വഴുതന മസാല
ചേരുവകൾ
ചെറിയ വഴുതനങ്ങകൾ- 8-10 എണ്ണം
തക്കാളി- 3-4 എണ്ണം സവാള- 2
മല്ലിപ്പൊടി- അര ടീസ്‌പൂൺ
മുളകുപൊടി- അര ടീസ്‌സ്പൂൺ
മഞ്ഞൾ പൊടി- അര ടീസ്‌പൂൺ
കായപ്പൊടി- കാൽ ടീസ്‌പൂൺ
ജീരകം വറുത്ത് പൊടിച്ചത്- അര ടീസ്‌പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്- 1 ടീസ്‌പൂൺ
ബേ ലീഫ്- 2-3 കറുവപ്പട്ട- ചെറിയ കഷണം
ഗ്രാമ്പൂ- 2-3 എണ്ണം പച്ചമുളക്- 1-2 എണ്ണം
കടുകെണ്ണ- ആവശ്യനുസരണം
കുറച്ച് അരിഞ്ഞ മല്ലിയില
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ കഴുകി നന്നായി തുടച്ച് നീളത്തിൽ രണ്ട് ഭാഗങ്ങളായി മുറിക്കുക. തക്കാളിയും പച്ചമുളകും മിക്‌സിയിൽ അരച്ചെടുക്കുക. ഒരു പാനിൽ കടുകെണ്ണ ചൂടാക്കി കായം, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക. ശേഷം സവാള ചേർത്ത് വഴറ്റുക. മുളകുപൊടി, എൽജി കായം, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞൾ, ജീരകം തുടങ്ങി എല്ലാ മസാലകളും ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്ത് വഴറ്റുക. തക്കാളി അരച്ചതും ചേർത്ത് നെയ്യ് വേർപെടുന്നത് വരെ വഴറ്റുക. ഇതിലേക്ക് വഴുതന ചേർക്കുക. അര കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വെള്ളം വറ്റി വഴുതനങ്ങ പാകമാകുന്നത് വരെ വേവിക്കുക.
സോയാചങ്ക്സ് കറി
ചേരുവകൾ
സോയാ ചങ്ക്സ്- അര കപ്പ്
കാപ്സിക്കം- 1 അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്‌റ്റ്- 1 ടീസ്‌പൂൺ
കായപ്പൊടി- കാൽ ടീസ്പൂൺ
തക്കാളി- ഒന്ന്
വെജ്ജ് മസാല- ഒരു ടീസ്പൂൺ
എണ്ണ- ഒരു വലിയ സ്‌പൂൺ
പാൽ- അര കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
സോയ ചൂടുവെള്ളത്തിൽ കുറച്ച് നേരം കുതിർത്ത ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി പേസ്‌റ്റ് ചേർത്ത് വഴറ്റുക. സവാള കട്ടിയുള്ള കഷണങ്ങളായി മുറിച്ച് പാനിലിടുക. അൽപം മൃദുവാകുന്നതുവരെ വഴറ്റുക. തക്കാളി കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക, ചെറുതായി വെന്തലിയുന്നത് വരെ വേവിക്കുക. കാപ്സിക്കം, സോയ കഷണങ്ങൾ ചേർത്ത് കുറച്ച് നേരം വഴറ്റുക. കായം, വെജ്ജ മസാല ഒരു ടേബിൾ സ്‌പൂൺ വെള്ളത്തിൽ കലർത്തി, പച്ചക്കറിയിലേക്ക് ചേർക്കുക. ഇതിലേക്ക് ഉപ്പ് ഇടാം. പാലും ചേർത്ത് മൂടി വെച്ച് കുറച്ച് നേരം വേവിക്കുക.
മുരിങ്ങക്ക-ദാൽ കറി
ചേരുവകൾ
ചെറുപയർപരിപ്പ് വേവിച്ചത്- അര കപ്പ്
പീച്ചിങ്ങ- 500 ഗ്രാം
സവാള- 1
ഉരുളക്കിഴങ്ങ്- ഒന്ന്
മുരിങ്ങക്കായ- 2 എണ്ണം
പച്ചമുളക്- 1-2 എണ്ണം
തക്കാളി- 2-3 എണ്ണം
മഞ്ഞൾപ്പൊടി- 1 ടീസ്‌പൂൺ
കടുക്- 1 ടീസ്‌പൂൺ
മുളകുപൊടി- 1 ടീസ്‌പൂൺ
കായപ്പൊടി- കാൽ ടീസ്‌പൂൺ
കറിവേപ്പില- കുറച്ച്
തേങ്ങ കൊത്ത്- 1 ടീസ്പൂൺ
എണ്ണ- 2 ടീസ്‌സ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
മുരിങ്ങ ഒരു ഇഞ്ച് കഷ്‌ണങ്ങളാക്കി മുറിക്കുക. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീളത്തിൽ മുറിക്കുക. തക്കാളി നാല് കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തതിന് ശേഷം കറിവേപ്പില ചേർക്കുക. സവാള അരിഞ്ഞതും ചേർത്ത് മൃദുവാകുന്നതു വരെ വറുക്കുക. തുടർന്ന് തക്കാളി ചേർത്ത് വേവുന്നതു വരെ പാകം ചെയ്യുക. കായവും ബാക്കി എല്ലാ മസാലകളും ചേർക്കുക. കുറച്ചു നേരം വഴറ്റുക. വേവിച്ച പരിപ്പ് മിക്‌സ് ചെയ്‌ത് ഉരുളക്കിഴങ്ങും പീച്ചിങ്ങ കഷ്ണങ്ങളും മുരിങ്ങക്കായ കഷ്ണങ്ങളും ചേർത്ത് മൂടി വെച്ച് പച്ചക്കറികൾ വേവുന്നത് വരെ പാകം ചെയ്‌ത ശേഷം തേങ്ങയും കായപ്പൊടിയും ചേർത്ത് വിളമ്പുക.
വെജ് ബിരിയാണി
ചേരുവകൾ
കാരറ്റും ബീൻസും അരിഞ്ഞത്- അൽപം
ഉള്ളി അരിഞ്ഞത്- അൽപം
ഗ്രീൻ പീസ്- അൽപം
ഉരുളക്കിഴങ്ങ് 1- അരിഞ്ഞത്
കാബേജ് ചെറുതായി അരിഞ്ഞത്- അൽപം
എണ്ണ- 2 ടീസ്‌പൂൺ
ജീരകം- 1 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- അൽപം
ഗരം മസാല- അൽപം
തക്കാളി പ്യൂരി- 3-4 ടീസ്‌സ്പൂൺ
മഞ്ഞൾ- അര ടീസ്‌പൂൺ
മുളകുപൊടി- അര ടീസ്‌പൂൺ
ഗരം മസാല- അര ടീസ്‌പൂൺ
വെള്ളം-അൽപം
അരി- 1 ഗ്ലാസ്
പാലിൽ കുതിർത്ത കുങ്കുമപ്പൂവ്
ഉണക്കമുന്തിരി, വറുത്ത കശുവണ്ടി- അൽപം
തൈര്- അര കപ്പ്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ എണ്ണ ഒഴിച്ച് ജീരകമിട്ട് വഴറ്റുക. തുടർന്ന് സവാള ഇട്ട് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റിയശേഷം എല്ലാ മസാലകളും ചേർത്ത് നന്നായി ഇളക്കുക. മസാലകൾ നന്നായി മൂത്തുകഴിഞ്ഞാൽ പച്ചക്കറികൾ, അരി, വെള്ളം എന്നിവ ചേർത്ത് പ്രഷർ കുക്കർ അടച്ച് 3-4 തവണ വിസിൽ വരുന്നതു വരെ വേവിക്കുക. പ്രഷർ പോയ ശേഷം കുക്കർ തുറന്ന് കുങ്കുമം ചേർത്ത പാൽ, തൈര് എന്നിവ ചേർക്കാം. തുടർന്ന് മുകളിൽ നട്‌സ് വിതറി അലങ്കരിച്ച് ബിരിയാണി ചൂടോടെ വിളമ്പുക
മക്രോണി സാലഡ്
സാലഡ് ചേരുവകൾ
മക്രോണി- ഒരു കപ്പ്
വെള്ളരിക്ക അരിഞ്ഞത്- 2 ടേബിൾ സ്‌പൂൺ
സവാള 1- അരിഞ്ഞത്
കാരറ്റ് 1- അരിഞ്ഞത്
പൈനാപ്പിൾ അരിഞ്ഞത്- 1 ടേബിൾ സ്‌പൂൺ
ചുവപ്പ്, മഞ്ഞ, പച്ച കാപ്സിക്കം ഓരോന്ന് വീതം അരിഞ്ഞത്
സാലഡ് ഡ്രസ്സിംഗിനുള്ള ചേരുവകൾ
വിനാഗിരി- 2 ടീസ്പൂൺ
മിശ്രിത ഹെർബുകൾ- അര ടീസ്‌പൂൺ
ഒലിവ് ഓയിൽ- 1 ടേബിൾ സ്‌പൂൺ
പൈനാപ്പിൾ സിറപ്പ്- 2 ടേബിൾ സ്‌പൂൺ
വെളുത്തുള്ളി- അര ടീസ്‌പൂൺ
ഉപ്പ് രുചിക്കനുസരിച്ച്
തയ്യാറാക്കുന്ന വിധം
പാനിൽ വെള്ളം ചൂടാക്കി മക്രോണിയിട്ട് തിളപ്പിക്കുക, വെള്ളം ഊറ്റി കളയുക. തുടർന്ന് എല്ലാ പച്ചക്കറികളും അതിലേക്ക് ചേർക്കാം. ശേഷം സാലഡ് ഡ്രസ്സിങ് യോജിപ്പിച്ച് മക്രോണിയിൽ ചേർത്ത് റഫ്രിജറേറ്ററിൽ വെച്ച് തണുപ്പിച്ച് വിളമ്പുക.
പീനട്ട് ബട്ടർ ഓൺ ടോസ്റ്റ്
ചേരുവകൾ
ബ്രെഡ് സ്ലൈസ്- 1
ഷുഗർ ഫ്രീ പീനട്ട് ബട്ടർ- 1 ടേബിൾ സ്പൂൺ
പാൽ- അൽപം
വാഴപ്പഴം- ഒന്നോ രണ്ടോ എണ്ണം
ഏലയ്ക്ക പൊടി- അൽപം
തയ്യാറാക്കുന്ന വിധം
ബ്രെഡ് ടോസ്‌റ്റ് ചെയ്‌ത് അതിൽ പീനട്ട് ബട്ടർ പുരട്ടി പാൽ ചേർക്കുക. തുടർന്ന് വാഴപ്പഴം കഷ്‌ണങ്ങളാക്കിയത് ബ്രെഡിന് മുകളിൽ വയ്ക്കുക. മുകളിൽ ഏലയ്ക്കാപ്പൊടി വിതറി വിളമ്പുക.
വെജ് മഞ്ചൂരിയൻ
മഞ്ചൂരിയൻ ബോളുകൾ തയ്യാറാക്കാനുള്ള ചേരുവകൾ
കാബേജ് ഗ്രേറ്റ് ചെയ്തത്- 1 കപ്പ്
കാരറ്റ് 2- ഗ്രേറ്റ് ചെയ്തത്
കോളിഫ്ളവർ ഗ്രേറ്റ് ചെയ്തത്- 1 കപ്പ്
പനീർ കഷണങ്ങൾ- 200 ഗ്രാം
പച്ചമുളക്- 2,3 എണ്ണം
മല്ലിയില- അൽപം
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ടീസ്‌പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- അര ടീസ്‌പൂൺ
മൈദ അല്ലെങ്കിൽ കോൺഫ്ളോർ- 6,7 ടീസ്‌പൂൺ (വെള്ള ത്തിൽ ചേർത്ത് കട്ടിയിൽ തയ്യാറാക്കുക)
വറുക്കാൻ ആവശ്യമായ എണ്ണ
ഉപ്പ് പാകത്തിന്
ഗ്രേവി തയ്യാറാക്കാനുള്ള ചേരുവകൾ
എണ്ണ- 1 ടീസ്‌പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒന്നര ടീസ്‌പൂൺ
പച്ചമുളക്- 2,3 എണ്ണം
സവാള 2- അരിഞ്ഞത്
മല്ലിയില- അൽപം
സോയ സോസ്- 2 ടീസ്പൂൺ
ചില്ലി സോസ്- 3 ടീസ്പൂൺ
വിനാഗിരി- 4 ടീസ്‌പൂൺ
തക്കാളി സോസ്- 4 ടീസ്പൂൺ
വെള്ളം- 4 കപ്പ്
പഞ്ചസാര- അര ടീസ്‌സ്പൂൺ
അര കപ്പ് വെള്ളത്തിൽ 3 സ്‌പൂൺ കോൺഫ്ളോർ കലക്കി വെയ്ക്കുക.
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാവ് ഒഴിച്ചുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് മഞ്ചൂരിയൻ ബോളുകൾ തയ്യാറാക്കുക. ഈ ബോളുകൾ മാവിൽ മുക്കി ഡീപ് ഫ്രൈ ചെയ്‌ത് മാറ്റി വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഗ്രേവി ചേരുവകളെല്ലാം ചേർത്ത് കട്ടിയാകുന്നതുവരെ പാകം ചെയ്യുക. തുടർന്ന് അതിൽ മഞ്ചൂരിയൻ ബോളുകൾ ചേർത്ത് വിളമ്പുക.
ചിക്കൻ ബിരിയാണി
ചേരുവകൾ
ചിക്കൻ- 1 കിലോ
എണ്ണ- 2 ടേബിൾസ്‌പൂൺ
പെരുംജീരകം- 1 ടേബിൾ സ്‌പൂൺ
സവാള- 3-4 എണ്ണം അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത്- 1 ടീസ്‌പൂൺ
വെളുത്തുള്ളി പേസ്‌റ്റ്- അൽപം
മുഴുവൻ ഗരം മസാല (കറുവപ്പട്ട, ഗ്രാമ്പൂ, ഏലം, ബേ ലീഫ്, കുരുമുളക്)
തക്കാളിപ്യൂരി- 4 ടീസ്‌പൂൺ
മഞ്ഞൾ- അര ടീസ്‌പൂൺ
മുളകുപൊടി- അര ടീസ്‌പൂൺ
ഗരം മസാല- അര ടീസ്സ്പൂൺ
വെള്ളം- അര ഗ്ലാസ്
അരി- 1 ഗ്ലാസ്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാളയും മസാലകളും നന്നായി വഴറ്റുക. തക്കാളി പ്യൂരി ചേർത്ത് 2-3 മിനിറ്റ് നേരം ഇളക്കുക. തുടർന്ന് ചിക്കൻ കഷ്‌ണങ്ങൾ ഇട്ട് അൽപം വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ 10 മിനിറ്റ് വേവിക്കുക. ചിക്കൻ നന്നായി വെന്തശേഷം ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർക്കുക. മറ്റൊരു കുക്കറിൽ 2-3 തവണ വിസിൽ വരുന്നത് വരെ അരി വേവിക്കുക. തുടർന്ന് ചോറ് ചിക്കനുമായി യോജിപ്പിച്ച് ചൂടോടെ വിളമ്പുക.





