ക്ഷമ എന്ന രണ്ടക്ഷരത്തിന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ സ്‌ഥാനമാണുള്ളത്. മനുഷ്യസഹജമായ വികാരമാണ് ക്ഷമ. ദേഷ്യം, വെറുപ്പ് തുടങ്ങിയ വികാരങ്ങൾക്കുള്ള ഉത്തമ പ്രതിവിധി കൂടിയാണിത്.

തെറ്റ് ചെയ്‌തയാളോട് ക്ഷമിക്കുകയെന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കാൻ ക്ഷമ ശീലിക്കാം.

മറക്കാനും ക്ഷമിക്കാനും നല്ലതിനു വേണ്ടി പ്രതീക്ഷിക്കാനുമുള്ളതാണ് ജീവിതം. വെറുപ്പും വിദ്വേഷവും മനസ്സിൽ വെച്ചിരുന്നാൽ നഷ്‌ടപ്പെട്ടതൊന്നും തിരികെ ലഭിക്കില്ല.

മറ്റൊരാളാൽ വഞ്ചിക്കപ്പെടുകയോ മാനസികമായി തകർക്കപ്പെടുകയോ ചെയ്യുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന വികാരമാണ് ദേഷ്യം. മനസ്സിലുള്ള ദേഷ്യത്തോടൊപ്പമുള്ള വെറുപ്പിനെ ശരിയായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ മനസ്സിൽ പ്രതികാര മനോഭാവം രൂപം കൊള്ളാം. അത് ദേഷ്യത്തെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കാൻ ഇടയാക്കുന്നു.

ദാമ്പത്യ ജീവിതത്തിലാണെങ്കിൽ ഭാര്യയോ ഭർത്താവോ തെറ്റ് ചെയ്യാം. അവരിൽ ആരെങ്കിലും മറ്റെയാളെ അവഗണിക്കുകയോ മോശമായ പദ പ്രയോഗങ്ങൾ നടത്തുകയോ ചെയ്യാം. പ്രശ്നം സങ്കീർണ്ണമാകാൻ ഇതിൽ കൂടുതൽ മറ്റെന്തു വേണം. അതോടെ പരസ്‌പരമുള്ള വിശ്വാസ്യതയും തകരും. അത് പങ്കാളിയെ വേദനിപ്പിച്ചുവെന്നു വരാം.

പങ്കാളിയെ വേദനിപ്പിക്കുന്ന ചില തെറ്റായ കാര്യങ്ങൾ

  • പങ്കാളിയെ വഞ്ചിക്കുക, പണത്തിനും സ്വത്തിനും മേൽ ക്രമക്കേടുകൾ കാട്ടുക.
  • പങ്കാളിയെപ്പറ്റിയുള്ള രഹസ്യങ്ങൾ എതിരാളികളോടോ അന്യരോടോ പറയുക.
  • തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക. പങ്കാളിയോട് മോശമായ ഭാഷയിൽ സംസാരിക്കുക.
  • പങ്കാളിയുടെ വിശ്വാസ വഞ്ചന.
  • പിന്തുണയ്ക്കുന്നവർ മോശമായി പെരുമാറുക.
  • അസൂയമൂലമുള്ള കലഹങ്ങൾ.
  • സുഹൃത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ ഉള്ള അപ്രതീക്ഷിതമായ വാക്കുകൾ.
  • വിശ്വാസ്യത തകരുക, ആത്മവിശ്വാസം നഷ്‌ടപ്പെടുക.

എല്ലാവരോടും ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവാണ് പങ്കാളി വളർത്തികൊണ്ടു വരേണ്ടതുണ്ട്. വീട്ടിലായാലും ഓഫീസിലായാലും ക്ഷമിക്കാനുള്ള മനോഭാവം ആവശ്യമാണ്.

മറ്റുള്ളവർ എന്ത് ദ്രോഹം ചെയ്‌തു എന്നോർത്താവില്ല മനസ്സ് വേദനിക്കുക. അവരോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരുന്നുവെന്നതിനെ അടിസ്‌ഥാനപ്പെടുത്തിയാണ് മനസ്സ് നോവുക. എന്നാൽ നിങ്ങൾ സ്വീകരിക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ ശത്രുവിനെ നിലംപരിശാക്കാനാവും. ശത്രുവിനോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിൽ കൊണ്ടു നടക്കുന്നതും ശാരീരികമായും മാനസികമായും തകർച്ചയുണ്ടാക്കും.

ക്ഷമിക്കാതിരുന്നാലുള്ള ദോഷഫലങ്ങൾ

  • ആരെങ്കിലും നിങ്ങളെ മാനസികമായി വേദനിപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് ദേഷ്യവും നിരാശയും തോന്നാം.
  • ഭൂതകാലത്തെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമ്മ രക്‌ത മിടിപ്പിന്‍റെ സമ്മർദ്ദം വർദ്ധിപ്പിക്കാം. ഹൃദയനിരക്കും കൂട്ടാം. പേശികളിൽ സമ്മർദ്ദം അനുഭവപ്പെടാം.
  • എന്നും വെറുപ്പോടെ ജീവിക്കുന്നത് മാനസികാരോഗ്യത്തെ തകർക്കും.
  • ഓർക്കുക വ്യക്‌തികളല്ല പ്രശ്നം. കാഴ്‌ചപ്പാടാണ് പ്രശ്നമായി മാറുന്നത്.

ക്ഷമിക്കുമ്പോഴും ക്ഷമിക്കപ്പെടുമ്പോഴും സംഭവിക്കുന്നത്

  • ക്ഷമിക്കുന്ന മനോഭാവം ആരോഗ്യത്തിന് നല്ലതാണ്. ക്ഷമ ദീർഘായുസ്സ് നൽകും.
  • ക്ഷമിക്കുകയെന്ന വികാരം ഹൃദയത്തേയും മനസ്സിനേയും ശാന്തമാക്കും.
  • ക്ഷമിക്കുന്നത് സന്തോഷം പകരും. ഒപ്പം അത് മനസ്സിന് സമാധാനം പകരും.
  • ആരോടാണോ നാം ക്ഷമിക്കുക ആ വ്യക്‌തി ഒരു പക്ഷേ അത് മനസ്സിലാക്കുകയോ സ്വന്തം തെറ്റ് തിരിച്ചറിയുകയോ ചെയ്യുന്നില്ലെങ്കിൽ കൂടി അത് നമുക്ക് സന്തുഷ്‌ടിയും സംതൃപ്‌തിയും നൽകും.
  • ക്ഷമിക്കാനുള്ള കഴിവ് സ്വയം വികസിപ്പിച്ചെടുക്കുകയും പഠിച്ചെടുക്കുകയുമാണ് വേണ്ടത്.
  • ക്ഷമയ്‌ക്ക് പരിമിതിയില്ല. ആരെങ്കിലും തുടർച്ചയായി വേദനിപ്പിക്കുന്നുവെങ്കിൽ അവരോട് ക്ഷമിച്ചുകൊണ്ട് സ്വന്തം മഹാമനസ്‌കതയും ദയവും കാട്ടാം. പക്ഷേ വഞ്ചിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
  • ഒരാൾ ചെയ്‌ത തെറ്റിനെ മറക്കുകയെന്നത് അത്ര കഠിനമല്ല. അവയെ അപ്രധാനങ്ങളായ സംഭവങ്ങളായി കണ്ട് വിസ്‌മരിക്കാം. ക്ഷമിക്കുക വഴി പുതിയൊരു തുടക്കത്തിനു നാന്ദി കുറിക്കാം. എന്നു കരുതി അത് വേദനയെ തുടച്ച് മാറ്റണമെന്നില്ല. എന്നാലും ജീവിത പാതയിലെ തടസ്സത്തെ മാറ്റി നിർത്തി ഒരു പുതിയ തുടക്കം നൽകുന്നു.
  • മനസ്സിനേയും ശരീരത്തേയും മഥിക്കുന്ന വർദ്ധിച്ച കോപം ഒടുവിൽ തനിയെ നമ്മെ ശുദ്ധീകരിക്കുന്നു.

തെറ്റുകൾ ചെയ്യുന്നത് മനുഷ്യ സഹജമാണ്. അതിനാൽ മറ്റുള്ളവരോട് ദേഷ്യം പ്രകടിപ്പിച്ചും വെറുത്തും ഹൃസ്വമായ ജീവിതം നശിപ്പിക്കണമെന്നുണ്ടോ?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...