ഏത് വിശേഷാവസരങ്ങളിലും സ്ത്രീകള്‍ അണിയാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സിൽക്ക് സാരികളാണ്. സിൽക്ക് സാരികൾക്ക് പൊതുവെ ഭാരം കുറവാണ്. തന്നെയുമല്ല മികച്ച കളർ പ്രിന്‍റും ഔട്ട് ഓഫ് ഫാഷന്‍ ആവാത്തതുമാണ് സിൽക്കിനോടുള്ള പ്രിയം കൂട്ടുന്നത്.

സിൽക്ക് സാരിക്ക് വളരെ പഴയ ചരിത്രമാണുള്ളത്. ബിസി 27-ാം നൂറ്റാണ്ടിൽ ചൈനയിൽ സിൽക്ക് ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ ഉണ്ട്.

റോമാ സാമ്രാജ്യത്തിലെ മഹാറാണി ക്ലിയോപാട്ര സിൽക്ക് വസ്ത്രങ്ങൾ മാത്രമേ അണിഞ്ഞിരുന്നുള്ളൂ എന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്നത്തെ കാലത്ത് കല്യാണം, ഉത്സവം, പാർട്ടി തുടങ്ങിയ വിശേഷാവസരങ്ങളിൽ പരമ്പരാഗതമായ വസ്ത്രങ്ങൾക്കു പകരം സിൽക്ക് സാരികൾ അണിയാനാണ് സ്ത്രീകൾ കൂടുതലും താല്പര്യം കാണിക്കുന്നത്.

സിൽക്ക് സാരി വളരെ വിലപിടിപ്പുള്ളതും മിനുസമേറിയതുമാണ്. ഇത് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ചില പോംവഴികൾ.

  • കസവ് നൂലിഴയുടെ സ്ഥാനത്ത് സിന്തറ്റിക് നൂലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് സിൽക്ക് സാരി വാങ്ങുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണം. കസവ് നൂലല്ലെങ്കിൽ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അത് കറുത്തു തുടങ്ങും.
  • സിൽക്ക് സാരിക്ക് ഭാരം കൂടുതല്‍ ആണെങ്കിൽ മുന്താണിയിൽ നെറ്റിടുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം പല്ലുവില്‍ ഉള്ള കസവ് നൂലുകള്‍ എവിടെയെങ്കിലും ഉടക്കി വലിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്.
  • വാഷിംഗ് പൗഡറോ, സാധാരണ സോപ്പോ സിൽക്ക് സാരി കഴുകാനായി ഉപയോഗിക്കാൻ പാടില്ല. വീര്യം കുറഞ്ഞ സോപ്പു പൗഡറുകൾ അല്ലെങ്കില്‍ ഷാംപൂ ഉപയോഗിക്കാം.
  • കഴുകിയ ശേഷം സ്റ്റാർച്ച് ചെയ്യാന്‍ മറക്കരുത്. ഇത് സാരിയുടെ തിളക്കം കൂട്ടാൻ സഹായിക്കും. മൈദ, ആരോറൂട്ട്, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് സാരിയിൽ അങ്ങിങ്ങായി വെളുത്ത പാടുകൾ പിടിക്കാൻ ഇടയുണ്ട്. അര ബക്കറ്റ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ സ്റ്റാർച്ച് പൗഡർ ഇട്ടിട്ട് ഏകദേശം അര മണിക്കൂർ വയ്ക്കുക. അതിനു ശേഷം സാരി അഞ്ച് മിനിറ്റ് നേരം ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. വളരെ മൃദുവായി വെള്ളം പിഴിഞ്ഞ ശേഷം തണലത്തിട്ട് ഉണക്കുക.
  • സാരി കഴുകിയ ശേഷം ഒരു സ്പൂൺ നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ സാരി 10 മിനിട്ടു നേരം മുക്കി വയ്ക്കുക. അതിനു ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഉണക്കാനിടുക.
  • സാരിയിൽ ഗ്രീസോ മറ്റു കറകളോ പറ്റിപ്പിടിച്ചാൽ അത് മാറ്റിയെടുക്കാം. ഒരു ബക്കറ്റ് വെള്ളത്തിൽ 5-6 തുള്ളി ഏതെങ്കിലും ഷാംപൂ ഒഴിക്കുക. അതിൽ സാരിയിട്ട ശേഷം കഴുകി എടുക്കുക. ഒരു പരിധി വരെ കറ കളയാനിതു നല്ലതാണ്.
  • സാരിയിൽ പറ്റിപ്പിടിച്ച പശ കളയാനായി ആ സ്ഥാനത്ത് അല്പം ടാൽകം പൗഡറിടുക. പൗഡറിട്ട ഭാഗം നന്നായി കൈ കൊണ്ട് ഉരയ്ക്കുക. 2-3 മണിക്കൂർ നേരം വെയിലത്തിട്ട് ഉണക്കുക. അതിനു ശേഷം ഡിറ്റർജന്‍റ് ഇട്ട വെള്ളത്തിൽ സാരി നന്നായി കഴുകിയെടുക്കാം.
  • സിൽക്ക് സാരി തണലത്തിട്ടു മാത്രമേ ഉണക്കുവാൻ പാടുള്ളൂ.
  • വളരെ ചൂട് കുറച്ചിട്ട് ഇസ്തിരിയിടണം.
  • സാരി പഴകുന്നതോടെ കസവ് കറുത്ത നിറമാകാനിടയുണ്ട്. അല്പം അമോണിയ കസവിൽ തേയ്ക്കുന്നത് കറുപ്പ് ഒഴിവാക്കാൻ സഹായിക്കും.
  • മുഷിഞ്ഞ സാരി ഒരിക്കലും അലമാരയിൽ വയ്ക്കാതിരിക്കുക. ചിലതരം കീടങ്ങൾ കയറി പറ്റാനിടയാകും.
  • സിൽക്ക് സാരി ഒത്തിരി തവണ ഡ്രൈ ക്ലീനിംഗ് ചെയ്യാതിരിക്കാൻ ശ്രമിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...