ഒരു കുഞ്ഞ് വൈറസ് നമ്മുടെ രണ്ട് പുതുവർഷ ആഹ്ലാദാരവങ്ങളെ നിർദ്ദാഷിണ്യം കവർന്നു കൊണ്ടുപോയി. എന്നിട്ടും മറ്റൊരു പുതുവർഷത്തിന്‍റെ പ്രതീക്ഷകളിലേക്ക് വീണ്ടും നാം എത്തുമ്പോൾ ആശങ്കകൾ പൂർണ്ണമായും ഒഴിഞ്ഞു എന്നു പറയാറായിട്ടില്ല. ശ്രദ്ധിച്ചാൽ, കോവിഡിനു മുമ്പും കോവിഡിനു ശേഷവും എന്നൊരു ജീവിതാവസ്‌ഥ തന്നെ നമുക്ക് അനുഭവിച്ചറിയാൻ കഴിയും.ആരോഗ്യം എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിപ്പോൾ. കോവിഡ് കൊണ്ടുവന്ന വലിയൊരുമാറ്റം ആരോഗ്യപരിപാലനത്തിൽ ആളുകൾ കുറെ കൂടി ജാഗ്രത പുലർത്തുന്നു എന്നതാണ്. ശാരീരിക മാനസികാരോഗ്യങ്ങൾക്ക് തുല്യപരിഗണന നൽകിയുള്ള ജീവിതചര്യ പുതിയകാലത്തിന്‍റെ മുഖമുദ്രയാണ്. രോഗങ്ങൾ വന്നാൽ ചികിത്സിക്കണം. എന്നാൽ രോഗങ്ങൾ പിടിപെടാതിരിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ചിന്തിപ്പിക്കാൻ പോയ രണ്ടുവർഷങ്ങൾക്കു കഴിഞ്ഞു. ഈ പുതുവർഷത്തിൽ ആരോഗ്യമുള്ള ജീവിത രീതി പിന്തുടരാൻ തീരുമാനമെടുത്തിട്ടുണ്ടോ? എങ്കിൽ തീർച്ചയായും ഇവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം....

കവിത പി യുട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ

കോവിഡ് തുടങ്ങുന്നതിന് 7 മാസം മുമ്പേ ഞാൻ ചാനൽ തുടങ്ങി. എന്നാൽ കോവിഡ് സമയമായപ്പോഴാണ് ആളുകൾ എന്‍റെ ചാനലിനെ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങുന്നത്. ആരോഗ്യസംരക്ഷണ കാര്യത്തിൽ ആളുകൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷെ സമയമില്ലാത്തതാണ് പ്രശ്നം. ഒരിക്കൽ ഒരു ആരോഗ്യപ്രശ്നത്തിൽ എത്തി കഴിയുമ്പോഴാണ് പലരും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. 35 വയസ്സിന് മുകളിൽ ഉള്ളവരാണ് ഇക്കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകി കാണുന്നത്. പ്രകൃതിദത്തമായ രീതിയിലൂടെയുള്ള ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്. ഒരിക്കലും കുറുക്ക് വഴികൾ തേടാതിരിക്കുക.

കാഴ്ചപ്പാടിൽ മാറ്റം

പലരും ഭക്ഷണ കാര്യത്തിൽ കുറെയേറെ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഒപ്പം മാനസികാരോഗ്യത്തിനും മുൻതൂക്കം നൽകുന്നുണ്ട്. ഇത് വളരെ നല്ല പ്രവണതയാണെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ളൂൻസർ എന്ന നിലയിൽ ഞാൻ വിലയിരുത്തുന്നത്. ഞാൻ ഒരു ഫിറ്റ്നസ് ട്രെയ്നറും കൂടിയാണ്. കൊറോണ കാലത്താണ് ആളുകൾ ഫിറ്റ്നസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയതെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്തൊക്കെ ഫുഡ് കഴിക്കണം, കഴിക്കുന്ന ആഹാരം ഹെൽത്തിയായിട്ടുള്ളതാണോ, എങ്ങനെ വണ്ണം കുറയ്ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലും സെർച്ച് ചെയ്യുന്നത്.

ഒരു പക്ഷേ സ്ത്രീകളെക്കാൾ കൂടുതലും പുരുഷന്മാരാണ് സൗന്ദര്യ-ആരോഗ്യ പരിചരണത്തിൽ ശ്രദ്ധ നൽകുന്നതെന്ന് കാണാൻ കഴിയും. ഈ പുതുവർഷത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്‌ത് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കണയെന്നത് എന്‍റെയൊരു ലക്ഷ്യമാണ്.

പുതിയ തലമുറയോട് എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഒരുപാട് കാശ് മുടക്കി നമ്മൾ വിലയേറിയ ഡ്രസ്സുകളും ആക്സെസറീസുകളുമൊക്കെ വാങ്ങിക്കുന്നതിന് പകരമായി ഒരു സ്കിപ്പിംഗ് റോപ്പെങ്കിലും വാങ്ങാം. ഹെൽത്ത് മെയിന്‍റയിൻ ദിനചര്യയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസ് വർദ്ധിപ്പിക്കും. ഇതാവണം ഈ പുതുവർഷത്തിൽ എല്ലാവരും ചെയ്യേണ്ടത്.

വളരെ ഡൾ കളർ ഉള്ള ആളായിരുന്നു ഞാൻ. കല്യാണം കഴിഞ്ഞതോടെ കുടുംബ ജീവിതത്തിന്‍റെ തിരക്കുകളിലായി. പിന്നീട് ചെന്നൈയിൽ എത്തിയതോടെ എന്‍റെ ജീവിതം മാറി മറിഞ്ഞു. രണ്ടാമത്തെ പ്രസവം കഴിഞ്ഞു 105 കിലോ ശരീരഭാരം ഉണ്ടായിരുന്ന ഞാൻ അത് 67 കിലോയിൽ എത്തിച്ചത് നിതാന്തമായ പരിശ്രമം കൊണ്ടാണ്. 8 വർഷം മുമ്പായിരുന്നു അത്. അന്ന് തുടങ്ങി അത് മെയിന്‍റൻ ചെയ്‌തു കൊണ്ടു പോകുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...