വിവിധ വർണ്ണങ്ങളിലുള്ള നല്ല തുടുത്ത പച്ചക്കറികളും പഴങ്ങളും കാണുമ്പോൾ ഹായ്, അവയ്ക്കെന്ത് രുചിയായിരിക്കുമെന്ന് തോന്നാറില്ലേ. പ്രകൃതിയുടെ വരദാനങ്ങളായ അവയുടെ മിനുമിനുപ്പും തിളക്കവുമൊക്കെ കാഴ്ച്ചയിൽ മാത്രമല്ല ഗുണത്തിലും അവ കേമന്മാരാണെന്ന സൂചനയാണ് നൽകുന്നത്. പച്ചക്കറിയിലും പഴങ്ങളിലുമുള്ള സമ്പന്നമായ പോഷകങ്ങളെ സൂചിപ്പിക്കുന്നതാണ് നിറങ്ങൾ. ഈ നിറമാഹാത്മ്യം എന്താണ് പറയുന്നതെന്നറിയേണ്ടേ?
തുടുതുടുപ്പൻ ചുവപ്പ്
മനോഹരമായ ചുവപ്പ് ആന്റിഓക്സിഡന്റുകളുടെ വക്താക്കളാണ്. ലൈസോപൈൻ എന്ന ആന്റിഓക്സിഡന്റ് ക്യാൻസറിനെ വരെ പ്രതിരോധിക്കുമത്രേ. ചുവന്ന പഴങ്ങൾ ബീറ്റാകരോട്ടിന്റെയും വിറ്റാമിൻ സിയുടേയും കലവറയും കൂടിയാണ്. അത്തരം ചില പഴങ്ങളിതാ…
തണ്ണിമത്തൻ: കരോട്ടിൻ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ -സി, എ എന്നിവയുടെ ഉത്തമ സ്രോതസ്സാണിൽ ധാരാളം ജലാംശമുള്ള ഈ പഴം നിർജ്ജലീകരണത്തെ തടയുന്നു. വേനൽക്കാലത്തും മഞ്ഞുകാലത്തും ഈ പഴം കഴിക്കാം.
തക്കാളി: ആന്റി ഓക്സിഡന്റായ ലൈസോപെന്നിന്റേയും വിറ്റാമിൻ കെയുടെയും സ്രോതസ്. ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ തക്കാളി ഫലവത്താണ്. ഒപ്പം കൊളസ്ട്രോളിനെ കുറയ്ക്കുന്നു. പ്രകൃതിദത്തമായ നല്ലൊരു ആന്റിസെപ്റ്റിക്കും കൂടിയാണിത്.
ചെറി: ഫ്ളവനോയിഡും മെലാടോണിനും ധാതുക്കളും പോഷകങ്ങളുമൊക്കെ നിറഞ്ഞതാണ് ചെറിപ്പഴം, ആർത്രൈറ്റിസ്, രക്തവാതം എന്നീ അസുഖമുള്ളവർക്ക് ചെറിപ്പഴം നല്ലതാണ്. തലവേദനയ്ക്കും നല്ലൊരു പ്രതിവിധിയാണിത്.
ആപ്പിൾ: ആൻ ആപ്പിൾ എ ഡേ കീപ്സ് ദി ഡോക്ടർ എവേ എന്ന പ്രശസ്തമായ ചൊല്ല് കേൾക്കാത്തവർ ആരുണ്ട്? അതിൽ നിന്നു തന്നെ മനസ്സിലാവും ആപ്പിളിന്റെ ഗുണം. ധാരാളം പോഷകങ്ങളും ഫ്ളവനോയിഡുകളും അയണും അടങ്ങിയ ഒരു പഴമാണിത്. ധാരാളം രോഗങ്ങൾക്ക് ഉത്തമമായ പ്രതിവിധിയാണ് ആപ്പിൾ, അനീമിയ, കൊളസ്ട്രോൾ നില താഴുക, ആർത്രൈറ്റിസ്, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് ആപ്പിൾ ഉത്തമം. മറ്റൊരു പ്രധാനകാര്യം അമിത വണ്ണക്കാർ ഇഷ്ടം പോലെ ആപ്പിൾ കഴിച്ചോളൂ, വണ്ണം കുറയും.
പ്ലം: ധാരാളം സത്തുള്ള പ്ലം പഴത്തിൽ അയണും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. കണ്ണുകളുടെ ആരോ ഗ്യത്തിനിത് ഉത്തമമാണ്. ഒപ്പം മലബന്ധത്തെ തടയും.
മാതളം: രക്ത ശുദ്ധീകരണത്തിന് അത്യുത്തമം. നമ്മുടെ ശരീരത്തിൽ ഒരു ക്ലെൻസിംഗ് ഏജന്റായി പ്രവർത്തിക്കുകയാണ് മാതളം ചെയ്യുന്നത്. ഇതിനു പുറമെ മാതളത്തിൽ ആന്റി ഏജിംഗ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ചുളിവുകളകറ്റി ചർമ്മത്തിന് സൗന്ദര്യം പകരാൻ മാതളം ഫലവത്താണ്. ആന്റി- വൈറൽ ഘടകങ്ങളും ഇതിലുണ്ട്. ഹൃദ്രോഗ സാധ്യതയെ അത് കുറയ്ക്കുന്നു.
സ്ട്രോബെറി: കഴിക്കാൻ രുചികരമാണെന്നതു പോലെ പോഷക സമ്പന്നമാണ് സ്ട്രോബെറി, വിറ്റാമിനുകളായ എ, ഇ, സി, ഫോളിക് ആസിഡ് എന്നിവയുടെ സ്രേതസ്സാണ് സ്ട്രോബെറി, അൾഷി മഴ്സിനെ തടയാൻ സ്ട്രോബെറി ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അനീമിയ, പ്രമേഹം, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് സ്ട്രോബെറി നല്ലതാണ്. ഒപ്പം മോണയുടെ ആരോഗ്യവും മെച്ചപ്പെടുത്തും.
രുചികരം ഈ മഞ്ഞ
ആപ്രിക്കോട്ട്: ആപ്രിക്കോട്ടിൽ വിറ്റാമിൻ-എ, ധാതുക്കൾ, ലൈസോപെൻ എന്നിവ ധാരാളമായുണ്ട്. ക്യാൻസർ, അനീമിയ, ട്യൂബർകുലോസിസ്, ആസ്ത്മാ, ബ്രോങ്കൈറ്റിസ് എന്നിവയെ ചെറുത്തു തോൽപ്പിക്കും. വിരശല്യത്തിനും ഫലപ്രദം.
മാമ്പഴം: പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഇതിൽ ശക്തമായ ആന്റിഓക്സിഡന്റുകളും ആന്റി ക്യാൻസർ ഘടകങ്ങളുമുണ്ട്. അയൺ, വിറ്റാമിൻ എ, ബീറ്റാകരോട്ടിൻ, വിറ്റാമിൻ സി, ഇ എന്നിവയും മാമ്പഴത്തിൽ സമ്പന്നമായുണ്ട്. ദഹന ശേഷി കുറഞ്ഞ വരും അസിഡിറ്റി ഉള്ളവരും മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. മാമ്പഴം കണ്ണിനും നല്ലതാണ്.
ചക്ക: ധാരാളം പൊട്ടാസ്യവും പോഷകങ്ങളുമുള്ള ഈ മഞ്ഞപ്പഴം ഹൈപ്പർ ടെൻഷനെ പ്രതിരോധിക്കുന്നു. ശ്വേതരക്താണുക്കളുടെ എണ്ണത്തെ വർദ്ധിപ്പിക്കുന്നു. അൾസർ ഉണ്ടാകുന്നതിനെ ഫലപ്രദമായി തടയും. ഒപ്പം ചെറുപ്പം നിലനിർത്തും. ഹൃദയാരോഗ്യത്തെ കാത്തു സൂക്ഷിക്കും.
ചോളം: ബോഡി ബിൽഡിംഗ് ഭക്ഷ്യവസ്തു എന്ന ലേബലാണ് ഇതിനുള്ളത്. എ, ബി എന്നീ പോഷകങ്ങളുള്ള പോളം അനീമിയ, കിഡ്നി സംബന്ധമായ പ്രശനങ്ങൾ എന്നിവ അകറ്റുന്നു. ഒപ്പം ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കും.
പീച്ച്: വീര്യം കൂടിയ ആന്റിഓക്സിഡന്റുകളും ഫൈബറും വിറ്റാമിൻ എയും പൊട്ടാസ്യവും അടങ്ങിയ പീച്ച് പഴം പതിവായി കഴിക്കുന്നത് ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുമത്രേ. ദഹനക്കുറവ്, അനീമിയ, ഹൈപ്പർ ടെൻഷൻ എന്നീ പ്രശ്നങ്ങൾ പരിഹരിക്കും.
പൈനാപ്പിൾ: പൈനാപ്പിളിൽ അടങ്ങിയ എ, സി വിറ്റാമിനുകൾ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. ആർട്രേറ്റിസ്, മനംപിരട്ടൽ, അജീർണം എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് പൈനാപ്പിൾ.
അവോകാഡോ: ധാരാളം കാത്സ്യമടങ്ങിയിരിക്കുന്ന അവോകാഡോയിൽ വിറ്റാമിൻ സി, കെ, ഫോളിക് ആസിഡ്, സോഡിയം എന്നിവയുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും രക്തയോട്ട സംബന്ധമായ പ്രശ്നമുള്ളവർക്കും ഇത് നല്ലതാണ്.
വീക്ചുവൽ വൈറ്റ്
ലിച്ചി: പ്രധാനമായും നോർത്തിന്ത്യയിൽ കണ്ടുവരുന്ന ലിച്ചി വിറ്റാമിൻ സി, കെ പോഷകങ്ങൾ നിറഞ്ഞതാണ്. ദഹനശക്തി വർദ്ധിപ്പിക്കാൻ ശേഷിയുള്ള ലിച്ചി ആന്തരികമായി രക്തം കട്ടപിടിക്കുന്നതിനേയും തടയുന്നു. സ്ട്രോക്സ് തടയാൻ ഇതിനു ശേഷിയുണ്ടത്രേ.
മധുരമുള്ളങ്കി: ഭക്ഷ്യനാരിന്റെ ഉത്തമ സ്രോതസ്സാണിത്. റിബോഫ്ളാവിൻ, തയാമിൻ, ഫോളിക് ആസിഡ്, വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയതാണിത്.
മുള്ളങ്കി: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന മുള്ളങ്കി പ്രമേഹരോഗികൾക്കും അമിതവണ്ണ മുള്ളവർക്കും ശ്വാസ-ദഹന സംബന്ധമായ തകരാറുള്ളവർക്കും ഉത്തമമാണ്.
കസ്റ്റാർഡ് ആപ്പിൾ: അയൺ, കാൽസ്യം, ഫോസ്ഫറസ്, റിബോഫ്ളാവിൻ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് കസ്റ്റാർഡ് ആപ്പിൾ, ദഹനശേഷി വർദ്ധിപ്പിക്കും.
ബ്രൗൺ പഴങ്ങൾ
സപ്പോട്ട (ചിക്കു): ഭക്ഷ്യ നാരുകളാൽ സമ്പന്നമാണ് സപ്പോട്ട, മലബന്ധം അകറ്റുന്നു. സപ്പോട്ടയിൽ ആന്റിവൈറൽ, ആന്റി ബാക്റ്റീരിയൽ, ആന്റി പാരാസിറ്റിക് ഘടകങ്ങളുണ്ട്. അയൺ, ഫോളേറ്റ്, വിറ്റാമിൻ സി, എ തുടങ്ങിയവ സപ്പോട്ടയിൽ അടങ്ങിയിരിക്കുന്നു.
ഈന്തപ്പഴം: എനർജി വർദ്ധിപ്പിക്കുന്ന ഒരു സ്നാക് ആണ് ഈന്തപ്പഴം, വിറ്റാമിൻ ബി കോംപ്ലക്സും മറ്റ് പോഷകങ്ങളും മഗ്നേഷ്യവും ഭക്ഷ്യനാരുകളുമുള്ള ഈന്തപ്പഴത്തിന് സിറം കൊളസ്ട്രോൾ കുറയ്ക്കാനുള്ള ശേഷിയുമുണ്ട്.
ഓറഞ്ച് ഓറഞ്ച്
മത്തങ്ങ: ഉരുണ്ട ഈ പച്ചക്കറിയിൽ ആന്റിഓക്സിഡന്റുകളും ബീറ്റാ കരോട്ടിനും സിങ്കും ഫോസ്ഫറസും വിറ്റാമിൻ എയും സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഏജിങ്ങിനെ ഫലപ്രദമായി തടയുന്നു. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്: വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്, കാൽസ്യം, ബീറ്റാകരോട്ടിൻ, മഗ്നേഷ്യം, ഫോളിക് ആസിഡ്, തയാമിൻ, പൊട്ടാസ്യം, വിറ്റാമിൻ ബി 6 എന്നിവയുടെയും നല്ലൊരു സ്രോതസ്സാണ് ഓറഞ്ച്, കൊളസ്ട്രോൾ കുറയ്ക്കാനും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും തടയാനും ഓറഞ്ചിന് കഴിയും. ആസ്മ രോഗികളും ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, റുമാറ്റിസം, ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവരും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.
പപ്പായ: പുരുഷന്മാരിലെ വന്ധ്യത തടയാനുള്ള പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുമത്രേ, ദഹന വ്യവസ്ഥയെ സുഗമമാക്കും, അകാലവാർധക്യത്തെ തടയും, കരോട്ടിൻ, ഫൈബർ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് പപ്പായ.
ഗോ ഗ്രീൻ
ധാതുക്കളും വിറ്റാമിനുകളും അയണും ധാരാളമായി അടങ്ങിയവയാണ് പച്ച ഇലവർഗ്ഗങ്ങൾ കണ്ണുകൾ ആരോഗ്യമുള്ളതാകണോ? എങ്കിൽ പച്ച ഇലവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുക. വിളർച്ചയുണ്ടോ? അതിനും ഇലവർഗ്ഗം ഉത്തമം.
പച്ചമുന്തിരി: ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പോഷകങ്ങൾ അടങ്ങിയതാണ് പച്ചമുന്തിരി. ബ്രോക്കോലി. ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന പച്ചക്കറി ഇനമാണ് ബ്രോക്കോലി. ഉയർന്ന രക്തസമ്മർദ്ദത്തെ അത് തടയും. ഒപ്പം കൊളസ്ട്രോളിനെയും ക്യാൻസറിനേയും പ്രതിരോധിക്കും. ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവർ പതിവായി ബ്രോക്കോലി കഴിക്കുന്നത് ഗുണപ്രദമാണ്.
സുക്കിനി: സി, കെ, എ, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ, ല്യൂട്ടിൻ എന്നീ പോഷകങ്ങൾ നിറഞ്ഞ ഒരു പച്ചക്കറി ഇനമാണ് ഇത്. എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണിത്. മൾട്ടിപ്പിൾ സ്ക്ലീറോസി സ് സ്കർവി എന്നീ പ്രശ്നങ്ങൾ ഫലപ്രദമായി തടയും.
കാപ്സിക്കം: വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കാപ്സിക്കത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.
പവർഫുൾ വയലറ്റ്
വഴുതനങ്ങ: ഉയർന്ന അളവിൽ അയണും കാൽസ്യവും അടങ്ങിയിരിക്കുന്നു. ഇതൊരു ആന്റിഡയബറ്റിക് പച്ചക്കറിയാണ്. കാലിലുണ്ടാവുന്ന നീരിനെ ഇത് പ്രതിരോധിക്കുന്നു. ഒപ്പം കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
ബീറ്റ്റൂട്ട്: ഉയർന്ന അളവിൽ ഭക്ഷ്യനാരു കളുള്ള ബീറ്റ്റൂട്ട് രക്തശുദ്ധീകരണത്തിന് ഉത്തമമാണ്. ബീറ്റ്റൂട്ട് പതിവായി കഴിച്ചാൽ രക്തം കൂടിയ അളവിൽ ഉൽപാദിപ്പിക്കപ്പെടും. ഒപ്പം സ്റ്റാമ്മിനയും വർധിക്കും.
ഞാവൽ: ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, എ, സി തുടങ്ങിയവ ഞാവലിൽ ഉണ്ട്, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഏജിങ്ങിനെ തടയാനും ഞാവൽ പതിവായി കഴിക്കാം.
കറുത്ത മുന്തിരി: പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ ശേഷിയുള്ള പോഷകങ്ങളുള്ളവയാണ് കറുത്ത മുന്തിരി, മസ്തിഷ്കാരോഗ്യത്തിനും ഉത്തമമാണിത്.





