മല യാത്രകൾ വെറുതെ കാഴ്ചകൾ കാണാനാണ്. ചിലത് നമുക്ക് വിശ്രമിക്കാനാണ്. പ ക്ഷേ മറ്റ് ചില യാത്രകൾ നമ്മളെ തന്നെ മാറ്റാനാണ്. അത് പല തരത്തിലുള്ള മാറ്റം ആകാം.ചിലപ്പോൾ അത് എനിക്ക് സംഭവിച്ചപോലെ ഒരു വനയാത്ര കൊണ്ടുണ്ടായ മാറ്റം ആകാം. കാടിനെയും വന്യജീവികളെയും കൂടുതൽ ബഹുമാനിക്കാൻ ഉള്ള ചിന്ത നൽകിയ മാറ്റം ആകാം. പറഞ്ഞുവരുന്നത് ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ ഒരു യാത്രയെക്കുറിച്ചാണ്.

കേരളത്തിലെ ഓരോ കാടുകളും ഒന്നോടൊന്ന് വ്യത്യസ്തമാണ്. മരങ്ങൾ, കാടിന്‍റെ വലുപ്പം, അന്തരീക്ഷം എല്ലാം വ്യത്യസ്തമായിരിക്കും. എങ്കിലും എന്തൊക്കെയോ സമാനതകൾ ഒറ്റനോട്ടത്തിൽ നമുക്ക് തോന്നിയേക്കാം. എന്നാൽ എല്ലാ കാടുകളിൽ നിന്നും തികച്ചും വ്യത്യസ്ത‌മായൊരു വനലോകമാണ് ചിന്നാർ വന്യജീവി സങ്കേതം അവിടെ കാത്തു വെയ്ക്കുന്ന നിമിഷം ഒന്നു കൊണ്ടുതന്നെ നമുക്ക് അത് മനസ്സിലാകും.

മാത്രമല്ല, ജീവിതത്തിന്‍റെ യാഥാർത്ഥ കഠിനതയും ശാന്തതയും ഒരുമിച്ച് അനുഭവിക്കാവുന്നൊരു വന്യഭൂമി കൂടിയാണ്. കേരളത്തിലെ അപൂർവ വനലോകം ഉൾപ്പെട്ടതാണ് ചിന്നാർ വന്യജീവി സങ്കേതം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോട് ചേർന്നാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. കരിമുട്ടി ചെക്ക് പോസ്‌റ്റ് മുതൽ ചിന്നാർ ചെക്ക് പോസ്‌റ്റ് വരെയാണ് ചിന്നാർ വൈൽഡ് ലൈഫ് സാങ്‌ച്വറി. ചിന്നാർ ഏകദേശം 90 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വനമേഖലയാണ്. കേരളത്തിലെ സാധാരണ മഴക്കാടുകളിൽ നിന്ന് വ്യത്യസ്ത‌മായി ഇവിടെ വരണ്ട കാലാവസ്‌ഥ അനുഭവപ്പെടുന്നു.

മുൾച്ചെടികൾ നിറഞ്ഞ കാടുകളും പാറകളും കല്ലുകളും ചേർന്ന ഭൂപ്രദേശം... ചെറു കുന്നുകളും താഴ്‌വരകളും, അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കാട്... താരതമ്യേന ശാന്തരായ മൃഗങ്ങൾ. കാടിനേയും അതിലെ ജൈവവ്യവസ്‌ഥയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വനവാസികൾ... ഇതൊക്കെയാണ് ചിന്നാറിന്‍റെ മുഖ്യ സവിശേഷതകൾ.

ശാസ്ത്രീയമായി പറഞ്ഞാൽ ചിന്നാർ ഒരു ഡ്രൈ ഡെസിഡ്യൂയസ് ഫോറസ്റ്റ് ഇക്കോസിസ്റ്റം ആണ്. കേരളത്തിൽ അപൂർവമായി കാണുന്നൊരു വനഘടന. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജീവന്‍റെ അതിശക്തമായ താളമാണ്. മൂന്നാറിൽ നിന്ന് മറയൂർ വഴി തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചിന്നാർ ചെക്ക് പോസ്റ്റ‌ിലേയ്ക്ക് എത്തുന്നതിനുമുൻപേ തന്നെ ഫോണി ലെ സിഗ്നൽ പൂർണ്ണമായി അപ്രത്യക്ഷമായി. ഇന്‍റർനെറ്റ് മാത്രമല്ല മൊത്തം ഫോൺ "നോ സർവീസ്" എന്ന് കാണിക്കുന്നു. വനം വകുപ്പും എറണാകുളം പ്രസ് ക്ലബ്ബും ചേർന്നൊരുക്കിയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ 32 മാധ്യമപ്രവർത്തകർ. പലരും ഔദ്യോഗികമായി തന്നെ വന്നവർ വാർത്ത അയയ്ക്കാനോ എന്തിന് വീട്ടിൽ ഒന്ന് വിളിക്കാനോ നിർവാഹമില്ലാത്തതിനാൽ ആദ്യത്തെ ഒരു മണിക്കൂർ മൊത്തം ആശങ്കയുടേതായി.

തുടക്കത്തിൽ എല്ലാവരും അൽപം അസ്വസ്‌ഥരായി. ഇന്‍റർനെറ്റ് ഇല്ലാത്ത ലോകം നമ്മൾക്ക് അസാധാരണമാണല്ലോ... പക്ഷേ കുറച്ച് സമയത്തിനുശേഷം അത് തന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ സവിശേഷതയായി മാറിയത്‌. ഫോണുകൾ ക്യാമറകളായി മാറി. കണ്ണുകൾ കാടിലേക്ക് തുറന്നു. കാതുകൾ പ്രകൃതിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി. ഇന്‍റർനെറ്റ് അപഹരിക്കുമായിരുന്ന ആ മണിക്കൂറുകൾ കൂടി ഞങ്ങൾ കാടിനായി സമർപ്പിച്ചു... കാഴ്‌ചകളിൽ മുഴുകി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...