മനോഹരമായ വസ്‌ത്രത്തിൽ തൂങ്ങിയാടുന്ന സൗന്ദര്യമാണ് ഹാംഗിങ്. ലേഡീസ് വസ്‌ത്രങ്ങളിൽ ഹാംഗിങ് പലപ്പോഴും ട്രെൻഡ് ആകാറുണ്ട്. പാരമ്പര്യ വേഷങ്ങളിലെ ഒരു സവിശേഷ ഫാഷനാണിത്. ഗുജറാത്ത്, രാജസ്‌ഥാൻ, ഹരിയാന, പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ പാരമ്പര്യ വേഷങ്ങളിൽ ഓരോന്നിനും ഓരോതരം ഹാംഗിങുകളാണ് ഉള്ളത്.

ഗുജറാത്തിലെ ചനിയ ചോളി, രാജസ്‌ഥാൻ ഹരിയാനയിലെ ഗാഗ്ര ചോളി, പഞ്ചാബിലെ പരാന്താ ചൂടാ മുതലായവയിൽ ഹാംഗിങുകൾ തീർച്ചയായും ഉണ്ടാവും. വസ്‌ത്രങ്ങളിൽ തീർത്തിരുന്ന പരമ്പരാഗതമായ ഈ അലങ്കാരം മടങ്ങി വന്നിരിക്കുകയാണ്. ഏതുതരം പാരമ്പര്യ വേഷമായാലോ ജ്വല്ലറിയായാലോ ഹാംഗിങ് ഇല്ലാതെ സങ്കൽപിക്കാനാവില്ല. അത്രയും സൗന്ദര്യമാണ് ഇവ വസ്ത്രങ്ങൾക്ക് നൽകുന്നത്. പ്രതേകിച്ചും വിവാഹം പോലുള്ള ചടങ്ങുകൾക്ക് ഇത് പൊന്നിന്‍കുടത്തിന് പൊട്ടു പോലെ പകിട്ട് വർദ്ധിപ്പിക്കുന്നു.

ബ്ലൗസിന് പിന്നിൽ തൂങ്ങിക്കിടക്കുന്ന അലങ്കാരപ്പണികളുള്ള ഹാംഗിങ് ഇന്ന് വിവാഹങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഫാഷനാണ്. ഹാംഗിങിൽ തന്നെ ഫാഷൻ വൈവിധ്യങ്ങളുണ്ട്. മെറ്റൽ മണികളുള്ളതോ വൈവിധ്യമാർന്ന നിറങ്ങളിലുള്ള ബീഡ്‌സുകൾ ഘടിപ്പിച്ചതോ ആയ ഹാംഗിങുകൾ അതി മനോഹരമാണ്.

ബ്ലൗസിന്‍റെ കൈകളിൽ തൂങ്ങിയാടുന്ന ഹാംഗിങ് വസ്ത്രത്തെ മാത്രമല്ല കൈകളെ ഒന്നുകൂടി മനോഹരമാക്കുന്നു. അതുപോലെ ബാക്ക് നെക്കിനെ മനോഹരമാക്കാൻ  ഇതിലും മികച്ചൊരു ഓപ്ഷൻ വേറെ ഉണ്ടാകില്ല.

ഇപ്പോൾ സാരികളിലും ഈ ഫാഷൻ  പരീക്ഷിക്കുന്നുണ്ട്. സാരി പല്ലുവിലും ഹാംഗിങ് ഒരുക്കുന്ന രീതിയുണ്ട്. അത് സാരിയുടെ റിച്ച് ലുക്ക് വർദ്ധിപ്പിക്കുന്നു.

ഒരുപാട് വധുക്കൾ അണിയാൻ ആഗ്രഹിക്കുന്ന വസ്ത്രം ആണ് ഗാഗ്ര ചോളി. ഗാഗ്ര ചോളിയുടെ അരക്കെട്ട് ഭാഗത്തുള്ള ഹാംഗിങ് വസ്‌ത്രത്തിന് ട്രെഡീഷണൽ ടച്ച് നൽകുന്നു.

വസ്ത്രങ്ങളിൽ മാത്രമല്ല  ആക്‌സസെറീലും ഹാംഗിങ് ട്രൻഡ് ആണ്. വളകളിലും ഹാംഗിങുകൾ തീർക്കുന്ന ഫാഷനുമുണ്ട്.

ഗാഗ്ര ചോളിയിലും കുർത്തയിലും ദുപ്പട്ടയിലും സാരി പല്ലുവിലും ഹെയർ കൊണ്ടയിലും വരെ ചെറുതും വലുതുമായ ബ്യൂട്ടിഫുൾ ഹാംഗിങുകൾ കാണാം. ശരീര ചലനങ്ങൾക്കനുസരിച്ച് ഹാംഗിങുകൾ മനോഹരമായി ചലിച്ചുകൊണ്ടിരിക്കും. പഴയ ഹിന്ദി സിനിമകളിൽ സർവ്വസാധാരണമായിരുന്ന ഹാംഗിങുകൾ വിദ്യാബാലനിലൂടെയും  ദീപികാ പദുകോണിലൂടെയും പ്രിയങ്ക ചോപ്രയിലൂടെയും വീണ്ടും ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ അൽപം മോഡേൺ ടച്ചോടുകൂടിയാണെന്ന് മാത്രം.

ഡീപ്‌കട്ട് നെക്കുള്ളതോ ബാക്ക്ലസ് ബ്ലൗസിലോ നേർത്ത ചരടിലോ ഉള്ള ഹാംഗിങുകളാണ് മോഡേൺ. വെറൈറ്റി ഹാംഗിങുകളുടെ കാലമാണിപ്പോൾ. തുണിയിൽ തുടങ്ങി വർണ്ണപ്പകിട്ടാർന്ന നൂലിലും കമ്പിളി നൂലിലും ബീഡ്‌സിലും പ്ലാസ്‌റ്റിക്കിലും മെറ്റലിലും ഫൈബറിലുമൊക്കെയായി വെറൈറ്റി ഡിസൈനുകൾ ലഭ്യമാണ്. ഏതു വേഷത്തിനും ഇപ്പോൾ ഹാംഗിങ് ഇല്ലാതെ പറ്റില്ലെന്നായിരിക്കുന്നു! ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...