പാട്ടുകളിൽ കാണുന്ന ഉത്സാഹത്തിളക്കം മഞ്‌ജരിയുടെ പെരുമാറ്റത്തിലുമുണ്ട്. പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി തന്‍റെ ഇഷ്‌ടഗാനങ്ങളിലൊന്ന് മൂളുന്നു. ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാലൊളി കണ്ണനിക്ക്... ഗായിക മഞ്‌ജരിയുടെ സംഗീത വിശേഷങ്ങൾ.

മ്യൂസിക് റിയാലിറ്റി ഷോകളെ കുറിച്ച്?

റിയാലിറ്റി ഷോ പണ്ടുമുതലേ ഉള്ളതാണ്. അതിലൂടെ ഒരുപാട് പേർക്ക് അവസരം കിട്ടുന്നുണ്ട്. പുതുതായി വരുന്ന കുട്ടികൾക്ക് ഒരുപാട് ഓപ്പർച്യൂണിറ്റീസ് ഉണ്ട്. ഒരൊറ്റ ഷോയിലൂടെ തന്നെ അവരെ ആളുകൾ തിരിച്ചറിയുന്നു. ഏറ്റവും നല്ല രീതിയിൽ വർക്ക് ചെയ്‌ത് അവസരങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരാൾക്കേ ഇതിൽ നിലനിൽപ്പുള്ളൂ.

കൽക്കത്ത ബേസ്‌ഡ് റോക്ക് ബാൻഡിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാടിയിരുന്നല്ലോ? അതായിരുന്നോ മ്യൂസിക് കരിയറിന്‍റെ തുടക്കം?

അന്ന് ഞാൻ വളരെ ചെറുപ്പമാണ്. എല്ലാവരും കൂടി നിർബന്ധിച്ചിട്ടാണ് അന്ന് സ്‌റ്റേജിൽ കയറി പാടിയത്. കുട്ടിക്കാലത്ത് റോക്ക് ബാൻഡിൽ പാടി അങ്ങനെ വളർന്നു വന്നയാളാണ് ഞാനെന്ന് ഒരിക്കലും പറയില്ല. എന്‍റെ വളർച്ച വളരെ ഗ്രാജ്വലാണ്. ഇൻഫ്‌ളുവൻസ് ചെയ്‌തിട്ടോ, പെട്ടെന്നുണ്ടായ സൗഭാഗ്യമോ ഒന്നുമല്ല, വളരെ കഷ്‌ടപ്പെട്ടിട്ടു തന്നെ വളർന്നു വന്ന ഗായികയാണ് ഞാൻ. ഇപ്പോൾ എല്ലാവരും ഡിഫറന്‍റ് സ്‌റ്റൈൽ ബാൻഡ്സ്ക്കെയായിട്ടാണ് വരുന്നത്.

ഗുരുക്കന്മാരെക്കുറിച്ച്?

കർണാടക സംഗീതത്തിൽ എന്‍റെ ആദ്യഗുരു ഡോ. ശ്യാമള വിനോദാണ്. മസ്‌ക്കറ്റിൽ 12-ാം ക്ലാസ്സു വരെ ടീച്ചറുടെ അടുത്താണ് ഞാൻ പഠിച്ചുകൊണ്ടിരുന്നത്. 10-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഹിന്ദുസ്‌ഥാനി സംഗീതം പഠിച്ചു തുടങ്ങുന്നത്. പാക്കിസ്‌ഥാനിയായ ഉസ്‌താദ് ഖാലിദ് അൻവർ ഖാൻ ആയിരുന്നു ഗുരു. ഇപ്പോള്‍ രമേഷ് ജുലെവ ആണ് ഗുരു. ഖിരാന സംഗീതം, ഖിരാന ഖരാനയുടെ ഹിന്ദുസ്‌ഥാനി സംഗീതമാണ്. സിനിമാ ഗാനങ്ങൾ ആലപിക്കുമ്പോഴാണോ, കച്ചേരി പാടുമ്പോഴാണോ കൂടുതൽ കംഫർട്ടബിൾ... കച്ചേരി പാടുകയെന്നു പറഞ്ഞാൽ അത് വല്ലാത്തൊരു അനുഭവമാണ്. എത്രത്തോളം പ്രിപ്പയർ ചെയ്യാമോ അത്രയും പ്രിപ്പയർ ചെയ്‌തിട്ടാണ് പാടുക. ഹിന്ദുസ്‌ഥാനിയാണ് ഞാൻ കൂടുതലും കച്ചേരി ചെയ്യുന്നത്. കർണാടക സംഗീതം പോലെ കീർത്തനമില്ല ഹിന്ദുസ്‌ഥാനിയിൽ. ആകെ രണ്ടുവരിയേ ഉള്ളൂ, അതാണ് ഇലാബറേറ്റ് ചെയ്‌ത് പാടുന്നത്. രാഗം ഒരുപാട് പ്രാക്‌ടീസ് ചെയ്‌തിട്ടാണ് പാടുന്നത്. അത് പാടി തീരുമ്പോൾ റിലാക്‌സേഷൻ മൂഡിലെത്തിച്ചേരും. ഫിലിം മ്യൂസിക്കിൽ ഒരു ഫ്രെയിം വർക്കിനുള്ളിൽ നിന്നാണ് പാടുന്നത്. അത് മറ്റൊരാളുടെ സൃഷ്‌ടിയാണ്.

സിനിമാ ഗാനങ്ങൾ പാടാൻ പോകുമ്പോൾ എന്താണ് കൂടുതൽ ശ്രദ്ധിക്കുക?

പ്രധാനമായും അതിന്‍റെ മ്യൂസിക്കും വരികളും ശ്രദ്ധിക്കും. ആദ്യം മ്യൂസിക് ആണ് ശ്രദ്ധിക്കുക. കാരണം മ്യൂസിക് ഡയറക്‌ടേഴ്‌സ് ആണ് പാട്ടുകൾ പഠിപ്പിച്ചു തരുന്നത്. കഴിവതും ഞാൻ വരികൾ കാണാതെ പഠിക്കാൻ ശ്രമിക്കും. കാരണം മലയാള സാഹിത്യം മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഹിന്ദിയിലൊക്കെ കൂടുതലും സംസാരഭാഷയാണ് വരികളിൽ, മലയാളത്തിൽ അങ്ങനെയല്ല.

കഥ സിറ്റുവേഷൻ ശ്രദ്ധിക്കാറുണ്ടോ?

ഏത് നടിക്കുവേണ്ടിയാണ് പാടാൻ പോകുന്നതെന്ന് ചോദിച്ചു മനസ്സിലാക്കാറുണ്ട്. മീരാ ജാസ്‌മിൻ, അവർക്ക് ടിപ്പിക്കൽ സ്‌റ്റൈൽ ഉണ്ട്. അതിനനുസരിച്ച് പാടുമ്പോൾ പാട്ടിന് അതിന്‍റേറതായ കളറു കിട്ടും. പുതുമുഖമാണെങ്കിൽ നമുക്കറിയില്ല. ഒരു പ്രാവശ്യം സിറ്റുവേഷൻ പറഞ്ഞപ്പോൾ റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി വളരെ വിഷമിച്ചു പാടുന്ന പാട്ടാണെന്നു പറഞ്ഞു. പിന്നീട് പുറത്തിറങ്ങിയപ്പോൾ അങ്ങനെയൊരു സീനില്ല. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരുദ്ദേശ്യമില്ലാതെ പറയുമ്പോൾ ചിലപ്പോൾ ഇങ്ങനെയുണ്ടാവാറുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...