ചോദ്യം- 32 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ്. കഴിഞ്ഞ രണ്ടുവർഷമായി പതിവായി വ്യായാമം ചെയ്യുന്നുണ്ട്. പക്ഷേ ശരീരഭാരം കുറഞ്ഞിട്ടില്ല. ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമത്തിന് എത്രമാത്രം പങ്കുണ്ട്?
ഉത്തരം- ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നുണ്ട്. എത്ര വ്യായാമം ചെയ്താലും കലോറി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിക്കുന്നതിനുപകരം ആറ് തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുക. മൾട്ടിഗ്രെയിൻ വിഭവങ്ങൾ, ചീര, ഉലുവ, മുരിങ്ങയില, ലെറ്റ്യൂസ് തുടങ്ങിയ പച്ച ഇലവർഗ്ഗങ്ങൾ ധാരാളം കഴിക്കുക. ഒരു ദിവസം 600 ഗ്രാം ഇലക്കറികൾ കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ പ്രോട്ടീ നിൻെറ അളവ് വർദ്ധിപ്പിക്കുക. അരി, ചോക്ലേറ്റ്, കാപ്പി, ചിപ്സ്, മധുരപലഹാരങ്ങൾ, ഫാസ്‌റ്റ് ഫുഡ് എന്നിവയ്ക്ക് പകരം ലളിതവും എളുപ്പത്തിൽ ദഹിക്കുന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കുക. ഭക്ഷണം നന്നായി ച വച്ചരച്ച് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. നിരന്തരം എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക.
ചോദ്യം- 34 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ്. എന്‍റെ മുഴുവൻ സമയവും കമ്പ്യൂട്ടറിലാണ് ജോലി ചെയ്യുന്നത്. ദീർഘ നേരം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത് ലഘുകരിക്കാനുള്ള ഒരു മാർഗം നിർദ്ദേശിക്കാമോ?
ഉത്തരം- ഈ പ്രായത്തിൽ പ്രത്യേകിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ അസ്‌ഥി പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. തണുപ്പ് കാലത്ത് പ്രത്യേകിച്ചും നട്ടെല്ല് വഴക്കമില്ലാത്ത അവസ്‌ഥയിലായിരിക്കും ഉണ്ടാകുക. ഒരേ സ്ഥാനത്ത് കൂടുതൽ നേരം ഇരിക്കുന്നത് അസ്ഥി വേദനയ്ക്ക് കാരണമാകും. ഇതുമൂലം ഡിസ്ക്, നാഡികളിൽ സമ്മർദ്ദം ചെലുത്തും. മാത്രവുമല്ല വേദന തീവ്രവുമാക്കും. വേദന തടയാൻ ജോലി സമയത്ത് ഇടയ്ക്കിടെ ഇടവേളകൾ എടുത്ത് ശരീരം സ്ട്രെച്ച് ചെയ്യുക. ശരീരം മുന്നോട്ടും പിന്നോട്ടും വളയ്ക്കുന്ന വ്യായാമങ്ങൾ ചെയ്യുക. ശരിയായ ഇരിപ്പ് നിലനിർത്തുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേദന തടയാൻ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. സമയമുള്ളപ്പോൾ ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് പുറം മസാജ് ചെയ്യുക. മൃദുവായ മസാജ് ശരീരത്തിന് ആശ്വാസം നൽകും. ദിവസം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കേണ്ടിവരുന്നവരിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. കഴുത്തിനും നടുവിനും വേദനയുണ്ടാകാറുണ്ട്. എന്നാൽ ഇരിപ്പ് ശീലങ്ങൾ മാറ്റുന്നതിലൂടെ ഈ പ്രശ്‌നം അനായാസം പരിഹരിക്കാനാകും. ദീർഘനേരം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് കഴുത്തിനും നട്ടെല്ലിനും കാര്യമായ ദോഷം ചെയ്യും. ഇത് ക്ഷീണം, തലവേദന, ഏകാഗ്രത കുറയൽ എന്നിവയ്ക്ക് കാരണമാകും. അതിനാൽ വേണ്ട വ്യായാമങ്ങൾ ചെയ്യുക. ശരീരഭാരം നിയന്ത്രിച്ച് നിലനിർത്തുക. ഇടവേളയെടുത്ത് ചെറിയ നടത്തങ്ങൾ ചെയ്യാം.
ചോദ്യം- 45 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ്. വളരെക്കാലമായി വിട്ടുമാറാത്ത കാൽമുട്ട് വേദന അനുഭവിക്കുകയാണ്. കാലാവസ്‌ഥ മാറുന്നതിനനുസരിച്ച് കാൽമുട്ടിന് ഉണ്ടാകുന്ന ക്ഷതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാമോ?





