ഭംഗിയായി നീട്ടി വളർത്തിയ നഖങ്ങൾ… ഒന്നോ രണ്ടോ കോട്ട് നെയിൽ പോളിഷ് കൂടി പുരട്ടിയാൽ പെർഫെക്ടാവും. എന്നാൽ നിറത്തിന്‍റെ കാര്യത്തിൽ ഓരോരുത്തരുടെയും അഭിരുചി വ്യത്യസ്തമായിരിക്കുമല്ലോ? നഖങ്ങളിൽ അണിയുന്ന ഇഷ്ട നിറങ്ങൾ നോക്കി ഒരാളുടെ സ്വഭാവം വിലയിരുത്താനാകും. എന്താ നിങ്ങളുടെ ഇഷ്ടനിറം എന്തു പറയന്നു എന്ന് അറിയണ്ടേ?
പിങ്ക് നെയിൽ പെയിന്‍റ്
പിങ്ക് നിറമാണോ ഇഷ്ടം. എങ്കിൽ നിങ്ങൾ ശരിക്കും ബോൾഡാണ്. മറ്റുള്ളവരേക്കാൾ ,സ്വയം മതിപ്പ് നൽകാനാണ് നിങ്ങൾക്ക് താൽപര്യം. മാത്രമല്ല ആൺകുട്ടികളിൽ നിന്ന് അകലം പാലിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അധികവും പെൺകുട്ടികളുടെ സൗഹൃദമായിരിക്കും എന്ന് സാരം.
സ്റ്റൈലിഷ് ടിപ്
നഖങ്ങളിൽ പിങ്ക് നെയിൽ പെയിന്‍റ് ഒരു കോട്ട് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ ട്രാൻസ്പെരന്‍റ് ഷൈനിംഗ് നെയിൽ പെയിന്‍റ് മീതെ ഒരു കോട്ട് പുരട്ടാം. ഗ്ലിറ്ററിംഗ്, സ്റ്റൈലിഷ് ലുക്ക് ലഭിക്കും.
മഞ്ഞ നെയിൽ പെയിന്‍റ്
മഞ്ഞ നെയിൽ പെയിന്‍റ് ഇഷ്ടപ്പെടുന്നവരാണോ എങ്കിൽ വീട്ടിലും കൂട്ടുകാർക്കിടയിലും ഇവർ സ്റ്റൈൽ ഐക്കൺ ആയിരിക്കും. ഫാഷനെ കുറിച്ച് പ്രത്യേക കഴ്ടപ്പാട് തന്നെ കാണുമിവർക്ക്. എന്ത് അണിഞ്ഞാലും ഇണങ്ങുന്ന പ്രകൃതമാണ് ഇവരുടേത്. ഈ പ്രത്യേകത ഇവർക്ക് സ്റ്റൈലിഷ് ലുക്ക് നൽകും.
സ്റ്റൈലിഷ് ടിപ്
മഞ്ഞ നെയിൽ പെയിന്‍റിന് ഒപ്പം ഇളം നീല നിറത്തിലുള്ള ജീൻസും സ്ലീവ് ലെസ് ടോപ്പും ഇണങ്ങും. ഇനി കറുത്ത കണ്ണട കൂടി അണിഞ്ഞോളൂ, സ്മാർട്ട് ലുക്ക് ലഭിക്കും.
കോറൽ മാറ്റ് നെയിൽ പെയിന്‍റ്
ഇവർ പൊതുവേ സൗമ്യ സ്വഭാവം ഉള്ളവരായിരിക്കും. മിക്കവാറും തന്നിൽ തന്നെ ഒതുങ്ങി കൂടാൻ ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ താൽപര്യം കാട്ടും.
സ്റ്റൈലിഷ് ടിപ്
ഷോർട്ട് സ്കർട്ട്, ലോംഗ് ഫ്രോക്ക് ഇവ മാറ്റ് നിറത്തിന് ഇണങ്ങും. ഒപ്പം തിളങ്ങുന്ന നിറത്തിലുള്ള ഒരു ഷാൾ കൂടി അണിഞ്ഞു നോക്കൂ.
പച്ച നെയിൽ പെയിന്‍റ്
സ്നേഹസമ്പന്നർ ആയിരിക്കുമെന്ന് മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷവും മനസ് തുറന്ന് ജീവിക്കാൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നുണ്ട്. മറ്റുള്ളവരുമായി പെട്ടെന്ന് ഇടപഴകാനും പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഇവർ മിടുക്കരായിരിക്കും.
സ്റ്റൈലിഷ് ടിപ്
പച്ച നെയിൽ പെയിന്‍റ് ഓഫീസ് അന്തരീക്ഷത്തിന് ഒട്ടും ചേർന്നതല്ല. സീരിയസ് ടൈപ്പ് പേഴ്സണാലിറ്റിയല്ല നിങ്ങളുടേത് എന്ന തെറ്റിധാരണയ്ക്ക് ഇടവരുത്തിയേക്കാം. കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഏറെ ആനുയോജ്യമായിരിക്കും.
വൈറ്റ് നെയിൽ പെയിന്‍റ്
പൊതുവേ ഇടുങ്ങിയ ചിന്താഗതിക്കാരാവും ഇക്കൂട്ടർ. ഒരു കാര്യത്തിലും മറ്റുള്ളവരെ ഇടപ്പെടുത്താൻ ഇഷടപ്പെടുകയില്ല. പുതിയ സൗഹൃദം നേടിയെടുക്കാൻ ദീർഘനാൾ എടുക്കുകയും ചെയ്യും. ഇവർ എന്തിലും ഏതിലും പെർഫെക്ഷൻ കണ്ടെത്താൻ ശ്രമിക്കുന്നവരായിരിക്കും.
സ്റ്റൈലിഷ് ടിപ്
വെളുത്ത നിറം കാൽ നഖങ്ങൾക്ക് ഒട്ടും യോജിക്കില്ല. നിർബന്ധമാണെങ്കിൽ പെർഡിക്യൂർ ചെയ്ത ശേഷം പുരട്ടാം. ശരിയായി മെയിന്‍റേൻ ചെയ്തില്ലെങ്കിൽ പൊടിയും ചെളിയും പുരണ്ട് എളുപ്പം മുഷിയും എന്നത് ഒരു പോരായ്മയാണ്.
ചുവന്ന നെയിൽ പെയിന്‍റ്
പൊതുവേ റൊമാന്‍റിക് ക്യാരക്ടറാകും ഇക്കൂട്ടരുടേത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുമായി സംസാരിക്കാനാകും ഇവർക്ക് താൽപര്യം. തുറന്ന ചിന്താഗതിക്കാരും ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ പതറാതെ ഉറച്ച് നിൽക്കുന്നവരും ആയിരിക്കും.
സ്റ്റൈലിഷ് ടിപ്
ഈ നെയിൽ കളർ പതിവായി പുരട്ടാവുന്നതാണ്. തിളക്കം നിലനിർത്തുന്നതിന് ഷൈനർ പുരട്ടിയാൽ മതിയാകും.
ബ്ലൂ നെയിൽ പെയിന്‍റ്
കുട്ടിത്തം കലർന്ന പ്രകൃതക്കാരാണ് ഇവർ. ജീവിതത്തിലെ ഓരോ ദിവസവും പുതുമയോടെ കാണാനാകും. ഇക്കൂട്ടർക്ക് ഇഷ്ടം. മനസ്സിലെന്നും യുവത്വം സൂക്ഷിക്കാനും ഇഷ്ടപ്പെടുന്നവരാണിവർ.
സ്റ്റൈലിഷ് ടിപ്
നീല നെയിൽ പെയിന്‍റ് കൂടുതൽ ആകർഷകമായി തോന്നിക്കാൻ വെളുത്ത സാൻഡൽ അണിയുക.
പർപ്പിൾ നെയിൽ പെയിന്‍റ്
ഇവർ ആർഭാടപൂർണ്ണമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പർപ്പിൾ നിറത്തോടാണ് ഏറെ ഇഷ്ടം.
സ്റ്റൈലിഷ് ടിപ്
ഇതിനൊപ്പം മാച്ചിംഗ് ആയ പർപ്പിൾ കണ്ണട കൂടി അണിഞ്ഞ് സെലിബ്രറ്റി ലുക്ക് നേടാം.