റിയോ ഒളിമ്പിക്സിൽ ഭാരതത്തിന്‍റെ അഭിമാനം കാത്തത് ഈ ഗുസ്തിക്കാരിയാണ്. 23 കാരിയായ സാക്ഷി മലിക്. 58 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ റെസ്‍ലിംഗിൽ വെങ്കലം നേടി നാടിന് ആദ്യത്തെ മെഡൽ സമ്മാനിക്കാൻ കഴിഞ്ഞത്. സാക്ഷിയുടെ ധൈര്യവും ആത്മവിശ്വാസവും കൊണ്ടാണ്. ഒളിമ്പിക്സിന്‍റെ ചരിത്രത്തിൽ ബാഡ്മിന്‍റൻ താരം പി.വി. സിന്ധുവിനൊപ്പം മെഡൽ നേടിയ നാലു ഭാരതീയ സ്ത്രീകളിൽ ഒരാളായി സാക്ഷി. സാക്ഷിയുടെ റോഹ്തകിലെ വസതിയിൽ വച്ച് കണ്ടപ്പോൾ...

ഗുസ്തിയിൽ പരീക്ഷിക്കാൻ ആരാണ് പ്രചോദനം?

എന്‍റെ മുത്തച്ഛൻ ചൗധരി ബധുറാം ആണ് എന്‍റെ പ്രചോദനം. അദ്ദേഹം ഒരു ഗുസ്തിക്കാരനായിരുന്നു.

ഗുസ്തിക്കാരിയാക്കാനുള്ള ആഗ്രഹത്തെ വീട്ടുകാർ എങ്ങനെയാണ് പിന്തുണച്ചത്?

ഗുസ്തി പുരഷന്മാരുടെ കളിയാണെന്ന ധാരണയാണല്ലോ പൊതുവേ ഉള്ളത്. അതിനാൽ പെൺകുട്ടികൾ താൽപര്യം കാണിക്കാത്ത കായിക ഇനമാണ് ഹരിയാനയിൽ 2002 മുതലാണ് പെൺകുട്ടികൾക്ക് ഈ രംഗത്ത് വരാൻ അനുവാദം കിട്ടിയതു പോലും. ഞാൻ ഗുസ്തി ചെയ്യുന്നതിൽ നാട്ടുകാർക്ക് വലിയ താൽപര്യമൊന്നുമില്ലായിരുന്നു. എന്നാൽ എന്‍റെ  തീരുമാനത്തെ എന്‍റെ അച്ഛനും അമ്മയും പിന്തുണച്ചു. അമ്മയ്ക്കു കുറച്ച് പേടിയുണ്ടായിരുന്നു. എന്‍റെ  മുഖം പോകുമോ എന്നും. ചില വീട്ടുകാരുടെ അനിഷ്ടത്തെ കുറിച്ചും.

ഗുസ്തിയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്?

12 വയസ്സു മുതൽ അക്കാറയിലെ ചോട്ടു റാം സ്റ്റേഡിയത്തിൽ ആണ് പഠിച്ചു തുടങ്ങിയത്. 12 തവണ ഭാരതകേസരി പുരസ്കാരം നേടിയിട്ടുള്ള ഈശ്വർ സിംഗ് ഒഹിയ ആയിരുന്നു കോച്ച്. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം എന്നെ ആൺകുട്ടികളുമായി മത്സരിക്കാൻ തുടങ്ങി. മറ്റു പെൺകുട്ടികളെക്കാൾ വളരെ ശക്‌തിശാലി ആയിരുന്നു ഞാൻ. ആൺകുട്ടികളെ പോലും സ്ട്രഗിൾ ചെയ്യിക്കാൻ എനിക്ക് അന്ന് കഴിഞ്ഞു. 2009 വരെ അദ്ദേഹം ആയിരുന്നു എന്‍റെ  കോച്ച്. പിന്നീട് മന്ദീപ് എന്‍റെ  പരിശീലകനായി. അദ്ദേഹം ഇപ്പോഴും തുടരുന്നു.

പരിശീലന രീതികൾ...

ദിവസവും രാവിലെയും വൈകിട്ടുമായി 6 മണിക്കൂർ പരിശീലിക്കാറുണ്ട്. കായിക ക്ഷമതാ പരിശീലനവും, പ്രാക്ടീസിംഗും ചേർന്നതാണ് പരിശീലനം. 500 സിറ്റ് അപ്പ് ദിവസവും എടുക്കും. അത്രയും കഠിനമായ ശാരീരികാധ്വാനം ഉള്ളതിനാൽ അതിനു യോജിച്ച ഭക്ഷണം കഴിക്കും.

ഒളിമ്പിക്സിന് എങ്ങനെയാണ് പരിശീലനം നടത്തിയത്?

റിയോ ഒളിമ്പിക്സിന് ഒന്നര വർഷം മുമ്പ് ഞാൻ എന്‍റെ പ്രാക്ടീസ് ആരംഭിച്ചു. അത്രയും കർശനമായ പരിശീലനം ആയിരുന്നു. നാട്ടിലെ പരിശീലനത്തിനു പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗുസ്തി പരിശീലനവും ലഭിച്ചു. സ്പെയിനിലെ മാഡ്രിസിലും ബൾഗേറിയയിലെ സോഫിയയിലും രണ്ടു മാസത്തോളം പരിശീലനം നടത്തി. എതിരാളിക്കെതിരെ നടത്തേണ്ട തന്ത്രപരമായ നീക്കങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ഈ പരിശീലനം സഹായിച്ചു.

റിയോ ഒളിമ്പിക്സിലേക്ക് എങ്ങനെ ക്വാളിഫൈ ചെയ്‌തു?

ഗുസ്തിയിൽ 58 കിലോഗ്രാം വിഭാഗം പുതിയതായി കൊണ്ടു വന്നതായിരുന്നു. റിയോ ഒളിമ്പിക്‌സിൽ ആ കാറ്റഗറിയിൽ മത്സരിക്കാൻ യഥാർത്ഥത്തിൽ ഞാനായിരുന്നില്ല ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രീ സ്റ്റൈൽ റസ്‍ലിംഗ് വിഭാഗത്തിൽ ഗീത ഫൊഗാട്ട് ആയിരുന്നു ആദ്യത്തെ ചോയിസ്. ഏപ്രിലിൽ നടന്ന ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെൻറിൽ പരിക്കിനെ തുടർന്ന് ഗീത പങ്കെടുക്കാതെ വിട്ടു നിന്നു. 2015 ഡിസംബറിൽ നടന്ന പ്രൊ റസ്‍ലിംഗ് മത്സരത്തിൽ എനിക്ക് ഗീതയെ തോൽപിക്കാനായി. ഇതേ തുടർന്ന് ഇസ്താംബൂളിൽ നടന്ന സെക്കന്‍റ്, ഫൈനൽ ഒളിമ്പിക് ഗെയിം ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു ക്വാളിഫൈ ചെയ്‌തു. റിയോ ഒളിമ്പിക്സിൽ ചൈനയുടെ ലാൻ ഷാങ്ങിനെയാണ് ഞാൻ പരാജയപ്പെടുത്തിയത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...