ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം കേട്ടോ, പക്ഷെ റോഡിൽ വണ്ടി ഇടിക്കാതെ, പട്ടി കടിക്കാതെ, കാൽ തെറ്റി വീഴാതെ സുരക്ഷിതമായി നടക്കാൻ സൗകര്യമുണ്ടെങ്കിൽ മാത്രം പതിവായി നടക്കാനിറങ്ങുക എന്നാണ് ഞാൻ എന്‍റെ പേഷ്യന്‍റ്സിനു കൊടുക്കാറുള്ള നിർദ്ദേശം.

10,000 സ്റ്റെപ്പ്സ് എന്ന തെറ്റിദ്ധാരണ

സ്മാർട്ട് വാച്ചുകളുടെയും ഓരോ കാൽവയ്പ്പും അളക്കാൻ കഴിയുന്ന ഹെൽത്ത് ആപ്പുകളുടെയും കാലത്ത് ഒരു ദിവസം എത്ര നടക്കണം? എന്നുള്ള ചർച്ചകൾ സജീവം. ചിലർ ഉറപ്പിച്ചു പറയും മിനിമം പതിനായിരം സ്റ്റെപ്സ് എങ്കിലും ദിവസവും എടുത്തിരിക്കണം, അല്ലെങ്കിൽ ഒരു കാര്യവുമില്ല. മുടങ്ങാതെ ദിവസവും അര മണിക്കൂർ നടക്കണം കേട്ടോ? ബിപി, ഭാരം, ഷുഗർ ഇവയൊക്കെ നോക്കിയ ശേഷം പല ഡോക്ടർമാരും രോഗികളെ ഉപദേശിക്കാറുണ്ട്. എന്നാൽ ഈ പാവം രോഗിയ്ക്ക് സുരക്ഷിതമായി നടക്കാനുള്ള സാഹചര്യം ഉണ്ടോ എന്ന് ചിന്തിക്കാറുണ്ടോ എന്നു സംശയമാണ്.

എത്രത്തോളം നടക്കാനാവും എന്നുള്ളത് ഓരോരുത്തരുടെയും സാഹചര്യങ്ങളാൽ പരിമിതമാണ്. തുറസ്സായ സ്‌ഥലങ്ങളും വണ്ടി ഇടിക്കാത്ത സുരക്ഷിതമായ pedestrian friendly ആയ നടപ്പാതകളും ഇല്ലാത്ത നമ്മുടെ നഗരപ്രദേശങ്ങളിൽ നടത്തം ദുഷ്കരം എന്ന് അത്യാവശ്യം ലോകം കണ്ടിട്ടുള്ളവർ ഒരേ സ്വരത്തിൽ പറയും. അതിനിടയ്ക്കാണ് പതിനായിരം തികയ്ക്കാനുള്ള പരക്കം പാച്ചിൽ.

ജിം മെമ്പർഷിപ്പ് ഉള്ളവർ ചിലപ്പോൾ അതു പ്രയോജനപ്പെടുത്തി എന്നിരിയ്ക്കും, വലിയ എസ്റ്റേറ്റ് ഉള്ളവർ, വിശാലമായ വീടും വീട്ടിൽ ട്രെഡ്മില്ലും ഉള്ള ധനികരുടെ കാര്യമല്ല ഇവിടെ പറഞ്ഞത്. ഇതൊന്നും കയ്യിലില്ലാത്ത സാധാരണക്കാർക്ക് കേരളത്തിലെ സാഹചര്യത്തിൽ പലപ്പോഴും ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമേ ആരോഗ്യം നിലനിർത്താനായി എല്ലാ ദിവസവും എക്സ്ട്രാ നടത്തം നടക്കുക ബുദ്ധിമുട്ട് തന്നെയാണ്. വർഷം 365 ദിവസം 24 മണിക്കൂറും വിവിധ ചുമതലകൾ വഹിക്കുന്ന വീട്ടമ്മമാർ, ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ ഇവർക്കൊക്കെയുണ്ട് പരിമിതികൾ.

ശരിയാണ്, അവനവന്‍റെ ദിനചര്യയിൽ ചില മാറ്റങ്ങൾ എല്ലാവർക്കും വരുത്താനാകും. ഉദാഹരണത്തിന് ഏറെ നേരം ഒരേ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടക്കുക, സ്റ്റെപ്സ് കയറുക, ലിഫ്റ്റിനു പകരം ഗോവണിപ്പടി കയറുക, ടിവി മൊബൈൽ നോക്കൽ കുറയ്ക്കുക, വാഹനം ദൂരെ പാർക്ക് ചെയ്തു നടന്നു പോകുക, ഇരുന്നുള്ള ജോലികൾ നിന്നു കൊണ്ടു ചെയ്യാൻ സാധിക്കുമോ എന്നു നോക്കുക അങ്ങനെ പലതും നമുക്കു ചെയ്യാനാകും, നല്ലതു തന്നെ.

ഇവിടെ ഉദ്ദേശിച്ചത് എവിടെയെങ്കിലും കേട്ടറിഞ്ഞ മിനിമം പതിനായിരം അല്ലെങ്കിൽ ഡോക്ടർ പറഞ്ഞ അരമണിക്കൂറെങ്കിലും നടക്കണം മുതലായ ക്ളീഷേ ഉപദേശങ്ങളുടെ പ്രാവർത്തിക വശത്തെപ്പറ്റിയാണ്.

അപ്പോൾ പിന്നെ എത്ര നടക്കണം? എങ്ങിനെ നടക്കണം? എന്നീ വിഷയങ്ങളിലേക്ക് കടന്നു ചെല്ലാം.

ആദ്യം ഡോക്ടർ പറഞ്ഞത് എടുക്കാം. ശരിയാണ്, മനുഷ്യ ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്. ഒരു സംശയവും ഇക്കാര്യത്തിൽ ശാസ്ത്രലോകത്തുള്ള ആർക്കും ഇല്ല. നിർഭാഗ്യവശാൽ ശരീരം അനങ്ങാതെയിരുന്നു ചെയ്യാവുന്ന ഓഫീസ് ജോലികളാണ് ഇപ്പോൾ അധികവും. വർക്ക് ഫ്രം ഹോം ഉം ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. ഇതു സമർത്ഥിക്കാൻ ഉദാഹരണങ്ങൾ നിരത്തേണ്ട കാര്യമില്ല, അത്രയ്ക്ക് പകൽ പോലെയുള്ള യാഥാർത്ഥ്യമാണിത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...