ഷീനാമ്മ കണ്ണാടിയിൽ കണ്ട തന്‍റെ പ്രതിരൂപത്തെ ചാഞ്ഞും ചെരിഞ്ഞും നോക്കി. ശരീരഭംഗിക്ക് അൽപം ഉടവുതട്ടിയിട്ടുണ്ട്. ഈയിടെയായി രാവിലെ എണീറ്റുള്ള നടക്കാൻ പോക്കങ്ങു കുറഞ്ഞു. രാവിലെ മഴയാണേൽ പിന്നെ പറയുവേം വേണ്ട. നടുവേദന വിടാതെ പിന്തുടരുന്നത് കൊണ്ട് മുറ്റമടിക്കാൻ മാത്രം ഒരാളെ അടുത്തിടെ കുര്യച്ചായൻ ഏർപ്പാടാക്കിയിരുന്നു. "സൂസന്ന" അല്ലറ ചില്ലറ പണിയും ജാതിക്കാ പെറുക്കും ഒക്കെ കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ കൂടുതലുള്ള വിഭവത്തിന്‍റെ ഒരു പങ്ക് കൊടുത്തു വിടും. ഇവിടെ വിശേഷാൽ എന്തെങ്കിലുമാണേൽ മാത്രം.

ചിക്കൻ 65 ആണ് ഷീന അസ്സലായി ഉണ്ടാക്കാറുള്ളത്. ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. അതിൽ ഒരു പങ്ക് അടുത്ത വീട്ടിലെ ജയന്തിക്ക് കൊടുത്തിട്ടേ അവർ കഴിക്കൂ. അവിടുത്തെ കുഞ്ഞുങ്ങൾക്ക് കൊടുത്തില്ലേൽ എന്ത് വിചാരിക്കുന്നൊരു തോന്നൽ. റയാൻ മോനിവിടെ ഉണ്ടെങ്കിൽ എന്നും പരാതിയാ അവന്. "ഈയമ്മ ഉണ്ടാക്കുന്നത് അയാലോക്കക്കാർക്ക് വേണ്ടിയാണോ അതോ ഇവിടെ ഉള്ളോർക്കാണോന്ന്. പിള്ളേരില്ലാത്തപ്പോ മിച്ചം വരുന്നത് കേറിയും ഇറങ്ങിയും താൻ തന്നെ കഴിച്ചു തീർക്കും.

അഞ്ചു കിലോയാ ഇപ്പോൾ തൂക്കം കൂടിയത്. ഈ മാസം നാലു കല്യാണം, രണ്ടു മാമോദീസ, ഒരു കേറിത്താമസം എന്നിവ വന്നു. നല്ല സുഖമായിട്ടങ്ങു കഴിച്ചു. ഇന്നലെ ലാബിൽ പോയി നോക്കിയപ്പോ ആകെ അന്ധാളിച്ചു പോയി. എത്രയാ കൊളസ്ട്രോൾ കൂടിയത്. പരി പാടിക്ക് പോയാൽ അതിനു വിളിച്ചവരു ടെ കാശ് വെറുതെ കളയണ്ടല്ലോ എന്നോർത്ത് മൂക്കു മുട്ടെ കഴിക്കും, അതിപ്പോ ഇങ്ങനേമായി.

മുറ്റമടിച്ചു കയറി വന്ന സൂസന്നയെ ആദ്യമായി കാണുന്ന പോലെ ഷീന നോക്കിപ്പോയി. തെല്ലും ദുർമ്മേദസ്സില്ല. രണ്ടു വീട്ടിലെ പണി ചെയ്തും തൊഴിലുറപ്പിനു പോയുമൊക്കെ ഭർത്താവില്ലാത്ത കുറവറിയിക്കാതെ മക്കളെപ്പോറ്റുന്നു.

“എന്താ ചേച്ചി... ഇങ്ങനെ മിഴിച്ചു നോക്കുന്നേ?" ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് സ്‌ഥലകാല ബോധം വണ്ടെടുത്തു.

"ഞാനേ... എന്തൊക്കെയോ ഓർത്തിരുന്നു പോയി സൂസേ. എത്ര പെട്ടെന്നാ സമയം കടന്നു പോയത്. ഇച്ചിരി വ്യായാമം ഒക്കെ ചെയ്യണോന്നു ഞാൻ എന്നും ഓർക്കും. കുര്യച്ചായനാണേൽ എന്നും രാവിലെ നടക്കാൻ പോകും അങ്ങേര് നാൾ കഴിയും തോറും ചെറുപ്പമായി വരുന്നു. അപ്പുറത്തെ ജയന്തി ഏതാണ്ട് "സുംബ" ഡാൻസ് ഒക്കെ കളിക്കാൻ പോകും. എന്നേം വിളിച്ചതാന്നേ. ഈ തടീം വെച്ച് എനിക്ക് പത്തടി നടക്കാൻ പോലും പറ്റില്ല പിന്നാ."

"അതൊക്കെ വെറുതെ തോന്നുവാ ചേച്ചി. വിചാരിച്ചാൽ എല്ലാം നടക്കും. ഞാൻ അപ്പോൾ പത്താം തരം തുല്യതാ പരീക്ഷ എഴുതാൻ പോവാ. അന്ന് പത്തിൽ തോറ്റേപ്പിന്നെ മടിയായിരുന്നു. ഇച്ചിരി ശമ്പളം കൂട്ടിക്കിട്ടുന്ന ഏതു പണിയും ചെയ്യാൻ എനിക്ക് മനസ്സുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെയും വരുന്നുണ്ട്. ചേച്ചി ജയന്തിയുടെ കൂടെ രണ്ടു ദിവസം പോയി നോക്കിക്കേ. ആദ്യം ഉള്ള ഈ ബുദ്ധിമുട്ടൊക്കെ പമ്പ കടക്കും." അവളുടെ വാക്കുകൾ പകർന്ന ആത്മവിശ്വാസം ഷീനക്ക് അത്ര ചെറുതായിരുന്നില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...