പരസ്യ ചിത്രങ്ങളിലൂടെയാണ് ഇല്യാന എന്ന സുന്ദരിക്കുട്ടിയെ ലോകം ആദ്യം കണ്ടത്. 15-ാം വയസ്സിൽ ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു സൂപ്പർ നായിക ജനിക്കുകയായിരുന്നു. 18-ാം വയസ്സിൽ അവർ തെലുങ്ക് ചിത്രത്തിൽ നായികയായി ബിഗ് സ്‌ക്രീനിലും തിളങ്ങി. ശോഭനമായ ഒരു കരിയറിന്‍റെ തുടക്കമായിരുന്നു അത്. രൺബീർ കപൂറുമൊത്തുള്ള ബർഫി ഇല്യാനയുടെ കരിയർ ജാതകം തന്നെ തിരുത്തിക്കുറിച്ചു. തെന്നിന്ത്യയിൽ തിളങ്ങിയ ശേഷം ബോളിവുഡിൽ കാലുറപ്പിച്ച ഇല്യാന സന്തോഷം പങ്കിടുന്നു...

ബോളിവുഡ് ഹിറ്റുകൾ തന്നപ്പോൾ താമസം മുംബൈയിലേയ്‌ക്ക് മാറ്റിയോ?

ഞാൻ ജനിച്ചത് മുംബൈയിലാണ്. എനിക്ക് 10 വയസ്സുള്ളപ്പോൾ ഞങ്ങൾ താമസം ഗോവയിലേക്ക് മാറുകയായിരുന്നു. ഞാൻ പഠിച്ചതും വളർന്നതും ഗോവയിലാണ്. ഇപ്പോൾ ഞങ്ങൾക്ക് മുംബൈയിലും വീടുണ്ട്. ബന്ധുക്കൾ മിക്കതും ഗോവയിലും മുംബൈയിലുമാണുള്ളത്. അതുകൊണ്ട് ഗോവയിലേക്ക് താമസം മാറിയപ്പോഴും ഞാൻ മുംബൈയിൽ വരാറുണ്ടായിരുന്നു. അതിനാൽ ഞാൻ മുംബൈയിൽ പുതിയ ആളൊന്നുമല്ല. ആ നഗരവും എനിക്ക് പുതിയതല്ല. ഞാൻ ഗോവയിലും മുംബൈയിലും ഹൈദ്രാബാദിലും എല്ലായിടത്തും ഉണ്ട്. (ചിരിക്കുന്നു)

പരസ്യചിത്രത്തിലഭിനയിക്കുന്നതിന്‍റെ മാനദണ്ഡം എന്താണ്?

ബ്രാൻഡ് മുന്നോട്ടു വയ്‌ക്കുന്ന വാഗ്‌ദാനങ്ങൾ ശരിയാണോ എന്ന് ഞാൻ നോക്കാറുണ്ട്. തെറ്റായ ഒരു കാര്യം പറഞ്ഞ് സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ ഞാൻ ചെയ്യാറില്ല. ആളുകളെ പറ്റിക്കുന്ന ഏർപ്പാടിനു കൂട്ടുനിൽക്കാൻ ഞാനില്ല. ഷാമ്പൂവിന്‍റെ പരസ്യങ്ങൾ ചെയ്യുമ്പോൾ അത് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നത് എങ്ങനെയാണ്?

ഞാൻ എപ്പോഴും ഹെൽത്തി ഫുഡാണ് കഴിക്കുന്നത്. പ്രോട്ടീനും വിറ്റാമിനും ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ആണ് കൂടുതലും ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ദിവസവും 10-12 ഗ്ലാസ്സ് വെള്ളം കുടിയ്‌ക്കും. മുട്ടയും മീനും ഒഴിവാക്കാറില്ല. പിന്നെ സ്‌ട്രെസ്സ് റിലീസിനുള്ള വ്യായാമവും ചെയ്യും. ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയ ബ്ലാക്ക് ചോക്ലേറ്റ് കഴിക്കാറുണ്ട്. പക്ഷേ എന്‍റെ ടിപ്‌സ് എല്ലാവർക്കും യോജിക്കണമെന്നില്ല കേട്ടോ...

ഇഷ്‌ടപ്പെട്ട റെസിപ്പി...?

എല്ലാത്തരം ഫുഡും എനിക്കിഷ്‌ടമാണ്. ഞാൻ ഡയറ്റിംഗ് ചെയ്യാറില്ല. മധുരം അധികം കഴിക്കാറില്ല. പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാറുണ്ട്. എന്‍റെ അമ്മ നല്ല പാചകക്കാരിയാണ്. അമ്മ ഉണ്ടാക്കുന്നതെന്തും ഞാൻ കണ്ണുമടച്ച് കഴിക്കും!

സിറോ സൈസിലൊന്നും വിശ്വാസമില്ലേ ?

സുന്ദരിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ സിറോ സൈസ്സ് എനിക്കിഷ്‌ടമല്ല. ശരീരം ടോൺഡായി നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നത്. അതിനാൽ സ്‌ട്രെച്ചിംഗ് ചെയ്യാറുണ്ട്.

ഇല്യാന ഫാഷണബിൾ ആണല്ലോ? കോസ്‌റ്റ്യൂംസ് എല്ലാം തനിയെ സെലക്‌റ്റ് ചെയ്യുന്നതാണോ?

എനിക്ക് ചേരുന്നതാണ് എന്‍റെ ഫാഷൻ! മറ്റുള്ളവർ അണിയുന്നതു നോക്കി ഞാൻ വസ്‌ത്രങ്ങൾ വാങ്ങാറില്ല. എനിക്ക് ഇണങ്ങുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം. വെസ്‌റ്റേൺ സ്‌റ്റൈലുകളാണ് എനിക്കിഷ്‌ടം. ബ്ലാക്ക് ആണ് എന്‍റെ ഇഷ്‌ടനിറം.

സൗന്ദര്യത്തിന്‍റെ രഹസ്യം എന്താണ്?

ഞാൻ വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയാണ്. എന്‍റെ സ്‌കിൻ നാച്ചുറൽ ആണ്. അതാണെന്‍റെ അനുഗ്രഹം. അതിനാൽ തന്നെ അധികം മേക്കപ്പൊന്നും എനിക്ക് വേണ്ടിവരാറില്ല. സ്‌കിൻ ഞാൻ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. ഇതുമാത്രമാണ് എന്‍റെ സൗന്ദര്യ രഹസ്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...