ഉത്സവഘോഷത്തിന്‍റെ സീസണാണ് ഒക്ടോബർ- നവംബർ മാസം. ഉത്സവകാലങ്ങളിൽ മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതും കഴിക്കുന്നതും സാധാരണമാണ്. അവ ആഘോഷാവസരങ്ങളിൽ ഒഴിച്ചു കൂടാത്തവയുമാണ്. സ്നേഹം പങ്കുവയ്ക്കലിന്‍റെ അടയാളങ്ങളാണ് മധുരപലഹാരങ്ങൾ. പ്രത്യേകിച്ചും നവരാത്രിയും ദീപാവലിയും ആഘോഷിക്കുന്ന മിക്ക വീടുകളിൽ. എന്നിരുന്നാലും ആരോഗ്യത്തിലും ശാരീരികക്ഷമതയിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. അതെങ്ങനെ സാധ്യമാക്കാം. എന്ത് കഴിക്കുന്നു,  എപ്പോൾ കഴിക്കുന്നു, എത്രമാത്രം കഴിക്കുന്നു എന്നതിനെപ്പറ്റി ധാരണ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക: ഈ സീസണിൽ, ഡയറ്റിൽ ഏറിയ അളവിൽ വറുത്തതും എണ്ണമയമുള്ളതും കലോറി നിറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളായിരിക്കും ഉണ്ടാവുക. അതിനാൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് നല്ലതാണ്. അവയിൽ നാരുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല കൊഴുപ്പ് കുറവുമാണ്. ഉദരാരോഗ്യത്തിന് മികച്ചതുമാണ്. ഒപ്പം ചർമ്മം തിളങ്ങുകയും ചെയ്യും. കലോറി നിയന്ത്രിക്കാൻ കഴിയും. കാരറ്റ്, നെല്ലിക്ക, ചീര, തക്കാളി, തണ്ണിമത്തൻ, ഓറഞ്ച് എന്നിവയെല്ലാം ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളാണ്. കുട്ടികൾ മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ അവർക്ക് അത് എത്രമാത്രം കഴിക്കാം എന്നതിന് ഒരു പരിധി നിശ്ചയിക്കുന്നത് നല്ലതാണ്.

എല്ലാ ദിവസവും ചില വ്യായാമങ്ങൾക്കായി സമയം നീക്കിവെക്കുക: ഊർജ്ജസ്വലത നിലനിർത്താനും രോഗങ്ങൾക്കെതിരെ പ്രതിരോധം വളർത്തിയെടുക്കാനും വ്യായാമം അത്യന്താപേക്ഷിതമാണ്.

ഉത്സവകാലങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതും രാത്രി വൈകി ഉറങ്ങുന്നതും ശരീരത്തെ ബാധിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താനും ടോക്സിനുകളെ പുറന്തള്ളാനും ശരീരാകൃതി നിലനിർത്താനും വ്യായാമം ആവശ്യമാണ്.

ഭക്ഷണത്തിന്‍റെ അളവ് നിയന്ത്രിക്കുക: മിക്ക ആളുകളും ഉത്സവ വേളകളിൽ ഭക്ഷണം അമിത അളവിൽ കഴിക്കാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ ഒത്തുചേരലിനായി ക്ഷണിക്കുമ്പോൾ അവർ സ്നേഹത്തോടെ വിളമ്പുന്ന മധുരപലഹാരങ്ങളും പൂർണ്ണമായും ഒഴിവാക്കുകയെന്നത് ബുദ്ധിമുട്ടാണ്. എരിവുള്ളതും വറുത്തതുമായ ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക, ചെറിയ അളവിൽ കഴിക്കുക. വീട്ടിൽ ആളുകളെ ക്ഷണിക്കുമ്പോൾ, ഭക്ഷണം ഫ്രൈ ചെയ്യുന്നതിനു പകരം ഗ്രില്ലിംഗ്, ബേക്കിംഗ് എന്നിവ പോലുള്ള ആരോഗ്യകരമായ പാചക രീതികൾ പരീക്ഷിക്കുക.

സാധാരണയേക്കാൾ കൂടുതൽ വെള്ളം കുടിക്കുക: ഉത്സവ സീസണിൽ, കുടുംബത്തിലെ എല്ലാവരും, പ്രത്യേകിച്ചും കുട്ടികൾ, ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരീരത്തിൽ ജലാംശം നില നിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുകയും ചെയ്യും. നാരങ്ങാവെള്ളമോ ഏതാനും തുളസിയിലയോ ചേർത്ത് വെള്ളം കുടിക്കുന്നത് ആരോഗ്യപ്രദമാണ്.

പുറത്തു പോകുന്നതിന് മുമ്പ് അൽപ്പം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക: സുഹൃത്തിന്‍റെ പാർട്ടിക്കോ ബന്ധുവിന്‍റെ വീട്ടിലേക്കോ ഉച്ചഭക്ഷണത്തിന് പോകുന്നതിനു മുമ്പ് വീട്ടിൽ വച്ച് ലഘുവായതും ആരോഗ്യകരവുമായ ലഘുഭക്ഷണം കഴിക്കാൻ ശ്രമിക്കുക. വിശപ്പ് അനുഭവപ്പെടാതിരിക്കാനും അമിതമായി ഭക്ഷണം  കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

സ്വന്തം ആരോഗ്യം നിരീക്ഷിക്കുക: നിങ്ങൾ (അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലും) പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ആണെങ്കിൽ മരുന്നുകൾ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം സമയത്ത് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ജാഗ്രത ആവശ്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...