വീട് മനോഹരമാക്കുന്ന കാര്യം വരുമ്പോൾ ചുവരുകൾ, ഫർണിച്ചറുകൾ, മറ്റ് അലങ്കാരവസ്‌തുക്കൾ ക്രമീകരിക്കൽ തുടങ്ങിയ കാര്യങ്ങളിലാവും മിക്കവരും ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരുകാലത്ത് വർണ്ണാഭമായ കർട്ടനുകളായിരുന്നു ജനാലകളെ അലങ്കരിച്ചിരുന്നതെങ്കിൽ ഇന്ന് ട്രെൻഡ് മാറിമറിഞ്ഞിരിക്കുന്നു. കർട്ടനുകൾക്ക് പകരം ആധുനിക വീടുകളിൽ ബ്ലൈൻഡ്‌സ് ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു.

ബ്ലൈൻഡ്സ്

മുറിയിലേക്ക് വരുന്ന വെളിച്ചവും സ്വകാര്യതയും വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിലുള്ളവയാണ് ബ്ലൈൻഡ്‌സ്. കാഴ്ച‌യിൽ ഏറെ മോഡേണും ‌സ്റ്റൈലിഷുമായ അവ, ഏതൊരു മുറിയുടേയും ഭംഗി ഇരട്ടിയാക്കാൻ തക്കവണ്ണം ഡിസൈൻ ചെയ്തിട്ടുള്ളവയാണ്. ജനാലകളിൽ പിടിപ്പിക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണെന്നതാണ് ബ്ലൈൻഡ്‌സിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം.

ഹോം ഡെക്കറേഷനിൽ ബ്ലൈൻഡ്‌സ് തരംഗമാക്കാൻ ചില പ്രധാന കാരണങ്ങളുണ്ട്.

ആകർഷകവും മിനിമലിസ്റ്റിമായ ലുക്ക്: ബ്ലൈൻഡ്‌സ് മുറിക്ക് വളരെ വൃത്തിയുള്ളതും മനോഹരവുമായ ലൂക്ക് നൽകുന്നു. ചെറിയ മുറികളിൽ ബ്ലൈൻഡ്‌സ് ഉപയോഗിക്കുന്നത് സ്‌ഥലം കൂടുതൽ ഉള്ളതായി തോന്നിപ്പിക്കും.

വെളിച്ചത്തെ കൃത്യമായി നിയന്ത്രിക്കുന്നു: കടുത്ത വെയിലാണെങ്കിലും മൃദുവായ വെളിച്ചമാണെങ്കിലും ജനലിലുടെ മുറിയിലേക്ക് എത്രത്തോളം വെളിച്ചം വേണമെന്ന് ബ്ലൈൻഡ്‌സ് ഉപയോഗിച്ച് ലളിതമായി ക്രമീകരിക്കാം.

പരിപാലിക്കാൻ വളരെ എളുപ്പം: സാധാരണ കർട്ടനുകൾ ഇടയ്ക്കിടെ അഴിച്ചെടുത്ത് കഴുകി വൃത്തിയാക്കേണ്ടി വരും. എന്നാൽ ബ്ലൈൻഡ്‌സ് വൃത്തിയാക്കാൻ വെറ്റ് ക്ലോത്തോ ഡ്രൈ ക്ലീനിംഗ് ബ്രഷോ മാത്രം മതിയാകും. അതിനാൽ തന്നെ ജോലിത്തിരക്കുള്ളവർക്ക് ഇത് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ്.

സ്വന്തം വീടിന് ലേറ്റസ്‌റ്റ് മോഡേൺ ലുക്ക് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിപണിയിൽ തരംഗമാകുന്ന ലേറ്റസ്‌റ്റ് മോഡൽ ബ്ലൈൻഡുകളേക്കുറിച്ചും അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം.

വിപണിയിൽ തരംഗമാകുന്ന ട്രെൻഡി ബ്ലൈൻഡുകൾ

സീബ്ര ബ്ലൈൻഡുകൾ: ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതും ജനപ്രിയവുമായ ഒന്നാണ് സീബ്ര ബ്ലൈൻഡുകൾ. വെളിച്ചം കടത്തിവിടുകയും തടയുകയും ചെയ്യുന്ന വരകൾ (ലൈറ്റ് ആന്‍റ് ഡാർക്ക് സ്ട്രൈപ്സ‌്) മുറിക്ക് മികച്ചൊരു എലഗന്‍റ് ലുക്ക് നൽകുന്നു

റോളർ ബ്ലൈൻഡുകൾ: ലളിതമായ ഡിസൈനും എന്നാൽ പരമാവധി ഭംഗിയും ആഗ്രഹിക്കുന്നവർക്ക് റോളർ ബ്ലൈൻഡുകൾ തിരഞ്ഞെടുക്കാം. മുകളിലേക്ക് റോൾ ചെയ്ത് വയ്ക്കാൻ കഴിയുന്ന ഇവ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.

വെർട്ടിക്കൽ ബ്ലൈൻഡുകൾ: വലിയ ജനാലകൾക്കും ഗ്ലാസ് വാതിലുകൾക്കും ഏറ്റവും അനുയോജ്യമാണ് വെർട്ടിക്കൽ ബ്ലൈൻഡുകൾ. ലംബമായി കിടക്കുന്ന ഇവ മുറിയുടെ വിസ്‌താരം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും.

ബ്ലൈൻഡുകൾ വാങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

നിറവും തീമും അനുയോജ്യമാകണം: മുറിയുടെ ചുവരുകളുടെ നിറത്തിനും ഫർണിച്ചറുകളുടെ തീമിനും അനുയോജ്യമായ നിറത്തിലുള്ള ബ്ലൈൻഡുകൾ വേണം തിരഞ്ഞെടു ക്കാൻ.

മെറ്റീരിയലിന്‍റെ ഗുണനിലവാരം : ദീർഘകാലം ഈടുനിൽക്കുന്ന വസ്തു ക്കൾ കൊണ്ട് നിർമ്മിച്ചവ തിരഞ്ഞെടുക്കുക.

പിവിസി വുഡ് സ്ലാറ്റുകൾ: ഇവ വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. വെറ്റ് ക്ലോത്ത് കൊണ്ട് തുടയ്ക്കുന്നതിലൂടെ പൊടി എളുപ്പത്തിൽ നീങ്ങിക്കിട്ടും.

പോളിസ്‌റ്റർ ബ്ലൈൻഡുകൾ: പുറത്തുനിന്നുള്ള ശക്തമായ വെളിച്ചത്തെ തടയാൻ ഇവ മികച്ചതാണ്. എങ്കിലും ഇടയ്ക്കിടെ കഴുകി പരിപാലിക്കേണ്ടി വരും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...