ഭൂരിഭാഗംപ്പേരും ചായ കുടിച്ചു കൊണ്ടാണ് ഒരു ദിവസത്തിന് തുടക്കം കുറിക്കുന്നത്. ചിലർ ഇഞ്ചിയിട്ട ചായ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർക്ക് ഗ്രീൻ ടീയോടായിരിക്കും ഇഷ്ടം. ഇനി ചിലരാകട്ടെ ലെമൺ ടീ കുടിച്ചായിരിക്കും ദിവസത്തിന് തുടക്കമിടുക.

പ്രായം കൂടുന്തോറും ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ ഒന്നാണ് ചുളിവുകളും വരകളും. എന്നാൽ അവയെ ഇല്ലാതാക്കാൻ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പിന്നാലെ പോകാതെ അടുക്കളയിലുള്ള ചേരുവകൾ കൊണ്ട് തന്നെ ചർമ്മത്തിന്‍റെ ചെറുപ്പവും തിളക്കവും നിലനിർത്താൻ സാധിക്കും. ഇതിനായി ഏറ്റവും അനുയോജ്യമായ ഒന്നാണ് ഗ്രീൻ ടീ.

ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റുകളും പോളിഫെനോളുകളും ചർമ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകൾ തടയാനും സഹായിക്കുന്നു. ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത് ഏറെ ഉത്തമമാണ്. ചുളിവുകളിൽ നിന്ന് മുക്‌തി നേടാൻ ഏതൊക്കെ രീതികളിൽ ഗ്രീൻ ടീ ഉപയോഗിക്കാമെന്ന് നോക്കാം.

ഗ്രീൻ ടീ വെളിച്ചെണ്ണ പായ്ക്ക്

ഗ്രീൻ ടീ തയ്യാറാക്കിയ ശേഷം അൽപസമയം തണുക്കാൻ വെയ്ക്കുക. ഇനി ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് 2 സ്‌പൂൺ ഗ്രീൻ ടീ ചേർക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും 5 മുതൽ 6 മിനിറ്റ് വരെ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ 2 മുതൽ 3 തവണ ഇപ്രകാരം ചെയ്യുക.

ഗ്രീൻ ടീ അവോക്കാഡോ പായ്ക്ക്

ബൗളിൽ അവോക്കാഡോ പൾപ്പെടുക്കുക. ഇതിലേക്ക് 2 മുതൽ 3 സ്‌പൂൺ വരെ ഗ്രീൻ ടീ ചേർക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്ത് പുരട്ടുക. 20- 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ 2 മുതൽ 3 തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കാം.

ഗ്രീൻ ടീ തേൻ പായ്ക്ക്

1 ടീസ്‌പൂൺ ഗ്രീൻ ടീ തണുപ്പിച്ച ശേഷം അതിലേക്ക് ഒരു ടീസ്‌പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15- 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. തേൻ ചർമ്മത്തിന് ഈർപ്പം നൽകുമ്പോൾ ഗ്രീൻ ടീ ആന്‍റി ഓക്സിഡന്‍റ് സംരക്ഷണം നൽകും.

ഗ്രീൻ ടീ തൈര് പായ്ക്ക്

ഒരു ടീസ്‌പൂൺ ഗ്രീൻ ടീയിൽ 2 ടീസ്‌പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. തൈരിലെ ലാക്ടിക് ആസിഡ് മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

ഗ്രീൻ ടീ അലോവേര പായ്ക്ക്

ഒരു ടീസ്‌പൂൺ ഗ്രീൻ ടീയിൽ 2 ടീസ്‌പൂൺ അലോവേര ജെൽ ചേർത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകുക. വരണ്ട ചർമ്മത്തിന് ഈ പായ്ക്ക് മികച്ച ഈർപ്പവും ഇലാസ്‌തികതയും നൽകും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...