വ്യത്യസ്തനായൊരു നടൻ – Ayushmann Khurrana

പൊതുവെയുള്ള ബോളിവുഡ് നായക സങ്കല്പത്തിൽ നിന്നും വേറിട്ട് സഞ്ചരിക്കുന്ന നടനാണ് ആയുഷ്മാൻ ഖുറാന. സാധാരണ സിനിമയിൽ നായകന്മാർ കാട്ടുന്ന മരംച്ചുറ്റിയുള്ള പ്രണയം, പത്ത് മുപ്പത് ഗുണ്ടകളെ ഒറ്റയ്ക്ക് അടിച്ച് നിലം പരിശാക്കൽ, ചോക്ക്ളേറ്റ് പ്രണയം എന്നിവയൊന്നും ആയുഷ്മാൻ ചിത്രങ്ങളിൽ കാണാൻ കഴിയില്ല. സമൂഹത്തിൽ വേറിട്ടതും സാധാരണവുമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നവരെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്ന് കാണാൻ കഴിയും. അതായത് സ്പേം ഡൊണേഷൻ, കഷണ്ടി, ലൈംഗിക ഷണ്ഡത്വം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അദ്ദേഹത്തിന്‍റെ സിനിമകളിൽ വിഷയങ്ങളായിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ശുഭ്മംഗൾ സ്യാദാ സാവ്ധാൻ എന്ന ചിത്രത്തിലെ പ്രമേയം തന്നെ സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചാണ്. സൂപ്പർ ഹീറോ ഇമേജിനെ പൊളിച്ചെഴുതപ്പെടുകയാണ് ഇവിടെ.

സ്ക്രിപ്റ്റ് പ്രധാനം

ശരിയായതും കഴമ്പുള്ളതുമായ സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിൽ താരം ഏറെ ശ്രദ്ധ പുലർത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ആളുകൾ പൊതുയിടങ്ങളിൽ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങൾ സാമൂഹിക പ്രസക്തിയുള്ളതാക്കുകയാണ് ആയുഷ്മാൻ ചെയ്യുന്നത്. നമ്മുടെ സമൂഹത്തിൽ അഡ്രസ് ചെയ്യപ്പെടാത്ത ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിനാൽ സിനിമയിൽ ഇത്തരം വിഷയങ്ങൾ പ്രമേയമാക്കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന നിലപാടാണ് ആയുഷ്മാനിന്. സിനിമ നിർമ്മാതാക്കളുടെ പ്രിയപ്പെട്ട നടനാണ്. തന്‍റെ സിനിമകളിലൂടെ സമൂഹത്തിന് കാതലായ സന്ദേശം പകരുന്ന ഈ നടൻ അഭിനയമികവുകൊണ്ട് നമ്മെ അമ്പരിപ്പിക്കുകയാണ്. തുടർച്ചയായി 7 ഹിറ്റ് സിനിമകൾ.

ലൊക്കേഷനുകളിൽ സാധാരണക്കാരുമായി ഇടപഴകുകയും അവരുടെ ജീവിതാനുഭവങ്ങളെയും സ്വഭാവ രീതികളെയും ആഴത്തിൽ പഠിക്കുകയെന്നത് ആയുഷ്മാനിന്‍റെ പ്രത്യേകതകളിലൊന്നാണ്. വിജയിച്ച സിനിമകളുടെ എണ്ണത്തിനോട് താൽപര്യമില്ലാത്ത ഈ നടന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താൽപര്യം.

ജാതിയതയും അതിന്‍റെ കറുത്ത വശങ്ങളെയും മനോഹരമായി ആവിഷ്കരിച്ച ആർട്ടിക്കിൾ 15 എന്ന ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. മാത്രവുമല്ല വാണിജ്യപരമായി വിജയിച്ച പടവുമാണത്. മുൻനിര നായകന്മാർ അത്തരമൊരു സിനിമ ചെയ്യാൻ മടി കാട്ടുന്ന സ്‌ഥാനത്താണ് ആയുഷ്മാൻ ആ സിനിമ ചെയ്യാൻ ധൈര്യം കാട്ടിയത്. യാഥാർത്ഥ്യങ്ങളെ അതെപ്പടി തുറന്നു കാട്ടുന്ന ഒരു ഡാർക്ക് മൂവിയാണിത്.

ആർട്ടിക്കിൾ 15 ൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് ആയുഷ്മാൻ ചെയ്‌ത ബാല എന്ന ചിത്രം. ആർട്ടിക്കിൾ 15 ൽ ആയുഷ്മാനിന് സംഭാഷണങ്ങളെക്കാൾ ഉപരിയായി സൂഷ്മങ്ങളായ ആന്തരിക വികാരങ്ങളെയാണ് വെളിപ്പെടുത്തേണ്ടിയിരുന്നതെങ്കിൽ ബാലയിലാണെങ്കിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ ഇമേജിലായിരുന്നു. ആയുഷ്മാനിന്‍റെ വ്യത്യസ്തങ്ങളായ അഭിനയ തലങ്ങൾ വ്യക്തമാക്കുന്ന സിനിമകളാണിത്.

ശുഭ് മംഗൾ സ്യാദാ സാവ്ധാനിൽ വളരെ ബോൾഡായ കഥാപാത്രത്തെയാണ് ആയുഷ്മാൻ അവതരിപ്പിച്ചത്. മധ്യവയസിലുള്ള ഗർഭധാരണത്തെ പ്രമേയമാക്കിയുള്ള ബധായി ഹൊ യും ആയുഷ്മാൻ ചെയ്‌ത മറ്റൊരു വ്യത്യസ്ത ചിത്രമാണ്.

കിംഗ് ഓഫ് കണ്ടന്‍റ് എന്ന വിളിപ്പേര് അക്ഷരാർത്ഥത്തിൽ ആയുഷ്മാനിനെ സംബന്ധിച്ച് തീർത്തും ശരിയാണ്. കാരണം അത്രത്തോളം വൈവിധ്യമാർന്ന സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്.

കഥാപാത്രങ്ങൾക്കു വേണ്ടി

സ്ക്രിപ്റ്റ് ശ്രദ്ധിക്കാറുണ്ടെങ്കിലും അത് അരിച്ചു പെറുക്കി കുറെ തവണ വായിക്കുന്ന പ്രകൃതമല്ല ആയുഷ്മാനിന്‍റേത്. കഥ മനസിലാക്കി ആ കഥയുടെ പശ്ചാത്തലത്തിലുള്ള ആളുകളുമായി ഇടപഴകുകയാണ് നടൻ ചെയ്യുക. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങളെ അടുത്തറിയാൻ ഇത്തരം ഇടപഴകലുകൾ നടനെ ഏറെ സഹായിക്കുന്നുണ്ട്. ഡോക്ടർ ജി, അനേക് എന്നിവയാണ് ആയുഷ്മാനിന്‍റെ റിലീസിനൊരുങ്ങുന്ന പടങ്ങൾ.

ടെലിവിഷൻ അവതാരകൻ

ടെലിവിഷൻ അവതാരകനായിട്ടായിരുന്നു തുടക്കം. തുടർന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആയുഷ്മാൻ ഡൽഹി ബിഗ് എഫ്എം ൽ ആർജെ യായി രംഗപ്രവേശം ചെയ്‌തു. തുടർന്ന് ആയുഷ്മാൻ എം ടിവിയിൽ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു. 2012 ലാണ് ആയുഷ്മാൻ ആദ്യമായി വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തുന്നത്. ബാല്യകാല സഖിയായ താഹിറ കശ്യപിനെയാണ് താരം വിവാഹം ചെയ്‌തിരിക്കുന്നത്. ഇവർക്ക് വിരാജ്വീർ, വരുഷ്ക എന്നീ രണ്ട് മക്കളാണ് ഉള്ളത്.

ആക്ഷൻ ഹീറോ Vidyut Jammwal

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന താരമാണ് വിദ്യുത് ജാംവാൽ. 2011 ൽ സിനിമയിൽ എത്തിയ വിദ്യുത് ജാംവാൽ സ്റ്റണ്ട് റോളുകളാണ് അധികവും ചെയ്തിരുന്നത്. ഹിന്ദി ആക്ഷൻ ത്രില്ലറായ കമാൻഡോ (സീരിസ്), ജംഗ്ലി എന്നീ സിനിമകളിലൂടെയാണ് വിദ്യുത് ഇന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട ആക്ഷൻ നടനാവുന്നത്. സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയാരംഭിച്ച വിദ്യുത് വൈവിധ്യമാർന്നതും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതുമായ ചിത്രങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

ആയോധന മുറകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള വിദ്യുത് പാലക്കാടുള്ള ആശ്രമത്തിൽ നിന്നും കളരി വിദ്യയും അഭ്യസിച്ചിട്ടുണ്ട്. ആർമി പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന വിദ്യുതിന് പിതാവിന്‍റെ സ്ഥലമാറ്റം അനുസരിച്ച് ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്തങ്ങളായ ആയോധന മുറകൾ പരിശീലിക്കുന്നതിന്‍റെ ഭാഗമായി വിദ്യുത് വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ചിട്ടുള്ള ആയോധന മുറകളുടെ ലൈവ് ഷോകളിലും താരം ഭാഗമായിട്ടുണ്ട്. തെലുങ്ക് ചിത്രമായ ശക്‌തിയാണ് വിദ്യുതിന്‍റെ ആദ്യ ചിത്രം.

ജോൺ എബ്രഹാമിനൊപ്പം അഭിനയിച്ച ഫോഴ്സ് ആണ് വിദ്യുതിന്‍റെ ആദ്യ ബോളിവുഡ് ചിത്രം. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച വിദ്യുതിന് ഫിലിം ഫെയർ അവാർഡ് അടക്കം നിരവധി പല പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. ആദ്യ തമിഴ് ചിത്രമായ ബില്ല- 2 ൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. പിന്നീട് തുപ്പാക്കിയിലും വിദ്യുത് വേഷമിട്ടു.

വിദ്യുത് വേഷമിട്ട ഹിന്ദി ചിത്രം കമാൻഡോ മോൺട്രിയൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. തുടർന്ന് വിദ്യുത് അഭിനയിച്ച ബുളറ്റ് രാജ, അൻജാൻ, കമാൻഡോ സിരീസുകളിൽ പെട്ട കമാൻഡോ 2, എന്നിവയെല്ലാം തന്നെ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ജംഗ്ലി, കമാൻഡോ 3, യാര, ഖുദാഹാഫീസ് എന്നിവ 2019 ൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വ്യത്യസ്തങ്ങളായ സിനിമകളിൽ വേഷമിട്ടിട്ടുള്ള താരത്തിന് സിനിമ നിർമ്മാണത്തിലും സജീവമാകാനും താൽപര്യമുണ്ട്. സിനിമ നിർമ്മാണ മേഖലയിലും സജീവമാണ് താരം.

ഇന്‍റർ നാഷണൽ താരമായി Alia Bhatt

ഇന്ന്, ബോളിവുഡിലെ മുൻനിര സിനിമാ താരങ്ങളിൽ ഒരാളാണ് ആലിയ. ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ് ആലിയ. നാല് ഫിലിംഫെയർ അവാർഡ് ജേതാവായ ആലിയ ഇന്ത്യയിലെ ഏറ്റവും വലിയ ബോളിവുഡ് താരങ്ങളിൽ ഒരാളായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

 

View this post on Instagram

 

A post shared by Gangubai 🤍🙏 (@aliaabhatt)

ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ നേടിയ നേട്ടമാണിത്. താരത്തിന്‍റെ കഠിനാധ്വാനവും അർപ്പണബോധവും എല്ലായ്‌പ്പോഴും ഏതെങ്കിലും രൂപത്തിൽ സിനിമകളിൽ കാണപ്പെട്ടിട്ടുണ്ട് അത് പ്രേക്ഷകരുടെ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.

നടി പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരുടെ നിരയിലേക്ക് ആലിയയും ചേരാൻ പോകുന്നു എന്നത് അവരുടെ കുടുംബത്തിന് അഭിമാനമാണ്. എല്ലാ പ്രമുഖ സംവിധായകരുമായും ആലിയ പ്രവർത്തിച്ചിട്ടുണ്ട്. ഒരു കലാകാരന്‍റെ കലയെ മെച്ചപ്പെടുത്തുന്നതിൽ സംവിധായകർക്ക് വലിയ പങ്കുണ്ട്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത അദ്ദേഹത്തിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ “ഗംഗുഭായ് കത്യവാഡി” ബോക്സ് ഓഫീസിൽ വൻ വിജയം കുറിച്ച ചിത്രമായി മാറി. കഴിഞ്ഞ വാരാന്ത്യത്തിൽ ചിത്രം ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പണിംഗ് നേടി. കോവിഡിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിന് ഏറ്റവും വലിയ നോൺ- ഹോളിഡേ ഓപ്പണിംഗ് ആണെന്ന് തെളിയിക്കപ്പെട്ടു. ബൻസാലി ആ ചിത്രം സിനിമാ ഹാളിൽ റിലീസ് ചെയ്യാൻ ആണ് ആഗ്രഹിച്ചത്. സഞ്ജയ് അത് ചെയ്തു.

 

View this post on Instagram

 

A post shared by Gangubai 🤍🙏 (@aliaabhatt)

സോയ അക്തർ സംവിധാനം ചെയ്‌ത 2019 ലെ ചിത്രം “ഗല്ലി ബോയ്” ആ വർഷത്തെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുകയും അന്താരാഷ്ട്ര ഹിറ്റായി മാറുകയും ചെയ്തു. ഇതുവരെ ലോകമെമ്പാടും $25 M- ലധികം സമ്പാദിച്ചു. 2020ലെ ഓസ്‌കാറിൽ മികച്ച വിദേശ ഭാഷാ ചിത്രമായി. എന്തായാലും. ലൈംലൈറ്റിൽ എങ്ങനെ നിൽക്കണമെന്ന് ആലിയയ്ക്ക് അറിയാം.

ഐടിഎ അവാർഡ് ദാന ചടങ്ങിൽ ആലിയ പ്ലാസ്റ്റിക് സാരിയുടുത്തപ്പോൾ എല്ലാവരും അവളെ കളിയാക്കി, പക്ഷേ അത് സാധാരണ സാരിയല്ല, റീസൈക്കിൾ ചെയ്ത നൈലോൺ ബേസും ഡീഗ്രേഡബിൾ ഫോക്സ് ലെതറും (ഫോക്സ് ലെതർ) അടങ്ങുന്ന ആലിയയുടെ സ്റ്റെർലിംഗ് സിൽവർ സാരിയാണെന്ന് പിന്നീട് മനസ്സിലായി. അതിൽ ഒരു മെറ്റാലിക് പാരച്യൂട്ടും ഉപയോഗിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Gangubai 🤍🙏 (@aliaabhatt)

സിനിമാ കുടുംബത്തിൽ ജനിച്ച ആലിയ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നതിനാൽ എന്തും പറയാൻ മടിക്കാറില്ല. 28 കാരിയായ ആലിയ എല്ലാത്തരം സിനിമകളിലും പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു, അതിനാൽ അവർക്ക് അവസരം ലഭിക്കുന്നു.

Instagram-ൽ 60 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉൾപ്പെടെ വലിയ ഫാൻ ഫോളോവിംഗ് ആണ് ആലിയക്കുള്ളത്.

ഇന്‍റിമസി ആക്ടിംഗ് എന്നെ പരിഭ്രാന്തനാക്കി

നിങ്ങൾ ഒരു കാര്യത്തിനായി കഠിനാധ്വാനം ചെയ്‌താൽ അത് തീർച്ചയായും ഫലം കാണും. ദീപിക പദുക്കോണിനെപ്പോലൊരു വലിയ നടിയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതു ആ കഠിനാധ്വാനത്തിലൂടെ ആണെന്ന് സിദ്ധാന്ത് ചതുർവേദി.

യഥാർത്ഥത്തിൽ സിദ്ധന്ത്‌ ശാന്തനായ ഒരു വ്യക്തിയാണ്, അതിനാൽ തിരസ്‌കരണങ്ങൾ ലഭിക്കുമ്പോഴെല്ലാം മനസ്സിനെ ശാന്തമാക്കുകയും സിനിമ ലോകം തനിക്ക് വേണ്ടി ഉള്ളതല്ലെന്നു ചിന്തിക്കുകയും ചെയ്തിരുന്നു.

“ഒരു വ്യക്തി നന്നായി ചിന്തിച്ച് ചുവടുകൾ വയ്ക്കുമ്പോൾ അവർ കണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു..” അദ്ദേഹം യുവതലമുറയോട് പറയുന്നു.

കിഴക്കൻ ഉത്തർപ്രദേശിലെ ബലിയയിൽ ജനിച്ച് അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം മുംബൈയിലെത്തി. മുംബൈയിൽ വന്ന് ചാർട്ടേഡ് അക്കൗണ്ടിന് പഠിക്കുമ്പോൾ സിനിമയിലേക്ക് ശ്രമിച്ചു കൊണ്ടേയിരുന്നു. വൈകിയാണെങ്കിലും മനസ്സിന് അനുസരിച്ച് സിനിമകൾ കിട്ടി. അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ വീട്ടമ്മയുമാണ്. CA പഠിക്കുമ്പോൾ ഒരു മത്സരത്തിന് പോകാൻ അവസരം കിട്ടി ‘ഫ്രഷ് ഫേസ് 2012’ എന്ന ടൈറ്റിൽ നേടി. അതിനുശേഷം ചില പരസ്യങ്ങളും മോഡലിംഗ് അസൈൻമെന്‍റുകളും ഫോട്ടോഷൂട്ടുകളും ചെയ്തു.

മനസ്സിന് ഇണങ്ങിയ ജോലി ലഭിക്കാത്തതിനാൽ സിദ്ധാന്ത് നടനായും എഴുത്തുകാരനായും മുംബൈയിലെ ഒരു നാടക സംഘത്തിൽ ചേർന്നു. ഒരു തിയേറ്റർ ഗ്രൂപ്പിലെ ഒരു നാടകത്തിനിടെ ചലച്ചിത്ര സംവിധായകൻ ലവ് രഞ്ജന്‍റെ ശ്രദ്ധയിൽപ്പെട്ട അയാൾക്ക് ‘ലൈഫ് സഹി ഹേ’ എന്ന ടിവി ഷോ ലഭിച്ചു. ടിവിക്ക് ശേഷം അദ്ദേഹത്തിന് ഒരു സിനിമയും ലഭിച്ചു, ഗള്ളിബോയിൽ വിജയിച്ചു. സാധാരണ പൊക്കവും ചുരുണ്ട മുടിയും കാരണം അദ്ദേഹത്തിന് ഒരുപാട് തിരസ്കരണങ്ങൾ നേരിടേണ്ടി വന്നു. വളരെ തീവ്രമായ കഥാപാത്രത്തെ അവതരിപ്പിച്ച ‘ഗഹരായിയാം ‘ എന്ന ചിത്രം പുറത്തിറങ്ങി അത് ഏറെ പ്രശംസിക്കപ്പെട്ടു തന്‍റെ സിനിമ യാത്രയെക്കുറിച്ച്, ചില കാര്യങ്ങൾ നടൻ വെളിപ്പെടുത്തുന്നു.

ചോദ്യം – ദീപിക പദുക്കോണിനൊപ്പം ഉള്ള അനുഭവം എങ്ങനെയായിരുന്നു?

ഉത്തരം- തിരക്കഥയ്ക്ക് വേണ്ടി സംവിധായകൻ ശകുൻ ബത്രയെ കണ്ടപ്പോൾ എനിക്ക് 24 വയസ്സായിരുന്നു. 30 വയസ്സുള്ള പക്വതയുള്ള ആളെയാണ് അദ്ദേഹത്തിന് വേണ്ടത്. അപ്പോൾ അവർ എന്നെ എടുത്തില്ല. ഒരു ദിവസം ഞാൻ ഇഷാൻ ഖട്ടറിനൊപ്പം ഒരു റെസ്റ്റോറന്‍റിൽ പോയി, അവിടെ ഞാൻ ശകുൻ ബത്രയുമായി സംസാരിച്ചു. രൺവീർ സിങ്ങിന്‍റെ ഗുരുനാഥനായി ഞാൻ അഭിനയിച്ച ഗല്ലിബോയ് എന്ന ചിത്രത്തിലാണ് അദ്ദേഹം എന്‍റെ അഭിനയം കണ്ടത്. രണ്ട് ദിവസത്തിന് ശേഷം, സെയ്ൻ എന്ന എന്‍റെ കഥാപാത്രം ആയി അദ്ദേഹം എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തു.

ചെറുപ്പം മുതലേ റൊമാന്‍റിക് സിനിമകൾ കണ്ടിട്ടുള്ള ഞാൻ ഷാരൂഖ് ഖാന്‍റെ സിനിമകൾ പോലെ ചില റൊമാന്‍റിക് സീനുകൾ ഉണ്ടാകുമെന്ന് കരുതിയിരുന്നു, കാരണം ഇതിനുമുമ്പ് ഇത്തരം ബന്ധങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഷാരൂഖ് ഖാനാണ് എന്‍റെ പ്രിയപ്പെട്ട നായകൻ, സ്‌ക്രീനിൽ ട്രൂ ലവ് ചെയ്യാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. ദീപിക പദുക്കോൺ, ധർമ്മ പ്രൊഡക്ഷൻസ് എന്നിവരെപ്പോലുള്ളവർ ഈ സിനിമയിൽ പങ്കാളികളായതിനാൽ എന്‍റെ സ്വപ്നം ഒരു പരിധിവരെ ഇതിൽ പൂർത്തീകരിക്കാനാകുമെന്ന് ഞാൻ കരുതി.ലയെസ് പറഞ്ഞതിന് ശേഷവും എനിക്ക് ഈ വേഷം ചെയ്യാൻ ഭയമായിരുന്നു, കാരണം എന്‍റെ അഭിപ്രായത്തിൽ പ്രണയം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. എല്ലാവരും ഇതിനെ പഴയ ചിന്ത എന്ന് വിളിക്കുന്നു. ഈ വേഷത്തിനായി എനിക്ക് എന്‍റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.

ദീപികയെ കണ്ടപ്പോൾ എങ്ങനെ ആക്ട് ചെയ്യണമെന്നും എങ്ങനെ ഇരിക്കണം എന്ന് പോലും എനിക്ക് മനസ്സിലായില്ല. കാരണം തിരക്കഥയനുസരിച്ച് വളരെ തീവ്രമായ ഇന്‍റിമസി രംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ സാധാരണ നിലയിലെത്താൻ എനിക്ക് ഒന്നോ രണ്ടോ ആഴ്‌ച വേണ്ടിവന്നു. പക്ഷേ ദീപികയുടെ പിന്തുണയോടെ അത് പിന്നീട് ഓക്കെ ആയി, കാരണം അവർ വളരെ സിംപിൾ ആണ്. ഈ സിനിമ ചെയ്യാൻ എന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. തുടക്കത്തിൽ ഞാൻ വളരെ പരിഭ്രാന്തനായിരുന്നു.

ചോദ്യം- ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് ഒരു താരപദവി ലഭിക്കുമോ?

ഉത്തരം- ഞാൻ ഒരു നായകനാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പിന്നെ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു താരമാകുന്നത് ആരുടെയും കൈയിലല്ല. നിങ്ങൾ ഒരു സ്റ്റാർ കിഡ് ആണെങ്കിൽ നിർമ്മാതാക്കൾ അവനെ ഒരു താരമാക്കുന്നു. പുറത്തുള്ളവരെ താരമാക്കുന്നത് പൊതുജനമാണ്. പ്രേക്ഷകർ എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത് എന്‍റെ ആവശ്യമാണ്.

എന്‍റെ മാതാപിതാക്കളും അയൽക്കാരും ഞാൻ ഒരു സ്റ്റാർ ആണെന്ന് കരുതുന്നു, പക്ഷേ ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ എന്‍റെ സുഹൃത്തുക്കൾ എന്നെ കളിയാക്കുന്നുണ്ട്. ഞാൻ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല, കാരണം ഇത് എന്‍റെ ജോലിയുടെ ഭാഗമാണ്. ആക്ഷനും കട്ടിനും ഇടയിൽ ഞാൻ എന്‍റെ മനസ്സിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സ്വന്തം കഴിവ് സൂക്ഷ്മമായി നിരീക്ഷിക്കുകയും പുതിയ എന്തെങ്കിലും കൊണ്ടുവരികയുമാണ് എന്‍റെ ജോലി.

ചോദ്യം – നിങ്ങളുടെ ഇതുവരെ ഉള്ള യാത്രയെ എങ്ങനെ കാണുന്നു?

ഉത്തരം- എന്‍റെ ജീവിതയാത്രയിൽ ഞാൻ വളരെ സംതൃപ്തനാണ്. എന്‍റെ യാത്രയുടെ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും എന്‍റെ മാതാപിതാക്കൾക്കാണ്. കോളേജിൽ പഠിക്കുമ്പോൾ വാലന്‍റൈൻസ് ഡേ ആഘോഷിക്കാൻ സമയം കിട്ടിയില്ല, കാരണം രാവിലെ കോളേജ് വിട്ടാൽ ചാർട്ടേഡ് അക്കൗണ്ട് ക്ലാസ്സ് കഴിഞ്ഞ് രണ്ട് മൂന്ന് മണിക്കൂർ മാത്രമേ കൂട്ടുകാരുമൊത്ത് സമയം കിട്ടാറുള്ളു. അതിന് ശേഷം ആണ് തിയേറ്റർ പരിശീലിക്കുന്നത്. രാത്രി വീണ്ടും സിഎ പഠിക്കേണ്ടി വന്നു. എന്‍റെ മാതാപിതാക്കൾക്ക് എന്‍റെ നാടക പരിശീലനത്തെക്കുറിച്ച് അറിയില്ല. അതിനാൽ വാലന്‍റൈൻസ് ഡേ ആഘോഷിക്കാൻ സമയമില്ല. എനിക്ക് ചുറ്റും പെൺകുട്ടികൾ കുറവായിരുന്നു, കാരണം ഞാൻ ഒരു സിമ്പിൾ ബോയ് ആയിരുന്നു. ഇതുകൂടാതെ, അച്ഛൻ പറയാറുണ്ടായിരുന്നു, എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കരിയറിൽ സ്ഥിരത കൊണ്ടുവരിക. അതിനുശേഷം നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, കാരണം സിനിമാ മേഖലയിൽ വളരെ അനിശ്ചിതത്വമുണ്ട്.

അച്ഛൻ പറഞ്ഞത് ശരിയാണ്. ബിരുദം കഴിഞ്ഞ് ഞാനും സിഎ പ്രവേശന പരീക്ഷ പാസായി. അക്കാലത്ത് എനിക്ക് നാടകരംഗത്തും നിരവധി അവാർഡുകൾ ലഭിക്കാൻ തുടങ്ങി. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എനിക്ക് ജോലി കിട്ടി. പകൽ മുഴുവൻ ജോലി ചെയ്യുന്നത് കൊണ്ട് നാടകം ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ എനിക്ക് തിയേറ്റർ നഷ്ടമായി. ജോലി കഴിഞ്ഞ് വരുമ്പോൾ, എന്‍റെ ജോലിയിൽ ഞാൻ സന്തുഷ്ടനല്ലെന്ന് അച്ഛൻ കാണാറുണ്ടായിരുന്നു. ഇതുകൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ഞാനും അച്ഛനും പുതിയ സിനിമ കാണാറുണ്ടായിരുന്നു.

എന്‍റെ അവസ്ഥ കണ്ടിട്ട് അദ്ദേഹം ഒരു ദിവസം പറഞ്ഞു നിനക്ക് എപ്പോൾ വേണമെങ്കിലും സിഎ ചെയ്യാമല്ലോ, ഇനി ഓഡിഷൻ തുടങ്ങൂ എന്ന്. പക്ഷേ എനിക്ക് ആരെയും പരിചയമില്ല അതുകൊണ്ട് നാടക സുഹൃത്തുക്കളുമായി ഓഡിഷൻ തുടർന്നു. ഒരു പരസ്യത്തിലും ചാൻസ് കിട്ടിയില്ല കാരണം എന്‍റെ മുഖം ഒരു നായകനെപ്പോലെയല്ല. എനിക്ക് ചുരുണ്ട മുടിയുണ്ട്, എന്‍റെ കണ്ണുകൾ ചെറുതാണ് ഇതൊക്കെ പറഞ്ഞു പലരും നിരസിച്ചതിന് ശേഷം സങ്കടത്തോടെ വീട്ടിൽ വരുമ്പോൾ അച്ഛൻ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. പിന്നെ ഞാൻ CA യുടെ ഫൈനൽ പരീക്ഷ എഴുതി പക്ഷേ അത് ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഞാൻ കൂടുതൽ ഓഡിഷനുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങി. ടിവിയുടെ ആദ്യ ഷോയും നേടി അങ്ങനെ ഇവിടെ എത്തി.

ചോദ്യം – നിങ്ങളുടെ ബന്ധത്തിൽ ആരാണ് നിങ്ങളോട് ഏറ്റവും അടുത്തത്?

ഉത്തരം- എന്‍റെ അച്ഛൻ തന്നെ. എല്ലാ സാഹചര്യങ്ങളിലും അദ്ദേഹം എന്നെ പിന്തുണയ്ക്കുകയും ശരിയായ പാത കാണിച്ചുതരികയും ചെയ്തിട്ടുണ്ട്.

Priyanka Chopra 39-ാം വയസ്സിൽ അമ്മ

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പലപ്പോഴും തന്‍റെ സിനിമയെക്കാൾ വ്യക്തിപരമായ ജീവിതം കൊണ്ട് വാർത്ത തലക്കെട്ടുകളിൽ ഇടം പിടിക്കാറുണ്ട്. മുൻകാലങ്ങളിൽ അവരുടെ വിവാഹമോചന വാർത്തകളാണ് ആരാധകരെ വിസ്മയിപ്പിച്ചിരുന്നത് എങ്കിൽ ഇപ്പോൾ നടി അമ്മയാകുന്നു എന്ന വാർത്തയാണ് ഞെട്ടിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

പ്രിയങ്ക ചോപ്ര തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കിട്ടു, അതിൽ താനും ഭർത്താവ് നിക്ക് ജോനാസും വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായതായി ആരാധകരെ അറിയിച്ചു വാടക ഗർഭധാരണത്തിലൂടെ കുട്ടിയെ സ്വീകരിച്ചുവെന്ന് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്ക ചോപ്ര കുറിച്ചു. ഞങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനാൽ ഈ പ്രത്യേക സമയത്ത് സ്വകാര്യതയ്ക്കായി ഞങ്ങൾ നിങ്ങളോട് ബഹുമാനപൂർവ്വം അപേക്ഷിക്കുന്നു. വളരെയധികം നന്ദി.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

അതേ സമയം നിക്ക് ജോനാസും തന്‍റെ ആരാധകർക്കായി സമാനമായ ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇരുവരും മകനോ മകളോ എന്ന വാർത്ത നൽകിയിട്ടില്ല.. അതേസമയം താരങ്ങളും ആരാധകരും ഈ പോസ്റ്റിന് ഇരുവർക്കും ആശംസകൾ നേരുന്നതും കാണാം.

2018 ഡിസംബറിൽ ജോധ്പൂരിൽ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം കഴിച്ച പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജോനാസിനൊപ്പം കുടുംബം വിപുലീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അതേസമയം, ഒരു ഷോയിൽ, ലൈവ് ആയി പ്രേക്ഷകർക്ക് മുന്നിൽ ഇക്കാര്യം പറയുകയും ചെയ്തു. പിന്നീട് അവർ തന്നെ അതിനെ തമാശയായി ചിത്രീകരിച്ചുവെങ്കിലും ഇപ്പോൾ സംഗതി സീരിയസ് ആണ് എന്ന് വെളിപ്പെടുകയാണ്.

Bollywood news: ഫാഷൻ ഐക്കൺ അനന്യ

കുറച്ച് നാളുകൾക്കു മുമ്പ് അനന്യ പാണ്ഡേ വാർത്തയായത് ഡ്രഗ്സ് കേസിലായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് ഫാഷന്‍റെ പേരിലാണ്. ബോളിവുഡിന്‍റെ ഫാഷൻ ഐക്കൺ സോനത്തിനെ മറന്ന് പെൺകുട്ടികൾ ഇപ്പോൾ അനന്യയുടെ ഫാഷൻ ഫോളോ ചെയ്യുകയാണ്. മിനിമൽ മേക്കപ്പും, ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളും ധരിച്ച് ഈ ദിനങ്ങളിൽ പെൺകുട്ടികളുടെ പ്രിയതാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലിറങ്ങിയ ലെയ്ഗറിൽ വിജയ് ദേവരകോണ്ടയുടെ ജോഡിയായതോടെ കൂടുതൽ ചിത്രങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.

പപ്പയുടെ പേരിന്‍റെ ഭാരം

karan deol

പാരമ്പര്യത്തിന്‍റെ പേരിൽ സിനിമയിൽ വരാനൊക്കെ എളുപ്പമാണ്. പക്ഷേ ആ പേര് നിലനിൽക്കണമെങ്കിൽ സ്വന്തം വ്യക്‌തിത്വം തെളിയിക്കണം. അതിന് നല്ല പണിയെടുക്കണം. ഇതറിയണമെങ്കിൽ സണ്ണി ഡിയോളിന്‍റെ മകൻ കരൺ ഡിയോളിനോട് ചോദിക്കൂ. തന്‍റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്ന വേളയിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. എന്‍റെ പ്രതിഭ അംഗീകരിക്കപ്പെടേണ്ടത് എന്‍റെ അഭിനയത്തിന്‍റെ പേരിലാണ്. പപ്പയുടെ പേരിലല്ല. താരം പറയുന്നത് ശരിയാണ്. ഒരു താരോദയം കാത്തിരിക്കാം.

മിസിൽ നിന്ന് മിസ്സിസിലേക്ക്

jhanvi kapoor

അയ്യോ, റിയൽ ലൈഫിലെ കാര്യമല്ല. മിസ്റ്റർ ആന്‍റ് മിസിസ്സ് മാഹി എന്ന ചിത്രത്തിൽ രാജ്കുമാർ റാവും, ജാഹ്നവിയും ജോഡികളാകുകയാണ്. അച്‌ഛന്‍റെ സംവിധാനത്തിലിറങ്ങിയ തെന്നിന്ത്യൻ ചിത്രത്തിന്‍റെ റീമേക്ക് പൂർത്തീകരിച്ച് പുതിയ പ്രോജക്ടിലെത്തിയ ജാഹ്നവി വലിയ സന്തോഷത്തിലാണ്. പക്ഷേ പപ്പരാസികളുടെ കടന്നുകയറ്റം, ജാഹ്നവിക്ക് തലവേദനയായപ്പോൾ താരം

അല്പം കടന്നു തന്നെ പ്രതികരിച്ചു. താരം ഏതോ ആശുപത്രിയിൽ പോയ കഥയാണ് പപ്പരാസികൾക്ക് പറയാനുള്ളത്. എന്തായാലും അൽപം ശ്രദ്ധയോടെ പപ്പരാസികളെ കൈകാര്യം ചെയ്യുന്നതാണ് ജാഹ്നവിക്ക് നല്ലത് എന്ന അഭപ്രായമുണ്ട്.

ബോൾഡ് മെസേജ്

chandigarh kare ashiqui

ചണ്ഡീഗഡ് കരേ ആഷികി എന്ന ചിത്രം, പ്രണയത്തിനും പ്രണയിക്കും പുതിയ തലം നൽകുന്നു. ഇതിനെ സാമ്പ്രദായിക സമൂഹം എങ്ങനെ കാണണമെന്നതിനെക്കുറിച്ച് മാത്രം പറയേണ്ടതുമില്ല. കാരണം ചിത്രം ട്രാൻസ് വുമണിന്‍റെ പ്രണയത്തെ കുറിച്ചാണ്. നിബന്ധനകളിൽ ജീവിക്കുന്ന സമൂഹത്തെ ഭയന്ന് വീട്ടിൽ അച്‌ഛനമ്മമാർ തങ്ങളുടെ മക്കളുടെ വ്യക്‌തിത്വത്തെ പോലും പരിഗണിക്കാറില്ല.

അലായയോട് ചോദിക്കാം

alaya

പണിയൊന്നുമില്ല എങ്കിൽ അവർക്കും ഒപ്പം എന്നാൽ ഇന്നത്തെ തലമുറ സ്വന്തം തീരുമാനത്തിൽ ജീവിക്കാൻ ധൈര്യമുള്ളവരാണ്. മാൻവി എന്ന ട്രാൻസ് വുമൺ നൽകുന്നത് ആ ബോൾഡ് മെസേജ് ആണ്.

സോഷ്യൽ മീഡിയ ഉണ്ട്. സമയം തള്ളി നീക്കാൻ എന്തൊക്കെ ചെയ്യാം. അതുകൊണ്ടാണ് അലായ സ്വന്തം ഫാൻസിനായി സോഷ്യൽ മീഡിയയിൽ ഫിറ്റ്നസും, ഡയറ്റും സംബന്ധിച്ച വിവരങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങിയത്. ഡിറ്റോക്സ് ഡയറ്റ് മുതൽ വെയ്റ്റ് കൺട്രോൾ ഡയറ്റ് വരെ അതിലുണ്ട്. കാര്യമൊക്കെ ശരി, പണി മുടക്കി സോഷ്യൽ മീഡിയയിലിരുന്നാൽ ഇൻഡസ്ട്രി കൈവിട്ടു പോകും.

Bollywood news: റോൾ മോഡല്‍ ഹർനാസ്

ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ് ഹർനാസ് 21 വയസിൽ സ്വന്തമാക്കിയത്. ചണ്ഡീഗഡിൽ ജനിച്ച 5 അടി 9 ഇഞ്ച് ഉയരമുള്ള ഇന്ത്യൻ സുന്ദരിയാണ് 2021 ലെ മിസ് യൂണിവേഴ്സ്. സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കഠിനാധ്വാനത്തിലൂടെ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു ഹർനാസ് സന്ധു. എല്ലാ പെൺകുട്ടികൾക്കും റോൾ മോഡലാകട്ടെ നമ്മുടെ സ്വന്തം ബ്യൂട്ടിക്വീൻ.

കനത്ത വില കൊടുക്കേണ്ടി വരുമോ?

jacqueline fernadez

സുകേശ് ചന്ദ്രശേഖറുമായുള്ള ഡേറ്റിംഗ് ജാക്വിലിന് ചില്ലറ പണി അല്ല കൊടുത്തിരിക്കുന്നത്. വില കൂടിയ കുതിരയും, ആഡംബര കാറും സമ്മാനമായി സുകേശിൽ നിന്ന് വാങ്ങിയതോടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിരീക്ഷണത്തിലാണ് നടി. ഡേറ്റിംഗിന് ഇറങ്ങിതിരിക്കും മുമ്പ് കൂട്ടുകാരന്‍റെ പണത്തിന്‍റെ ഉറവിടവും ആളെക്കുറിച്ചുള്ള വിവരങ്ങളും കുറച്ചെങ്കിലും മനസിലാക്കി വച്ചാൽ നല്ലതാണ്. അല്ലെങ്കിൽ ജാക്വിലിന്‍റെ അവസ്‌ഥയാവും.

സൂപ്പറാണ് തെന്നിന്ത്യ

south - pushpa

ഇത്രയും കാലം തെന്നിന്ത്യൻ താരങ്ങളോടും സിനിമകളോടും ബോളിവുഡിന് പുച്ഛമായിരുന്നു. എന്നാൽ ഇപ്പോൾ ആ കഥയൊക്കെ പഴഞ്ചനായി കേട്ടോ. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം ആർ ആർ ആർ, പുഷ്പ തുടങ്ങിയ ചിത്രങ്ങൾക്കു ലഭിക്കുന്ന സ്വീകരണം തെന്നിന്ത്യൻ ചിത്രങ്ങളുടെ വിജയഗാഥയാണ് പാടുന്നത്. എന്തായാലും ബോളിവുഡ് നിർമ്മാതാക്കളുടെ കണ്ണിപ്പോൾ തെന്നിന്ത്യയില്ണെ‍ ആണെന്നാണ് സൂചന. ഇങ്ങനെ പോയാൽ മുംബൈ ടു ചെന്നൈ എക്സ്പ്രസ് സവാരിക്ക് ബോളിവുഡ് തയ്യാറാകും?

നോറയുടെ ഗുരു

nora

നോറയും ഗുരു രണ്ഡാവയും ചേർന്ന് ഗോവയിൽ അവതരിപ്പിച്ച ജുഗൽബന്ദി ആണ് ഇപ്പോൾ പപ്പരാസികളുടെ ഇഷ്ടവിഷയം. രണ്ടുപേരും പരസ്പരം വലിയ സന്തോഷത്തിലും കംഫർട്ടബിളും ആയിട്ടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പപ്പരാസികൾ പറയുന്നത് നോറയ്ക്ക് ഗുരുവിനെ കിട്ടിയെന്നാണ്. ഇനി അതിനെ ഖണ്ഡിക്കാനാണ് രണ്ടുപേരുടേയും ശ്രമമെങ്കിൽ പോലും ആര് വിശ്വസിക്കാൻ! സിനിമാ ജോഡികളുടെ ജനനം, ഇങ്ങനെ ചില വെക്കേഷനുകളിലൂടെ ആണെന്നാണല്ലോ അനുഭവങ്ങൾ.

എന്‍റെ വേഷം എന്‍റെ അവകാശം

palak

ലോകം 21 ൽ നിന്ന് 22 ലേക്ക് കടന്നു. പക്ഷേ മുന്നോട്ടു കുതിക്കാൻ വെമ്പുന്നവരുടെ പിന്നാലെ വിമർശനവുമായി നടക്കുകയാണ് മൂരാച്ചികളായ സമൂഹം. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നടക്കണം ഇതൊക്കെ തീർപ്പാക്കാനാണ് പുരുഷ പ്രധാനമായ സമൂഹത്തിന്‍റെ താൽപര്യം. ഇവിടെയാണ് ശ്വേതാ തിവാരിയുടെ മകൾ പലക് തന്‍റെ വ്യക്തിത്വം പതിപ്പിക്കാൻ ശ്രമിക്കുന്നത്. ബോൾഡ് ഡ്രസ് ധരിച്ചു കൊണ്ട് എടുത്ത തന്‍റെ വീഡിയോ സോഷ്യൽ മീഡിയക്ക് വിമർശിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് പലക്. പരിഹാസങ്ങളെയും വിമർശനങ്ങളെയും ഭയന്ന് പലക് ക്രിയേറ്റിവിറ്റിയോ, ഇഷ്ടങ്ങളോ കോംപ്രമൈസ് ചെയ്യില്ല! സബാഷ് പലക്.

Wamiqa Gabbi – എനിക്കിഷ്ടം റിയൽ ലൈഫ് കഥകൾ

പഞ്ചാബി കുടുംബത്തിൽ ജനിച്ച വാമിക ഗബ്ബിക്ക് കുട്ടിക്കാലം മുതൽ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. പുതിയ സിനിമ ഇറങ്ങുമ്പോൾ തിയേറ്ററിൽ പോയി കാണാൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇഷ്ടമാണ്. വാമിക മുതിർന്നപ്പോൾ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹച്ചിരുന്നു.

സ്ത്രീകളോടും കുട്ടികളോടും പലരും ചെയ്യുന്ന അനീതികൾ വാമിക പ്രത്യേകമായി ശ്രധിച്ചിരുന്നു. തന്‍റെ ചിന്തകൾ ജനങ്ങളിലേക്കെത്തിക്കാൻ സിനിമ ഒരു മാധ്യമമായി മനസിലാക്കി. കാരണം രാജ്യം മുഴുവൻ സിനിമയെ ഇഷ്ടപ്പെടുന്നു. അവളുടെ പിതാവിന് സ്ഥലം മാറ്റം ലഭിക്കാവുന്ന ജോലിയുള്ളതിനാൽ വാമികയ്ക്ക് പല സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. ഹിന്ദി സിനിമകൾക്ക് പുറമെ പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും വാമിക പ്രവർത്തിച്ചിട്ടുണ്ട്. 83 സിനിമയിൽ ക്രിക്കറ്റ് താരം മദൻലാലിന്‍റെ ഭാര്യ അന്നു ലാലിന്‍റെ വേഷത്തിൽ വാമിക വളരെയധികം പ്രശംസിക്കപ്പെട്ടു. വാമികയുമായി ഒരു ചെറിയ ചാറ്റ്…

ചോദ്യം – സിനിമയിലേക്ക് വരാനുള്ള പ്രചോദനം എങ്ങനെയാണ് ലഭിച്ചത്?

ഉത്തരം – ചെറുപ്പം മുതലേ എനിക്ക് സിനിമകൾ കാണാൻ ഇഷ്ടമാണ്.. എന്‍റെ കുടുംബത്തിലെ എല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരുന്നു, ഞാനും ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. സിനിമകൾ എപ്പോഴും എന്നെ ആകർഷിച്ചിട്ടുണ്ട്. കഥകൾ പറയാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചു. പ്രത്യേകിച്ച് അത് എന്‍റേതായ രീതിയിൽ എനിക്ക് പറയാൻ കഴിയും. 83 എന്ന സിനിമ എനിക്ക് ലഭിച്ചത് എന്‍റെ ഭാഗ്യമാണ്. അതിൽ നല്ല കഥയ്‌ക്കൊപ്പം മറ്റു താരങ്ങളിൽ നിന്ന് എന്തെങ്കിലും ഒക്കെ പഠിക്കാൻ ലഭിച്ചു.

ചോദ്യം – ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എങ്ങനെ എത്തി ?

ഉത്തരം അച്ഛന്‍റെ ജോലി ഇടയ്ക്ക് ട്രാൻസ്ഫർ ഉള്ള ജോലി ആയിരുന്നു. ഞാൻ ജനിച്ചത് ഡൽഹിയിൽ ആണ്. പക്ഷെ ഞാൻ എന്‍റെ വിദ്യാഭ്യാസം മുംബൈയിൽ ആണ് ചെയ്തത്, അതിനു ശേഷം വീണ്ടും ഡൽഹിയിൽ പോയി. അവസാനം ഞാൻ മുംബൈയിൽ എത്തി. കഴിഞ്ഞ 18 വർഷമായി ഞാൻ മുംബൈയിൽ ഉണ്ട്.

ചോദ്യം – ആദ്യത്തെ ഹിറ്റ്‌ ലഭിക്കാൻ എത്ര സമയമെടുത്തു?

ഉത്തരം – അഭിനയ രംഗത്തേക്ക് വരുന്നതിന് മുമ്പ് ഞാൻ ഒരു ഫിലിം സ്കൂളിൽ പോയിരുന്നു. അവിടെ ഒരു ഷോർട്ട് ഫിലിം ചെയ്തു, അതിന് ശേഷം കാമ്പസ് പ്ലേസ്‌മെന്‍റിൽ എന്‍റെ ആദ്യ സിനിമ ‘മഖ്ബൂൽ’ ലഭിച്ചു. അതിനു ശേഷം വർക്ക്‌ പതുക്കെ പുരോഗമിച്ചു.

ചോദ്യം – റിയാലിറ്റി ഉള്ള സിനിമകളിൽ പ്രവർത്തിക്കാനുള്ള കാരണം എന്താണ്?

ഉത്തരം – വിനോദത്തോടൊപ്പം ഒരു സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത്തരം കഥകളിലൂടെ മാത്രമേ ചിന്തയിൽ ചെറിയ മാറ്റം ഉണ്ടാകൂ. ശരിയായ തിരക്കഥയുണ്ടെങ്കിൽ ഏത് റിയൽ ലൈഫും വെള്ളിത്തിരയിൽ രസകരമാക്കാം.

ചോദ്യം – കൊവിഡ് പാൻഡെമിക് കാരണം ഇന്ന് OTT സിനിമകളുടെ മാർക്കറ്റ് വളരെയധികം വർദ്ധിച്ചു

ഉത്തരം – ഈ സമയം കഥ പറയുന്നവർക്ക് അത്ഭുതകരമാണ്. നിർമ്മാതാക്കളും സംവിധായകരും എഴുത്തുകാരും എല്ലാത്തരം സിനിമകളും പരീക്ഷിക്കുന്നു. നേരത്തെ സമാന്തര സിനിമകൾ എന്നായിരുന്നു പേരെങ്കിൽ ഇപ്പോൾ അത്തരം സിനിമകൾ മുഖ്യധാരയിലേക്ക് എത്തിയിരിക്കുകയാണ്. ചുറ്റുപാടുമുള്ള കഥകൾ സ്‌ക്രീനിൽ കൊണ്ടുവരിക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. നല്ല കഥകളും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. OTT കാരണം, അവർക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലിരുന്ന് ഇഷ്ടമുള്ള സിനിമ കാണാം.

ചോദ്യം – നിങ്ങൾക്ക് ചുറ്റും സംഭവിച്ച കാര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?

ഉത്തരം – ഉണ്ട്. ഒരുപാട് സംഭവങ്ങൾ, കഥകൾ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട കഥകൾ. ഒരു സ്ത്രീ വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു, ആ സാഹചര്യങ്ങളിലൂടെ അവൾ എങ്ങനെ കടന്നുപോകുന്നു, അത്തരം കഥകളെല്ലാം എന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. എനിക്ക് ചുറ്റുമുള്ള അന്തരീക്ഷം എനിക്ക് പ്രചോദനാത്മക ഷോയാണ്.

ചോദ്യം – യുവാക്കളിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ച്?

ഉത്തരം – ഇക്കാലത്ത് മാനസിക സമ്മർദ്ദം കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഉണ്ട്. എന്നാൽ അതിൽ അവബോധമില്ലായ്മയുണ്ട്. ശരീരത്തിന് മാത്രമല്ല, മനസ്സിനും അസുഖം വരാം, പക്ഷേ ആളുകൾ അത് അംഗീകരിക്കാൻ ആഗ്രഹിക്കുന്നില്ല. പറയാൻ പോലും ലജ്ജിക്കുന്നു. മാനസിക രോഗത്തെ നിഷിദ്ധമായി കണക്കാക്കുന്നു. എന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾക്ക് ഇരയാകുമ്പോൾ, ആദ്യം നിങ്ങളുടെ അടുത്തുള്ളവരോടും പ്രിയപ്പെട്ടവരോടും പറയുക. ഇതുകൂടാതെ, ഇത്തരം കാര്യങ്ങൾ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് സമൂഹത്തിന്‍റെയും സൃഷ്ടാക്കളുടെയും ഉത്തരവാദിത്തം കൂടിയാണ്. അത്തരത്തിലുള്ള ഒരു കഥയുടെ ജോലികൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ അത് സ്‌ക്രീനിൽ എത്തും.

ചോദ്യം – ഭാവി പരിപാടികൾ എന്തൊക്കെയാണ്?

ഉത്തരം അടുത്തത് ‘രാമസേതു’ എന്ന ചിത്രമാണ്, അതിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനു പുറമെ, ‘ജൽസ’ എന്ന സിനിമയും നിരവധി വെബ് സീരീസുകളും ഉണ്ട്, അതിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ചോദ്യം – കുടുംബത്തിൽ നിന്ന്  എത്രമാത്രം പിന്തുണ ലഭിച്ചു?

ഉത്തരം – കുടുംബത്തിന്‍റെ പിന്തുണയില്ലാതെ സിനിമയിൽ പ്രവർത്തിക്കുക പ്രയാസമാണ്. ഓരോ ദിവസവും പുതിയ ജോലിക്ക് കുടുംബത്തില്‍ നിന്ന് പ്രോത്സാഹനം ലഭിക്കുന്നു. എന്‍റെ മകനും ഭർത്താവും അമ്മായിയമ്മയും എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്. സ്വന്തം കാഴ്ചപ്പാട് മെച്ചപ്പെടുത്തുന്നതിന്, കുടുംബത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്‍റെ ഭർത്താവ് ആരിഫ് ഷെയ്ഖ് ഒരു ഫിലിം എഡിറ്ററാണ്. എന്‍റെ മകൻ കിയാൻ ശർമ്മ ഷെയ്ഖ്, 11 വയസ്സുണ്ട്, അവനും സിനിമ കാണാൻ വളരെ ഇഷ്ടമാണ്. .

ചോദ്യം – എങ്ങനെയാണ് പുതുവർഷത്തെ കാണുന്നത് ?

ഉത്തരം – ഞാൻ പുതുവർഷം സന്തോഷത്തോടെ ആഘോഷിച്ചു. കഴിഞ്ഞ 2 വർഷങ്ങളിൽ പെഡമിക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അതിനാൽ എല്ലാവരോടും സ്നേഹം പങ്കിട്ട് കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സുരക്ഷിതമായും ജീവിക്കാം.

Celebrity wedding 2021: ബോളിവുഡ് മുതൽ ടിവി വരെ

2021 എന്ന വർഷം അവസാനിക്കാൻ പോകുന്നു. 2022 ആരംഭിക്കാനും പോകുന്നു. നിരവധി ബോളിവുഡ്, ടിവി സെലിബ്രിറ്റികൾ 2021 ൽ പുതിയ ജീവിതം ആരംഭിച്ചു. അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു.

  1. കത്രിന കൈഫ്‌- വിക്കി കൗശാൽ

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ബോളിവുഡ് നടി കത്രീന കൈഫും നടൻ വിക്കി കൗശലും 2021 ഡിസംബർ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെൻസസ് ബർവാര ഫോർട്ടിൽ വച്ച് വിവാഹിതരായി. രാജകീയ തീമിലാണ് ഇരുവരും വിവാഹിതരായത്, കത്രീനയും വിക്കിയും ഏഴ് കുതിരകളുടെ രഥത്തിൽ ആണ് വിവാഹ പവലിയനിലെത്തി. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ദേശീയ അന്തർദേശീയ വേദികളിൽ ചർച്ചയായിരുന്നു.

  1. അങ്കിത ലോഖണ്ഡേവിക്കി ജെയിൻ

ഡിസംബർ 14 ന് മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് വിക്കി ജെയിനുമായി ടിവി താരം അങ്കിത ലോഖണ്ഡെയുടെ വിവാഹം നടന്നു. ഈ ആഘോഷത്തിൽ പവിത്ര റിഷ്ടയുടെ ടീമുൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മറുവശത്ത്, രാജകീയ വധുവിനെപ്പോലെ, വിവാഹവേദിയിൽ എത്തിയ അങ്കിത ലോഖണ്ഡേ ആരാധകരുടെ ഹൃദയം കീഴടക്കി. അവരുടെ ഫോട്ടോകൾ ഇന്നും വൈറലാണ്.

  1. ഐശ്വര്യ ശർമ്മനീൽ ഭട്ട്

 

View this post on Instagram

 

A post shared by Aishwarya Sharma Bhatt (@aisharma812)

‘ഗം ഹേ കിസികേ പ്യാർ മേ’ എന്ന സീരിയലിലെ പ്രമുഖ നടൻ നീൽ ഭട്ടും നടി ഐശ്വര്യ ശർമ്മയും നവംബർ 30 ന് വിവാഹിതരായി, അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആണ്. റീൽ ജീവിതത്തിലെ അളിയൻ ജോഡികൾ യഥാർത്ഥ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാരായി മാറി. ഇവരുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വളരെ വൈറലായി.

  1. ശ്രദ്ധ ആര്യ- രാഹുൽ ശർമ്മ

 

View this post on Instagram

 

A post shared by Shraddha Arya (@sarya12)

സീ ടിവി സീരിയൽ ‘കുണ്ഡലി ഭാഗ്യ’യിലെ പ്രീത അതായത് നടി ശ്രദ്ധ ആര്യ നവംബർ 16 ന് വിവാഹിതരായി. ഭർത്താവിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഡൽഹിയിൽ താമസിക്കുന്ന നേവി ഉദ്യോഗസ്ഥനായ രാഹുൽ ശർമ്മയാണ് വരൻ.

  1. യാമി ഗൗതംആദിത്യ ധർ

 

View this post on Instagram

 

A post shared by Yami Gautam Dhar (@yamigautam)

ബോളിവുഡ് നടി യാമി ഗൗതം ചലച്ചിത്ര നിർമ്മാതാവായ ആദിത്യ ധറിനെ 2021 ജൂൺ 4 ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയയിലുള്ള ഫാം ഹൗസിൽ വച്ച് വിവാഹം കഴിച്ചു. അതേ സമയം സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. ഇതോടെ ഇരുവരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

  1. ദിഷ പർമർ രാഹുൽ വൈദ്യ

 

View this post on Instagram

 

A post shared by DPV (@dishaparmar)

ജനപ്രിയ ടിവി ഷോ ബിഗ് ബോസ് 14 ൽ തന്‍റെ പ്രണയം പ്രകടിപ്പിച്ച ഗായകൻ രാഹുൽ വൈദ്യയും കാമുകിയും നടിയുമായ ദിഷ പർമറുമായുള്ള വിവാഹം മാസങ്ങൾക്ക് മുൻപ് നടന്നു. ഇരുവരുടെയും മെഹന്ദി മുതൽ റിസപ്ഷൻ വരെയുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി.

  1. വരുൺ ധവാൻനടാഷ ദലാൽ

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ബോളിവുഡ് നടിമാർ മാത്രമല്ല, അഭിനേതാക്കളും 2021ൽ വിവാഹിതരായിട്ടുണ്ട്. നടൻ വരുൺ ധവാൻ തന്‍റെ ബാല്യകാല സുഹൃത്തായ നടാഷ ദലാലുമായി  അലിബാഗിൽ വച്ച് വിവാഹിതരായി. കൊറോണയെ തുടർന്ന് 2020ൽ വിവാഹം വേണ്ടെന്നായിരുന്നു ഇരുവരുടെയും തീരുമാനം.

  1. രാജ്കുമാർ റാവുപത്രലേഖ

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

11 വർഷമായി പ്രണയത്തിലായിരുന്ന ബോളിവുഡ് നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയും നവംബർ 15 ന് ചണ്ഡീഗഡിലെ ‘ദി ഒബ്‌റോയ് സുഖ്വിലാസ് സ്പാ റിസോർട്ടിൽ’ വിവാഹിതരായി. ഈ വിവാഹത്തിൽ വിശിഷ്ടാതിഥികളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

  1. ഷൈനി ദോഷി- ലവേഷ് ഖൈരാജനി

 

View this post on Instagram

 

A post shared by shiny doshi (@shinydoshi15)

പാണ്ഡ്യ സ്റ്റോർ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി ഷൈനി ദോഷി തന്‍റെ പ്രതിശ്രുത വരൻ ലവേഷ് ഖൈർജാനിയെ ജൂലൈ 5 ന് ഒരു സ്വകാര്യ ചടങ്ങിൽ വിവാഹം കഴിച്ചു. അതിന്‍റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അവർ ആരാധകർക്കായി പങ്കിട്ടു.

  1. സഞ്ജയ് ഗഗ്നാനിപൂനം പ്രീത്

‘കുണ്ഡലി ഭാഗ്യ’ നടി ശ്രദ്ധ ആര്യയ്ക്ക് ശേഷം പൃഥ്വിയുടെ വേഷത്തിൽ കാണപ്പെടുന്ന നടൻ സഞ്ജയ് ഗഗ്നാനി തന്‍റെ കാമുകിയും ടിവി നടിയുമായ പൂനം പ്രീതിനെ നവംബർ 28-ന് വിവാഹം കഴിച്ചു. അദ്ദേഹത്തിന്‍റെ സീരിയലിലെ താരങ്ങൾ എല്ലാം പങ്കെടുത്ത വിവാഹം ആയിരുന്നു.

സുസ്മിത സെൻ ബ്രേക്കപ്പ് ഉറപ്പിച്ചു

ബോളിവുഡ് ഇൻഡസ്‌ട്രിയിൽ ഈ ദിവസങ്ങളിൽ വിവാഹങ്ങൾ പുരോഗമിക്കുമ്പോൾ, നടി സുസ്മിത സെന്നിന്‍റെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ, അടുത്തിടെ നടി സുസ്മിത സെൻ കാമുകൻ റോഹ്മാൻ ഷാളുമായി വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതിനു ശേഷം ഇപ്പോൾ സുസ്മിത സെൻ തന്‍റെ പോസ്റ്റിലൂടെ ആ വാർത്ത ശരിയാണെന്നു ഉറപ്പിച്ചിരിക്കുന്നു….

സുസ്മിത സെൻ വേർപിരിയൽ ഉറപ്പിച്ചത്തിനു ശേഷം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റോഹ്മാൻ ഷാളുമൊത്തുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് ഇങ്ങനെ കുറിച്ചു, ‘ഞങ്ങൾ സുഹൃത്തുക്കളായി ആരംഭിച്ചു… ഞങ്ങൾ സുഹൃത്തുക്കളായി തുടരും… ബന്ധം വളരെ മുമ്പേ അവസാനിച്ചു… സ്നേഹം മാത്രമേ അവശേഷിക്കുന്നുള്ളൂ’ #nomorespeculations എന്ന് ഹാഷ്‌ടാഗ് ചെയ്തിട്ടുമുണ്ട് നേരത്തെയും.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

വേർപിരിയൽ വാർത്തയുണ്ടായിരുന്നു, പിന്നീട് ഇരുവരും പ്രണയ ഫോട്ടോകൾ പരസ്പരം പങ്കുവെയ്ക്കുകയും ബ്രേക്കപ്പ് വാർത്തകളെ ഗോസിപ്പ് എന്ന് വിളിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ റോഹ്മാൻ ഷാൾ നടിയുടെ വീട് വിട്ടുപോയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വാർത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാൽ സുസ്മിതയുടെ ഈ പോസ്റ്റിന് പിന്നാലെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.

നടി സുസ്മിത സെന്നിന്‍റെ വെബ് സീരീസ് ആര്യ 2 അടുത്തിടെ ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തു, അതിനാലാണ് അവർ വാർത്തകളിൽ ഇടം നേടിയത്. എന്നാൽ അതിലേറെ ഇപ്പോൾ ഇവരുടെ വേർപിരിയൽ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें