ചെറുപയർ, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് ഇവ ചേർത്ത് നല്ലൊരു സ്‌പൈസി പരിപ്പുകറി ഉണ്ടാക്കാം. ചപ്പാത്തിക്കും പൂരിയ്ക്കും ചോറിനും ഒപ്പം കഴിക്കാം
ചേരുവകൾ
ചെറുപ്പയർ - അരകപ്പ്
ഉഴുന്ന് പരിപ്പ് – അരകപ്പ്
കടലപരിപ്പ് - രണ്ട് വലിയ സ്പൂൺ
തക്കാളി - അരകപ്പ് മുറിച്ചത്
ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
പച്ചമുളക് - 2 എണ്ണം അരിഞ്ഞത്
സവാള - അരിഞ്ഞത് കാൽ കപ്പ്
കാരറ്റ് - ഒരിഞ്ച് നീളത്തിൽ മുറിച്ചത് അരകപ്പ്
കാബേജ് - മുറിച്ചത് ഒരു കപ്പ്
കടുകെണ്ണ - ഒരുവലിയ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വറുത്ത് ചേർക്കാൻ
ജീരകം - ഒരു ചെറിയ സ്പൂൺ
ടുമാറ്റോ പ്യൂരി – അരകപ്പ്
ഗരം മസാല - ഒരു ചെറിയ സ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
ഉലുവ - ഒരു വലിയ സ്പൂൺ
നെയ്യ്- 3 വലിയ സ്പൂൺ
വെണ്ണ - ആവശ്യത്തിന്
മല്ലിയില - അൽപം അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
മൂന്ന് പരിപ്പിനങ്ങളും മിക്സ് ചെയ്‌ത് കഴുകി 3 കപ്പ് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ ഒരു വിസിടിക്കും വരെ വേവിക്കുക.
തണുത്ത ശേഷം കുക്കർ തുറന്ന് അതിൽ ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി, പച്ചമുളക്, ഉപ്പ്, കടുകെണ്ണ എന്നിവ ചേർക്കുക.
വീണ്ടും രണ്ട് കപ്പ് വെള്ളമൊഴിച്ച് ഒരു വിസിടിക്കും വരെ പാകം ചെയ്‌ത് ഗ്യാസ് സിമ്മിലിട്ട് അര മണിക്കൂർ നേരം കൂടി വേവിക്കുക.
ഇതിൽ കാബേജ്, കാരറ്റ് കഷണങ്ങൾ ചേർത്ത് 5 മിനിറ്റു കൂടി പാകം ചെയ്യുക. പരിപ്പ് കറി കട്ടിയാകുമ്പോൾ ചൂട് വെള്ളമൊഴിക്കാം.
കറിയിൽ വറുത്ത് ചേർക്കാനായി നെയ്യ് ചൂടാക്കി അതിൽ ജീരകം, മുളക്, കായം, ഉലുവ എന്നിവയിടുക.
അതിൽ ടുമാറ്റോ പ്യൂരിയിട്ട് ഇളക്കി പാകം ചെയ്യുക. എന്നിട്ട് പരിപ്പ് കറിയിൽ ചേർക്കുക.
പരിപ്പ് 3 മിനിറ്റ് നേരം കൂടി പാകം ചെയ്‌ത് സർവ്വിംഗ് ബൗളിൽ പകർത്ത് വയ്‌ക്കുക. വെണ്ണയിട്ട് മല്ലിയില കൊണ്ട് അലങ്കരിക്കുക.