'മസാൻ' എന്ന ചിത്രത്തിലെ ബനാറസി പയ്യനായി അഭിനയിച്ച നടൻ വിക്കി കൗശലിന് ഈ ചിത്രത്തിന് ഇന്‍റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ മികച്ച പുരുഷ നവാഗതപുരസ്‌കാരം ലഭിച്ചു. വിക്കിയുടെ അച്ഛൻ ശ്യാം കൗശൽ ഒരു ആക്ഷൻ, സ്റ്റണ്ട് സംവിധായകനാണ്. ക്രിഷ് 2, ബജ്രംഗി ഭായിജാൻ, സ്ലം ഡോഗ് മില്യണയർ, 3 ഇഡിയറ്റ്സ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ആക്ഷൻ ചെയ്തിട്ടുണ്ട്.

വിക്കിക്ക് അഭിനയിക്കാനുള്ള ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം അഭിനയത്തിൽ പരിശീലനം നേടി അഭിനയ മേഖലയിലേക്ക് കടന്നു. ഇതിന് മുമ്പ്, ഗാങ്സ് ഓഫ് വസേപൂർ എന്ന ചിത്രത്തിൽ സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു, ഇത് അഭിനയം സൂക്ഷ്മമായി പഠിക്കാൻ ഉള്ള അവസരം നൽകി.

വിക്കി അഭിനയിച്ച 'സർദാർ ഉദ്ദം' എന്ന സിനിമ ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങി. സർദാർ ഉദ്ദം സിങ്ങിന്‍റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിൽ വിക്കിയുടെ പ്രകടനം വളരെയധികം പ്രശംസ അർഹിക്കുന്നുണ്ട്. വിക്കിയിൽ നിന്ന് തന്നെ അദ്ദേഹത്തിന്‍റെ ചില അനുഭവങ്ങൾ നമുക്ക് കേൾക്കാം .

ചോദ്യം- ഈ സിനിമ നിങ്ങൾക്ക് വളരെ സ്പെഷ്യൽ ആണല്ലോ

അതെ, ജാലിയൻ വാലാബാഗ് പുനർനിർമ്മിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. അതിന്‍റെ സ്ക്രിപ്റ്റ് എന്നെ വല്ലാതെ പിടിച്ചു കുലുക്കി, ചിലപ്പോൾ എന്‍റെ കണ്ണുകൾ നനഞ്ഞു. കഥ നേരത്തെ അറിയാമായിരുന്നു, പക്ഷേ അത് യഥാർത്ഥമായി ചിത്രീകരിക്കേണ്ടി വന്നപ്പോൾ, അതേ വികാരം എന്നിലും വന്നു. ഇതുകൂടാതെ, സംവിധായകൻ ഷൂജിത് സിർകാറിന്‍റെ സെറ്റ് യഥാർത്ഥവും സീൻ അനുസരിച്ച് ഗൗരവമുള്ളതുമായിരുന്നു. ചില നേരങ്ങളിൽ എന്‍റെ രക്തം വറ്റിപ്പോയ പോലെ ഒക്കെ തോന്നിയിരുന്നു. നൂറ് വർഷങ്ങൾക്ക് മുമ്പ്, 20000 വരുന്ന ഒരു ജനക്കൂട്ടം ഈ രംഗം നേരിട്ടു കണ്ടു അനുഭവിച്ചുവെന്ന് എല്ലാ രാത്രിയും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു, അവിടെ നിന്ന് അവർക്ക് രക്ഷപ്പെടാൻ മാർഗമില്ല. നിരായുധരായ ആളുകൾക്ക് നേരെ സൈനികർ തുടർച്ചയായി വെടിയുതിർക്കുന്നു. ആ കൂട്ടത്തിൽ കുട്ടികളും വൃദ്ധരും ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഈ രംഗം എന്നെ ഒരുപാട് അമ്പരപ്പിച്ചു.

ചോദ്യം- ഇർഫാൻ ഖാൻ ഈ സിനിമ ചെയ്യേണ്ടതായിരുന്നു, എന്നാൽ അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണം കാരണം നിങ്ങൾക്ക് ഈ സിനിമ ലഭിച്ചു, നിങ്ങളെക്കാൾ നന്നായി ഇർഫാന് അഭിനയിക്കാൻ കഴിയുമായിരുന്നുവെന്ന് കരുതുന്നുണ്ടോ?

നടൻ ഇർഫാൻ ഖാൻ പ്രതിഭാശാലിയായ കലാകാരനും ലോകമെമ്പാടും പ്രശസ്തനുമായിരുന്നു. അദ്ദേഹം നിരവധി വിജയകരമായ സിനിമകൾ ചെയ്തിട്ടുണ്ട്, ഈ റോൾ എന്നെക്കാൾ നന്നായി ചെയ്യാൻ കഴിയുമായിരുന്നു. അദ്ദേഹത്തെപ്പോലെ ഈ റോൾ ചെയ്യുന്നതിൽ ഞാൻ വിജയിക്കുകയാണെങ്കിൽ, അത് എനിക്ക് ഒരു വലിയ കാര്യമായിരിക്കും. ഈ വേഷം നന്നായി അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യവും ഉത്തരവാദിത്തവും ഉണ്ട്. ഈ സിനിമ അദ്ദേഹത്തിന് എന്‍റെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ ആദരാഞ്ജലിയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...