ഗാർഹിക പീഡന സംഭവങ്ങൾ വർഷങ്ങളായി നടക്കുന്ന കാര്യമാണെങ്കിലും അതിനു വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തിൽ ഏകദേശം 3-ൽ 1 സ്ത്രീകൾ (30%) അവരുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമായി അടുപ്പമുള്ള ബന്ധുക്കളിൽ നിന്നോ അല്ലെങ്കിൽ ബന്ധുക്കളല്ലാത്തവരിൽ നിന്നോ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അക്രമങ്ങളിൽ ഭൂരിഭാഗവും അടുത്ത ബന്ധുക്കളിൽ നിന്നുണ്ടായിട്ടുള്ളവയാണ്. ആഗോളതലത്തിൽ, 15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ ഏകദേശം മൂന്നിലൊന്ന് (27%) പേർ അവരുടെ അടുപ്പമുള്ള ബന്ധുക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിച്ചിട്ടുള്ളവരാണ്. അവർ അവരെ ശാരീരികമായി ആക്രമിച്ചിട്ടുള്ളവരാണ്, ഈ സ്ഥിതിവിശേഷം അവരുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. ചില സന്ദർഭങ്ങളിൽ എച്ച്ഐവി വരാനുള്ള സാധ്യതയും വർദ്ധിപ്പിച്ചേക്കാം.
ഇത്തരം സന്ദർഭത്തിൽ പുറത്ത് വന്ന് തങ്ങൾക്ക് ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയാൻ സത്യത്തിൽ സ്ത്രീകൾക്ക് വലിയ നാണക്കേട് തന്നെയാണ്. വിദ്യാസമ്പന്നരായ സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ മാത്രമാല്ല ഇതിന് ഇരകളാകുന്നത്, അതിനാൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കുകയും ഏത് അക്രമത്തിൽ നിന്നും കരകയറുകയും അവരുടെ അവകാശങ്ങൾ നേടിയെടുക്കുകയും നല്ല ജീവിതം നയിക്കുകയും ചെയ്യണമെന്നാണ് 27 വർഷമായി NGO പ്രവർത്തികയായ സാമൂഹിക പ്രവർത്തക സ്മിതാ ഭാരതി സാക്ഷി പറയുന്നു. ഗാർഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനും ഇരയായവർക്കായി അവർ വിശാഖ വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ, സാക്ഷി vs യൂണിയൻ ഓഫ് ഇന്ത്യ ഹർജി സമർപ്പിച്ചു, അതിന് കീഴിൽ വിശാഖ ഗൈഡ് ലൈനുകൾ 1997 ൽ പുറത്തിറക്കി. ഇതിനുശേഷം, പോഷ് (2013), ലൈംഗികാതിക്രമണ ബിൽ (2010), പോക്‌സോ (2012) നിയമ ഭേദഗതികൾ എന്നിവ പാസാക്കി, ഈ നിയമങ്ങളെല്ലാം തന്നെ സ്ത്രീകളുടെ ക്ഷേത്തിന് വേണ്ടിയുള്ളതാണ്. സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയാകരുത്, അവർക്ക് അവകാശങ്ങളോടെ ജീവിക്കണം എന്നതാണ് അവരുടെ പ്രവർത്തന ലക്ഷ്യം. ഈ ജോലിയിൽ മക്കളും സുഹൃത്തുക്കളും അവരെ പിന്തുണയ്ക്കുന്നു.
പ്രചോദനം
ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 1997 മുതൽ തുടങ്ങിയതാണ് എൻജിഒയുമായുള്ള ബന്ധമെന്നാണ് സ്മിത പറയുന്നത്. ഞാനും ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ട്. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാൻ ഞാൻ ഗാർഹിക പീഡനത്തിന് ഇരയായി. അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ലായിരുന്നു, ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് കുട്ടികളുമായി ഈ നരകത്തിൽ നിന്ന് കരകയറാൻ എനിക്ക് കഴിഞ്ഞു. ആ സമയത്ത് എന്‍റെ മനസ്സിൽ ഒരു ഒരു ചിന്തയുണ്ടായി, ഇത് എന്‍റെ കാര്യത്തിൽ മാത്രമാണോ അതോ മറ്റ് സ്ത്രീകൾക്കും ഇത് സംഭവിക്കുന്നുണ്ടോ എന്ന്. എനിക്കത് അറിയേണ്ടതുണ്ടായിരുന്നു, അത് ഒരു തുടക്കം മാത്രമായിരുന്നു. വിവാഹം ഉപേക്ഷിച്ച് പഠിച്ചു, ജോലി ചെയ്തു, സ്വയം കരുത്താർജ്ജിച്ചു. ഈ സമയത്ത് എനിക്ക് കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചു, ഞാൻ ഒറ്റയ്ക്കാണെന്ന തോന്നൽ എനിക്ക് ഉണ്ടായില്ല. ഒരു സ്ത്രീയും മാനസികമായോ ശാരീരികമായോ ഗാർഹിക പീഡനത്തിന് ഇരയാകാൻ പാടില്ല. അഥവാ അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അവർ അറിഞ്ഞിരിക്കുകയും വേണം എന്നതാണ് എന്‍റെ ലക്ഷ്യം.
മുന്നോട്ട് പോകാൻ പ്രയാസമായിരുന്നു
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു, ഞാൻ എന്‍റെ പഠനം പൂർത്തിയാക്കി, ജോലി ആരംഭിച്ചു. ഞാനും ഒരു എഴുത്തുകാരിയാണ്, നാടകങ്ങൾ എഴുതുകയും അവ സ്റ്റേജിൽ അവതരിപ്പിക്കുകയുമൊക്കെ ചെയ്തു. അതിൽ സാമൂഹിക പ്രശ്നങ്ങൾ കൊണ്ടുവരാൻ ഞാൻ സദാ ശ്രമിച്ചുകൊണ്ടിരുന്നു. സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ എല്ലാവരോടും ചോദിക്കുമായിരുന്നു. താഴ്ന്ന വിഭാഗത്തിൽ മാത്രമല്ല ഉയർന്ന വിഭാഗത്തിലും ഇത് കൂടുതലായി സംഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി, പക്ഷേ നാണക്കേട് കാരണം ആരും ഇത് പുറത്ത് പറയുന്നില്ല.
ഭർത്താവിന്‍റെ വീട്ടിലേക്ക് പല്ലക്കിലേറി പോകണമെന്നും ശവമഞ്ചത്തിലേറി തിരികെ മടങ്ങി വരണമെന്നാണ് പെൺകുട്ടികളെ കുടുംബത്തിൽ പഠിപ്പിക്കുന്നത്. ഇതുപോലെ പലതും കുട്ടിക്കാലം മുതൽ അവരെ പഠിപ്പിക്കുന്നുണ്ട്. അഥവാ ഒരു പെൺകുട്ടി അതിനെ എതിർത്താൽ അവളെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവൾക്ക് തെറ്റായ മാനസികാവസ്ഥയുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തുകയോ ചെയ്യു൦. അതിന്‍റെ ഫലമായി നിരവധി സ്ത്രീകളാണ് ആത്മഹത്യ ചെയ്യുന്നത്. മാത്രവുമല്ല സ്വഭാവശുദ്ധിയില്ലാത്തവളാണ് അവൾ എന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും. ഇത് തകർക്കാൻ, ഞാൻ ഒരുപാട് നാടകങ്ങൾ അവതരിപ്പിച്ചു, കോളേജുകളിൽ വർക്ക്ഷോപ്പുകൾ നടത്തി, സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു, നിയമനിർമ്മാതാക്കളോടൊപ്പം പ്രവർത്തിച്ചു, കാരണം ഇതിൽ ലിംഗവിവേചനം കാണിക്കുന്നവർ ഭയപ്പെടണം, അതിന് ഇരയാകുന്നവർ മനസിലാക്കുകയും വേണം.
ആഴത്തിലുള്ള വേരുകളുണ്ട് ഗാർഹിക പീഡനത്തിന്
ഇന്നും ഗാർഹിക പീഡനം കുറഞ്ഞിട്ടില്ല, എന്നാൽ സ്ത്രീകൾക്ക് ഇക്കാര്യത്തിൽ അവബോധം ഉണ്ടായി, അവർ സ്വാശ്രയശീലമുള്ളവരായി മാറുകയാണെന്നും സ്മിത പറയുന്നു. ഗാർഹിക പീഡനം സഹിക്കേണ്ടതില്ലെന്ന് ഇന്നത്തെ പെൺകുട്ടികൾ മനസ്സിലാക്കുന്നു, മാത്രമല്ല ഗാർഹിക പീഡനത്തിലൂടെയാണ് തങ്ങളുടെ പുരുഷത്വ൦ കാട്ടിയിരുന്നതെന്ന കാര്യം ആൺകുട്ടികളും മനസിലാക്കിയിരിക്കുന്നു. അത് തങ്ങളിൽ മോശം സ്വാധീനം ചെലുത്തുമെന്നും അവർ മനസ്സിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഏറിയെങ്കിലും ആളുകൾ ബോധവാന്മാരായെങ്കിലും അതിക്രമങ്ങൾ കുറയുന്നില്ല ,അതിനുള്ള കാരണം അതിന്‍റെ വേരുകൾ വളരെ ആഴത്തിലുള്ളതാണ് എന്നതാണ്. ഇനിയും ആളുകൾ ഇതുപോലെ ബോധവാന്മാരാകുകയാണെങ്കിൽ, അത് കുറയാൻ ഒന്നോ രണ്ടോ തലമുറകൾ കൂടി വേണ്ടിവരും.
കാരണങ്ങൾ മനസ്സിലാക്കാൻ പ്രയാസം
ഒരു ചെറിയ കാര്യം പോലും ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു, രാത്രി വൈകുവോളം ഓഫീസിൽ ജോലി ചെയ്യുന്നത്, ഭക്ഷണം ഇഷ്ടപ്പെട്ടിലെങ്കിൽ അങ്ങനെ ചെറിയ ചെറിയ കാരണങ്ങൾ വരെയുണ്ട്. കാരണങ്ങൾ എടുത്തു പറയാൻ വളരെ ബുദ്ധിമുട്ടാണെന്ന് സ്മിത പറയുന്നു. കാരണത്തേക്കാൾ കൂടുതൽ അതിന്‍റെ അവബോധത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്, പ്രതിരോധത്തിലും നിരോധനത്തിലും പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. മുമ്പ് നമ്മുടെ രാജ്യത്ത് ഗാർഹിക പീഡന൦ തടയുന്നതിന് നിയമ൦ ഉണ്ടായിരുന്നില്ല, അത് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ലൈംഗികാതിക്രമ നിയമങ്ങൾ നേരത്തെ വളരെ ലഘുവായിരുന്നു, ആർക്കും അതിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാം, അത് കൂടുതൽ കഠിനമാക്കേണ്ടത് ആവശ്യമാണ്.
ഇതുകൂടാതെ, അക്രമത്തിന് കാരണം പാട്രിയാർക്കൽ ചിന്തയോ പുരുഷാധിപത്യ ചിന്തയോ ആണെന്ന് പറയാം, അവിടെ സ്ത്രീകൾ പറയുന്നത് പുരുഷന് അംഗീകരിക്കാൻ കഴിയില്ല. ഒരു സ്ത്രീക്ക് എന്തെങ്കിലും പറയാൻ കഴിയുമെന്നോ അവളുടെ പ്രതിഷേധത്തിന് എന്തെങ്കിലും അർത്ഥമുണ്ടാകുമെന്നോ അവർ വിശ്വസിക്കുന്നില്ല. നോക്കുമ്പോൾ ഒരു വിഭാഗം വളരെ സ്പെഷ്യലും മറ്റേത് ദുർബലവുമാണ്, അതിനാൽ ദുര്ബലരുടെ ശബ്ദം അടിച്ചമർത്താൻ കഴിയും. സ്ത്രീകളും ഇതിൽ ഒരു പരിധിവരെ ഉത്തരവാദികളാണ്, അവർ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കേണ്ടതുണ്ട്.
ആൺകുട്ടികളെ പാചകം പരിശീലിപ്പിക്കുക , പെൺകുട്ടികളെ പുറത്തുപോകാനും ജോലി നേടാനും അറിവ് നേടാനു൦ അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാനും തുടങ്ങി നിരവധി ചെറിയ കാര്യങ്ങൾ കുടുംബത്തിൽ നിന്ന് ആരംഭിക്കേണ്ടതുണ്ട്. ഒരു സ്ത്രീ അനുസരിക്കാത്തപ്പോൾ പുരുഷൻ കൈ ഉയർത്തുന്നത് നല്ലതോ ചീത്തയോ? പുരുഷൻ കൈ ഉയർത്തുന്നത്, അവളെ കുറ്റപ്പെടുത്തുന്നത് ശകാരിക്കുന്നത് ഒക്കെ തടയേണ്ടിവരും. ഇത്തരം പ്രവർത്തികൾ കേവലം ശാരീരികവും മാനസികവുമായിട്ടുള്ളതല്ല മറിച്ച് അത് സാമ്പത്തികവും വൈകാരികവുമാണ്. ഇതിന് നിരവധി രൂപങ്ങളുണ്ട്, അത് സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി അവർ സാമ്പത്തികമായി സ്വയംപ്രാപ്‌തി കൈവരിക്കേണ്ടതുണ്ട്. ഇതിൽ സ്ത്രീധനം ഒരു ലക്ഷണമാണ്, കാരണമല്ല.
ചിന്താഗതിയിലെ മാറ്റം അക്രമം കുറയ്ക്കും
ഒരു വിഭാഗം ആളുകൾ മറ്റൊരു വിഭാഗത്തെ തുറിച്ചുനോക്കുന്നത് നിർത്തിയാൽ ബലാത്സംഗം അവസാനിക്കുമെന്ന് ജസ്റ്റിസ് വർമ്മ ഒരിക്കൽ പറഞ്ഞിരുന്നു, കാരണം ഇതിൽ ഒരു വിഭാഗത്തെ പറഞ്ഞു പറഞ്ഞു ലൈംഗിക വസ്തുവാക്കി മാറ്റുകയാണ്. തുറിച്ചുനോക്കുന്നതിലൂടെ ഒരു വ്യക്തിയെ ഒരു വ്യക്തിയായി കാണാതെ അയാളെ സെക്ഷ്വൽഒബ്ജെക്ട് ആയി കാണുകയാണ്. അതിനാൽ അവർക്ക് ആ വ്യക്തിയെ ഉപയോഗിച്ച് എന്തും ചെയ്യാൻ കഴിയും, കാരണം ഇപ്പോൾ അവൾ ഒരു വ്യക്തിയല്ല, അവൾ ഒരു വസ്തുവാണ്. പുരുഷാധിപത്യ ചിന്തയാണ് അതിന്‍റെ അടിസ്ഥാനം.
താഴ്ന്ന വിഭാഗത്തിൽ ഗാർഹിക പീഡനം കുറവാണ്
താഴ്ന്ന വിഭാഗത്തിലാണ് കൂടുതലായി ഗാർഹിക പീഡനം കാണപ്പെടുന്നതെന്ന ധാരണ പൊതുവേയുണ്ട്. ഇത് ശരിയാണോ? എന്ന് ചോദിച്ചപ്പോൾ ഗാർഹിക പീഡനം ഏറ്റവും കൂടുതൽ സംഭവിക്കുന്നത് മധ്യവർഗവിഭാഗത്തിലാണ്. അത് കഴിഞ്ഞാൽ ഉയർന്ന വിഭാഗത്തിലും ഒടുവിലാണ് താഴ്ന്ന ക്ലാസ് വരുന്നെതെന്നാണ് സ്മിത പറയുന്നത്. താഴ്ന്ന ക്ലാസിലെ സ്ത്രീകൾ അക്രമത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കാറില്ല, അതേസമയം കുടുംബത്തിന്‍റെ അഭിമാനം കണക്കിലെടുത്ത് ബാക്കിയുള്ളവർ ഇക്കാര്യം സംസാരിക്കാൻ മടിക്കുന്നു. അവർ നിശബ്ദത പാലിക്കാൻ ഇഷ്ടപ്പെടുന്നു.
ഭീഷണികൾ
സ്മിതയ്ക്ക് ഈ ജോലി അത്ര എളുപ്പമുള്ളതല്ല. കാരണം, ഗാർഹിക പീഡനം ഭാര്യാഭർത്താക്കന്മാർക്കിടയിൽ മാത്രമല്ല ഒതുങ്ങുന്നത്. കുടുംബത്തിലെ ഏതൊരു അംഗവും മറ്റൊരു അംഗത്തിനെതിരെ അക്രമാസക്തമായി പെരുമാറുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കാൻ ശ്രമിച്ചാലും അക്രമത്തിന് ഇരയാകുന്നവർ സ്വന്തം അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിക്കാറില്ലെന്നു സ്മിത പറയുന്നു. ഇത് അവരുടെ കുടുംബകാര്യമാണെന്നും അതിൽ ഇടപെടരുതെന്നു൦ പറഞ്ഞാണ് അവർ എനിക്കെതിരെ ഭീഷണികൾ മുഴക്കുന്നത്. ആ സ്ത്രീകളോട് എനിക്ക് പറയാനുള്ളത്, അവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എന്താണ് കാരണം, എന്താണ് ചെയ്യേണ്ടതെന്ന് അവർ അക്രമം നടത്തുന്നയാളോട് ചോദ്യങ്ങൾ ചോദിച്ചാൽ മതി.
ആരുടെയും അവകാശങ്ങൾ തടയാൻ ആർക്കും കഴിയില്ല. ഒരു അടിയോ ഭക്ഷണം വലിച്ചെറിയലോ പോലും അക്രമത്തിന്‍റെ പരിധിയിൽ വരും. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്, അവർ സാമ്പത്തികമായും മാനസികമായും സ്വയം ആശ്രയിക്കേണ്ടതിന്‍റെ വളരെ പ്രധാനമാണ്.