ശരീര സംരക്ഷണത്തിൽ നാം ഏറ്റവും കുറവ് ശ്രദ്ധ നൽകുന്നത് പാദങ്ങൾക്ക് ആയിരിക്കും. ദിവസവും നാം പല പ്രാവശ്യം മുഖത്ത് ക്രീം തേക്കുമെങ്കിലും പാദങ്ങളുടെ കാര്യം തീരെ പരിഗണിക്കാറില്ല. പക്ഷേ ഈ ശീലം പല പ്രശ്നങ്ങൾക്കും ഇടവരുത്താം. ബാക്ടീരിയ, ഫഗൽ സംക്രമണം, കാൽപാദത്തിലെ തൊലിയിൽ ചൊറി, ദുർഗന്ധം, വളംകടി എന്നിവ ഉണ്ടാവും. പ്രത്യേകിച്ചും മഴക്കാലത്ത് പാദങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കാരണം ഈ സമയത്ത് മലിനമായ വെള്ളത്തിൽ കാൽപാദം നനയാൻ ഇടവരുമല്ലോ.

കാൽപാദത്തിൽ തടിപ്പ്, ചുവന്ന് തടിച്ച് ചൊറിയൽ, തൊലി പൊട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയ ഉടനെ ഡോക്‌ടറെ കാണുക. കാരണം ഇത് സ്കിൻ എലർജി ആവാം. അതിനു ഉടനടി ചികിത്സ ആവശ്യമാണ്.

പാദങ്ങൾ നന്നായി കഴുകുക

വളരെയധികം സംവേദന ക്ഷമതയുള്ളവയാണ് പാദത്തിന്‍റെ ചർമ്മങ്ങൾ. അതിനാൽ ബാക്ടീരിയൽ, ഫംഗൽ ബാധ വേഗത്തിൽ പിടിപ്പെടുന്നു. ദിവസത്തിൽ അധിക സമയവും ഷൂസും സോക്സും ഇട്ടിരിക്കുകയാണെങ്കിൽ പോലും ബാക്‌ടീരിയയുടെ ആക്രമണം ഉണ്ടാവും. കൂടാതെ പാദം നിലവുമായി സമ്പർക്കത്തിൽ ആവുന്നതും ഫംഗൽ ബാധയ്ക്ക് ഇടവരുത്താം.

പാദം ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ ബാക്‌ടീരികളുടെ സംക്രമണം വർദ്ധിക്കുന്നു. അതിനാൽ ദിവസത്തിൽ ഒരു നേരമെങ്കിലും പാദങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുക്കണം. സോപ്പുപയോഗിച്ച് കഴുക്കുമ്പോൾ ദുർഗന്ധവും വിയർപ്പും അകറ്റാൻ സാധിക്കുന്നു. ഫംഗൽ ബാധ അകറ്റാനും ഇതുവഴി സാധിക്കുന്നു.

നനവ് പാടില്ല

അത്‍‍ലറ്റിക് ഫൂട്ട് പാദങ്ങളുടെ സാധാരണ കണ്ടുവരുന്ന ഫംഗൽ പ്രശ്നമാണ്. ചൊറിച്ചിൽ, നീറ്റൽ, വീണ്ടുകീറൽ എന്നിവ കൂടാതെ പൊളിയുന്നതും സാധാരണമാണ്. അത്‍‍ലറ്റിക് ഫൂട്ട് പോലെയുള്ള ഫംഗൽ ബാധ അകറ്റാനായി പാദങ്ങൾ എപ്പോഴും ഈർപ്പരഹിതമായി നിലനിർത്തണം. അതിനാൽ പാദം കഴുകിയ ശേഷം നന്നായി തുടയ്ക്കണം. പ്രത്യേകിച്ചും വിരലുകൾക്കിടയിലുള്ള ഭാഗം ഉണങ്ങിയ ശേഷം മാത്രം ചെരിപ്പിടുക.

പാദങ്ങൾ മോയ്സ്ച്യുറൈസർ ചെയ്യാം

മുഖത്ത് മാത്രം മോയ്സ്ച്യുറൈസർ പുരട്ടിയാൽ പോരാ. പാദങ്ങൾക്കും ഈർപ്പം ആവശ്യമാണ്. ഈർപ്പം നഷ്‌ടപ്പെടുമ്പോൾ കാൽപാദങ്ങൾ വരളാനിടയാവും. വിണ്ടുകീറാത്തതും സ്കിൻ ഡ്രൈയാവാനും ഈർപ്പം നഷ്ടം ഇടയാക്കുന്നു. ചർമ്മം വരണ്ട് പൊട്ടുമ്പോൾ ദുർഗന്ധവും വമിക്കുന്നു. പാദങ്ങളുടെ സൗന്ദര്യവും ഇത് നഷ്‌ടപ്പെടുത്തുന്നു. വേദനയും ഉണ്ടാവും. അതിനാൽ കുളി കഴിഞ്ഞ ശേഷം പാദങ്ങൾ വൃത്തിയായി ഉണക്കിയ ശേഷം മോയ്സ്ച്യുറൈസർ പുരട്ടണം. കോക്കോ ബട്ടർ, പെട്രോളിയം ജെല്ലി എന്നിവ നല്ലതാണ്.

മൃതകോശം നീക്കം ചെയ്യുക

മൃതകോശത്തിൽ മോയ്സ്ച്യുറൈസർ ക്രീം പുരട്ടുന്നതു കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അതിനാൽ, മാസത്തിൽ ഒരു പ്രാവശ്യം എക്സ്ഫോളിയേഷൻ വഴി മൃതചർമ്മം നീക്കം ചെയ്യണം. ഫ്യൂമിംഗ് സ്റ്റോണ്‍ വച്ച് എക്സ്ഫോളിയേഷൻ ചെയ്യാം. ഇതുവഴി മൃതചർമ്മത്തോടൊപ്പം കാലിലെ ദുർഗന്ധവും അകലുന്നു. ശേഷം മോയ്സ്ച്യുറൈസർ ചെയ്‌ത് ഹൈഡ്രേറ്റ് ചെയ്യണം.

പഞ്ചസാരയും ഒലീവ് ഓയിലും മിക്സ് ചെയ്‌ത് അതിൽ ഏതാനും തുള്ളി ടിടി ഓയിൽ ചേർത്ത് സ്ക്രബ്ബ് ചെയ്യാം. ഇത് ബാക്‌ടീരിയ തടയാൻ ശേഷിയുള്ളതാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...