അമ്മായിയമ്മ ഒരു മാസം തങ്ങളോടൊപ്പം താമസിച്ചശേഷം മടങ്ങിപ്പോയ സന്തോഷത്തിൽ അപർണ്ണ കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിവന്നു.

ഒരുമാസം കഴിഞ്ഞ് ഇന്നാണ് എനിക്കൊന്ന് സന്തോഷിക്കാനായത്. അമ്മായിയമ്മമാരെല്ലാം എന്താ ഇങ്ങനെ. എന്ത് ചെയ്താലും കുറ്റം! ഭർത്താവ് സഹായിക്കാൻ ഒരുങ്ങിയാലോ അപ്പോൾ അമ്മ ചാടിവീഴും. മോൻ പെൺകോന്തനാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. എന്ത് ചെയ്താലും കുറ്റപ്പെടുത്തും. മകനാണെങ്കിൽ അമ്മയുടെ മുമ്പിൽ വാ തുറക്കില്ല. അപർണയുടെ വാക്കുകളിൽ നിന്നും വ്യക്‌തമായ ഒരു കാര്യം, രണ്ട് തലമുറകൾ തമ്മിലുള്ള കാഴ്ചപ്പാടുകളുടെ അന്തരമാണ്. ജീവിതശൈലിയിലുണ്ടായ ഈ മാറ്റം ഇന്നത്തെ ആധുനിക തലമുറയിൽപ്പെട്ട സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ്.

ദമ്പതികളുടെ മാറുന്ന ജീവിതശൈലിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ തലമുറയിൽ പെട്ടവരുടെ ജീവിതശൈലിയിലും കാഴ്ചപ്പാടിലുമുണ്ടായ മാറ്റത്തെ പഴയ തലമുറ അസഹിഷ്ണുതയോടെയാണ് കാണുന്നത്. കാരണം പരമ്പരാഗത ജീവിതശീലങ്ങളും കാഴ്പ്പാടുകളുമുള്ള അവർക്ക് പുതിയ ശീലങ്ങളെ അത്രവേഗം അംഗീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ അനിവാര്യമായ ഒന്നാണല്ലോ. പ്രകൃതിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. നമുക്ക് ചറ്റുപാടും മാറിയ പുതിയ അന്തരീക്ഷത്തിനനുസരിച്ച് സ്വന്തം ചിന്തകളിലും കാഴ്പാടുകളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് എന്തുകൊണ്ട് ആംഗീകരിക്കപ്പെടുന്നില്ല. എന്തുകൊണ്ട് നമ്മൾ പഴഞ്ചൻ ചിന്തകളെ ചുമക്കാൻ ഇഷ്ടപ്പെടുന്നു? നമ്മൾ കാണുകളും കേൾക്കുകയും സഹിക്കുകയും ചെയ്തവയെ. അവയൊക്കെ തന്നെ ആ കാലഘട്ടത്തിന് അനുസൃതമായവയായിരുന്നു. എന്തുകൊണ്ട് മാറ്റങ്ങളെ പഴയ കണ്ണുകളോടെ നോക്കിക്കണ്ട് സ്വന്തം അനിഷ്ടങ്ങൾ പ്രകടിപ്പിക്കണം?

പഴയ തലമുറ

 പഴയ തലമുറയിൽപ്പെട്ട ആണിനും പെണ്ണിനും ഇടയിൽ ചില വേർതിരിവുകൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ലായിരുന്നു. അതുകൊണ്ട് വീട്ടു ജോലികളുടെ ഭാരമത്രയും അവരുടെ ചുമലിലായിരുന്നു. മാത്രവുമല്ല ആണിനും പെണ്ണിനുമിടയിൽ വ്യക്‌തമായ ലക്ഷ്മണരേഖയും വരയ്ക്കപ്പെട്ടിരുന്നു. എന്നാൽ കാലം മാറി, പെൺകുട്ടികൾ ആൺകുട്ടികൾക്ക് തുല്യരായി വിദ്യാഭ്യാസം നേടുകയും ഉദ്യോഗസ്ഥകളുമായി മാറിയതോടെ ഈ വിഭജനം മായ്ക്കപ്പെട്ടു.

ആധുനിക തലമുറയിൽ അന്തരമില്ല

 ഇന്നത്തെ തലമുറയിൽപ്പെട്ട പെൺകുട്ടികൾ വിദ്യാഭ്യാസം നേടി സ്വാശ്രയശീലമുള്ളവരും കൂടുതൽ ജാഗ്രതയുള്ളവരും ആയി മാറി. അവർ ആണിനും പെണ്ണിനും ഇടയിലുള്ള അസമത്വങ്ങളെ എതിർക്കാനും തുടങ്ങി. ഈ മാറ്റം ഓരോ വീടുകളിലേക്ക് ചേക്കേറിയെന്ന് പറയുന്നതാവും ശരി. മുമ്പ് പൂമുഖം തന്‍റെ സാമ്രാജ്യമായി കരുതിയരുന്ന പുരുഷന്മാരുടെ പിൻതലമുറക്കാർ അടുക്കളയിൽ കയറി സ്ത്രീയ്ക്കൊപ്പം ജോലികളിൽ വ്യാപൃതരായി. ഒരുപക്ഷേ പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വാധീനമാകാം ഈ മാറ്റങ്ങൾക്ക് പിന്നിൽ.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള പഠനം

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള പഠനങ്ങളിൽ ശുഭസൂചകമായ ഫലങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ യാഥാർത്ഥ്യങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ മാത്രം. കുറച്ചുനാൾ മുമ്പ് നീൽസൺ ഇന്ത്യ 5 വ്യത്യസ്ത നഗരങ്ങളിൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഏകദേശം മൂന്നിൽ രണ്ട് സ്ത്രീകൾ വീടുകളിൽ അസമത്വം അനുഭവിക്കുന്നവരാണെന്ന് പറയുകയുണ്ടായി. മുംബൈ, ചെന്നൈ. ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ വൻ നഗരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. സർവ്വേയിൽ ശിൽപ്പാഷെട്ടി, മന്ദിരാബേദി, നേഹ ധൂപിയ എന്നീ സെലിബ്രിറ്റീസുകളേയും ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 70 ശതമാനം സ്ത്രീകളും വീട്ടുജോലികളിൽ തങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് പറഞ്ഞത്.

രസകരമായ മറ്റൊരു കാര്യം ഭക്ഷണം പാകം ചെയ്യലും തുണികഴുകലും കുട്ടികളെ പരിപാലിക്കലുമൊക്കെ സ്ത്രീകളുടെ ജോലിയാണെന്ന് 76 ശതമാനം പുരുഷന്മാരും വിശ്വസിക്കുന്നുവെന്നതാണ്. ചെറിയ നഗരങ്ങളിലാകട്ടെ സ്ത്രീകളെ വീട്ടുജോലികളെ സഹായിക്കുന്നതിന്‍റെ പേരിൽ പുരുഷന്മാർ പരിഹാസ പാത്രങ്ങളാകുന്ന കാഴ്ചകളാണ്. ഉദ്യോഗസ്ഥരായ സ്ത്രീകൾ അതിനാൽ ഇരട്ടി ഉത്തരവാദിത്തം വഹിക്കാൻ വിധിക്കപ്പെടുന്നു. എന്നാൽ അണുകുടുംബങ്ങൾ വർദ്ധിച്ചതോടെ കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നതാണ് ആശ്വാസകരം. പുരുഷന്മാർ വീട്ടുജോലികളിൽ സ്ത്രീകൾക്കൊപ്പം നിന്ന് ഉത്തരവാദിത്തം നിർവ്വഹിക്കുന്നുണ്ട്.

ഈ മാറ്റത്തിന്‍റെ തുടക്കം നല്ലതാണ് 

ഏതാനും ശതമാനം വരെയാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. എന്നാൽ മാറ്റത്തിന്‍റെ തുടക്കം നല്ലതാണ്. സുഖകരമായ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് ഇന്ത്യയിലെങ്ങും ഉണ്ടാകും. ഭാര്യാ ഭർതൃബന്ധത്തിലും പോസിറ്റീവായ മാറ്റത്തിന് ഇത് വഴിയാരുക്കിയിരിക്കുന്നു. പരസ്പര സമർപ്പണഭാവം അവരിൽ സൃഷ്ടിച്ചിരിക്കുന്നു. ത്യാഗമനോഭാവം, സഹകരണമനോഭാവം എന്നിവ വളരുന്നതിനൊപ്പം സ്ത്രീയ്ക്ക് സാമൂഹികമായ ഇടങ്ങളിൽ സ്ഥാനം ഉണ്ടായിരിക്കുന്നു.

ദാമ്പത്യം സൗഹൃദം

മധ്യവർഗകുടുംബങ്ങളിലും സ്ത്രീപുരുഷ സമത്വം ഏറെക്കുറെ മാറ്റമുണ്ടാക്കിയിരിക്കുന്നു. പരസ്പരം സഹകരണ മനോഭാവം ഉണ്ടായാലേ കുടുംബം മുന്നോട്ടു പോകൂവെന്ന് ഭാര്യാഭർത്താക്കന്മാർ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

യുവതലമുറയുടെ അച്ഛൻ റോളിനും മാറ്റം

പഴയകാലഘട്ടത്തിന് വിപരീതമായി കുട്ടികളുടെ ബാഹ്യമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല അച്ഛന്‍റെ ഉത്തരവാദിത്തം എന്നാണ്. മറിച്ച് വിദേശരാജ്യങ്ങളിലേതുപോലെ പ്രസവ സമയത്ത് അമ്മയ്ക്കൊപ്പം അച്ഛനും തന്‍റേതായ സ്ഥാനമുണ്ട്. പ്രസവം തുടങ്ങി കുട്ടികളെ വളർത്തി വലുതാക്കുന്നത് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും അച്ഛന് പരിശീലനം നൽകുന്നുണ്ട്. അതിനുവേണ്ട പ്രസവാവധി അച്ഛനും ജോലി സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നു. കുട്ടികളെ വളർത്തുകയെന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് അച്ഛനും അതിൽ തുല്യമായ പങ്ക് വഹിക്കാനുണ്ട്. പണ്ട് കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റുകയെന്നത് പുരുഷന്‍റെ അന്തസ്സിന് യോജിച്ച കാര്യമായി കരുതിയിരുന്നില്ല. എന്നാൽ അതിപ്പോൾ യൂണിവേഴ്സൽ സംഭവമായി മാറിയിരിക്കുന്നു. സങ്കോചത്തിന്‍റെ പ്രശ്നമേയില്ല. കുട്ടികളുടെ സംരക്ഷണ കാര്യങ്ങളിൽ സ്ത്രീകൾക്കുള്ള ഉത്തരവാദിത്തങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അവൾ ഉദ്യോഗസ്ഥയായാലും വീട്ടമ്മയായാലും ശരി.

മാറ്റത്തിന്‍റെ പരിണാമം നല്ലത്

 ജോർജ്ജിയ യൂണിവേഴ്സിറ്റിയിലെ സാമൂഹ്യശാസ്ത്ര വിഭാഗം ഗവേഷകൻ ഡാനിയൽ കാഴ്സൺ തന്‍റെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ “കാഴ്ചപ്പാട് മാറുക, പരസ്പരം സഹായിക്കുക എന്നിവയൊക്കെ കുടുംബത്തിന്‍റെയും ബന്ധങ്ങളുടേയും മികവിന് നല്ലതാണ്. എന്നാൽ ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ സന്തോഷമുള്ളയാളും മറ്റേയാൾ സന്തോഷമില്ലാത്തയാളുമായാൽ ആ ബന്ധമൊരിക്കലും മികച്ചതാവില്ല. കുടുംബപരവും സാമൂഹികവുമായി ബന്ധങ്ങളുടെ അടിത്തറ ഉറച്ചതാകാൻ അത്യാവശ്യമാണ്. രണ്ടുപേരും കുടുംബമെന്ന വാഹനത്തിന്‍റെ 2 ചക്രങ്ങളാണ്. കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് ഇരുവരും സന്തുലിത ചിന്താഗതിയുള്ളവരാകണം. ഭാര്യയ്ക്ക് തുല്യമായ സ്ഥാനം നൽകുന്ന പുരുഷന്മാർ സന്തുഷ്ടരാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത്തരം പുരുഷന്മാരുടെ ലൈംഗിക ജീവിതം മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരിക്കുമത്രേ!

और कहानियां पढ़ने के लिए क्लिक करें...