പറഞ്ഞത് കേട്ടോ, സഹോദരിയുടെ വിവാഹത്തിന് നീല സാരി ധരിക്കൂ. പക്ഷേ പിങ്ക് ചുരിദാർ ധരിക്കരുത്. അത് ഒട്ടും ചേരില്ല എന്ന് തോന്നുന്നു. പിന്നെ ശനിയാഴ്ച പോകാനും തിങ്കളാഴ്‌ച തിരിച്ചു വരാനും ഞാൻ ടിക്കറ്റ് റിസർവേഷൻ ചെയ്തിട്ടുണ്ട്. അതിനാൽ അത്രയും ലഗേജ് മാത്രം പായ്ക്ക് ചെയ്യുക.” എന്ന് പറഞ്ഞുകൊണ്ട് സമീർ ഓഫീസിലേക്ക് പോയി. അനു അപ്പോൾ തന്‍റെ മാതാപിതാക്കളുടെ വീട്ടിൽ എത്തുമ്പോൾ എന്ത് ധരിക്കും. എപ്പോൾ പോയി തിരിച്ചുവരും.
എന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അവളുടെ ആഗ്രഹങ്ങളിൽ അവൾക്ക് ഒരു പങ്കുമില്ല എന്ന മട്ടിൽ സമീർ എല്ലാം സ്വയം തീരുമാനിച്ചു. മറുവശത്ത് ശൈലേഷ് തന്‍റെ മുറിയിൽ നിന്നുകൊണ്ട് ഭാര്യയോട് വിളിച്ചു ചോദിക്കുകയായിരുന്നു. അവൾ അയാൾക്കുള്ള വസ്ത്രങ്ങൾ പുറത്തെടുത്ത് മാറ്റി വച്ചിട്ടില്ല. അപ്പോൾ ഇന്ന് ഓഫീലേക്ക് എന്ത് വസ്ത്രം ധരിക്കുമെന്ന് ആണ് ചോദ്യം. മുഴുവൻ വാർഡ്രോബും നോക്കിയതിന് ശേഷവും അയാൾക്ക് സ്വയം എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല. സവിതയുടെ ഇഷ്‌ടത്തിനനുസരിച്ച് എപ്പോഴും വസ്ത്രങ്ങൾ ധരിക്കുന്നതിനാൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ അയാൾക്ക് ശീലമില്ലാതായി.
രണ്ട് സാഹചര്യങ്ങളിലും ഒരു പങ്കാളിക്ക് ഒരു ഉത്തരവാദിത്തവുമില്ല. എല്ലാം മറ്റേയാൾ ക്രമീകരിക്കുകയോ ചെയ്തു തീർക്കുകയോ ചെയ്യും. അനുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സമീർ ഇതുപോലെ എടുത്തുകൊണ്ടിരിക്കുകയാണ്. എന്ത് ധരിക്കണം, എവിടെ പോകണം അല്ലെങ്കിൽ ഏത് റസ്റ്റോറന്‍റിൽ ഭക്ഷണം, എന്ത് ഓർഡർ ചെയ്യണം ഇതെല്ലാം ആദ്യം തീരുമാനിക്കുന്നത് അവനാണ്. അനു പുഞ്ചിരിച്ചുകൊണ്ട് അവൻ ആഗ്രഹത്തിന് സന്തോഷം പ്രകടിപ്പിക്കുന്നു.
മറുവശത്ത് ഭാര്യയുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാകൂ എന്ന സമാധാനം മാത്രമാണ് ശൈലേഷ് ആഗ്രഹിച്ചത്. അതിനാൽ ഈ സാഹചര്യം നിശബ്ദമായി അംഗീകരിക്കുന്നതാണ് നല്ലതെന്ന് അയാൾക്ക് തോന്നി. അത്തരമൊരു സാഹചര്യത്തിൽ ആ വ്യക്‌തി തന്‍റെ പങ്കാളി വരച്ച വരയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കണം. അത്തരമൊരു പങ്കാളിയെ ആധിപത്യ വ്യക്തിത്വം എന്ന് വിളിക്കുന്നു.
അത്തരമൊരു വ്യക്തി എപ്പോഴും തന്‍റെ അടുത്ത ആളുകളെ തന്‍റെ സ്വാധീനത്തിൽ നിലനിർത്തുന്നു. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ അന്തിമ തീരുമാനങ്ങൾ തന്‍റെ പരമാധികാരമായി കണക്കാക്കുന്നു.
ആധിപത്യം പുലർത്തുന്ന ആളുകൾ വളരെ ഉത്തരവാദിത്തമുള്ളവരും അവരുടെ കുടുംബത്തിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ശ്രമിക്കുന്നവരും മികച്ച തീരുമാനങ്ങൾ എടുക്കുന്നുവരും ആയിരിക്കാം. പക്ഷേ അവരുടെ പങ്കാളിക്ക് അവരുടേതായ അഭിപ്രായവും ധാരണയും ഉണ്ടെന്ന് അവർ മറക്കുന്നു. ചിലപ്പോൾ ആ പങ്കാളിയുടെ തീരുമാനങ്ങൾ അവരുടേതിനേക്കാൾ മികച്ചതായിരിക്കും.
ഒരു ആധിപത്യ വ്യക്തി എപ്പോഴും തന്‍റെ വാദം ശരിയാണെന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇക്കാരണത്താൽ അയാൾ ആരോടെങ്കിലും വഴക്കിടാൻ പോലും സാധ്യതയുണ്ട്. അയാൾക്ക് ഓരോ ജോലിയും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചെയ്യണം. അതേസമയം ഒരു ജോലി ചെയ്യുന്നതിന് മറ്റ് നിരവധി ശരിയായ മാർഗങ്ങളുണ്ടാകാം.
അത്തരമൊരു വ്യക്തിയുടെ പങ്കാളി തികച്ചും സ്വസ്ഥനായിരിക്കും. വീട്ടിലെ പല കുടുംബ ഉത്തരവാദിത്തങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. തന്‍റെ ഹോബികൾക്കായി സമയം കണ്ടെത്താൻ ആ വ്യക്തിക്ക് കഴിയും. എന്നാൽ പലപ്പോഴും അതാവില്ല സംഭവിക്കുന്നത് അധിപത്യം പുലർത്തുന്ന വ്യക്തിയുടെ പങ്കാളിയുടെ വ്യ ക്തിത്വവും നിരാശാജനകമാകും. ഓരോ തീരുമാനത്തിലും അയാൾക്ക് ആരുടെയെങ്കിലും സഹായം ആവശ്യമാണ്. പിന്നെ ഒരു തീരുമാനം എടുക്കേണ്ട ദിവസം വന്നു ചേരുമ്പോൾ അയാൾക്ക് ശരിയായ തീരുമാനം എടുക്കാനുള്ള കഴിവ് ഇല്ലാതാകും. ഒരു ചരടിൽ വലിക്കാവുന്ന എവിടേക്കും നീക്കാവുന്ന ഒരു പാവയെപ്പോലെയാണ് ആ വ്യക്തി മാറുന്നത്.
അത്തരമൊരു പങ്കാളിയുടെ ആത്മവിശ്വാസം ക്രമേണ കുറഞ്ഞുവരുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. പ ക്ഷേ ബന്ധം നിലനിർത്താനായി തന്‍റെ ആത്മവിശ്വാസത്തിന്‍റെ തകർച്ച പോലും സഹിക്കുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടാൽ അത് വളരെ ബുദ്ധിമുട്ടായിത്തീരുന്നു. ഒരു ഡോമിനേറ്റിംഗ് വ്യക്തി പലപ്പോഴും തന്‍റെ പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നു. തന്‍റെ പങ്കാളിയുടെ ആത്മവിശ്വാസം സ്വയം നശിപ്പിക്കുന്നതിലൂടെ ആ വ്യക്‌തി ആത്മവിശ്വാസമുള്ള മറ്റ് ആളുകളിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങുന്നു. പല സ്‌ഥലങ്ങളിലും ഈ സാഹചര്യം വിവാഹമോചനത്തിന് പോലും കാരണമാകുന്നു.
മറുവശത്ത് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടാളികളും പലരും അത്തരം ആളുകളിൽ നിന്ന് അകന്നു മാറാൻ തുടങ്ങുന്നു. കാരണം മറ്റൊരാൾ ആധിപത്യം സ്‌ഥാപിക്കുന്നത് ആർക്കും സഹിക്കാൻ കഴിയില്ല. എല്ലാം ചെയ്തതിനുശേഷവും അത്തരം ആളുകൾ ഒറ്റയ്ക്കായിരിക്കും. നിങ്ങളും അങ്ങനെ ഒരു വ്യക്തിത്വമാണോ? പലപ്പോഴും ആധിപത്യം പുലർത്തുന്ന ആളുകൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു അതായത് അവർ എത്രത്തോളം ആധിപത്യം പുലർത്തുന്നവരാണെന്ന് മനസ്സിലാകുന്നില്ല. അത് മനസ്സിലാക്കാൻ സ്വയം പരിശോധനയ്ക്ക് വിധേയമാകണം. ഇതിനായി നിങ്ങൾക്ക് സ്വയം ചില ചോദ്യങ്ങൾ ചോദിക്കാം.
- എതെങ്കിലും കുടുംബ പ്രശ്‌നത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങൾ അത് കുടുംബത്തിന്‍റെ മുന്നിൽ വയ്ക്കാറുണ്ടോ?
- നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും അന്തിമ തീരുമാനമാണോ?
- കുടുംബത്തിലെ ഒരാൾ ഏത് നിറത്തി ലുള്ള വസ്ത്രം ധരിക്കണമെന്ന് നിങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കാറുണ്ടോ?
- കുടുംബത്തിന്‍റെ തിരഞ്ഞെടുപ്പുകൾ നിങ്ങൾക്ക് ഇഷ്‌ടപ്പെടാത്തതാണോ?
- കുടുംബം നിങ്ങളെ സമൂഹത്തിൽ ഒരു പരിഹാസപാത്രമാക്കി മാറ്റിയേക്കാം എന്നതുകൊണ്ട് നിങ്ങൾ എപ്പോഴും അമിതമായി ഇടപെടുന്നതായി തോന്നാറുണ്ടോ?
- പങ്കാളിയെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും അരക്ഷിതാവസ്‌ഥ തോന്നാറുണ്ടോ?
ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ അതെ എന്നാണെങ്കിൽ നിങ്ങൾക്ക് ഒരു ഡോമിനേറ്റിംഗ് വ്യക്തിത്വമുണ്ടെന്ന് മനസ്സിലാക്കുക. ആധിപത്യം സ്‌ഥാപിക്കുന്നതിൽ നിങ്ങൾക്കോ കുടുംബത്തിനോ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെ എന്തിനാണ് അത് മാറ്റുന്നത് എന്നതാണ്. ഇന്ന് ഈ ചിന്തയിൽ ഒരു പ്രശ്‌നവും ഉണ്ടാകണമെന്നില്ല. കുടുംബത്തിലെ കിരീടം വയ്ക്കാത്ത രാജാവായി നിങ്ങൾ സ്വയം കണക്കാക്കിയേക്കാം. എന്നാൽ ഭാവിയിൽ ഈ അധികാരം മുള്ളായി മാറിയേക്കാമെന്ന് മനസ്സിലാക്കുക.
എങ്ങനെ? ഇതുപോലെ: ഒന്നാമതായി ഓർക്കുക ജീവിത വാഹനം രണ്ട് ചക്രങ്ങളിലും സഞ്ചരിക്കണം. അപ്പോൾ മാത്രമേ അതിന് ശരിയായി നീങ്ങാൻ കഴിയൂ. അല്ലെങ്കിൽ ഒരു ചക്രം മറ്റൊന്നിനെ എത്രത്തോളം വലിച്ചിടും. കാരണം ജീവിതത്തിൽ പങ്കാളിയുടെ സഹായം ആവശ്യമുള്ളപ്പോഴെല്ലാം ആ സഹായം ലഭിക്കില്ല.
രണ്ടാമതായി ഒരിക്കലും ഒരു തീരു മാനവും എടുക്കാത്ത വ്യക്‌തി ഒരു ദിവസം നിരാശനാകും. നിങ്ങളുടെ ജീവിതം മുഴുവൻ നിരാശനായ ഒരു വ്യക്‌തിയോടൊപ്പം ചെലവഴിക്കേണ്ടിവരുന്നത് സങ്കൽപ്പിക്കുക.
എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്നതിലൂടെ കുടുംബത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങളുടെ മേൽ വരും. പിന്നീട് ഒരു ദിവസം ഈ വർദ്ധിച്ച ചുമതല നിങ്ങൾക്ക് ഭാരമായി തോന്നാൻ തുടങ്ങും പക്ഷേ അപ്പോൾ ആരുമായും ഉത്തരവാദിത്തം പങ്കിടാൻ കഴിഞ്ഞെന്നു വരില്ലല്ലോ…
ഒരുമിച്ച് പോകാം
ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വമുണ്ട് അതിൽ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടുന്നു. ഒരു രക്ഷിതാവ് അല്ലെങ്കിൽ പങ്കാളി എന്ന നിലയിൽ ശരിയും തെറ്റും നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം അവനെ പഠിപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ നിങ്ങൾ ചിന്തിക്കുന്നതോ ഇഷ്ടപ്പെടുന്നതോ മാത്രമാണ് സത്യം എന്ന് കരുതുന്നത് ശരിയല്ല.
ഓർക്കുക ആരുടേയും ആത്മവിശ്വാസം കുറയാൻ ഒരിക്കലും അനുവദിക്കരുത്. പങ്കാളിയുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതിലൂടെ കുടുംബം ദുർബലമാകുന്നു. അതുകൊണ്ട് നിങ്ങളുടെ പങ്കാളിക്കും കുടുംബത്തിനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അവർക്കും പൂർണ്ണ അവസരം നൽകുന്നതും ഉപദേശം ചോദിക്കുന്നതും നല്ലതാണ്.