ദേഷ്യക്കാരനായ കുട്ടിയെ എങ്ങനെ നേരിടാം... മിക്ക രക്ഷിതാക്കളേയും അലട്ടുന്ന ഒരു പ്രശ്നമാണിത്. ദേഷ്യം വളരെ സാധാരണമായ ഒരു മനുഷ്യ വികാരമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴോ അനാവശ്യമാകുമ്പോഴോ ആണ് വയ്യാവേലിയാകുന്നത്. ദേഷ്യപ്പെടുന്ന സ്വഭാവം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയൊരു മതിൽക്കെട്ട് സൃഷ്‌ടിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

അത്തരമൊരു കേസാണ് അപ്പുവിന്‍റേത്. സർക്കാർ ഉദ്യോഗസ്‌ഥരായ രേഖയുടെയും പ്രശാന്തിന്‍റെയും മകനാണ് 17 വയസ്സുകാരൻ അപ്പു. മാതാപിതാക്കളിൽ നിന്നും ഒരു കാരണവുമില്ലാതെ അകലുന്നതായിരുന്നു അപ്പുവിന്‍റെ പ്രശ്നം. അമ്മയും മകനും തമ്മിൽ വളരെ അപൂർവ്വമായി മാത്രം സംസാരിച്ചു. അപ്പു വളരെ അന്തർമുഖനുമായി. ദേഷ്യം വന്നാൽ അവൻ എന്ത് പറയുമെന്നോ ചെയ്യുമെന്നോ പ്രവചിക്കാനേ കഴിയില്ല. അപ്പുവിന്‍റെ സ്വഭാവം കാരണം രേഖ മാനസികമായി തകർന്നു.

തന്‍റെ സമീപനത്തിലുണ്ടായ അപാകതകൊണ്ടാവാം മകൻ ഇത്തരത്തിൽ പെരുമാറുന്നതെന്നായിരുന്നു രേഖ മിക്കപ്പോഴും കരുതിയിരുന്നത്. ഒരു കൂരയ്‌ക്ക് കീഴിൽ അച്‌ഛനും അമ്മയും മകനും തികച്ചും അപരിചിതരെപ്പോലെ കഴിഞ്ഞു.

ദേഷ്യമെന്ന വികാരമാണ് ഇവിടെ വില്ലനായത്. അതാണ് അപ്പുവിനെ മാതാപിതാക്കളിൽ നിന്നും അകറ്റിയത്. അവനെ അടുത്തറിയാനോ വൈകാരികമായി അവനിലുണ്ടായ മാറ്റങ്ങളെ അനുഭാവപൂർവ്വം മനസ്സിലാക്കാനോ മാതിപിതാക്കൾക്ക് കഴിയാത്തതായിരുന്നു പ്രശ്നം. ഇത്തരമൊരു പ്രശ്നം നമ്മുടെ സമൂഹത്തിൽ അത്ര അസാധാരണമല്ല. ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. കുടുംബത്തിൽ അത് ധാരാളം പ്രശ്നങ്ങൾ സൃഷ്‌ടിക്കും.

എന്തുകൊണ്ടാണ് കുട്ടികൾ ദേഷ്യം പ്രകടിപ്പിക്കുന്നത്?

മാറുന്ന സാമൂഹ്യവ്യവസ്‌ഥയും ജീവിത പശ്ചാത്തലവും കൗമാരക്കാരെ ആശങ്കാകുലരാക്കുന്നു. ന്യൂക്ലിയസ് കുടുംബ സാഹചര്യവും ഒരളവുവരെ അതിന് കാരണമാകുന്നുണ്ട്. മാതാപിതാക്കളുടെ സമയമില്ലായ്‌മയും കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാത്ത മാതാപിതാക്കളുമൊക്കെ അവരെ ആത്മസംഘർഷത്തിലേക്ക് തള്ളിവിടുകയാണ്. ദേഷ്യം അമിതമാകുന്നത് അപകടകരമാണ്. ദേഷ്യം പ്രകടിപ്പിക്കുക വഴി കാര്യങ്ങൾ സാധിക്കാമെന്ന ധാരണയും കുട്ടികളുടെ മനസ്സിൽ വളരാം. പൊതുയിടങ്ങളിൽ വച്ച് ട്രാഫിക് പോലീസുകാരോട് കയർക്കുക, കൂട്ടുകാരെ ദേഹോപദ്രവമേൽപ്പിക്കുക, അപരിചിതരോട് അനാവശ്യമായി ദേഷ്യപ്പെടുക... എന്നിവ വളരെ അപകടകരമായ കാര്യങ്ങളിലേക്ക് നയിക്കാം.

ദേഷ്യം എപ്പോഴാണ് അനാരോഗ്യകരമാവുന്നത്?

നിങ്ങൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ബാധിക്കുമ്പോഴാണ് ദേഷ്യം അനാരോഗ്യകരമാകുന്നത്. അത് സുഹൃത്തുക്കളെ നഷ്‌ടപ്പെടുത്തും, ജോലിയെ അപകടത്തിലാക്കും. ആളുകൾ നിങ്ങളുടെ ദേഷ്യത്തെക്കുറിച്ച് പരാതി പറയുന്ന സാഹചര്യവും നിങ്ങളെ അപകടത്തിലാക്കും.

കുട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്?

ശാന്തത കൈവരിക്കുക! ദേഷ്യപ്പെട്ട് പ്രതികരിക്കരുത്. അത് കുട്ടിയെ മാത്രമല്ല നിങ്ങളേയും വല്ലാത്ത സംഘർഷാവസ്‌ഥയിൽ എത്തിക്കും. കുട്ടിയെ കുറച്ചുസമയം വെറുതെ വിടുക. കുട്ടിയുടെ സ്വഭാവമോർത്ത് വിഷമിക്കേണ്ടതില്ല. കൂടുതൽ മോശമായി പെരുമാറാൻ അതിടയാക്കും. കുറച്ചു നേരത്തേക്ക് അവനെ തനിച്ചിരിക്കാൻ അനുവദിക്കുക. വഴക്കു പറയുകയും പഴിചാരുകയും ചെയ്യുന്നത് ഈ സമയത്ത് ഒഴിവാക്കാം.

ദേഷ്യം കാട്ടുന്ന കുട്ടിയോട് എന്താണ് പറയേണ്ടത്?

കുട്ടിയുടെ മനസിൽ നിന്നും മോശം വിചാരങ്ങൾ പുറന്തള്ളാനായി ധൈര്യം പകരുന്ന വാക്കുകൾ പറയാം. “മോൻ/ മോൾ നല്ല കുട്ടിയാ, മോൻ/ മോൾ ചെറുതല്ലേ... ചെറിയ കുട്ടികൾ ചിലപ്പോൾ തെറ്റ് കുറ്റങ്ങൾ ചെയ്യും. പക്ഷേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അമ്മ മോൻ/ മോളെ സഹായിക്കാൻ പോവുകയാ. അങ്ങനെയാവുമ്പോൾ നല്ല കുട്ടിയാവും.” ഇത്തരം നല്ല വാക്കുകളിലൂടെ കുട്ടിയെ തിരുത്തിയെടുക്കുകയാണ് വേണ്ടത്. പോസിറ്റീവായ വാക്കുകൾ കുട്ടിയെ ചിന്തിപ്പിക്കുകയും അവർ സ്വയം മാറ്റങ്ങൾക്ക് വിധേയമാകാൻ ശ്രമിക്കുകയും ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...