പുരികത്തിന്‍റെ ഇരു വശങ്ങളിലും കറുത്ത റിംഗ്സിൽ തൂങ്ങുന്ന മുത്ത്... നാക്കിൽ ഒരു ലോഹ സ്റ്റഡ്... കഴുത്തിന് പിന്നിൽകുനുകുനെ തെറു സ്റ്റഡുകൾ. ചെവിയുടെ കീഴറ്റം മുതൽ മുകൾ ഭാഗം വരെ നാനാ വർണ്ണത്തിലും ഡിസൈനിലും പല വലുപ്പത്തിലും ഉള്ള കമ്മലുകൾ റിംഗ്സ്,,, ആഫ്രിക്കയിലെ ഗോത്ര വർഗ്ഗക്കാരിടെ കാര്യമല്ല പറഞ്ഞു വരുന്നത്. നാടിനേയും നഗരത്തേയും വിറപ്പിക്കാൻ ഇറങ്ങിത്തിരിച്ച കിടിലൻ യൂത്താണ്... ഫാഷൻ ഭ്രമം തലക്ക് പിടിച്ച് സ്മാർട്ട് ആകാൻ വേണ്ടി തോന്നിയതു പോലെ ശരീരം തുളച്ച് ആഭരണങ്ങൾ അമിയുന്നത്. ധൈര്യമൊക്കെ കൊള്ളാം, പക്ഷേ, ബോഡി പിയേഴ്സിംഗ് വെറും ഒരു കുട്ടിക്കളി അല്ല എന്ന കാര്യം ഓർമ്മിക്കണം എന്നു മാത്രം.

ലോ, ഡീപ് വേസ്റ്റ് കാപ്രി, ഷോർട്ട് ടോപ്പ് ആണോ വേഷം... എങ്കിൽ നേവൽ പിയേഴ്സിംഗ് ആണ് ഫാഷൻ. നാലാൾ നോക്കും എന്നത് ശരി തന്നെ പക്ഷേ, കുത്തി തുളയ്ക്കുന്ന ശരീരഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇൻഫെക്ഷഇ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ശ്രദ്ധ നൽകിയില്ലെങ്കിൽ ടാറ്റു പോലെ ബോഡി പിയേഴ്സിംഗും അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

പിയേഴ്സിംഗിന് ശേഷം- 2-3 ദിവസങ്ങൾക്ക് ശേഷവു പിയേഴ്സിംഗ് ഭാഗത്ത് ചെറു ചൂട് അനുഭവപ്പെടുകയാണ് എങ്കിൽ ഇൻഫെക്ഷൻ സാധ്യത ഉണ്ട് എന്ന് അനുമാനിക്കാം. തുളച്ച ശരീര ഭാഗത്തിന് ചുറ്റുമായി ചർമ്മം ചുവപ്പ് നിറമാകുക, തടിക്കുക, നീര് വയ്ക്കുക, പഴുപ്പ് കാണുക തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.

ഇൻഫെക്ഷൻ ഉണ്ടെങ്കിൽ- പിയേഴ്സിംഗ് ഏരിയ കഴുകി വൃത്തിയാക്കുന്നതിന് ഒരു കപ്പ് ചൂട് വെള്ളത്തിൽ ഒരു ടീ സ്പൂൺ സീ സോൾട്ട് ഇടുക. ഇതിൽ പഞ്ഞി മുക്കിയ ശേഷം പിയേഴ്സിംഗ് ചെയ്ത ഭാഗത്ത് പുരട്ടുക. ഇത് 6- 7 പ്രാവശ്യം ആവർത്തിക്കുക. രക്തസഞ്ചാരം വർദ്ധിക്കും. പഴുപ്പ് പുറന്തള്ളപ്പെടും. സീ സാൾട്ട് അൽപം പുകച്ചിൽ ഉണ്ടാക്കും എങ്കിലും ശരീരത്തിലെ സെല്ലുകൾക്ക് ദോഷമേൽപ്പിക്കുന്നില്ല. പകരം മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു.

കെയർ- അണുബാധ ഉണ്ടായ ഭാഗത്ത് വസ്ത്രം ഉപയോഗിച്ച് തുടയ്ക്കരുത്. ഇൻഫെക്ഷൻ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. തുണിക്ക് പകരം പഞ്ഞി ഉപയോഗിക്കുക. മുറിവ് വൃത്തിയാക്കുന്നതിന് വെള്ളത്തിൽ 2- 3 തുള്ളി മദർ റിംങ്ചർ ചേർക്കുക. മുറിവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും ഇത്. സീ സോൾട്ടിനെ അപേക്ഷിച്ച് പുകച്ചിൽ ഏറുമെന്ന് മാത്രം.

  • പിയേഴ്സിംഗ് ചെയ്ത ഭാഗം ടവൽ ഉപയോഗിച്ച് ഉരച്ച് തുടയ്ക്കരുത്. റിംഗ് കുടുങ്ങി ഇൻഫെക്ഷൻ പടരാൻ ഇടവരും.
  • പിയേഴ്സിംഗ് ചെയ്ത ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷൻ ഉടനെ തന്നെ ചികിത്സിച്ച് ഭേദമാക്കുക, താമസിപ്പിക്കുന്നത് രക്തത്തിലേക്ക് ഇൻഫെക്ഷൻ പകരാൻ ഇടയാക്കും.
  • പിയേഴ്സിംഗ് ചെയ്ത ശേഷം അണിയുന്ന ലോഹം കൊണ്ടുള്ള സ്റ്റഡ്സ്, റിംഗ്, കമ്മലുകൾ ചിലർക്ക് അലർജിയുണ്ടാക്കാം. ഉടനെ തന്നെ ചികിത്സ തേടുക.
  • പിയേഴ്സിംഗിന് ശേഷം 2-3 ദിവസം ചൂട് വെള്ളത്തിൽ കുളിക്കുക. റിംഗ് മുകളിലേക്കും താഴേക്കും അനക്കുക. റിംഗ് ലൂസാകാൻ ഇത് സഹായിക്കും. ചർമ്മത്തോട് ഒട്ടിപ്പിടിച്ചാൽ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയും കൂടും.
  • വൃത്തിയാക്കുന്ന അവസരത്തിൽ റിംഗ് അഴിച്ചെടുക്കരുത്. ഒരുപക്ഷേ വീണ്ടും അണിയാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
  • പിയേഴ്സിംഗിന് ശേഷം രണ്ട് ആഴ്ച ഏങ്കിലും സ്വിമ്മിംഗ് ഒഴിവാക്കുക. ക്ലോറിൻ വെള്ളം ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...