കുറച്ച് നാളുകൾക്കു മുമ്പ് അനന്യ പാണ്ഡേ വാർത്തയായത് ഡ്രഗ്സ് കേസിലായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് ഫാഷന്‍റെ പേരിലാണ്. ബോളിവുഡിന്‍റെ ഫാഷൻ ഐക്കൺ സോനത്തിനെ മറന്ന് പെൺകുട്ടികൾ ഇപ്പോൾ അനന്യയുടെ ഫാഷൻ ഫോളോ ചെയ്യുകയാണ്. മിനിമൽ മേക്കപ്പും, ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളും ധരിച്ച് ഈ ദിനങ്ങളിൽ പെൺകുട്ടികളുടെ പ്രിയതാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലിറങ്ങിയ ലെയ്ഗറിൽ വിജയ് ദേവരകോണ്ടയുടെ ജോഡിയായതോടെ കൂടുതൽ ചിത്രങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.
പപ്പയുടെ പേരിന്‍റെ ഭാരം
പാരമ്പര്യത്തിന്‍റെ പേരിൽ സിനിമയിൽ വരാനൊക്കെ എളുപ്പമാണ്. പക്ഷേ ആ പേര് നിലനിൽക്കണമെങ്കിൽ സ്വന്തം വ്യക്‌തിത്വം തെളിയിക്കണം. അതിന് നല്ല പണിയെടുക്കണം. ഇതറിയണമെങ്കിൽ സണ്ണി ഡിയോളിന്‍റെ മകൻ കരൺ ഡിയോളിനോട് ചോദിക്കൂ. തന്‍റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്ന വേളയിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. എന്‍റെ പ്രതിഭ അംഗീകരിക്കപ്പെടേണ്ടത് എന്‍റെ അഭിനയത്തിന്‍റെ പേരിലാണ്. പപ്പയുടെ പേരിലല്ല. താരം പറയുന്നത് ശരിയാണ്. ഒരു താരോദയം കാത്തിരിക്കാം.
മിസിൽ നിന്ന് മിസ്സിസിലേക്ക്
അയ്യോ, റിയൽ ലൈഫിലെ കാര്യമല്ല. മിസ്റ്റർ ആന്‍റ് മിസിസ്സ് മാഹി എന്ന ചിത്രത്തിൽ രാജ്കുമാർ റാവും, ജാഹ്നവിയും ജോഡികളാകുകയാണ്. അച്‌ഛന്‍റെ സംവിധാനത്തിലിറങ്ങിയ തെന്നിന്ത്യൻ ചിത്രത്തിന്‍റെ റീമേക്ക് പൂർത്തീകരിച്ച് പുതിയ പ്രോജക്ടിലെത്തിയ ജാഹ്നവി വലിയ സന്തോഷത്തിലാണ്. പക്ഷേ പപ്പരാസികളുടെ കടന്നുകയറ്റം, ജാഹ്നവിക്ക് തലവേദനയായപ്പോൾ താരം
അല്പം കടന്നു തന്നെ പ്രതികരിച്ചു. താരം ഏതോ ആശുപത്രിയിൽ പോയ കഥയാണ് പപ്പരാസികൾക്ക് പറയാനുള്ളത്. എന്തായാലും അൽപം ശ്രദ്ധയോടെ പപ്പരാസികളെ കൈകാര്യം ചെയ്യുന്നതാണ് ജാഹ്നവിക്ക് നല്ലത് എന്ന അഭപ്രായമുണ്ട്.
ബോൾഡ് മെസേജ്
ചണ്ഡീഗഡ് കരേ ആഷികി എന്ന ചിത്രം, പ്രണയത്തിനും പ്രണയിക്കും പുതിയ തലം നൽകുന്നു. ഇതിനെ സാമ്പ്രദായിക സമൂഹം എങ്ങനെ കാണണമെന്നതിനെക്കുറിച്ച് മാത്രം പറയേണ്ടതുമില്ല. കാരണം ചിത്രം ട്രാൻസ് വുമണിന്‍റെ പ്രണയത്തെ കുറിച്ചാണ്. നിബന്ധനകളിൽ ജീവിക്കുന്ന സമൂഹത്തെ ഭയന്ന് വീട്ടിൽ അച്‌ഛനമ്മമാർ തങ്ങളുടെ മക്കളുടെ വ്യക്‌തിത്വത്തെ പോലും പരിഗണിക്കാറില്ല.
അലായയോട് ചോദിക്കാം
പണിയൊന്നുമില്ല എങ്കിൽ അവർക്കും ഒപ്പം എന്നാൽ ഇന്നത്തെ തലമുറ സ്വന്തം തീരുമാനത്തിൽ ജീവിക്കാൻ ധൈര്യമുള്ളവരാണ്. മാൻവി എന്ന ട്രാൻസ് വുമൺ നൽകുന്നത് ആ ബോൾഡ് മെസേജ് ആണ്.
സോഷ്യൽ മീഡിയ ഉണ്ട്. സമയം തള്ളി നീക്കാൻ എന്തൊക്കെ ചെയ്യാം. അതുകൊണ്ടാണ് അലായ സ്വന്തം ഫാൻസിനായി സോഷ്യൽ മീഡിയയിൽ ഫിറ്റ്നസും, ഡയറ്റും സംബന്ധിച്ച വിവരങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങിയത്. ഡിറ്റോക്സ് ഡയറ്റ് മുതൽ വെയ്റ്റ് കൺട്രോൾ ഡയറ്റ് വരെ അതിലുണ്ട്. കാര്യമൊക്കെ ശരി, പണി മുടക്കി സോഷ്യൽ മീഡിയയിലിരുന്നാൽ ഇൻഡസ്ട്രി കൈവിട്ടു പോകും.