ചേരുവകൾ

മൈദ – 300 ഗ്രാം

യീസ്റ്റ് – അൽപം

എണ്ണ – 2 ചെറിയ സ്പൂൺ

തൈര് – ഒരു വലിയ സ്പൂൺ

പാൽ – 100 ഗ്രാം

ചൂട് വെള്ളം – അരക്കപ്പ്

ബേക്കിംഗ് പൗഡർ – അൽപം

ഉപ്പ്, പഞ്ചസാര – ആവശ്യത്തിന്

ഫില്ലിംഗ് ചേരുവ

തക്കാളി ചെറുതായി മുറിച്ചത് – 50 ഗ്രാം

ഉള്ളി ചെറുതായി മുറിച്ചത് – 50 ഗ്രാം

തുളസിയില, ഒറിഗാനോ – ആവശ്യത്തിന്

മൊജറീല ചീസ് – 100 ഗ്രാം

ബ്രഷിംഗ് ചെയ്യാനുള്ള എണ്ണയും പാലും ചേർത്ത മിശ്രിതം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

യീസ്റ്റ് അൽപം ചൂട് വെള്ളത്തിൽ ഇടുക. ഇനി പഞ്ചസാര, എണ്ണ, തൈര്, പകുതി പാൽ എന്നിവ കൂടി ചേർക്കുക.

ഒരു ബൗളിൽ മൈദ, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ മിക്സ് ചെയ്യുക. ഈ ചേരുവ മാറ്റി വച്ച പകുതി പാൽ, യീസ്റ്റ് ചേരുവ എന്നിവ ചേർത്ത് കുഴയ്ക്കുക. അതിനു ശേഷം 4 മണിക്കൂർ നേരം മാവ് മാറ്റി വയ്ക്കുക.

ഇനി ഫില്ലിംഗിനുള്ള മുഴുവൻ ചേരുവകളും ഒരുമിച്ച് ചേർക്കുക. കുഴച്ചു വച്ച മാവ് ചെറിയ ഉരുളകളാക്കി പരത്തി ചെറിയ ചപ്പാത്തി തയ്യാറാക്കുക. അതിൽ ഫില്ലിംഗ് ചേരുവ നിറച്ച് സീൽ ചെയ്യുക.

ഓവൻ 200 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക. സീൽഡ് ബോൾസിൽ പാൽ, എണ്ണ മിക്സ് ബ്രഷു കൊണ്ടു തേച്ചു പിടിപ്പിക്കുക. ശേഷം ഓവനിൽ ബേക്ക് ചെയ്യുക. ചൂടോടെ സർവ്വ് ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...