കഴിഞ്ഞ 25 ഓണങ്ങളിലേറെയായി ഓണം വീട്ടിലിരുന്ന് ആഘോഷിക്കാൻ കഴിയാറി ല്ല. രഞ്ജിനി ചിരിച്ചു കൊണ്ട് പറയുന്നു. "സാധാരണയായി കേരള സർക്കാരിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി ആ ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടി വരാറുണ്ട്. എങ്കിലും എന്‍റെ ഏറ്റവും ഇഷ്‌ടമുള്ള ഓണക്കാഴ്ചകൾ വീട്ടിൽ തന്നെയാണ്. കസവു സാരി ധരിച്ച് പൂക്കളം ഉണ്ടാക്കൽ, പപ്പായുടെയും മമ്മിയുടേയുമൊപ്പം ഇലയിൽ സദ്യ കഴിക്കുന്നതും പായസം കുടിക്കുന്നതും പോലുള്ള പഴയ ഓർമ്മകൾക്ക് ഇപ്പോഴും എന്തൊരു ചന്തമാണ്!!"

ഈ വർഷം രഞ്ജിനിക്ക് ഓണം ഗംഭീരമായി ആഘോഷിക്കാൻ വേറെയും ഒരുപാട് കാരണങ്ങളുണ്ട്. രഞ്ജിനി സംഗീത രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കൗമാരത്തിൽ തുടങ്ങിയ ആ യാത്രയിൽ ഇപ്പോൾ 200-ഓളം സിനിമകളും അഞ്ച് ഭാഷകളും കൂടെ കൂടി. നിരവധി വിദേശ യാത്രകൾ. ആർ ജെ ദി ബാൻഡ് എന്ന സ്വന്തം ഇൻഡി ബാൻഡ് വഴി സ്വതന്ത്ര സംഗീതലോ കത്തിലേക്ക് കടക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന വഴികളിലൂടെയാണ് ആ യാത്ര കടന്നുപോയത്. രഞ്ജിനിയുടെ ശബ്ദം പോലെ തന്നെ വൈവിധ്യമുള്ള ഭയമില്ലാത്ത യാത്ര. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് റോക്കിലേക്ക്, മലയാളം മുതൽ ഹിന്ദിവരെ പ്ലേബാക്കിൽ നിന്ന് സ്വന്തം രചനകളിലേക്ക്. രഞ്ജിനിയുമായി കുറച്ച് സമയം ചെലവഴിക്കാം.

സംഗീത ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ എങ്ങനെ തോന്നുന്നു?

നന്ദി. സന്തോഷം... അത്ഭുതം... കോവിഡ് കാലത്ത് കുറച്ച് സമയം എല്ലാറ്റിൽ നിന്നും പിൻവാങ്ങിനിന്ന വേളയിൽ ആണ് ഞാൻ ഈ രംഗത്ത് എത്രദൂരം എത്തിനിൽക്കുന്നു എന്ന് ചിന്തിച്ചത്. കോവിഡ് കാലം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പഴയ പോലെ തിരക്കുകളിലേക്ക് ആയി. ടൂറുകൾ, റെക്കോർഡിംഗുകൾ, സ്‌റ്റേജ് ഷോകൾ. അപ്പോഴാണ് മനസ്സിലായത് എനിക്ക് ഇത്രയും കാലം ഈ രംഗത്ത് തുടരാൻ കഴിഞ്ഞല്ലോ എന്ന്. ഇനി എനിക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് ഇഷ്ടം. ഇനി ഞാൻ എന്‍റെ സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്നു.

മെറ്റമോർഫ് എന്ന പുതിയ പ്രോജക്ടിനെ കുറിച്ച് പറയാമോ?

മെറ്റമോർഫ് എനിക്ക് ഏറെ വ്യക്തിപരമാണ്. എന്‍റെ ആദ്യ സ്വതന്ത്ര ആൽബമാണ് ഇത്. അതിലെ എല്ലാ പാട്ടുകളും എന്‍റെ സ്വന്തം രചനകളാണ് ആദ്യ ട്രാക്കായ ഹ്യൂസ് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. പ്ലേബാക്ക് ഗാനങ്ങൾക്കപ്പുറം പലതും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ലിറിക്സ് എഴുതുന്നത് എനിക്ക് ഒരു തെറാപ്പി പോലെയാണ്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ എഴുത്തിലൂടെ പറയാൻ ഞാൻ ശ്രമിക്കാറുണ്ട്. ആർ ജെ ദി ബാൻഡ് എന്‍റെ പ്രൊഡ്യൂസർ ചാൾസ് നസ്രത്ത് എന്നിവരോടൊപ്പം ഞാൻ മികച്ച പുതിയ സൃഷ്‌ടികൾ ഒരുക്കുന്നു.

താങ്കൾ വിവിധ ഇന്ത്യൻ ഭാഷകളിൽ പാടുന്നു. അതെങ്ങനെ സാധിക്കുന്നു?

ഞാൻ ഭാഷകളെ സ്നേഹിക്കുന്നു. ഓരോ ഭാഷയും എങ്ങനെ വികാരങ്ങളെ ഉൾക്കൊള്ളുന്നു എന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. എനിക്ക് പല ഭാഷകളും ആസ്വദിക്കാനാകുന്നുണ്ട്. ഞാൻ പല ഭാഷകളിലുമായി ലിറിക്സ് എഴുതുകയും ചെയ്യുന്നു. ഭാഷ എനിക്ക് ഒരു തടസ്സമല്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...