പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് പലപ്പോഴും പറയാറുണ്ട്. കാരണം, ഒരു രാത്രി മുഴുവൻ ഉറങ്ങുകയും 12 മണിക്കൂറോ അതിൽ കൂടുതലോ ഭക്ഷണമില്ലാതെ കിടക്കുകയും ചെയ്ത ശേഷം നിങ്ങളുടെ ശരീരം പോഷകാഹാരത്തിനായി കൊതിക്കുമ്പോൾ അത് രാവിലെ പ്രഭാതഭക്ഷണത്തിൽ നിന്ന് വേണം പൂർത്തിയാക്കണം. ഇതുകൂടാതെ ഉണരുമ്പോൾ, തലച്ചോറിന് ആവശ്യമായ ഊർജ്ജം ലഭ്യമാക്കുന്നത് ഗ്ളൂക്കോസ് മുഖേന ആണ്. രാവിലെയുള്ള പ്രഭാതഭക്ഷണം ഗ്ലൂക്കോസിന്‍റെ അളവ് സന്തുലിതമാക്കുകയും മെറ്റബോളിസത്തെ വീണ്ടും സജീവമാക്കുകയും ചെയ്യുന്നു.

ഇവ കൂടാതെ, രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മറ്റ് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മെമ്മറി മെച്ചപ്പെടുത്തുകയും നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. രാവിലെ പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ പകൽ വിശപ്പ് തോന്നുമ്പോൾ അവർ കൂടുതൽ കഴിക്കുന്നു അതുവഴി അവരുടെ ഭാരം വർദ്ധിക്കുന്നു. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സഹായകമാണ്.

പോഷകങ്ങൾ

രാവിലെ ഉറക്കമുണർന്ന് 2 മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. എന്നാൽ ഇതിൽ നിങ്ങൾ എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്. ഒരു ദിവസത്തെ ആദ്യ ഭക്ഷണം കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായിരിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ സാധാരണയായി പ്രാതൽ നല്ല ആരോഗ്യത്തിന് വേണ്ടി ഉണ്ടാക്കുന്നവയല്ല. ഇവയിൽ പഞ്ചസാര, വെണ്ണ, നെയ്യ്, എണ്ണ എന്നിവയുടെ അമിത ഉപയോഗം ചിലപ്പോൾ വലിയ പ്രശ്‌നമുണ്ടാക്കുന്നു. കൊഴുപ്പുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണത്തിൽ ഉയർന്ന അളവിൽ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട് ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ധാരാളം കലോറിയും കൊഴുപ്പും അമിതവണ്ണത്തിന് കാരണമാകുകയും ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ധമനികളുടെ ഭിത്തിയിൽ കൊഴുപ്പ് ക്രമാനുഗതമായി അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഒടുവിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോൾ പിത്തരസത്തിന്‍റെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.

പ്രഭാതഭക്ഷണത്തിൽ കൂടുതൽ നെയ്യും വെണ്ണയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്‍റ് ഡോ. സിമ്രാൻ സൈനി പറയുന്നു. വറുത്ത വിഭവങ്ങളായ പൂരി, ബട്ടർ പരാത്ത, വൈറ്റ് ബ്രെഡ്, ബ്രെഡ് റോൾ എന്നിവ പതിവായി കഴിക്കുന്നത് ശരീരത്തിൽ മോശം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങളും രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു, ഇത് ജലദോഷം, കാൻസർ സാധ്യത ഇവയൊക്കെ വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ നെയ്യ്, വെണ്ണ, പഞ്ചസാര എന്നിവ പതിവായി ഉപയോഗിക്കുന്നതിന് പകരം ആരോഗ്യകരമായ ഓപ്ഷനുകൾ സ്വീകരിക്കുന്നത് രോഗരഹിതമായ ജീവിതത്തിന്‍റെ താക്കോലാണ്.

മധുരം കുറയ്ക്കാം

ആരോഗ്യം നിലനിർത്താൻ, രാവിലെ പ്രഭാതഭക്ഷണത്തിൽ ചേർക്കുന്ന മധുരപലഹാരങ്ങൾ കുറയ്ക്കുകയും മധുരമുള്ള ഇനങ്ങൾക്ക് പകരം ഉയർന്ന നാരുകളും കുറഞ്ഞ മധുരമുള്ള ഭക്ഷണങ്ങളും ഉൾപെടുത്തുകയും വേണം. മധുരപ്രേമികൾക്ക് സുരക്ഷിതമായ ബദലുകൾ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം ഇത് പ്രമേഹം, പൊണ്ണത്തടി, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും അനുയോജ്യമാണ്. സ്റ്റീവിയ, അസ്പാർട്ടേം, സുക്രലോസ് എന്നിവ പഞ്ചസാരയ്ക്ക് പകരമുള്ളവയാണ് അവ ലോകമെമ്പാടും പ്രചാരത്തിലുണ്ട്. എന്നാൽ ഇവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...