ബാപ്പയോടും ഉമ്മയോടുമൊപ്പം കളിചിരിയുമായി കുട്ടിയുടുപ്പു വാങ്ങാൻ കടയിലേക്കു പുറപ്പെട്ട കുട്ടികൾ പതിവിലേറെ ഉത്സാഹത്തിലായിരുന്നു. ഏറെ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചുള്ള ഒരു യാത്രയായിരുന്നുവത്. എന്നാൽ ബാപ്പയുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ദുഷ്‌ചിന്തകൾ അവർ അറിഞ്ഞിരുന്നതേയില്ല. ഒടുവിൽ നനുത്തു വിറങ്ങലിച്ച പാതിരാവിൽ ഉമ്മയോടൊപ്പം ആ കുരുന്നുകളും അതിദാരുണമായി കൊല്ലപ്പെട്ടു.

ഒരിക്കലും അവസാനിക്കാത്ത ഒരു നിലവിളി പോലെ ഈ സംഭവം നാട്ടുകാരെയും അലട്ടിയ സംഭവമാണ്. കുടുംബനാഥൻ കൊലയാളിയായ കഥ...

അല്ലലില്ലാത്ത കുടുംബം

വളരെ സന്തോഷകരമായി ജീവിതം നയിച്ചിരുന്നവരാണ് മഞ്ചേരി അരീക്കോട് വാവൂർ ചുങ്കംകൂടാതൊടിയിൽ മുഹമ്മദ് ഷെരീഫും ഭാര്യ സാബിറയും. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ ഷെരീഫിന്‍റെ ഉള്ളിൽ ചില സ്വാർത്ഥ താൽപര്യങ്ങൾ ഉടലെടുത്തിരുന്നു.

മണൽ വാരൽ തൊഴിലാളിയായിരുന്ന ഇയാൾക്ക് ചില ഇടപാടുകളിലായി സാമ്പത്തിക ബാദ്ധ്യത ഉണ്ടായി. ഇത് എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റിയാണ് ഇയാൾ പിന്നീട് ചിന്തിച്ചിരുന്നത്. തുടർന്ന് ഷെരീഫിന്‍റെ ഉള്ളിൽ പല പദ്ധതികളും മിന്നിമറഞ്ഞു.

സുഖലോലുപത സ്വപ്‌നം കണ്ട്

ജീവിതം എപ്പോഴും സുഖലോലുപത നിറഞ്ഞതാകണമെന്ന ചിന്താഗതിക്കാരനായിരുന്നു ഷെരീഫ്. എന്നാൽ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിൽ ഇയാൾ വളരെയേറെ അസ്വസ്‌ഥനായിരുന്നു. തുടർന്ന് വിവാഹ സമയത്ത് ഭാര്യയ്‌ക്ക് ലഭിച്ച ആഭരണങ്ങളിലായിരുന്നു ഷെരീഫ് ലക്ഷ്യമിട്ടിരുന്നത്. എഴുപതു പവനോളം ഇയാൾ പണയപ്പെടുത്തി. സാബിറയോട് ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഷെരീഫ് തുറന്നു സംസാരിച്ചിരുന്നില്ല. പണത്തിന് അത്യാവശ്യമുണ്ടെന്നും ആഭരണങ്ങൾ വേഗം തിരികെ നൽകാമെന്നുമൊക്കെ ഇയാൾ ഭാര്യയോടു പറഞ്ഞു. ഇതേക്കുറിച്ചൊന്നും സാബിറ ഭർത്താവിനോട് ചോദിച്ചിരുന്നില്ല.

കൊല്ലാനുള്ള പദ്ധതി

പദ്ധതികൾ ഫലപ്രാപ്‌തിയിലെത്താത്തതിൽ ഷെരീഫ് അസ്വസ്‌ഥനായിക്കൊണ്ടിരുന്നു. പണയം വച്ച ആഭരണങ്ങൾ സാബിറ തിരികെ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ഷെരീഫ് രോഷാകുലനായി. എല്ലാം പെട്ടെന്നുതന്നെ ശരിയാക്കാമെന്ന് ഇയാൾ പറഞ്ഞു. ഭാര്യയെ അപായപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളാണ് ഇയാളുടെ മനസ്സിൽ ഉണ്ടായിരുന്നത്. വീടിനടുത്തു തന്നെയുള്ള വെള്ളക്കെട്ടു നിറഞ്ഞ കുഴിയിൽ തള്ളിയിട്ട് പ്രിയപ്പെട്ടവരെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

പാവം, അവരൊന്നുമറിഞ്ഞില്ല

ഒരുനാൾ മുൻ തീരുമാനപ്രകാരം ഷെരീഫ് ഭാര്യ സാബിറയേയും മക്കളായ ഫാത്തിമ ഫിദയേയും ഫാത്തിമ നിദയേയും കൂട്ടി ഷോപ്പിംഗിനു പോയി. ഈ സമയം കുട്ടികൾ വളരെയേറെ ഉത്സാഹത്തിലായിരുന്നു. ബാപ്പയോടും ഉമ്മയോടുമൊപ്പം സ്‌കൂട്ടറിൽ യാത്രയായപ്പോൾ ഇരുവരും കാഴ്‌ചകൾ കണ്ടിരുന്നു. കോഴിക്കോട്ടേക്കാണ് യാത്രയായത്. പലയിടങ്ങളിൽനിന്നായി അവർ തങ്ങൾക്കാവശ്യമായ വസ്‌ത്രങ്ങളെല്ലാം വാങ്ങി കൂട്ടി. പിന്നീട് എല്ലാവരും ഒരുമിച്ചിരുന്ന് മതിയാവോളം ഭക്ഷണവും കഴിച്ചു. അപ്പോഴൊക്കെ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഷെരീഫ് തന്‍റെ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ മുഴുകി. അതിനായി അയാൾ സമയം വൈകിപ്പിച്ചു.

ഇവർ ആശുപത്രിയിൽ കഴിയുന്ന ഒരു ബന്ധുവിനെ സന്ദർശിക്കാനും സമയം ചെലവഴിച്ചു. സമയം രാത്രി ഏറെ വൈകിക്കഴിഞ്ഞപ്പോഴാണ് ഈ കുടുംബം തിരികെ തങ്ങളുടെ വീട്ടിലേക്ക് പോകാൻ തയ്യാറായത്.

മരണത്തിലേക്കുള്ള വഴി

അർദ്ധരാത്രി ഒന്നരയോടെ ഷെരീഫ് കുടുംബത്തോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു. അരീക്കോട്- എടവണ്ണപ്പാറ റോഡിൽ ആലുക്കൽ അങ്ങാടിക്കു സമീപം മണൽക്കടവിലേക്കുള്ള റോഡരികിലെ മണ്ണെടുത്ത കുഴിക്കു സമീപത്തു കൂടിയായിരുന്നു യാത്ര.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...