പച്ച നിറമുള്ള, കട്ടിയുള്ള തൊലിയുള്ള ഉള്ളിൽ കറുത്ത വിത്തുകൾ ഉള്ള സ്വാദിഷ്ടവും പോഷക സമ്പന്നവുമായ പഴമാണ് സീതപ്പഴം അല്ലെങ്കിൽ കസ്റ്റാർഡ് ആപ്പിൾ. ചില ഇടങ്ങളിൽ അവയെ ആത്തപ്പഴം എന്നും വിളിക്കും. ഇവ പ്രധാനമായും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. വളരെ മധുരമുള്ള പഴമാണിത്. മിക്ക പഴങ്ങളെയും പോലെ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ആവശ്യമായ അളവിൽ ഇതിലും കാണപ്പെടുന്നു. ഹൃദയം, കണ്ണുകൾ, ദഹനം എന്നിവ മെച്ചപ്പെടുത്തുന്നു. ഒരു പഴമായി ഇത് എളുപ്പത്തിൽ കഴിക്കാമെങ്കിലും, അതിൽ നിന്ന് ഉണ്ടാക്കുന്ന പല മധുരപലഹാരങ്ങളും വളരെ രുചികരമാണ്, അവ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.
കസ്റ്റാർഡ് ആപ്പിൾ ഹൽവ
ഉണ്ടാക്കാൻ എടുക്കുന്ന സമയം 30 മിനിറ്റ്
ചേരുവകൾ:
പഴുത്ത കസ്റ്റാർഡ് ആപ്പിൾ 4
നല്ല റവ 1 കപ്പ്
ഫ്ലവർ ക്രീം പാൽ 3 കപ്പ്
പൊടിച്ച പഞ്ചസാര 1 ടീസ്പൂൺ
ഏലക്ക പൊടി 1/4 ടീസ്പൂൺ
നെയ്യ് 2 ടീസ്പൂൺ
നന്നായി ചതച്ച പരിപ്പ് 1/4 കപ്പ്
തയ്യാറാക്കുന്ന വിധം:
കസ്റ്റർഡ് ആപ്പിൾ കഴുകി കൈകൊണ്ട് നടുവിൽ നിന്ന് രണ്ട് ഭാഗങ്ങളായി മുറിക്കുക. ഒരു സ്പൂണിന്‍റെ സഹായത്തോടെ, ഒരു പാത്രത്തിലേക്ക് പൾപ്പ് എടുത്തു മാറ്റി വയ്ക്കുക. ഇത് ഒരു ബ്ലെൻഡർ ഉപയോഗിച്ച് ഇളക്കുക, വിത്തുകൾ വേർതിരിച്ച് എടുക്കുക. കുറച്ചു ഡ്രൈ ഫ്രൂട്ട്സ് ഒരു പാനിൽ ചെറിയ തീയിൽ വറുത്ത് ഒരു പ്ലേറ്റിൽ മാറ്റി വയ്ക്കുക. ഒരു പാനിൽ റവ ചെറുതായി വറുത്ത് അതിലേക്ക് പാൽ ചേർത്ത് നന്നായി ഇളക്കി പാചകം ചെയ്യുക. കട്ടിയാകുന്നത് വരെ തുടർച്ചയായി ഇളക്കി വേവിക്കുക. മിശ്രിതം കട്ടിയാകാൻ തുടങ്ങുമ്പോൾ, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി, കസ്റ്റാർഡ് ആപ്പിൾ പൾപ്പ്, നെയ്യ് എന്നിവ ചേർത്ത് ചെറിയ തീയിൽ 2- 3 മിനിറ്റ് ഫ്രൈ ചെയ്ത് ഗ്യാസിൽ നിന്ന് മാറ്റുക. തണുത്ത ശേഷം സെർവ് ചെയ്യാം.
കസ്റ്റാർഡ് ഡിലൈറ്റ്
ഉണ്ടാക്കാൻ എടുത്ത സമയം 30 മിനിറ്റ്
ചേരുവകൾ
കസ്റ്റാർഡ് ആപ്പിൾ പൾപ്പ് 1 കപ്പ്
ബ്രെഡ് കഷ്ണങ്ങൾ 2
ഫുൾ ക്രീം പാൽ 1/2 ലിറ്റർ
കണ്ടെൻസ്ഡ് മിൽക്ക് 1/4 ടിൻ
മിൽക്ക് പൗഡർ 1 ടീസ്പൂൺ
ചെറുതായി അരിഞ്ഞ പിസ്ത 1 ടീസ്പൂൺ
കുങ്കുമപ്പൂവ് 6- 7 എണ്ണം
വെണ്ണ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബ്രെഡ് സ്ലൈസിന്‍റെ അരികുകൾ മുറിച്ച് 8 കഷണങ്ങളായി മുറിക്കുക. ചട്ടിയിൽ വെണ്ണ ഒഴിച്ച് ഈ കഷണങ്ങൾ വളരെ ചെറിയ തീയിൽ വറുത്തെടുക്കുക.
മറ്റൊരു പാനിൽ കുങ്കുമപ്പൂ ചേർത്ത പാൽ ചൂടാക്കി തിള വരുമ്പോൾ കണ്ടൻസ്ഡ് മിൽക്കും മിൽക്ക് പൗഡറും ചേർത്ത് നന്നായി ഇളക്കുക. ഗ്യാസ് ഓഫ് ചെയ്ത് കസ്റ്റാർഡ് ആപ്പിൾ പൾപ്പ് ചേർത്ത് ഇളക്കുക. ബ്രെഡ് കഷ്ണങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയ്‌ക്കൊപ്പം വിളമ്പുക.