വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന താരമാണ് വിദ്യുത് ജാംവാൽ. 2011 ൽ സിനിമയിൽ എത്തിയ വിദ്യുത് ജാംവാൽ സ്റ്റണ്ട് റോളുകളാണ് അധികവും ചെയ്തിരുന്നത്. ഹിന്ദി ആക്ഷൻ ത്രില്ലറായ കമാൻഡോ (സീരിസ്), ജംഗ്ലി എന്നീ സിനിമകളിലൂടെയാണ് വിദ്യുത് ഇന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട ആക്ഷൻ നടനാവുന്നത്. സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയാരംഭിച്ച വിദ്യുത് വൈവിധ്യമാർന്നതും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതുമായ ചിത്രങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

ആയോധന മുറകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള വിദ്യുത് പാലക്കാടുള്ള ആശ്രമത്തിൽ നിന്നും കളരി വിദ്യയും അഭ്യസിച്ചിട്ടുണ്ട്. ആർമി പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന വിദ്യുതിന് പിതാവിന്‍റെ സ്ഥലമാറ്റം അനുസരിച്ച് ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്തങ്ങളായ ആയോധന മുറകൾ പരിശീലിക്കുന്നതിന്‍റെ ഭാഗമായി വിദ്യുത് വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ചിട്ടുള്ള ആയോധന മുറകളുടെ ലൈവ് ഷോകളിലും താരം ഭാഗമായിട്ടുണ്ട്. തെലുങ്ക് ചിത്രമായ ശക്‌തിയാണ് വിദ്യുതിന്‍റെ ആദ്യ ചിത്രം.

ജോൺ എബ്രഹാമിനൊപ്പം അഭിനയിച്ച ഫോഴ്സ് ആണ് വിദ്യുതിന്‍റെ ആദ്യ ബോളിവുഡ് ചിത്രം. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച വിദ്യുതിന് ഫിലിം ഫെയർ അവാർഡ് അടക്കം നിരവധി പല പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. ആദ്യ തമിഴ് ചിത്രമായ ബില്ല- 2 ൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. പിന്നീട് തുപ്പാക്കിയിലും വിദ്യുത് വേഷമിട്ടു.

വിദ്യുത് വേഷമിട്ട ഹിന്ദി ചിത്രം കമാൻഡോ മോൺട്രിയൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. തുടർന്ന് വിദ്യുത് അഭിനയിച്ച ബുളറ്റ് രാജ, അൻജാൻ, കമാൻഡോ സിരീസുകളിൽ പെട്ട കമാൻഡോ 2, എന്നിവയെല്ലാം തന്നെ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ജംഗ്ലി, കമാൻഡോ 3, യാര, ഖുദാഹാഫീസ് എന്നിവ 2019 ൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വ്യത്യസ്തങ്ങളായ സിനിമകളിൽ വേഷമിട്ടിട്ടുള്ള താരത്തിന് സിനിമ നിർമ്മാണത്തിലും സജീവമാകാനും താൽപര്യമുണ്ട്. സിനിമ നിർമ്മാണ മേഖലയിലും സജീവമാണ് താരം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...