പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് പലപ്പോഴും പറയാറുണ്ട്. കാരണം, ഒരു രാത്രി മുഴുവൻ ഉറങ്ങുകയും 12 മണിക്കൂറോ അതിൽ കൂടുതലോ ഭക്ഷണമില്ലാതെ കിടക്കുകയും ചെയ്ത ശേഷം നിങ്ങളുടെ ശരീരം പോഷകാഹാരത്തിനായി കൊതിക്കുമ്പോൾ അത് രാവിലെ പ്രഭാതഭക്ഷണത്തിൽ നിന്ന് വേണം പൂർത്തിയാക്കണം. ഇതുകൂടാതെ ഉണരുമ്പോൾ, തലച്ചോറിന് ആവശ്യമായ ഊർജ്ജം ലഭ്യമാക്കുന്നത് ഗ്ളൂക്കോസ് മുഖേന ആണ്. രാവിലെയുള്ള പ്രഭാതഭക്ഷണം ഗ്ലൂക്കോസിന്‍റെ അളവ് സന്തുലിതമാക്കുകയും മെറ്റബോളിസത്തെ വീണ്ടും സജീവമാക്കുകയും ചെയ്യുന്നു.

ഇവ കൂടാതെ, രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മറ്റ് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മെമ്മറി മെച്ചപ്പെടുത്തുകയും നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. രാവിലെ പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ പകൽ വിശപ്പ് തോന്നുമ്പോൾ അവർ കൂടുതൽ കഴിക്കുന്നു അതുവഴി അവരുടെ ഭാരം വർദ്ധിക്കുന്നു. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സഹായകമാണ്.

പോഷകങ്ങൾ

രാവിലെ ഉറക്കമുണർന്ന് 2 മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. എന്നാൽ ഇതിൽ നിങ്ങൾ എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്. ഒരു ദിവസത്തെ ആദ്യ ഭക്ഷണം കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായിരിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ സാധാരണയായി പ്രാതൽ നല്ല ആരോഗ്യത്തിന് വേണ്ടി ഉണ്ടാക്കുന്നവയല്ല. ഇവയിൽ പഞ്ചസാര, വെണ്ണ, നെയ്യ്, എണ്ണ എന്നിവയുടെ അമിത ഉപയോഗം ചിലപ്പോൾ വലിയ പ്രശ്‌നമുണ്ടാക്കുന്നു. കൊഴുപ്പുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണത്തിൽ ഉയർന്ന അളവിൽ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട് ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ധാരാളം കലോറിയും കൊഴുപ്പും അമിതവണ്ണത്തിന് കാരണമാകുകയും ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ധമനികളുടെ ഭിത്തിയിൽ കൊഴുപ്പ് ക്രമാനുഗതമായി അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഒടുവിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോൾ പിത്തരസത്തിന്‍റെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.

പ്രഭാതഭക്ഷണത്തിൽ കൂടുതൽ നെയ്യും വെണ്ണയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്‍റ് ഡോ. സിമ്രാൻ സൈനി പറയുന്നു. വറുത്ത വിഭവങ്ങളായ പൂരി, ബട്ടർ പരാത്ത, വൈറ്റ് ബ്രെഡ്, ബ്രെഡ് റോൾ എന്നിവ പതിവായി കഴിക്കുന്നത് ശരീരത്തിൽ മോശം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങളും രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു, ഇത് ജലദോഷം, കാൻസർ സാധ്യത ഇവയൊക്കെ വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ നെയ്യ്, വെണ്ണ, പഞ്ചസാര എന്നിവ പതിവായി ഉപയോഗിക്കുന്നതിന് പകരം ആരോഗ്യകരമായ ഓപ്ഷനുകൾ സ്വീകരിക്കുന്നത് രോഗരഹിതമായ ജീവിതത്തിന്‍റെ താക്കോലാണ്.

മധുരം കുറയ്ക്കാം

ആരോഗ്യം നിലനിർത്താൻ, രാവിലെ പ്രഭാതഭക്ഷണത്തിൽ ചേർക്കുന്ന മധുരപലഹാരങ്ങൾ കുറയ്ക്കുകയും മധുരമുള്ള ഇനങ്ങൾക്ക് പകരം ഉയർന്ന നാരുകളും കുറഞ്ഞ മധുരമുള്ള ഭക്ഷണങ്ങളും ഉൾപെടുത്തുകയും വേണം. മധുരപ്രേമികൾക്ക് സുരക്ഷിതമായ ബദലുകൾ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം ഇത് പ്രമേഹം, പൊണ്ണത്തടി, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും അനുയോജ്യമാണ്. സ്റ്റീവിയ, അസ്പാർട്ടേം, സുക്രലോസ് എന്നിവ പഞ്ചസാരയ്ക്ക് പകരമുള്ളവയാണ് അവ ലോകമെമ്പാടും പ്രചാരത്തിലുണ്ട്. എന്നാൽ ഇവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കണം, ഏന്താണ് ഒഴിവാക്കേണ്ടത്?

ഫൈബർ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കാം. ഒപ്പം മധുരപലഹാരങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. നിങ്ങളുടെ ഭക്ഷണക്രമം മാറ്റുന്നതും പ്രധാനമാണ്. എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കരുത്. വൈവിധ്യമാർന്ന പ്രഭാതഭക്ഷണങ്ങൾ ചെറിയ അളവിൽ നിത്യേന കഴിക്കുകയും ചെയ്യുക.

കഞ്ഞി, ഓട്‌സ്, ഫ്രൂട്ട് സാലഡ്, ഹോൾ വീറ്റ് ബ്രെഡ്, മൾട്ടിഗ്രെയിൻ ദോശ, അവൽ, ഉപ്പുമാവ്, സാമ്പാർ, പയർ, സോയ, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, വെജിറ്റബിൾ സാൻഡ്‌വിച്ച്, ചോളം, കൊഴുപ്പ് കുറഞ്ഞ പാൽ ഇതൊക്കെ രാവിലെ ആരോഗ്യകരമായ ചില പ്രഭാതഭക്ഷണ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. തൈര്, ലസ്സി, കോട്ടേജ് ചീസ്, ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, ബ്രൗൺ റൈസ്, ധാന്യങ്ങൾ, വാഴപ്പഴം, തണ്ണിമത്തൻ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളായ പേസ്ട്രികൾ, ടിന്നിലടച്ച പഴങ്ങൾ എന്നിവ ഒഴിവാക്കുക.

ധാരാളം നെയ്യിലോ എണ്ണയിലോ ഉണ്ടാക്കുന്ന പറാത്തയും ഓംലെറ്റും കഴിക്കരുത്. ഇവ കൂടാതെ, അമിതമായി വെണ്ണയോ നെയ്യോ, വെളുത്ത റൊട്ടി, വെള്ള അരി, ഫ്രഞ്ച് ടോസ്റ്റ്, കൊഴുപ്പുള്ള മാംസം, ഫുൾ ഫാറ്റ് പാലിൽ നിന്നുള്ള തൈര്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ കഴിക്കരുത്. വെണ്ണയ്ക്കും പഞ്ചസാരയ്ക്കും പകരം ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കുക. കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും രാവിലെ നല്ല പ്രഭാതഭക്ഷണം കൂടുതൽ പ്രധാനമാണ്. രാവിലെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് കൂടുതൽ ഊർജ്ജവും ശാരീരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള സാധ്യതയും കൂടുതലാണ്, ഇത് അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും തടയാൻ സഹായിക്കുന്നു.

അത്തരം കുട്ടികൾ സ്കൂളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പോഷക ആഹാരകുറവുള്ളവർ താരതമ്യേന ക്ഷോഭമോ അസ്വസ്ഥതയോ ക്ഷീണമോ മാനസികാവസ്ഥയോ ഉള്ളവരാണെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ മുതിർന്നവരായാലും കുട്ടികളായാലും എല്ലാവരും പ്രഭാതഭക്ഷണം ഗൗരവമായി എടുക്കണം.

और कहानियां पढ़ने के लिए क्लिक करें...