മഞ്ഞു കാലത്തും മഴക്കാലത്തും പനിയും ജലദോഷവും പതിവ് സംഭവം ആണ്. ജലദോഷത്തിനും ചുമയ്ക്കും വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നത് നന്നായിരിക്കും. അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല, ജലദോഷം അകന്നു പോകുകയും ചെയ്യുന്നു.

ജലദോഷവും ചുമയും ഉണ്ടായാൽ ശരീരം മുഴുവൻ വലിഞ്ഞു മുറുകും. മരുന്നുകൾ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ ഉടനടി ലഭിക്കും, എന്നാൽ ഈ മരുന്നുകൾക്ക് ധാരാളം പാർശ്വഫലങ്ങൾ ഉണ്ട്. എന്തായാലും സാധാരണ പനി ആണെങ്കിൽ ഓരോ തവണ പനി വരുമ്പോഴും മരുന്ന് കഴിക്കുന്നത് അത്ര ശരിയല്ല. ജലദോഷത്തിനും ചുമയ്ക്കും വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല,

കഷായം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

ശുദ്ധജലം

ശ്യമ തുളസി ഇലകൾ

ഗ്രാമ്പൂ

കുരുമുളക്

ഏലയ്ക്ക

ഇഞ്ചി

ശർക്കര

തേയില

ഉണ്ടാക്കുന്ന രീതി:

വെള്ളം ചൂടാക്കി തിളച്ചു തുടങ്ങുമ്പോൾ ഗ്രാമ്പൂ, കുരുമുളക്, ഏലക്ക, ഇഞ്ചി, ശർക്കര എന്നിവ അവശ്യത്തിന് അനുസരിച്ച് ചേർക്കുക. കുറച്ച് സമയത്തിന് ശേഷം അതിൽ തുളസിയില ഇടുക. അതിനു ശേഷം തേയില ചേർക്കാം. ചിലർക്ക് കാപ്പി ആണ് ഇഷ്ടം അങ്ങനെ ഉള്ളവർക്ക് കാപ്പിപൊടി ഉപയോഗിക്കാം. വെള്ളം തിളച്ച് പകുതിയായാൽ ഗ്യാസ് ഓഫ് ചെയ്യുക. കഷായം അരിച്ചെടുക്കുക.

ഇത് ചൂടോടെ കുടിക്കുന്നത് ഗുണം ചെയ്യും. ദിവസങ്ങൾക്കുള്ളിൽ ജലദോഷവും ചുമയും മാറും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...