പഠിക്കാനിരിക്കുമ്പോൾ പാട്ട് കേൾക്കുക എന്ന ശീലം ഉണ്ടായിരുന്നു അഗിൻ ജോൺസൺ എന്ന വിദ്യാർത്ഥിയ്ക്ക്. മനസ്സിനെ ചാനലൈസ് ചെയ്യാനുള്ള ഉപാധിയായിരുന്നു അത്. പാട്ടിനോടുള്ള പ്രണയം കടുത്തപ്പോൾ മ്യൂസിക് പ്രോഗ്രാമുകൾ നേരിട്ടു കേൾക്കാൻ തുടങ്ങി. അപ്പോൾ സാധാരണ പാട്ട് പ്രേമികളെപ്പോലെ സ്റ്റേജിനു മുന്നിലിരുന്ന് പാട്ട് ആസ്വദിക്കുകയായിരുന്നില്ല അഗിന്‍റെ പാഷൻ. പിന്നണിയിലേക്ക് കടന്നുചെന്ന് ആർട്ടിസ്റ്റുകളെ പരിചയപ്പെടുന്നതിലായിരുന്നു ഹരം. എഴുവർഷത്തോളം ലോജിസ്റ്റിക്സിൽ ജോലി ചെയ്തശേഷം ഈ എംബിഎക്കാരൻ തന്‍റെ ഇഷ്ടമേഖലയിലേക്ക് മടങ്ങിയെത്തി. സോഷ്യൽ മോബ് എന്ന പേരിട്ട് ഒരു ഡിജിറ്റൽ മ്യൂസിക് സ്പേസ്. ഫേസ്ബുക്കിനോടാണ് അവന്‍റെ കളി എന്ന മട്ടിലൊക്ക പലരും പരിഹസിച്ചു തള്ളിയ സന്ദർഭങ്ങൾ. വിർച്വൽ ലോകത്ത് ഫേസ്ബുക്ക് പോലെ നിരവധി ആപ്പുകൾ ഉള്ളപ്പോൾ എന്തിനാണ് സോഷ്യൽ മോബ് എന്ന സോഷ്യൽ മീഡിയ ആപ്പ്?

കൊച്ചിയിൽ നിന്നുള്ള ഒരു പറ്റം യുവാക്കളുടെ ശ്രദ്ധേയമായ സംരംഭമായി മാറിയ സോഷ്യൽ മോബ്, ലോകത്തിന്‍റെ ഏതു കോണിലുള്ളവരെയും സംഗീതത്തിലൂടെ കണക്ട് ചെയ്യുകയാണ്. ആഗോളതലത്തിൽ 500 ഓളം ഗായകർ, 5000ത്തിലേറെ മണിക്കൂറിന്‍റെ പാട്ടുകൾ. മ്യൂസിക്കും നെറ്റ്‍വർക്കിംഗും ചേർത്തൊരുക്കിയ ഒരിക്കൽ തന്‍റെ സ്വപ്നമായിരുന്ന പ്രോജക്ടിനെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ച സോഷ്യൽ മോബ് എന്ന ലോകത്തെ ആദ്യത്തെ മ്യൂസിക് നെറ്റ്‍വർക്കിംഗ് ആപ്പിനെക്കുറിച്ച് അഗിൻ ജോൺസൺ പറയുന്നത് കേൾക്കാം.

കണക്ടിംഗ് വിത്ത് ഹ്യുമൻ

മനുഷ്യന് ഏറ്റവും കൂടുതൽ താൽപര്യമുള്ളത് ആളുകളുമായി ഇന്‍ററാക്റ്റ് ചെയ്യാനാണ്. ഫോൺ വന്ന സമയത്ത് കാമുകീകാമുകന്മാരൊക്കെ മണിക്കൂറുകളോളം സംസാരിക്കും. അതിനുശേഷം വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയായി. അതെല്ലാം വൺ ടു വൺ എന്ന രീതിയിലാണ്. അതു കഴിഞ്ഞപ്പോൾ കമ്മ്യൂണിറ്റി ബിൽഡിംഗ് ആയി. പലരുടെയും ഗ്രൂപ്പ് ആയി. ഇതാണ് മനുഷ്യന്‍റെ രീതി. താൽപ്യമുള്ള കാര്യങ്ങൾ പരസ്പരം ഷെയർ ചെയ്യാനുള്ള മനസ്സുള്ളതിനാൽ അതിനുള്ള ഇടം തേടുന്നു. അതേ ചിന്ത തന്നെയാണ് സംഗീതത്തിന്‍റെ കാര്യത്തിലും ഉള്ളത്. നമ്മൾ നാല് പേരിരിക്കുമ്പോൾ അതിൽ മ്യൂസിക് ടേസ്റ്റ് കംപ്ലീറ്റിലി വ്യത്യസ്തമായ ഒരാളുണ്ടെങ്കിൽ തീർച്ചയായും അത് ശ്രദ്ധിക്കപ്പെടാം. ജനങ്ങളെ കണക്ട് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കോമൺ എലമെന്‍റ് ഏതാണെന്ന് ചോദിച്ചാൽ അതിലൊന്ന് മ്യൂസിക് ആണ്.

മ്യൂസിക്കിനെ ബേസ് ചെയ്ത് ആൾക്കാരെ കണക്ട് ചെയ്യുക. അങ്ങനെ കണക്ട് ചെയ്ത് ഒരു മ്യൂസിക് കമ്മ്യൂണിറ്റി ബിൽഡ് ചെയ്യുക. അതാണ് സോഷ്യൽ മോബിന്‍റെ അടിസ്ഥാനം. ഇതിന്‍റെ പശ്ചാത്തലത്തിൽ മ്യൂസിക് എന്ന ഒരു വലിയ ഘടകം ഉണ്ട്.

ഏത് ടൈപ്പ് പാട്ടാണ് ഒരാൾ കേൾക്കുന്നത്. അതിനനുസരിച്ച് അയാളുടെ ഇന്‍ററെസ്റ്റുകൾ ഏതൊക്കെ ആയിരിക്കും. ആ വ്യക്‌തി ഏതൊക്കെ ആളുകളുമായിട്ടായിരിക്കും കണക്ട് ആയിരിക്കുന്നത് ഇതൊക്കെ മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അവർ ചൂസ് ചെയ്ത് കേൾക്കുന്ന പാട്ടിനനുസരിച്ച് അവരുടെ ബിഹേവിയറൽ പാറ്റേൺ അനലൈസ് ചെയ്യുന്നു. അങ്ങനെ ഒരേ കാറ്റഗറി വരുന്നവരെ കണക്ട് ചെയ്തുകൊടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് ആണ് ഇതിലെ താക്കോൽ. ഇതിൽ പ്രത്യേക ടൂൾ ഒന്നും ഇല്ല. മ്യൂസിക് തിയറിയാണ് ബേസ്. കഴിഞ്ഞ 5 വർഷമായി നടത്തുന്ന റിസർച്ചിനെ ബേസ് ചെയ്താണ് കമ്മ്യൂണിറ്റി ഡെവലപ് ചെയ്തത്.

കുറേയേറെ ഇൻഡിപെൻഡന്‍റ് ആർട്ടിസ്റ്റുകൾ ഇന്നുണ്ട്. ഇവർക്കൊന്നും വേണ്ടത്ര ഏക്സ്പോഷർ കിട്ടുന്നില്ല. ഇവരിൽ പേരെടുത്ത് നമുക്ക് പറയാൻ കഴിയുന്നത് കൂടി വന്നാൽ 50 പേരുണ്ടാകും. ബാക്കി ഈ പറയുന്ന ആളുകളെയാണ് സോഷ്യൽ മോബ് ഫോക്കസ് ചെയ്യുന്നത്. മ്യൂസിക്കിലൂടെ അവർക്കൊരു വരുമാനം എങ്ങനെ ഉണ്ടാക്കാമെന്നാണ് ചിന്തിക്കുന്നത്. മിക്കപ്പോഴും കോളേജിലൊക്കെ പഠിക്കുമ്പോഴാണ് പലരും ബാന്‍റ് ഒക്കെ തുടങ്ങുക. കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ പലരുടെയും ആ കൂട്ടായ്മ സ്പ്ലിറ്റ് ആയിട്ടുണ്ടാകും.

ഒരു കരിയർ ബിൽഡിംഗ് പ്രോസ്പെക്ടീവിലാണ് ഈ സോഷ്യൽ മോബ് പ്രവർത്തിക്കുന്നത്. നൂറിലേറെ ഇന്ത്യൻ ആർട്ടിസ്റ്റുമാരുണ്ട് ഇതിൽ. കൂടുതലും ഇംഗ്ലീഷ് മ്യൂസിക് ആണ്. ഇന്ത്യൻ കൂടി വന്നപ്പോൾ ഹിന്ദി, തമിഴ്, മലയാളം എല്ലാം വർദ്ധിച്ചുവരുന്നുണ്ട്.

ബീറ്റ്സും ഹാർട്ട്ബീറ്റും

എല്ലാ പാട്ടിനും അതിന്‍റെതായ ബീറ്റ്സ് പെർ മിനിറ്റുണ്ട്. അതു പോപ്പോ റോക്കോ എന്തായാലും അങ്ങനെയാണ്. പാട്ട് കേൾക്കുമ്പോൾ ഈ ബീറ്റ്സും നമ്മുടെ ഹാർട്ട് ബീറ്റും സിങ്ക് ആയാലാണ് നമുക്ക് ആ പാട്ടിനോടുള്ള ഇമോഷൻ വരുന്നത്. ചില പാട്ട് കേൾക്കുമ്പോൾ നമ്മുടെ കണ്ണ് നിറയാറുണ്ട്. ഈ എലമെ്‌ന്‍റാണ് സോഷ്യൽ മോബിൽ ഞങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

ഇത് സാധാരണ മോഡേൺ പ്ലോട്ട് പോലെ ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രം അല്ല. ആപ്പ് മാത്രവും അല്ല. ഓഫ് ലൈനും ഉണ്ട്. കൊച്ചിയിൽ മാസംതോറും ഒരു വ്യാഴാഴ്ച ഒരു ലൈവ് ഡിസ്കഷൻ പ്രോഗ്രാം ഉണ്ട്. കമ്മ്യൂണിറ്റി ബിൽഡിംഗ് എന്നു പറഞ്ഞാൽ ആപ്പിലൂടെ മാത്രം ഉള്ള കമ്മ്യൂണിറ്റി ക്രിയേഷൻ അല്ല. പുറത്തും ചെയ്യാൻ പറ്റും.

social_mob

മ്യൂസിക്കിനോട് പാഷൻ ഉള്ളതിനാൽ ഞാൻ ബാംഗ്ലൂരും ഡൽഹിയിലുമൊക്കെ ആയിരുന്ന സമയത്ത് മ്യൂസിക് ഇവന്‍റിനൊക്കെ പോയാൽ ബാക്ക് സ്റ്റേജിലേക്ക് പോയി ആർട്ടിസ്റ്റുകളെ പരിചയപ്പെടുമായിരുന്നു. അന്നത്തെ കാലത്ത് ഏറ്റവും വലിയ ഫോൺ സാംസംഗിന്‍റെ എസ് 3 പ്രൈം ഫോൺ ആണ്. ഞങ്ങൾക്ക് ടെസ്റ്റ് ചെയ്യാൻ പോലും ഒരു സംവിധാനം ഇല്ല. അന്ന് ഇതിനിറങ്ങിത്തിരിച്ച സമയത്ത് പലരും പരിഹസിച്ചു. ആരാണ് ഓൺലൈൻ സ്ട്രീം ചെയ്യുക. എത്ര കാഷ് ആവും നെറ്റിന്? അന്ന് തന്നെ ഉള്ളിൽ ഒരു വിഷൻ ഉണ്ടായിരുന്നു. രണ്ട് വർഷങ്ങൾക്കുള്ളിൽ ഇന്‍റർനെറ്റ് ആക്സസ് അത്ര പ്രയാസം ഉണ്ടാവില്ല. അങ്ങനെ ഇന്‍റർനെറ്റ് റിവല്യൂഷൻ വന്ന സമയത്തോട് ഞങ്ങൾ താങ്ക്സ് പറയുകയാണ്.

പ്രൊജക്ടുകളോടുള്ള ഇഷ്ടം

ഇപ്പോൾ സോഷ്യൽ മോബിന് ഗ്ലോബലി നല്ല റീച്ച് വന്നിട്ടുണ്ട്. ഞങ്ങൾ ഇത് പരസ്യം കൊടുത്തു മാർക്കറ്റ് ചെയ്തിട്ടില്ല. ആവറേജ് 5000 മണിക്കൂർ പാട്ട് നമുക്ക് ദിവസവും തുടർച്ചയായി നൽകാൻ കഴിയുന്നു. 3 മാസത്തിനുള്ളിൽ 10000 ത്തിനകത്താളുകൾ മ്യൂസിക് കേൾക്കുന്നുണ്ട്.

പോഡ്കാസ്റ്റ് എന്നൊരു ട്രെന്‍റ് ഇന്ത്യയിൽ മെല്ലെ വന്നുകൊണ്ടിരിക്കുന്നു. ലോകപ്രശസ്തരായിട്ടുള്ള, ആർജെ, വിജെ ഇവരെയെല്ലാം സൈൻ ആപ്പ് ചെയ്ത് പോഡ്കാസ്റ്റ് കാറ്റലോഗ് ചെയ്തുവരികയാണ്.

തുടക്കത്തിൽ ഞാൻ ഒരു വൺമാൻ ആർമിയായിരുന്നു. അന്ന് ഞാൻ പേഴ്സണലായി ഇൻവെസ്റ്റ് ചെയ്ത് 45000 രൂപയുടെ ഫോൺ വാങ്ങുക ഒരു വലിയ റിസ്ക് ആയിരുന്നു. ഒരു സ്മാർട്ട് ഫോണിലൂടെ ഞാൻ ആദ്യം പ്ലാൻ ചെയ്തത് ഒരു റേഡിയോ സ്റ്റേഷൻ ആയിരുന്നു. പഠിക്കുന്ന കാലത്ത് എന്‍റെ ഹോബി ആയിരുന്നു പലതരം പ്രോജക്ടുകളുണ്ടാക്കുന്നത്. ഹോളിവുഡ് സിനിമകളിലൊക്കെ റേഡിയോ സ്റ്റേഷൻ കാണിക്കുമ്പോൾ ഞാൻ അതേക്കുറിച്ച് റിസർച്ച് ചെയ്യുമായിരുന്നു. ഇന്‍റർനെറ്റ് ബൂം വന്നപ്പോൾ ഒരു ആപ്പ് റിലേറ്റഡ് പ്രോജക്ട് ആയി മ്യൂസിക് പ്ലാറ്റ്ഫോമിനെ കൊണ്ടുവരികയായിരുന്നു. അന്ന് അത് സക്സസ് ആയില്ല. പിന്നെ ഓരോരുത്തരായി ടീം ഉണ്ടായി വന്നു. അങ്ങനെയാണ് ഇതുവരെ എത്തിയത്.

എന്തുകൊണ്ട് കൊച്ചി

ഞാൻ പ്രൊജക്ട് തുടങ്ങിയപ്പോൾ, എന്തിന് ഇപ്പോൾ പോലും ആളുകൾ എന്നെ ഉപദേശിക്കാറുണ്ട്. ഈ പരിപാടിയൊക്കെ ബാംഗ്ലൂരൊക്കെ പോയി ചെയ്യു എന്ന്. കേരളത്തിൽ അതിനുള്ള സ്കോപ്പ് കുറവാണെന്നാണ് വിമർശനം. ഇവിടെ ലിമിറ്റേഷൻ ഉണ്ട്. പക്ഷേ അതൊരു ചലഞ്ചായി ഏറ്റെടുത്ത് ഞങ്ങൾ ഇത് കൊച്ചിയിൽ തന്നെ ലോഞ്ച് ചെയ്തു.

ടീം ബിൽഡ് ചെയ്യാനും പുതിയൊരു കൺസെപ്റ്റ് വിൽക്കപ്പെടാനും കൊച്ചിയിൽ അത്ര ഈസി അല്ലായിരുന്നു. പ്രത്യേകിച്ചും ഇത്തരം പ്ലാറ്റ്ഫോം. ഇത് ഇവിടെ നിന്നു തന്നെ ചെയ്യും എന്ന് തീരുമാനിച്ചത് ഞങ്ങളുടെ പിടിവാശി എന്നു വേണമെങ്കിൽ പറയാം. ഇൻവെസ്റ്റ്മെന്‍റ് കൂടുതലാണ്. അതിനുവേണ്ടി വേറെ ജോലി ചെയ്ത് പണം കണ്ടെത്തുകയായിരുന്നു. ഞാൻ ലോജിസ്റ്റിക്കിലും ബിസിനസ് കൺസൾട്ടിംഗിലൂടെയും സ്വപ്നപദ്ധതിക്കുള്ള പണം കണ്ടെത്തി. അങ്ങനെ സ്റ്റേബിൾ ആയപ്പോൾ ഞങ്ങൾ ഇതിലേക്ക് മുഴുവനായി തിരിയുകയായിരുന്നു.

ഇനിഷ്യലി ഭയങ്കര പ്രഷർ ഉണ്ടാക്കിയ ഈ വർക്ക് എങ്ങനെ ചെയ്യണമെന്നത് പലർക്കും അറിയില്ലായിരുന്നു. ഞാൻ ഇത് തുടങ്ങുമ്പോൾ എന്‍റെ അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്. എനിക്ക് ഇതിൽ ഉപദേശിക്കാൻ പറ്റുന്ന കാര്യമല്ല. സ്വയം ചെയ്യേണ്ടി വരും”

ചലഞ്ചിനു പിന്നിലെ ഊർജ്ജം

ബേസിക്കലി ഒരു ബിസിനസ് ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്. കുന്നംകുളത്ത് ഗ്രോസറിയുടെ ബിസിനസ്സാണ് ഫാമിലിക്കുള്ളത്. എനിക്ക് ബേസിക് ആയ ബിസിനസ് ഡീലുകൾ ചെയ്യാനുള്ള പാഠം എന്‍റെ ഫാമിലിയിൽ നിന്നു തന്നെ കിട്ടിയതാണ്. ഈ യാത്ര എന്തായാലും ഈസി ആയിരുന്നില്ല. എനിക്ക് ഈ ചലഞ്ച് ഇഷ്ടമായി. വിരസമായ ജോലികൾ ചെയ്യാൻ എനിക്ക് കഴിയില്ല എന്നതു തന്നെയാണ് ഈ ചലഞ്ച് എറ്റെടുത്തതിന്‍റെ പിന്നിലെ ഊർജ്ജം. ഇന്നിറങ്ങുന്ന പല പ്രൊജക്ടും ശ്രദ്ധിക്കുമ്പോൾ പണ്ട് ഞാൻ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നതാണല്ലോ എന്നോർക്കാറുണ്ട്. ഒറ്റയ്ക്ക് ഒരു കാര്യം ചെയ്യണം. അത് ഞാനായിട്ട് തുടങ്ങുന്ന ഒന്ന് വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതെന്‍റെ ഒരു ഡ്രീം ആയിരുന്നു. 2007 മുതൽ 2012 വരെ ഇങ്ങനെ ഒരു ഡ്രീമിന്‍റെ പിന്നാലെ ആയിരുന്നു. അന്ന് എന്ത് കിട്ടിയാലും ഇന്‍റർനെറ്റ് നോക്കി പഠിക്കും. ആ വായന എന്നെ പലതും പഠിപ്പിച്ചു.

അനുഭവത്തിൽ നിന്ന്

നിങ്ങൾ മുംബൈയിലോ ഡൽഹിയിലോ ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചോളൂ. ബിസിനസ് മോഡൽ യുകെ, യുഎസ് ആയിരിക്കണം. എന്നാൽ  മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വർക്കൗട്ട് ആയ കാര്യമായിരിക്കും ഇപ്പോൾ കൊച്ചിയിലേക്ക് വരിക. അപ്പോൾ വിദേശ രാജ്യങ്ങളിലെ പ്രോജക്ട് കാണുമ്പോൾ അതിന്‍റെ ഇന്ത്യയിലെ സ്കോപ്പ് എന്താവും എന്ന് ഞാൻ ആലോചിക്കാറുണ്ട്. എംബിഎ കഴിഞ്ഞ് ഇറങ്ങുമ്പോൾ എവിടെയങ്കെിലും ജോലിയ്ക്ക് പോകുന്നതിനെക്കുറിച്ച് അത്ര സീരിയസായിരുന്നില്ല ഞാൻ. പക്ഷേ ഒരു ടീമിനെ മാനേജ് ചേയ്യാൻ നമ്മൾ പഠിക്കുന്നത് ഒരു മാനേജറുടെ കീഴിൽ നിന്ന് ജോലി ചെയ്യുമ്പോഴാണ്. അതൊരു പാഠം ആണ്. 5-6 വർഷം ആർക്കെങ്കിലും കീഴിൽ വർക്ക് ചെയ്യുന്നത് നല്ലതാണ്. പഠിച്ചിറങ്ങുമ്പോൾ കയ്യിലുള്ളത് വമ്പൻ ഐഡിയ ആണെന്ന് തോന്നും. പക്ഷേ അഞ്ച് വർഷം കഴിയുമ്പോൾ അതിലും ബെറ്റർ ഐഡിയ ആയിരിക്കും. ഒരുപാട് യംഗ്സ്റ്റേഴ്സ് പുതിയ ഐഡിയകളുമായി നേരെ അങ്ങ് വന്നു തുടങ്ങും. പക്ഷേ അതിന്‍റെ ടീം വർക്കും അഡ്മിനിസ്ട്രേഷനും ഒന്നും അറിയില്ല. പിന്നെ അതങ്ങ് ഫ്ളോപ്പാകും. പല യംഗ്സ്റ്റർ സ്റ്റാർട്ടപ്പുകളുടെയും ഇന്നത്തെ അവസ്ഥ ഇതൊക്കെയാണ്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മനസ്സും

ആളുകൾ ഇപ്പോഴും മ്യൂസിക് പ്ലാറ്റ്ഫോമുകൾ വേണ്ടത്ര അംഗീകരിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യൻ മ്യൂസിക് ഇന്ന് അത്ര ഡിമാൻറുള്ള സംഗതിയല്ല. കേട്ട പാട്ടുകൾ തന്നെ കുറേ കേൾക്കുന്നു. കമേഷ്യൽ കണ്ടെന്‍റാണ് കൂടുതൽ. ആർട്ടിസ്റ്റുകൾ തനിയെ പാടിയാൽ റീച്ച് കിട്ടില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. അതിനാലാണ് പ്രശസ്തരായ പാട്ടുകാരെ ഉപയോഗിക്കുന്നത്. എന്നാലും ഒരുപാട് നല്ല സംഗീതം ഇറങ്ങുന്നുണ്ട്. ഇന്ത്യയിൽ ആർട്ടിസ്റ്റ് കൺസെപ്റ്റ് സെൽ ചെയ്യുക കുറച്ച് പ്രയാസമാണ്. കേരളത്തിൽ പല ബാൻറുകൾ ഉണ്ട്. ഞങ്ങൾ അടുത്തിടെ ചെയ്തത് കാനഡയിലെ ഒരു ഫേമസ് ആർട്ടിസ്റ്റിനു വേണ്ടിയാണ്. സോഷ്യൽ മോബിലൂടെ സിമിലർ ഇന്‍ററസ്റ്റുള്ളവരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി കണക്ട് ചെയ്തു കൊണ്ടിരിക്കുന്നുണ്ട് .

എന്‍റെ പരിചയത്തിലുള്ള ടിപ്പിക്കൽ ബ്രാഹ്മിൻ, നോൺവെജ് കഴിക്കില്ല. പക്ഷേ ഇഷ്ടം ഹെവി മെറ്റൽ സോംഗ്സ് ആണ്. അയാളുടെ സ്വഭാവത്തിനു ചേർന്നതല്ല ആ പാട്ടുകൾ. ഇപ്പോൾ ഒരാൾ എന്താണ് കേൾക്കുന്നത് എന്നു നോക്കിയിട്ടാണ് അയാൾക്ക് വേണ്ടത് കൊടുക്കുന്നത്. പ്രേമനൈരാശ്യം വന്ന ഒരാൾ ഫുൾ കേൾക്കുന്നത് റൊമാന്‍റിക് മ്യൂസിക് ആണെങ്കിൽ സിസ്റ്റം അത് ഐഡന്‍റിഫൈ ചെയ്യുന്നു. അതിനെ ബേസ് ചെയ്ത കണ്ടെന്‍റ് യൂസർ അറിയാതെ ലഭിക്കും.

പോപ്പ് ആന്‍റ് റോക്ക് ആണ് ഒരാൾ കേൾക്കുന്നതെങ്കിൽ അതിൽ നിന്ന് മെല്ലെ മറ്റു ശാഖകളിലേക്ക് നമുക്ക് കൊണ്ടു വരാൻ പറ്റും. ഹെൽത്തി മ്യൂസിക് എന്ന രീതിയിലേക്ക് ഞങ്ങൾ കൂടുതൽ പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ട്. ടെൻഷനും ഡിപ്രഷനും കുറയ്‌ക്കാനും ജീവിതത്തിൽ മോട്ടിവേറ്റഡ് ആകാനും സഹായിക്കുന്ന സംഗീതം പ്രമോട്ട് ചെയ്യണം. ഹെൽത്തിയായ ഓവറോൾ ഒരു പോസിറ്റീവായ ഇംപാക്ട് ഉണ്ടാക്കണം. അതിലേക്കാണ് ഇനി ശ്രദ്ധിക്കുന്നത്.

और कहानियां पढ़ने के लिए क्लिक करें...