അടുത്തുള്ള മുറിയിൽ നിന്നും ഇപ്പോൾ അവ്യക്‌തമായ സംസാരങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. കുറച്ച് നേരം മുമ്പ് വരെ അവരുടെ വാക്കുകൾ സ്പഷ്ടമായിരുന്നു. കാര്യം അത്ര ഗുരുതരമായിട്ടുള്ളതുമായിരുന്നില്ല. പിന്നെന്തു കൊണ്ടാണ് അവരിത്രമാത്രം ഒച്ച വയ്‌ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും അവർ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും? സംസാരങ്ങളും ഇടയ്‌ക്കിടെയുള്ള പൊട്ടിച്ചിരികളം അയാളുടെ ചിന്തകളെ എരിച്ചു കൊണ്ടിരുന്നു.

ഓരോ വാക്കുകളും കൂരമ്പുകളായി രൂപം പ്രാപിച്ച് ലക്ഷ്യസ്‌ഥാനം കണ്ടെത്തി കുത്തുന്നതു പോലെയായിരുന്നു അവരുടെ സംസാരം. രമണിന് അപ്പോൾ ഹാളിന്‍റെ വശത്തായുള്ള മുറിയിൽ കതകടിച്ചിരുന്ന് ഉച്ചത്തിൽ പാട്ടു വച്ച് അതിലെ ഓരോ അലകളിൽ സ്വയം അലിയിച്ച് കളയാനാണ് തോന്നിയത്.

ചുറ്റും നടക്കുന്നതൊന്നും അറിയാതെ. പക്ഷേ എന്തോ ഒരു വിചിത്ര ജീവി മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. താളം തെറ്റിയ തന്ത്രികൾ പോലെ ഹൃദയമിടിച്ചു കൊണ്ടിരുന്നു. മുന്നോട്ട് ഒരു ചുവടുപ്പോലും വയ്ക്കാനാവാതെ ചങ്ങലക്കിട്ട് ബന്ധിച്ചതു പോലെ... പക്ഷേ ആ വിചിത്ര ജീവി അടിക്കടി അലോസരപ്പെടുത്തി കൊണ്ടിരുന്നു. അടുത്തുള്ള മുറിയിൽ നിന്നുയരുന്ന സംസാരം കേൾക്കാൻ അതയാളെ വിവശമാക്കി കൊണ്ടിരുന്നു. പ്രിയങ്ക ഏതോ പാട്ടിലെ വരികൾ മൂളികൊണ്ടിരുന്നു.

“രോഹന് അത് കേട്ട് വിസിലടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നാണമില്ലാത്തവൻ,” സോഫയിൽ കണ്ണുമടച്ച് കിടക്കുകയായിരുന്ന രമൺ അപ്പോൾ ആലോചിച്ചു. അയാൾക്ക് അടിമുടി ദേഷ്യം അരിച്ചു കയറി. അയാളെന്തോ ആലോചിക്കവെ രോഹന്‍റെ പൊട്ടിചിരി ഉയരുന്നു. അതോടെ ദേഷ്യത്തിന്‍റെ പാരമ്യത്തിലായിരുന്നു രമൺ സോഫയിലിരുന്ന കുഷ്യൻ എടുത്ത് കസേരയിലേക്ക് എറിഞ്ഞ ശേഷം ചാടിയെണീറ്റൂ.

“എന്തായിത്? എത്ര നേരമായി നിങ്ങളുടെ ഈ ഒച്ചപ്പാട് തുടങ്ങിയിട്ട്. വീട്ടിൽപ്പോലും സ്വസ്ഥമായിരിക്കാൻ സമ്മതിക്കില്ലല്ലോ.” ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച രമണന്‍റെ ഭാവമാറ്റം കണ്ട് രോഹന്‍റെ മുഖഭാവം മാറി.

രോഹൻ ക്ഷമ പറഞ്ഞു കൊണ്ട് അവിടെ നിന്നെഴുന്നേറ്റു പോയി.

പക്ഷേ പ്രിയ അപ്പോഴും പാട്ടു മൂളികൊണ്ടിരുന്നു. രോഹൻ പോയശേഷവും പ്രിയങ്ക പാട്ടുമൂളി കൊണ്ടിരുന്നത് അയാളുടെ മനസ്സിനെ തണുപ്പിച്ചു. അയാൾ അവളെ കൺകുളിർക്കെ നോക്കി നിന്നു.

അവളിപ്പോൾ 7 മാസം ഗർഭിണിയാണ്. ഇത്രയും സുന്ദരിയായിട്ട് വിവാഹത്തിന് മുമ്പ് പോലും അവളെ കണ്ടിട്ടില്ല. തുടുത്ത കവിളിണകളിൽ മുമ്പത്തേതിലും അരുണിമ വർദ്ധിച്ചതു പോലെ. ശരീരത്തിന് കുറേക്കൂടി നിറം കൂടിയതു പോലെ. മൊത്തത്തിൽ ഐശ്വര്യം തുളുമ്പുന്ന മുഖം കാണുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് പകരുന്നത്.

അവാച്യമായ ഏതോ അനുഭൂതി തോന്നുന്നപ്പോലെ. സ്വതവേ മെലിഞ്ഞ ശരീര പ്രകൃതക്കാരിയായ പ്രിയങ്കയ്ക്ക് ഇന്നെതോ വശ്യമായ ഒരു സൗന്ദര്യം. ആരേയും ആകർഷിക്കുന്ന അപൂർവ്വമായ ഒരു വ്യക്‌തിത്വം. ഏത് സ്ത്രീയും ഗർഭിണിയാകുമ്പോഴാണ് അവളുടെ സൗന്ദര്യത്തിന്‍റെ പാരമ്യത്തിലെത്തുക.

അവളുടെ ചലനങ്ങളിലും ഭാവങ്ങളിലും പരിപൂർണ്ണമായ മാതൃത്വത്തിന്‍റെ സൗന്ദര്യം കൊണ്ട് നിറയും. മനോഹരമായ പുഷ്പത്തിൽ നിന്നും പൂമ്പാറ്റ ആവോളം തേൻ നുകരുന്നതുപോലെ...

രമൺ ഭാര്യയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കെ രോഹൻ മുറിയിലേക്ക് കടന്നു വന്നു. അതോടെ സ്വപ്നത്തിൽ നിന്ന് ഉണർന്ന് യഥാർത്ഥ്യ ലോകത്തെ വികൃതമായ സത്യങ്ങളിൽ നിന്നും മുഖം തിരിച്ച് അയാൾ മുറിവിട്ടിറങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...