ഐഎഫ്എഫ്കെയിൽ ചർച്ചയാവുകയും ഫിപ്രസ്കി പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്ത മാൻഹോൾ, വിധു വിൻസെന്‍റ് എന്ന സംവിധായികയുടെ കന്നിചിത്രമാണ്. പുരുഷമേൽക്കോയ്മ എങ്ങനെ സ്ത്രീയെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു എന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന സ്റ്റാൻഡപ്പ് രണ്ടാമത്തെ സിനിമയാണ്.. രണ്ടും സാമൂഹ്യ തലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ.. ന്യൂസ്റൂമിൽ നിന്നും സിനിമയുടെ ഫ്രെയിമുകളിലേക്കുള്ള വിധുവിന്‍റെ യാത്ര...

ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു കാഴ്ചയും വിധു വിൻസെന്‍റിന്‍റെ ഫ്രെയിമിൽ കടന്നു വന്നിട്ടില്ല. ന്യൂസ് റൂമിലായാലും, ഡോക്യുമെന്‍ററിയിലായാലും സിനിമയിലായാലും യഥാർത്ഥ ജീവിതമാണ് വിധുവിന്‍റെ ക്യാമറക്കാഴ്ച. മാൻഹോൾ എന്ന കന്നി ചിത്രത്തിലൂടെ സിനിമാ രംഗത്ത് തികച്ചും വ്യത്യസ്‌തമായ ചുവടുവയ്‌പ്പ് നടത്തിയ മാധ്യമ പ്രവർത്തകയാണ് വിധു.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ 52 ചിത്രങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത മലയാള ചിത്രങ്ങളിലൊന്ന് വിധു സംവിധാനം ചെയ്‌ത മാൻഹോൾ ആണ്. ആരും ചെയ്യാനറയ്‌ക്കുന്ന ജോലി ചെയ്‌ത്, ജീവിതത്തെ നേരിട്ടപ്പോൾ മനുഷ്യനെന്ന പരിഗണന പോലും കിട്ടാതെ പോയ തോട്ടിപ്പണി ചെയ്യുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിച്ച് മാൻഹോൾ പ്രേക്ഷകരെ ഓർമ്മിപ്പിച്ചു. മാധ്യമ പ്രവർത്തക എന്ന നിലയിൽ നിൽക്കുമ്പോൾ തന്നെ ആക്‌ടിവിസ്‌റ്റ് എന്ന റോളിലും പിന്നെ സംവിധായിക എന്ന പദവിയിലേക്കും കടന്നു വന്ന വിധുവിന്‍റെ വിചാരങ്ങളിലേക്ക്.

കൊറോണക്കാലം എങ്ങനെ അതിജീവിച്ചു?

ആ കാലം കടന്നു പോയി എന്നു ഇപ്പോഴും പറയാറായിട്ടില്ല.. മറ്റെല്ലാവർക്കുമെന്ന പോലെ വലിയ ബുദ്ധിമുട്ട് നിറഞ്ഞ സമയം തന്നെ ആയിരുന്നു. മുൻപ് ആലോചിച്ചു വച്ച പ്രൊജക്റ്റ്‌കൾ ഒന്നും മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയില്ല. എന്നെ സംബന്ധിച്ചു പറഞ്ഞാൽ ഗവണ്മെന്‍റ് പ്രൊജക്റ്റിന്‍റെ ഭാഗമായി വല്ലപ്പോഴും കിട്ടുന്ന ചില വർക്കുകൾ ആണ് ഉപജീവനത്തിന് സഹായിച്ചു കൊണ്ടിരുന്നത്. ഏതാണ്ട് അതും കൊറോണക്കാലത് നിലച്ച മട്ടായിരുന്നു. ഇത്രയും പ്രതിസന്ധി ഉണ്ടാക്കിയ കാലം ആയിരുന്നു എങ്കിലും അതേകാലം ചില സാധ്യതകളും തുറന്നു തന്നു. അവ മനസിലാക്കി ഉപയോഗിക്കണം.. കൊറോണ കാലത്ത് വായന, എഴുത്ത്, ഫിലിം കാണൽ ഇങ്ങനെ മുൻപ് മാറ്റിവച്ച പല കാര്യങ്ങൾക്കും സമയം കിട്ടി..

ആദ്യത്തെ ചിത്രം മാൻഹോൾ നൽകിയ അനുഭവം?

കേരളത്തിൽ തോട്ടിപ്പണി ചെയ്യുന്ന ഒരു സമുദായത്തെക്കുറിച്ച് വൃത്തിയുടെ ജാതി എന്ന പേരിൽ ഡോക്യുമെന്‍ററി തയ്യാറാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കേരളത്തിൽ കുടിയേറിപ്പാർത്ത് നാടിന്‍റെ മാലിന്യം നീക്കുന്ന ഇവർക്ക് ജാതി സർട്ടിഫിക്കറ്റും മറ്റും നൽകാൻ മതിയായ രേഖകളില്ലായിരുന്നു. ഇതിന്‍റെ പേരിൽ നേരിട്ട പ്രതിസന്ധികളായിരുന്നു ഡോക്യുമെന്‍ററി. പിന്നീട് ഈ ത്രെഡ് സിനിമയാക്കുകയായിരുന്നു. ആദ്യത്തെ ചിത്രത്തിൽ ലഭിച്ച അംഗീകാരം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് നൽകുന്നത്. അതേസമയം ഇതൊരു അവസരമാണ്. വ്യത്യസ്‌തമായ ഒരു വിഷയം ആണ് ആദ്യമായി അവതരിപ്പിച്ചത്. അത് ചെയ്‌തപ്പോൾ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ മനസ്സിലുണ്ട്. ഇനി ഒരു സിനിമ ചെയ്യുമ്പോൾ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. ഈ ചിത്രം വലിയ സർക്കിളുകളിൽ പോയിട്ടില്ല. എന്നാൽ ചർച്ചകൾ ഉണ്ടായി. സിനിമയിൽ അതൊരു വലിയ കാര്യം തന്നെയാണ്. ഒരു വിപ്ലവം ഉണ്ടായില്ലെങ്കിലും ചെറിയ മാറ്റം സംഭവിക്കുന്നുവെന്ന പ്രതീക്ഷയുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...