എന്താണ് നിങ്ങളുടെ ജീവിതത്തിന്‍റെ ലക്ഷ്യം എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഉണ്ടാകും ഉറപ്പായും ഒരു പ്രത്യേക ലക്ഷ്യം. എങ്കിലും പൊതുവേ പറഞ്ഞാൽ നമ്മളേറ്റവും കൂടുതൽ ആഗ്രഹിക്കുന്ന 3 കാര്യങ്ങൾ ഇവയാണ്. സന്തോഷം, സമാധാനം, സ്വാതന്ത്യ്രം... അതേ! ഹാപ്പിനസ്സിലേക്കുള്ള ചില സഞ്ചാരവഴികളാണ് ചലച്ചിത്ര പ്രവർത്തകയും എഴുത്തുകാരിയുമായ അനു ചന്ദ്ര നമ്മളോട് പങ്കുവയ്ക്കുന്നത്.

കേൾക്കാം കുഞ്ഞ് വലിയ സന്തോഷങ്ങൾ!

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടക്കുന്ന പോലെയാണ് ചില സന്തോഷങ്ങൾ. അതിന്‍റെ വ്യാപ്തി തിരിച്ചറിയണമെങ്കിൽ ആഴത്തിലേറെ വേദനിക്കണം. അത്തരം വേദനകളിൽ നിന്നും സന്തോഷത്തിലേക്കുള്ള പടികയറ്റത്തിനു കുതിപ്പൽപ്പം കൂടും. എന്ന് വച്ചാൽ സന്തോഷത്തിലേക്കുള്ള കുതിപ്പ് ഒറ്റയടിക്കായിരിക്കും സംഭവിക്കുക. വിജയവും ആത്മസംതൃപ്തിയും അതിലുമപ്പുറമായിരിക്കുകയും ചെയ്യും. അത്തരം ചില സന്തോഷങ്ങളെ കുറിച്ചാണ് ഞാൻ എഴുതാനിഷ്ടപ്പെടുന്നത്. ഞാൻ കണ്ട ചുറ്റുപാടിലും, അടുത്തറിഞ്ഞ മനുഷ്യരിലുമുള്ള ചില ഉള്ളു തൊട്ട സന്തോഷങ്ങളുടെ കഥ. യഥാർത്ഥ പേര് വയ്ക്കാൻ പറ്റാത്ത ചില മനുഷ്യരുടെ ജീവിതം ഞാൻ പേരില്ലാത്ത ചില കഥകളായി പങ്ക് വയ്ക്കാം. പേരില്ലെങ്കിലും ആ കഥകൾക്കെല്ലാം സന്തോഷത്തിന്‍റെ മധുരം കൂടുതലായിരിക്കും എന്നെനിക്കുറപ്പുണ്ട്.

കഴിഞ്ഞ മാസമാണ് രമ്യ എന്നെ വിളിച്ചത്. ഹംപിയിലേക്ക് പോകാൻ തീരുമാനമെടുത്തിരുന്ന അവളുടെ സോളോ ട്രിപ്പ് മാറ്റി വച്ചെന്ന വാർത്ത തികഞ്ഞ വേദനയോടെയാണ് അവളെന്നോട് പറഞ്ഞത്.

ഞാൻ പറഞ്ഞു. ചെയ്യരുത് ആ യാത്ര മുടക്കരുത്.

കാമുകനിഷ്ടമില്ലാത്ത ആ യാത്ര അവന്‍റെ നിർദ്ദേശമനുസരിച്ച് മാറ്റി വയ്ക്കുന്നു എന്നവൾ പറഞ്ഞപ്പോൾ അതിലെ യുക്തിരാഹിത്യം ചിന്തിച്ചത് കൊണ്ടാണ് ഞാനവളോടങ്ങനെ പറഞ്ഞത്. കാരണം എനിക്കുറപ്പുണ്ട് നമ്മുടെ ഇഷ്ടങ്ങളെ കൂട്ടുപിടിക്കാൻ പറ്റുന്ന പങ്കാളിയോടൊപ്പം മാത്രമേ ജീവിതകാലം മുഴുവൻ യഥാർത്ഥ സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന്. ഇഷ്ടങ്ങളോടുള്ള ത്യാഗം ചെയ്യലാവരുത് ഒരിക്കലും ഒരു പ്രണയവും ഒരു സന്തോഷവും.

സ്വന്തം ഇഷ്ടങ്ങൾ പണയം വച്ച് ആത്മാഭിമാനം പണയം വച്ച് സന്തോഷം കണ്ടെത്താൻ ഇറങ്ങി തിരിച്ചാൽ എത്രകാലമതിന് സാധിക്കും. ആ സന്തോഷത്തിന്‍റെ പരിധി എത്രത്തോളം കുറവായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് രമ്യയോട് കാര്യം പറഞ്ഞു ബോധിപ്പിക്കാൻ ഞാൻ ശ്രമിച്ചു. അവൾക്കത് എത്രമാത്രം ഉൾക്കൊള്ളാൻ സാധിക്കുമെന്നെനിക്കുറപ്പില്ലായിരുന്നു. എന്നാൽ അവൾ എന്നെ അദ്ഭുതപ്പെടുത്തി. അവൾ ഹംപിയും ധനുഷ്കോടിയും പോണ്ടിച്ചേരിയെല്ലാം ഒറ്റയ്ക്ക് യാത്ര പോയി തിരിച്ചു വന്നു. തന്‍റെ ആഗ്രഹങ്ങളെ വിലക്കിയ കാമുകന്‍റെ മുഖത്ത് നോക്കി ഭംഗിയായി ഒന്ന് ചിരിക്കുകയും ചെയ്‌തു. ഒരു വേദനയിൽ നിന്ന് തുടങ്ങിയ യാത്രയായതു കൊണ്ടായിരിക്കാം യാത്രകളെ കുറിച്ചുള്ള അവളുടെ വിവരണം വളരെ ഹൃദ്യമായി എനിക്ക് അനുഭവപ്പെട്ടു. അത് കേട്ടപ്പോൾ ഞാൻ എന്‍റെ ഹോസ്റ്റൽ സഹവാസിയായിരുന്ന നുസ്രത്തിനെ ഓർത്തു. 17-ാം വയസ്സിലാണ് ഞാനാദ്യമായി നുസ്രത്തിനെ കാണുന്നത്. അന്നവൾക്ക് 16 വയസ്സ് പ്രായം. കാഴ്ചയിൽ സുന്ദരി, ഭർത്താവ് ഗൾഫിലാണ്.

ഈ നിസ്കാര പായ എവിടെയാ വിരിക്കുക?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...