വഴുതന മസാല

ചേരുവകൾ

ചെറിയ വഴുതനങ്ങകൾ- 8-10 എണ്ണം

തക്കാളി- 3-4 എണ്ണം സവാള- 2

മല്ലിപ്പൊടി- അര ടീസ്‌പൂൺ

മുളകുപൊടി- അര ടീസ്‌സ്പൂൺ

മഞ്ഞൾ പൊടി- അര ടീസ്‌പൂൺ

കായപ്പൊടി- കാൽ ടീസ്‌പൂൺ

ജീരകം വറുത്ത് പൊടിച്ചത്- അര ടീസ്‌പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്- 1 ടീസ്‌പൂൺ

ബേ ലീഫ്- 2-3 കറുവപ്പട്ട- ചെറിയ കഷണം

ഗ്രാമ്പൂ- 2-3 എണ്ണം പച്ചമുളക്- 1-2 എണ്ണം

കടുകെണ്ണ- ആവശ്യനുസരണം

കുറച്ച് അരിഞ്ഞ മല്ലിയില

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

വഴുതനങ്ങ കഴുകി നന്നായി തുടച്ച് നീളത്തിൽ രണ്ട് ഭാഗങ്ങളായി മുറിക്കുക. തക്കാളിയും പച്ചമുളകും മിക്‌സിയിൽ അരച്ചെടുക്കുക. ഒരു പാനിൽ കടുകെണ്ണ ചൂടാക്കി കായം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക. ശേഷം സവാള ചേർത്ത് വഴറ്റുക. മുളകുപൊടി, എൽജി കായം, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾ, ജീരകം തുടങ്ങി എല്ലാ മസാലകളും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്ത് വഴറ്റുക. തക്കാളി അരച്ചതും ചേർത്ത് നെയ്യ് വേർപെടുന്നത് വരെ വഴറ്റുക. ഇതിലേക്ക് വഴുതന ചേർക്കുക. അര കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വെള്ളം വറ്റി വഴുതനങ്ങ പാകമാകുന്നത് വരെ വേവിക്കുക.

സോയാചങ്ക്സ് കറി

ചേരുവകൾ

സോയാ ചങ്ക്സ്- അര കപ്പ്

കാപ്സിക്കം- 1 അരിഞ്ഞത്

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്‌റ്റ്- 1 ടീസ്‌പൂൺ

കായപ്പൊടി- കാൽ ടീ‌സ്പൂൺ

തക്കാളി- ഒന്ന്

വെജ്ജ് മസാല- ഒരു ടീ‌സ്പൂൺ

എണ്ണ- ഒരു വലിയ സ്‌പൂൺ

പാൽ- അര കപ്പ്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സോയ ചൂടുവെള്ളത്തിൽ കുറച്ച് നേരം കുതിർത്ത ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി പേസ്‌റ്റ് ചേർത്ത് വഴറ്റുക. സവാള കട്ടിയുള്ള കഷണങ്ങളായി മുറിച്ച് പാനിലിടുക. അൽപം മൃദുവാകുന്നതുവരെ വഴറ്റുക. തക്കാളി കട്ടിയുള്ള കഷ്ണ‌ങ്ങളാക്കി മുറിക്കുക, ചെറുതായി വെന്തലിയുന്നത് വരെ വേവിക്കുക. കാപ്സിക്കം, സോയ കഷണങ്ങൾ ചേർത്ത് കുറച്ച് നേരം വഴറ്റുക. കായം, വെജ്ജ മസാല ഒരു ടേബിൾ സ്‌പൂൺ വെള്ളത്തിൽ കലർത്തി, പച്ചക്കറിയിലേക്ക് ചേർക്കുക. ഇതിലേക്ക് ഉപ്പ് ഇടാം. പാലും ചേർത്ത് മൂടി വെച്ച് കുറച്ച് നേരം വേവിക്കുക.

മുരിങ്ങക്ക-ദാൽ കറി

ചേരുവകൾ

ചെറുപയർപരിപ്പ് വേവിച്ചത്- അര കപ്പ്

പീച്ചിങ്ങ- 500 ഗ്രാം

സവാള- 1

ഉരുളക്കിഴങ്ങ്- ഒന്ന്

മുരിങ്ങക്കായ- 2 എണ്ണം

പച്ചമുളക്- 1-2 എണ്ണം

തക്കാളി- 2-3 എണ്ണം

മഞ്ഞൾപ്പൊടി- 1 ടീസ്‌പൂൺ

കടുക്- 1 ടീസ്‌പൂൺ

മുളകുപൊടി- 1 ടീസ്‌പൂൺ

കായപ്പൊടി- കാൽ ടീസ്‌പൂൺ

കറിവേപ്പില- കുറച്ച്

തേങ്ങ കൊത്ത്- 1 ടീ‌സ്പൂൺ

എണ്ണ- 2 ടീസ്‌സ്പൂൺ

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

മുരിങ്ങ ഒരു ഇഞ്ച് കഷ്‌ണങ്ങളാക്കി മുറിക്കുക. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീളത്തിൽ മുറിക്കുക. തക്കാളി നാല് കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തതിന് ശേഷം കറിവേപ്പില ചേർക്കുക. സവാള അരിഞ്ഞതും ചേർത്ത് മൃദുവാകുന്നതു വരെ വറുക്കുക. തുടർന്ന് തക്കാളി ചേർത്ത് വേവുന്നതു വരെ പാകം ചെയ്യുക. കായവും ബാക്കി എല്ലാ മസാലകളും ചേർക്കുക. കുറച്ചു നേരം വഴറ്റുക. വേവിച്ച പരിപ്പ് മിക്‌സ്‌ ചെയ്‌ത്‌ ഉരുളക്കിഴങ്ങും പീച്ചിങ്ങ കഷ്ണങ്ങളും മുരിങ്ങക്കായ കഷ്ണങ്ങളും ചേർത്ത് മൂടി വെച്ച് പച്ചക്കറികൾ വേവുന്നത് വരെ പാകം ചെയ്‌ത ശേഷം തേങ്ങയും കായപ്പൊടിയും ചേർത്ത് വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...