ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ് ഹർനാസ് 21 വയസിൽ സ്വന്തമാക്കിയത്. ചണ്ഡീഗഡിൽ ജനിച്ച 5 അടി 9 ഇഞ്ച് ഉയരമുള്ള ഇന്ത്യൻ സുന്ദരിയാണ് 2021 ലെ മിസ് യൂണിവേഴ്സ്. സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കഠിനാധ്വാനത്തിലൂടെ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു ഹർനാസ് സന്ധു. എല്ലാ പെൺകുട്ടികൾക്കും റോൾ മോഡലാകട്ടെ നമ്മുടെ സ്വന്തം ബ്യൂട്ടിക്വീൻ.
കനത്ത വില കൊടുക്കേണ്ടി വരുമോ?
സുകേശ് ചന്ദ്രശേഖറുമായുള്ള ഡേറ്റിംഗ് ജാക്വിലിന് ചില്ലറ പണി അല്ല കൊടുത്തിരിക്കുന്നത്. വില കൂടിയ കുതിരയും, ആഡംബര കാറും സമ്മാനമായി സുകേശിൽ നിന്ന് വാങ്ങിയതോടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിരീക്ഷണത്തിലാണ് നടി. ഡേറ്റിംഗിന് ഇറങ്ങിതിരിക്കും മുമ്പ് കൂട്ടുകാരന്‍റെ പണത്തിന്‍റെ ഉറവിടവും ആളെക്കുറിച്ചുള്ള വിവരങ്ങളും കുറച്ചെങ്കിലും മനസിലാക്കി വച്ചാൽ നല്ലതാണ്. അല്ലെങ്കിൽ ജാക്വിലിന്‍റെ അവസ്‌ഥയാവും.
സൂപ്പറാണ് തെന്നിന്ത്യ
ഇത്രയും കാലം തെന്നിന്ത്യൻ താരങ്ങളോടും സിനിമകളോടും ബോളിവുഡിന് പുച്ഛമായിരുന്നു. എന്നാൽ ഇപ്പോൾ ആ കഥയൊക്കെ പഴഞ്ചനായി കേട്ടോ. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം ആർ ആർ ആർ, പുഷ്പ തുടങ്ങിയ ചിത്രങ്ങൾക്കു ലഭിക്കുന്ന സ്വീകരണം തെന്നിന്ത്യൻ ചിത്രങ്ങളുടെ വിജയഗാഥയാണ് പാടുന്നത്. എന്തായാലും ബോളിവുഡ് നിർമ്മാതാക്കളുടെ കണ്ണിപ്പോൾ തെന്നിന്ത്യയില്ണെ ആണെന്നാണ് സൂചന. ഇങ്ങനെ പോയാൽ മുംബൈ ടു ചെന്നൈ എക്സ്പ്രസ് സവാരിക്ക് ബോളിവുഡ് തയ്യാറാകും?
നോറയുടെ ഗുരു
നോറയും ഗുരു രണ്ഡാവയും ചേർന്ന് ഗോവയിൽ അവതരിപ്പിച്ച ജുഗൽബന്ദി ആണ് ഇപ്പോൾ പപ്പരാസികളുടെ ഇഷ്ടവിഷയം. രണ്ടുപേരും പരസ്പരം വലിയ സന്തോഷത്തിലും കംഫർട്ടബിളും ആയിട്ടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പപ്പരാസികൾ പറയുന്നത് നോറയ്ക്ക് ഗുരുവിനെ കിട്ടിയെന്നാണ്. ഇനി അതിനെ ഖണ്ഡിക്കാനാണ് രണ്ടുപേരുടേയും ശ്രമമെങ്കിൽ പോലും ആര് വിശ്വസിക്കാൻ! സിനിമാ ജോഡികളുടെ ജനനം, ഇങ്ങനെ ചില വെക്കേഷനുകളിലൂടെ ആണെന്നാണല്ലോ അനുഭവങ്ങൾ.
എന്‍റെ വേഷം എന്‍റെ അവകാശം
ലോകം 21 ൽ നിന്ന് 22 ലേക്ക് കടന്നു. പക്ഷേ മുന്നോട്ടു കുതിക്കാൻ വെമ്പുന്നവരുടെ പിന്നാലെ വിമർശനവുമായി നടക്കുകയാണ് മൂരാച്ചികളായ സമൂഹം. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ നടക്കണം ഇതൊക്കെ തീർപ്പാക്കാനാണ് പുരുഷ പ്രധാനമായ സമൂഹത്തിന്‍റെ താൽപര്യം. ഇവിടെയാണ് ശ്വേതാ തിവാരിയുടെ മകൾ പലക് തന്‍റെ വ്യക്തിത്വം പതിപ്പിക്കാൻ ശ്രമിക്കുന്നത്. ബോൾഡ് ഡ്രസ് ധരിച്ചു കൊണ്ട് എടുത്ത തന്‍റെ വീഡിയോ സോഷ്യൽ മീഡിയക്ക് വിമർശിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് പലക്. പരിഹാസങ്ങളെയും വിമർശനങ്ങളെയും ഭയന്ന് പലക് ക്രിയേറ്റിവിറ്റിയോ, ഇഷ്ടങ്ങളോ കോംപ്രമൈസ് ചെയ്യില്ല! സബാഷ് പലക്.