കൈകളും നഖങ്ങളും വരെ ഇൻഷുർ ചെയ്യുന്ന കാലമാണിത്. സംഗതി സത്യമാണ്. സൗന്ദര്യത്തിന്‍റെ അഴകളവുകളിൽ നഖങ്ങളും സുപ്രധാനമാണെന്ന തിരിച്ചറിവാണ് ചില മോഡലുകളെയെങ്കിലും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. നെയിൽ ആർട്ട്... നെയിൽ എക്‌സ്‌റ്റെൻഷൻ... ഫാഷന്‍റെ ചുവടു പറ്റി നഖങ്ങളും ഇന്ന് വളരുകയാണ്. ഒപ്പം ഇവയെ ചുറ്റിപ്പറ്റി ചില ധാരണകളും രൂപപ്പെട്ടിട്ടുണ്ട്.

നഖങ്ങൾ സുന്ദരമാക്കാൻ നെയിൽ പോളിഷ് പുരട്ടാറുണ്ടല്ലോ. എന്നാൽ നെയിൽ പോളിഷിലടങ്ങിയ ഘടകങ്ങൾ നഖങ്ങളുടെ പ്രതലത്തിനു ഹാനി വരുത്തുന്നുണ്ട്. സ്‌ത്രീകൾക്കിടയിൽ പരക്കെ ഇങ്ങനെയൊരു ധാരണയുണ്ടെങ്കിലും ഇതു തീർത്തും തെറ്റാണ്. നെയിൽ പോളിഷ് പുരട്ടുന്നതു കൊണ്ട് നഖങ്ങളുടെ പ്രതലത്തിനു ഒരു തരത്തിലുള്ള ഹാനിയും സംഭവിക്കുകയില്ലെന്ന് വിദഗ്‌ദ്ധർ.

നെയിൽ പോളിഷ് അധികമായി പുരട്ടിയാൽ നഖങ്ങൾ ദുർബലമാവും അവയുടെ തിളക്കം നഷ്‌ടമാവും.

നഖം വാസ്‌തവത്തിൽ ഒരു മൃത കരാറ്റിൻ സെല്ലാണ്. ആരോഗ്യമുള്ള നഖങ്ങളിൽ നെയിൽ പോളിഷ് റിമൂവറിലുള്ള അസിറ്റിൻ ദോഷമേൽക്കുന്നില്ല, എങ്കിൽ ഇത്തരക്കാർക്ക് പതിവായി നഖങ്ങളിൽ നെയിൽ പോളിഷ് അപ്ലൈ ചെയ്യാം. ന്യൂയോർക്കിലെ പ്രശസ്‌ത ഡർമ്മറ്റോളജിസ്‌റ്റ് ഡാനാ സ്‌റ്റിറൻ ഇതേക്കുറിച്ച് ഇപ്രകാരം പ്രതികരിക്കുന്നു.

പതിവായി നഖങ്ങളിൽ കടും നിറത്തിലുള്ള നെയിൽ പോളിഷാണ് പുരട്ടുന്നതെങ്കിൽ ചിലപ്പോഴെങ്കിലും നഖങ്ങളിൽ ഇവ ചെറിയ പാടുകൾ അവശേഷിപ്പിച്ചേക്കാം. ഇത് നഖങ്ങളിൽ അഭംഗി തോന്നിക്കും. ഇരുണ്ട നിറങ്ങൾ പ്രത്യേകിച്ച് ചുവപ്പ്, വയലറ്റ് നിറങ്ങളിലടങ്ങിയ പിഗ്‌മെ്സിന്‍റെ ആധിക്യം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിഗ്‌മെന്‍റ്സ് അധികമാവുന്നത് നഖങ്ങളിൽ പാടുകൾ അവശേഷിപ്പിക്കുമെന്നതിനാൽ സാധാരണ നെയിൽ പോളിഷ് കോട്ടിംഗ് നൽകിയ ശേഷം നഖങ്ങളിൽ ഡാർക്ക് നെയിൽ പോളിഷ് അപ്ലൈ ചെയ്യുന്നത് ഉചിതമായിരിക്കും.

ക്യൂട്ടിക്കിൾസ് മുറിക്കരുത്

ശരിയാണ്, മാനിക്യൂർ ചെയ്യുമ്പോൾ ക്യൂട്ടിക്കിൾസ് പതിയെ പിന്നിലേയ്‌ക്ക് തള്ളി വേണം വൃത്തിയാക്കാൻ. ക്യൂട്ടിക്കിൾസ് മുറിക്കുമ്പോൾ നഖങ്ങൾക്ക് ചുറ്റും ചുവന്ന പാടുകൾ അവശേഷിപ്പിക്കും. മാത്രമല്ല നീരുണ്ടാവുന്നതിനും അണുബാധയുണ്ടാവുന്നതിനുമുള്ള സാധ്യതയേറെയാണ്.

കൈകൾക്കും യംഗ് ലുക്ക് നൽകാം

ഇളം നിറത്തിലുള്ള നെയിൽ പോളിഷ് കൈകൾക്ക് യുവത്വം തോന്നിപ്പിക്കും. ഇളം നിറത്തിലുള്ള നെയിൽ പോളിഷാണ് മുതിർന്നവരുടെ കൈകൾക്ക് ഏറെ ഇണങ്ങുക. ഡ്രസ്സിനു മാച്ച് ചെയ്യുന്ന ലൈറ്റ് ഷേയ്‌ഡുകൾ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

ഫ്രിഡ്‌ജിൽ വയ്‌ക്കരുത്

ഈ ധാരണ തീർത്തും തെറ്റാണ്. പുറത്തെ അന്തരീക്ഷ ഊഷ്‌മാവിൽ വച്ചിരുന്നാൽ നെയിൽ പോളിഷിലെ പ്രധാന ഘടകമായ ലാക്‌വെർ ഉണങ്ങാനും പശിമയുള്ളതാവാനുമുള്ള സാധ്യതയേറെയാണ്. ഫ്രിഡ്‌ജിൽ വച്ചാൽ നെയിൽ പോളിഷ് ഏറെ നാൾ കട്ടപിടിക്കാതിരിക്കും. കട്ടപിടിച്ച നെയിൽ പോളിഷ് ഇളക്കിയെടുക്കാൻ 15 മിനിറ്റോളം അസിറ്റോണിൽ മുക്കി വച്ചിരുന്നാൽ മതിയാവും.

3-4 മാസങ്ങൾ വരെ നെയിൽ പോളിഷ് ഉപയോഗിക്കാനാവുമെന്നിരിക്കെ ഇത് നഖങ്ങളുടെ നിറത്തെ തീർച്ചയായും സ്വാധീനിക്കും. “ജെൽ മാനിക്യൂർ രീതി അവലംബിക്കുകയാണെങ്കിൽ നഖങ്ങളുടെ പ്രതലത്തിനു കട്ടി കുറയും. നഖങ്ങൾ പെട്ടെന്ന് പൊട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ക്രാക്ക് വീഴാനുമിത് ഇട വരുത്തും” ഡർമ്മറ്റോളജിസ്‌റ്റ് പറയുന്നു. അധികമായാൽ അമൃതും വിഷം എന്നു പറയാറില്ലെ. നഖങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...