അരുൺ അസ്വസ്ഥ‌മായ മനസ്സോടുകൂടി മുറിയിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. കുറച്ചു മാസങ്ങളായി മനസ്സമാധാനം പോയിട്ട്. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ താനിപ്പോൾ പെണ്ണുപിടിയനാണ്. എന്നാൽ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ അനുഭവിക്കാൻ ആയിരിക്കും വിധി.

ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആണ് വിജിയെ പരിചയപ്പെടുന്നത്. അവളുടെ ഫേസ്ബുക്ക് പോസ്‌റ്റുകളും മെസ്സേജുകളും തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോയത്. അന്ന് ഒരുപാട് സംസാരിച്ചു മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ… എന്തൊരു പക്വതയാണ് അവൾക്ക് പിന്നീടങ്ങോട്ടു എല്ലാ ദിവസങ്ങളും വിശേഷങ്ങൾ ചോദിച്ച് മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി...

ഒരു ദിവസം അമ്മയ്ക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് അവൾ വിളിച്ചു. രണ്ടുലക്ഷം രൂപ വേണം അരുണിനൊന്നു സഹായിക്കാൻ പറ്റുമോ? രണ്ടാഴ്ച്‌ച കഴിഞ്ഞേ പൈസ കിട്ടുള്ളു അപ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു പ്രൈവറ്റ് ജോലിക്കാരനായ ഞാൻ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പൈസയിൽ നിന്നും രണ്ടു ലക്ഷം രൂപ അവൾക്ക് കൊടുത്തു. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി... എന്തോ... വലിയ കാര്യം ചെയ്‌ത പ്രതീതി...

പതിയെ പതിയെ വിജിയുടെ മെസ്സേജുകൾ കുറഞ്ഞുവന്നു. ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്ക് അസുഖം ആയതിനാൽ വിഷമത്തിലാണെന്ന് വിചാരിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞ പൈസ നാലുമാസം ആയിട്ടും തന്നില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയോ സംശയം തോന്നി. അവളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത്. അവൾ പലരേയും ഇതേ മാതിരി പറ്റിച്ചിട്ടുണ്ടെന്ന്. അത് തനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ എത്ര നന്നായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഒരിക്കലും ഇങ്ങനൊരു പെണ്ണാണെന്ന് കരുതിയില്ല.

എന്തായാലും അവളുടെ പക്കൽ നിന്നും പൈസ തിരിച്ചുപിടിക്കണമെന്ന് അരുൺ തീരുമാനിച്ചു. ഇത്രയും കാലമുള്ള തന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. അവൾ ജോലി ചെയ്യുന്ന സ്‌ഥലം കണ്ടുപിടിച്ചു. ആദ്യം ഒക്കെ അവൾ നല്ല രീതിയിൽ സംസാരിച്ചു. പൈസയുടെ കാര്യം ചോദിച്ചപ്പോൾ അവളുടെ സ്വഭാവം മാറി. അവൾ ഒച്ച എടുക്കാൻ തുടങ്ങി. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ താൻ വേഗം തിരിച്ചു പോന്നു. പിറ്റേദിവസം അവളെ താൻ പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ്സും കൊടുത്തു. രണ്ട് മൂന്ന് മാസത്തോളം കേസ്സിന്‍റെ പിന്നാലെ ആയിരുന്നു. അവസാനം താൻ നിരപരാധി ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പക്ഷേ നാട്ടിൽ എല്ലാവരും തന്നെ മോശക്കാരനായാണ് കാണുന്നത്.

“മോനേ..." അമ്മയുടെ വിളി കേട്ട് അരുൺ പൂമുഖത്തേക്ക് വന്നു.  "അമ്മാവൻ വന്നിട്ട് കുറച്ചു നേരമായി നീ അവിടെ എന്തെടുക്കുകയാ...?”

അമ്മാവൻ അരുണിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. “നീ നിരപരാധിയായിരിക്കാം… പക്ഷേ നാട്ടിൽ ഇപ്പോഴും നീ എന്തോ തെറ്റ് ചെയ്ത മാതിരിയാണ്. ആഹ്… നാട്ടിൻ പുറം അല്ലേ…"

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...