചുറപ്പിച്ച തീരുമാനങ്ങൾ. യഥാർത്ഥത്തിൽ ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊരു സംസ്‌കാരത്തിലേക്കുള്ള തീർത്ഥാടനം. ലക്ഷ്‌മിയേപ്പോലെ കടൽ കടന്ന് വരുന്ന വധുക്കൾക്ക് മറുനാട്ടിലേക്കുള്ള ഈ യാത്ര ഒരു കൂടുമാറ്റം തന്നെയാണ്. ആന്തരികമായും ബാഹ്യമായും. ഇങ്ങനെ വന്ന വധുക്കളിൽ ഒരു തീർത്ഥാടനം പോലെ ഈ മാറ്റത്തെ കാണുന്ന വിദേശയുവതിയാണ് പാരിസ് ലക്ഷ്‌മി.

ഫ്രഞ്ച് കവി ക്വിനോവസിന്‍റേയും ചിത്രകാരി പെട്രീഷ്യയുടേയും മകളാണ് ലക്ഷ്‌മി. 30 വർഷം മുമ്പാണ് ലക്ഷ്‌മിയുടെ മാതാപിതാക്കൾ ആദ്യമായി ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അന്നു മുതൽ ഇന്ത്യൻ സംസ്‌കാരത്തോടും നൃത്ത സംഗീതകലകളോടും അടങ്ങാത്ത അഭിനിവേശം ആയി. ഇന്ത്യൻ കലകളോടുള്ള സ്‌നേഹം നിമിത്തമാണ് സ്വന്തം മക്കൾക്ക് ലക്ഷ്‌മിയെന്നും നാരായണനെന്നും അവർ പേരു നൽകിയതു പോലും.

“ഡാൻസ് എനിക്ക് കുട്ടിക്കാലം മുതൽ വളരെ ഇഷ്‌ടമാണ്. ഞാൻ ഫ്രാൻസിൽ വച്ച് നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. ഒമ്പതാം വയസ്സിൽ ഭരതനാട്യം കാണാനിടയായ ശേഷം അതു പഠിക്കാൻ ഞാൻ ഇഷ്‌ടപ്പെട്ടു” ലക്ഷ്‌മി പറയുന്നു. ആയിടയ്‌ക്ക് കേരളത്തിൽ വന്നപ്പോൾ ഫോർട്ടുകൊച്ചിയിൽ വച്ചാണ് പിതാവിനൊപ്പം പള്ളിപ്പുറം സുനിൽ എന്ന കഥകളി കലാകാരനെ ലക്ഷ്‌മി പരിചയപ്പെടുന്നത്. അന്ന് കഥകളിയുടേയും ഭരതനാട്യത്തിന്‍റേയും കടുംവർണ്ണങ്ങൾ ലക്ഷ്‌മിയുടെ മനസ്സിനെ ത്രസിപ്പിച്ചു. “പത്ത് വർഷങ്ങൾ കഴിഞ്ഞ് പത്മ സുബ്രഹ്‌മണ്യത്തിനു കീഴിൽ ഭരതനാട്യം പഠിക്കാൻ ഇന്ത്യയിൽ എത്തിയപ്പോഴാണ് സുനിലിനെ വീണ്ടും കാണുന്നത്. ഇതിനിടയിൽ പിതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു സുനിലിന്.

“ലക്ഷ്‌മിക്ക് കലയോടുള്ള ആത്മാർത്ഥത ബോധ്യപ്പെട്ടപ്പോൾ എനിക്ക് വലിയ ആരാധന തോന്നി” പള്ളിപ്പുറം സുനിൽ പറയുന്നു. “നാട്ടിലുള്ളവർ പോലും ഇന്ത്യൻ കലകളെ ഇത്ര ബഹുമാനത്തോടെ സ്വീകരിക്കില്ല” തുടക്കത്തിൽ ഇന്ത്യയിൽ നിരവധി സ്‌ഥലങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ ലക്ഷ്‌മിക്ക് കഴിഞ്ഞത് സുനിലിന്‍റെ പിന്തുണ കൊണ്ടായിരുന്നു. ലക്ഷ്‌മിക്ക് സുനിലിനെ വിവാഹം കഴിക്കാൻ താൽപര്യമാണെന്നറിഞ്ഞപ്പോൾ ലക്ഷ്‌മിയുടെ രക്ഷിതാക്കൾക്കും സമ്മതമായി.

2012 ഫെബ്രുവരിയിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അന്ന് ലക്ഷ്‌മിയുടെ മാതാപിതാക്കളും സഹോദരനും എത്തിയിരുന്നു. സുനിലിന്‍റെ ഭാര്യയായ ശേഷം വൈക്കത്ത് കലാശക്‌തി എന്ന സ്‌ഥാപനം നടത്തുകയാണ് ലക്ഷ്‌മി. ഇവിടെ കഥകളിയും ഭരതനാട്യവും പഠിപ്പിയ്‌ക്കും. 40 ഓളം ശിഷ്യകളുണ്ട് ലക്ഷ്‌മിക്ക്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...