ചുവന്നു തുടുത്ത കവിളുകളും നടക്കുമ്പോൾ ഓളം വെട്ടുന്ന ശരീരവും പളുങ്കുമണികൾ പോലുള്ള കണ്ണുകളിൽ കുസൃതിയുമായി ഒരു കുഞ്ഞോമന മുന്നിൽ വന്നു ചിരിച്ചാൽ എന്തു തോന്നും? സംശയമില്ല. വാരിയെടുത്ത് ഉമ്മവയ്ക്കാൻ തന്നെ. അതോടൊപ്പം സ്വന്തം കുഞ്ഞുമായി ഒന്നു താരതമ്യപ്പെടുത്താനും ഉള്ളിൽ അൽപം കുശുമ്പു കാട്ടാനും ഇന്നത്തെ അമ്മമാർ മടിക്കില്ല. പരസ്യത്തിൽ തുള്ളിത്തുള്ളിയെത്തുന്ന തക്കുടുവാവയെ കാണുമ്പോൾ വിജി ഭർത്താവിനോടു പറയും, “കണ്ടില്ലേ എന്തുഭംഗിയാണ് ആ കുഞ്ഞിന്. നമ്മുടെ മോനെ കണ്ടോ, എല്ലും തോലും മാത്രം. നേരാംവണ്ണം ഭക്ഷണം കഴിക്കുന്ന വീട്ടിലെയാണെന്ന് തോന്നുമോ? ഇവനെയൊന്നു വണ്ണം വയ്പിച്ചെടുക്കാൻ ഞാനിനി എന്താ ചെയ്ക."

ഈ പരാതി കേട്ടു മടുത്തപ്പോൾ അജിത് സൂപ്പർമാർക്കറ്റിൽപ്പോയി വളർച്ചയെ പോഷിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ഹെൽത്ത് ഡ്രിങ്കുകളും ഫുഡ്‌ഡുകളുമൊക്കെ വാങ്ങി. ഇപ്പോൾ കാലത്തും വൈകിട്ടും ഇതെല്ലാം പരീക്ഷിക്കുകയാണ് സ്നേഹ സമ്പന്നയായ ആ അമ്മ ആ കുഞ്ഞു ശരീരത്തിൽ!

നല്ല ഭക്ഷണശീലം

കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര വേവലാതി കാട്ടുന്നവരാണ് നമ്മൾ. പക്ഷേ, അവർക്ക് ഗുണകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനോ അതേക്കുറിച്ച് ചിന്തിക്കുന്നതിനോ മിക്കവരും മെനക്കെടാറില്ല. വീട്ടിലെന്താണോ രീതി അതുതന്നെ പിന്തുടരുന്നതാണ് കുട്ടികളുടെയും ശീലം ഭക്ഷണക്കാര്യത്തിലും അങ്ങനെതന്നെ. എന്തായാലും അർബൻ ക്ലാസുകാർക്കിടയിൽ അമിതവണ്ണവും ലൈഫ്‌സ്‌റ്റൈൽ രോഗങ്ങളും വർദ്ധിച്ചതോടെ മലയാളികളുടെ ജീവിതചര്യകളും ഭക്ഷണശീലങ്ങളും മെല്ലെ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.

മിക്ക കുടുംബങ്ങളിലും അച്‌ഛനും അമ്മയും ജോലിക്കാരായിരിക്കും. കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പലപ്പോഴും സമയം തികയാത്തവർ. ഇവർക്കൊക്കെ ആശ്വാസമാകുന്നത് പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും ഫാസ്‌റ്റ്‌ഫുഡുമൊക്കെത്തന്നെ. ഇങ്ങനെ പുറം ഭക്ഷണവുമായി പൊരുത്തപ്പെട്ട കുട്ടികളോട് ചോദിച്ചുനോക്കു ഏതു ഭക്ഷണമാണ് ഏറ്റവും ഇഷ്ട‌ം? ഇന്ത്യനോ ചൈനീസോ? ഒരു 10 വയസ്സുള്ള കുട്ടിയോട് ചോദിച്ചാൽ പറയും.

“ചൈനീസ്, ഫ്രൈഡ് റൈസ്, ചിക്കൻ ബിരിയാണി, ബർഗർ, പിസ, ഐസ്ക്രീം...” നമ്മുടെ നാടൻ ഭക്ഷണങ്ങളായ “ഇഡ്‌ഡലി, ദോശ, പുട്ട്, ഉപ്പുമാവ്.... ഇതൊക്കെ ആർക്കുവേണം?"

കുട്ടികൾ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. "സ്വാദിലെ വൈവിധ്യം." ചൈനീസ് ഭക്ഷണരീതികളിലെ രുചിഭേദങ്ങൾ, സ്പൈസി മസാല ടേസ്‌റ്റുകൾ ഇന്ത്യൻ ഫുഡിനില്ല."

ഹോംമെയ്‌ഡ് ഫുഡുകൾക്ക് എന്നും ഒരേ രുചിയായിരിക്കും. പോഷകപ്രദവും ആരോഗ്യപ്രദവുമാണെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾ കഴിക്കാൻ മടി കാണിക്കും." ഡയറ്റീഷ്യനായ അഞ്ജന പറയുന്നു. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരാതി പറയുന്ന അമ്മമാരോടുള്ള ആദ്യത്തെ ഉപദേശം വെറൈറ്റി ഫുഡ് ഉണ്ടാക്കു എന്നാണ്. പക്ഷേ, വെറൈറ്റി ഫുഡ് എന്ന ഐഡിയ പ്രാവർത്തികമാക്കുക അത്ര നിസ്സാരകാര്യവുമല്ല. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥരായ മാതാപിതാക്കളാണെങ്കിൽ അവർക്ക് പാചകപരീക്ഷണങ്ങൾക്ക് കാര്യമായി സമയം കിട്ടിയെന്നുവരില്ല.

എന്താണ് നിങ്ങളുടെ കുട്ടികളുടെ ഭക്ഷണം? ഒരുപക്ഷേ, ഇക്കാര്യത്തിൽ മിക്ക രക്ഷിതാക്കൾക്കുമുണ്ട് ആശയക്കുഴപ്പം “വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകും. അവർക്ക് ബോറടിക്കുന്നു വെന്ന് പരാതിപ്പെടുമ്പോൾ പുറത്തു കൊണ്ടുപോയി എന്തെങ്കിലും വാങ്ങിക്കൊടുക്കും." വീട്ടമ്മയായ ദീപ്‌തി രാജേന്ദ്രൻ പറയുന്നു. “എന്തെങ്കിലും” എന്നുവച്ചാൽ എന്താണെന്നു ചോദിച്ചാൽ...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...