ഏറ്റവും അമൂല്യവും പരിശുദ്ധവും നിർമ്മലവുമായ യഥാർത്ഥ്യമാണ് മാതൃത്വം. മാതൃത്വത്തിന്‍റെ മഹനീയതയെപ്പറ്റി വാക്കുകളിൽ ഒതുക്കാനാവില്ല. ഒരു കുഞ്ഞിന്‍റെ ജീവിതത്തിൽ പരമപ്രധാനമായ പങ്കുവഹിക്കുന്ന വ്യക്‌തി അമ്മയല്ലാതെ മറ്റാരാണ്. കുഞ്ഞിന്‍റെ ഓരോ ചലനങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളുമൊക്കെ അമ്മ മനസിനല്ലാതെ മറ്റാർക്കാണ് തിരിച്ചറിയാനാവുക. സ്വന്തം കുഞ്ഞുങ്ങളുടെ നല്ല അമ്മമാരാകാൻ ഓരോ അമ്മമാരും നൂറുശതമാനമാവും ശ്രമിക്കുക.

ജീവിതത്തിൽ പല വെല്ലുവിളികളും നേരിട്ടിട്ടുണ്ടെങ്കിലും ഒരമ്മയുടെ റോൾ കൈകാര്യം ചെയ്യുകയെന്നത് മറ്റേത് വെല്ലുവിളിയേക്കാളിലും ഏറെ സങ്കീർണ്ണവും ഹൃദ്യവുമായ ഒന്നാണ്.

ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്ന നാൾ തുടങ്ങി കുഞ്ഞ് അമ്മയെ ആശ്രയിച്ച് തുടങ്ങുകയാണ്. ലോകത്തിൽ കുഞ്ഞിന്‍റെ ഏറ്റവും വലിയ സംരക്ഷകയും ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമൊക്കെ അമ്മയാണ്. ഒരു കുഞ്ഞ് പിറക്കുന്നതോടെ അമ്മയുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയാണ്. അതിനാൽ മികച്ചൊരമ്മയാവാൻ സാധ്യമായതെല്ലാം ചെയ്യാൻ ഒരു സ്ത്രീ തയ്യാറാകും. അത് സത്യവുമാണ്. പൊന്നോമനയുടെ നല്ല അമ്മയാവാൻ ചില ടിപ്സുകൾ...

നല്ല അമ്മയാവാൻ

കുഞ്ഞിന്‍റെ ശാരീരികമായ ആരോഗ്യം മാത്രമല്ല അവന്‍റെ/അവളുടെ വൈകാരികവും മാനസികവുമായ വികാസവും അമ്മയെ സംബന്ധിച്ച് പരമപ്രധാനമായ കാര്യമാണ്. കുഞ്ഞിന്‍റെ ചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാൻ കുഞ്ഞിനെ പ്രാപ്തയാക്കേണ്ട ചുമതല അമ്മയ്ക്കാണ്. ചുറ്റുപാടുമുള്ള കാര്യങ്ങളെ അവൻ/അവൾ മനസിലാക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് അമ്മ നൽകുന്ന അറിവിലൂടെയാണ്. മികച്ചൊരു അമ്മയാവാൻ എന്തെല്ലാം ഗുണഗണങ്ങളാണ് ആവശ്യമായി വരുന്നത്, അറിയാം അവയേതെന്ന്...

പ്രോത്സാഹനം

കുഞ്ഞ് ചെയ്യുന്ന ഏത് പ്രവർത്തിയായാലും ശരി ധാരാളം പരിശ്രമങ്ങൾക്കു ശേഷമാവും അവൻ അതിൽ വിജയം വരിക്കുക. അത് കമിഴ്ന്ന് നീന്തുന്ന കാര്യത്തിലായാലും നടക്കുന്നതും സ്വന്തമായി ഭക്ഷണം കഴിക്കുന്നതുമൊക്കെ അതിൽ ഉൾപ്പെടും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് അവൻ/അവൾ അതെല്ലാം അമ്മയുടെ നിർദ്ദേശവും പ്രോത്സാഹനവും സഹായവുമനുസരിച്ച് സ്വായത്തമാക്കുകയാണ്. കുഞ്ഞുങ്ങൾക്ക് അമ്മമാരുടെ നിറഞ്ഞ് പ്രോത്സാഹനവും പിന്തുണയുമാണ് ആവശ്യം. ഇത്തരം പ്രോത്സാഹനങ്ങൾ ചെറിയ പരാജയങ്ങളെ കാര്യമാക്കാതെ വീണ്ടും പരിശ്രമിക്കാൻ കുഞ്ഞിനെ പ്രേരിപ്പിക്കുകയുള്ളൂ.

ക്ഷമ

ക്ഷമയെന്നത് പലപ്പോഴും അമ്മയുടെ പര്യായമായി കാണാം. ക്ഷമിക്കാനുള്ള കഴിവും മനസും ഒരമ്മയ്ക്കേ ഉണ്ടാകൂ. കുഞ്ഞുങ്ങൾ നിലത്ത് വെള്ളമോ പാലോ തട്ടിമറിക്കാം. ചുവരുകളിൽ വരച്ച് വൃത്തികേടാക്കാം. നിലത്ത് കളിപ്പാട്ടങ്ങൾ അലക്ഷ്യമായി നിരത്തിയിടാം. നിലത്ത് കല്ലും മണ്ണും വാരിയിടാം. ബാസ്ക്കറ്റിൽ അടുക്കി വച്ച തുണികൾ പുറത്തെടുത്ത് അലങ്കോലമാക്കിയിടാം. ഈ പ്രവൃത്തികളെല്ലാം തന്നെ അമ്മയുടെ ക്ഷമയെ പരീക്ഷിക്കുന്ന കാര്യങ്ങളാണെങ്കിലും കുഞ്ഞിന്‍റെ ആ പ്രവർത്തികളെയെല്ലാം സ്നേഹത്തോടെയും ക്ഷമയോടെയും സമീപിക്കുകയെന്നതാണ് ഒരമ്മയെ സംബന്ധിച്ച് ഏറ്റവും ഉത്തമമായ മാർഗ്ഗം. അമ്മയ്ക്കും കുഞ്ഞിനുമത് നന്മയെ ചെയ്യൂ. അമ്മയുടെ ക്ഷമിക്കാനുള്ള കഴിവിൽ നിന്നും കുഞ്ഞ് ധാരാളം കാര്യങ്ങൾ പഠിക്കുകയാണ് ചെയ്യുക.

ബഹുമാനം

ബഹുമാനം എന്നത് കുഞ്ഞ് പഠിച്ചെടുക്കേണ്ട ഒന്നാണ്. അമ്മയിൽ നിന്നാണ് ഈ നന്മ കുഞ്ഞ് തിരിച്ചറിയുന്നത്. അവൻ/അവൾ ആത്മാഭിമാനം ഉള്ളവരാകുന്നതും അമ്മയുടെ നല്ല ശീലങ്ങൾ കണ്ട് പഠിച്ചാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ ശീലിക്കുന്നതും ആത്മാഭിമാനം ഉള്ളവരാകാനും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുന്ന കുട്ടികൾ കൂടുതൽ സന്തുഷ്ടരും ഉദാരമതികളുമായിരിക്കും. ഒപ്പം അവർ നല്ല ബന്ധങ്ങളും വളർത്തിയെടുക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...