ചോദ്യം: എനിക്ക് 35 വയസ്സായി. കഴിഞ്ഞ കുറച്ചു നാളുകളായി ചെവിയിൽ എപ്പോഴും ശബ്ദം മുഴങ്ങി കേൾക്കുന്നു. ഇതിന് എന്താണ് പ്രധിവിധി?
ഉത്തരം: ചില ആരോഗ്യപ്രശ്നങ്ങൾ മൂലമോ അല്ലെങ്കിൽ അത്യധികം ശബ്ദമുള്ള സ്ഥലത്ത് തുടർച്ചയായി താമസിക്കുന്നതിനാലോ ചിലരിൽ ഈ പ്രശ്നം ഉണ്ടായി കാണാറുണ്ട്, ഇതിനെ വൈദ്യശാസ്ത്രത്തിൽ ടിനിടസ് എന്ന് വിളിക്കുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നതെങ്കിൽ അതിനുള്ള ഫലവത്തായ ചികിത്സ തേടുക. ഉദാഹരണത്തിന്, ഇയർ വാക്സ് കാരണം ചെവിയിൽ തടസ്സം ഉണ്ടെങ്കിൽ, അത് വൃത്തിയാക്കുക.
ചെവിയിലെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മരുന്നിലൂടെയോ ശസ്ത്രക്രിയയിലൂടെയോ ഭേദമാക്കാനുള്ള ശ്രമങ്ങൾ നടത്തുക. പ്രായാധിക്യം മൂലമുള്ള കേൾവിക്കുറവ് മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നതെങ്കിൽ ശ്രവണസഹായികളുടെ ഉപയോഗം ആശ്വാസം നൽകും.
ചോദ്യം: 32 വയസ്സുള്ള ഒരു സ്ത്രീയാണ്. എന്റെ അമ്മയ്ക്ക് യൂട്രസിൽ സെർവിക്കൽ ക്യാൻസർ ഉണ്ടായിരുന്നു, അത് കാരണം അമ്മ മരിച്ചു. എനിക്കും ഈ കാൻസർ വരാനുള്ള സാധ്യതയുണ്ടോ? അതിനുള്ള എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്?
ഉത്തരം: സ്തനാർബുദം പോലുള്ള ചില അർബുദങ്ങളിൽ, അമ്മയ്ക്കോ സഹോദരിക്കോ കാൻസർ ഉണ്ടെങ്കിൽ അടുത്തയാൾക്കും ആ കാൻസർ വരാനുള്ള സാധ്യത ഉണ്ടെന്നുള്ളത് വസ്തുതയാണെങ്കിലും, സെർവിക്കൽ ക്യാൻസറിന്റെ കാര്യത്തിൽ ഈ അപകടസാധ്യത കാണപ്പെടുന്നില്ല. സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ജനിതക ഘടകങ്ങളുടെ അസ്തിത്വം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ, ഈ അസുഖം വരുമെന്നുള്ള അനാവശ്യ ചിന്ത വേണ്ട. വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കുക. യോനിയിൽ നിന്ന് അസാധാരണമായ രക്തസ്രാവം ഉണ്ടായാൽ, അത് അവഗണിക്കരുത്, ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക. അനാവശ്യ ചിന്തകൾ വെടിഞ്ഞ് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.
ചോദ്യം: കൂർക്കം വലി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിന്റെ പേരിൽ വീട്ടിലുള്ളവരെല്ലാം എന്നെ ശകാരിക്കുകയാണ്. ഞാൻ ഡോക്ടറിനെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇത് മാറികിട്ടാൻ വല്ല വഴിയുമിണ്ടോ? എങ്ങനെ രക്ഷപ്പെടും? ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്നം കൊണ്ടാണോ ഇതുണ്ടാകുന്നത്?
ഉത്തരം: വളരെ ഉച്ചത്തിലും അമിതമായും കൂർക്കം വലിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യകരമല്ലെന്ന് പറയാം. കൂർക്കംവലി സ്ലീപ് അപ്നിയയുടെ ലക്ഷണമാകാം, അതായത് ഉറക്കത്തിൽ ഏതാനും നിമിഷങ്ങൾ ശ്വാസോച്ഛ്വാസം നിലയ്ക്കാം. കൂർക്കംവലി മൂലം, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണമായ ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലെ പ്രശ്നം, ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. നിങ്ങൾ ഒരു റെസ്പിറേറ്ററി മെഡിസിൻ സ്പെഷ്യലിസ്റ്റിനെ കാണുന്നത് ഉചിതമായിരിക്കും. ആവശ്യമായ പരിശോധനകൾക്കും ഉറച്ച പഠനത്തിനും ശേഷം മാത്രമേ ഇതിന് പിന്നിലെ കാരണവും അത് പരിഹരിക്കാനുള്ള ഓപ്ഷനുകളും നിർണ്ണയിക്കുകയുള്ളൂ.
കൂർക്കംവലി എന്നാൽ ഗാഢനിദ്ര എന്നൊരു തെറ്റിദ്ധാരണയും പൊതുവെ ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ കൂർക്കംവലി മൂലം ഒരാൾക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ല എന്നതാണ് സത്യം.
നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലെ ആർക്കെങ്കിലുമോ കൂർക്കംവലി പ്രശ്നമുണ്ടോ? അതിന്റെ പേരിൽ നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചിട്ടുണ്ടോ?
എന്നാൽ അതിനുള്ള ഉത്തരം ഇല്ലായെന്നായിരിക്കാം. പലരും കൂർക്കംവലി ഒരു സാധാരണ പ്രശ്നമായി കണ്ട് അവഗണിക്കുകയാണ് ചെയ്യാറ്. പക്ഷേ ഇത് ഉറക്ക തകരാറിന്റെ ഭാഗമാണ്.
ഘടനപരമായ വ്യത്യാസം- പുരുഷന്മാരുടെ ശ്വസന നാളി സ്ത്രീകളുടെ ശ്വസന നാളിയേക്കാൾ കനം കുറഞ്ഞതാണ്, അതിനാൽ അവർ അമിതമായി കൂർക്കം വലിക്കും. ഇതുകൂടാതെ, അത് പലപ്പോഴും പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂക്കിലെ പ്രശ്നങ്ങൾ- സൈനസ് പ്രശ്നങ്ങൾ, അലർജികൾ, മൂക്കിന്റെ വീക്കം തുടങ്ങിയവ. അതുപോലെ അടഞ്ഞ ശ്വാസനാളങ്ങൾ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാക്കുന്നു, തൊണ്ടയിൽ ശൂന്യത സൃഷ്ടിക്കുകയും കൂർക്കംവലി ഉണ്ടാക്കുകയും ചെയ്യുന്നു.
പൊണ്ണത്തടി- അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി. ഫാറ്റി ടിഷ്യൂകളും മോശം പേശികളും കൂർക്കംവലിക്ക് കാരണമാകുന്നു.
അമിതമായ മദ്യപാനം, പുകവലി, മരുന്നുകളുടെ അമിത ഉപയോഗം എന്നിവയും കൂർക്കംവലിക്ക് കാരണമാകുന്നു.
എന്നിരുന്നാലും യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൂർണമായ വൈദ്യപരിശോധന അനിവാര്യമാണ്. രോഗകാരണം കണ്ടെത്തി ഈ പ്രശ്നത്തെ പൂർണമായും ചെറുക്കാനാകും.
ചോദ്യം: ഞാൻ 32 വയസ്സുള്ള ഒരു ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ ഒരു വർഷമായി ഗർഭധാരണത്തിനായുള്ള ശ്രമത്തിലാണ്. എന്നാൽ ഇതുവരെ ഗർഭധാരണം നടന്നില്ല. എനിക്ക് എന്തെങ്കിലും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടായിരിക്കുമോ?
ഉത്തരം: കഴിഞ്ഞ ഒരു വർഷമായി ഗർഭം ധരിക്കാൻ ശ്രമിച്ചിട്ടും വിജയിച്ചില്ലെങ്കിൽ, ഡോക്ടറെ സമീപിച്ച് പരിശോധനയ്ക്ക് വിധേയമാകുക. പരിശോധനയിലൂടെ മാത്രമേ ഓവുലേഷൻ ശരിയായ സമയത്ത് നടക്കുന്നുണ്ടോ, ഏത് സമയത്തു ബന്ധപ്പെട്ടാലാണ് ഗർഭധാരണം നടക്കുകയെന്നതൊക്കെ ഡോക്ടർക്ക് മാത്രമേ പറയാനാവൂ. അണ്ഡാശയ ട്യൂബ് തുറന്നാണോ അതോ അടഞ്ഞാണോ ഇരിക്കുന്നത്, രൂപീകരണം നടക്കുന്നുണ്ടോ ഇല്ലയോ, ഗർഭപാത്രത്തിന്റെ ആരോഗ്യാവസ്ഥ എന്നീ കാര്യങ്ങൾ കണ്ടെത്തുന്നതിന് ചില പരിശോധനകൾ നടത്തുന്നതിന് ഡോക്ടർ നിർദേശിച്ചേക്കാം. ഇത് കൂടാതെ പങ്കാളിക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന് അറിയേണ്ടതും പ്രധാനമാണ്. അതിനാൽ ഉടനടി ഒരു ഗൈനക്കോളജിസ്റ്റിറ്റിനെ കാണുക.
ചോദ്യം: 25 വയസ്സുള്ള ഒരു പെൺകുട്ടിയാണ്, എനിക്ക് ആർത്തവ സമയത്ത് കഠിനമായ വേദനയുണ്ടാകുന്നു. ഈ വേദന അതി കഠിനമാകാറുണ്ട്. ഇത് എങ്ങനെയാണ് പരിഹരിക്കുക?
ഉത്തരം: ആർത്തവത്തിന്റെ ആദ്യ 2 ദിവസങ്ങളിൽ പെൺകുട്ടികൾക്ക് ആർത്തവ വേദന (മെൻസ്ട്രുവൽ ക്രാംപ് സ് ) ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ വേദന അതി കഠിനമാവുകയും ഛർദ്ദി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായി ദൈനംദിന ജോലികൾ ചെയ്യാൻ കഴിയാതെ വരികയായണെങ്കിൽ ഈ പ്രശ്നത്തെ നിസാരമായി കണ്ട് തള്ളിക്കളയാനാവില്ല. വേദന കുറയ്ക്കാൻ നിങ്ങൾക്ക് സാധാരണ വേദനസംഹാരികൾ കഴിക്കാം.
മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. നിങ്ങൾ കഴിക്കുന്ന ഏത് ഭക്ഷണത്തിലും ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം സമ്മർദ്ദത്തിന് അടിപ്പെടരുത് എന്നതാണ്. ഇതിന് ശേഷവും വേദന മാറുന്നില്ലെങ്കിൽ, ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത് ഉചിതമായിരിക്കും. കാരണം ഈ വേദന എൻഡോമെട്രിയോസിസ് മൂലമാകാം. അതിനാൽ, ഏതെങ്കിലും സ്ത്രീക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ആർത്തവ വേദനയുണ്ടെങ്കിൽ, അവർ ഡോക്ടറുടെ ഉപദേശപ്രകാരം ഒരു എംആർഐ പരിശോധന നടത്തി നോക്കാം.