ഓരോന്ന് ഓർത്ത് ആകുലപ്പെടുന്നത് സമയം പാഴാക്കലാണെന്ന് എത്രപേർക്കറിയാം? ഇങ്ങനെ സ്വയം ഉരുകുന്നതു കൊണ്ട് നമ്മുടെ ജീവിതത്തിൽ യാതൊരു മാറ്റവുമുണ്ടാവുകയില്ല. എന്നു മാത്രമല്ല നമ്മുടെ ഉള്ള സന്തോഷവും ജോലി ചെയ്യാനുള്ള താൽപര്യവും അത് കെടുത്തിക്കളയും.

ടെൻഷൻ, സ്ട്രസ്സ് എന്നീ വാക്കുകൾ ഇപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണല്ലോ. ദിവസവും ഈ വാക്കുകൾ ആവർത്തിക്കാത്തവർ ചുരുക്കമായിരിക്കും. അമിതമായ ഉത്കണ്ഠ ഒരു കൂട്ടം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വഴി വയ്ക്കാം. ഉദാ: ഹെപ്പോകോണ്ട്രിയ, മസിൽ ടെൻഷൻ, ഗുരുതരമായ ദഹനക്കേട്, ഉറക്കമില്ലായ്മ, അകാരണമായ ഭയം, പരിഭ്രാന്തി, സ്വയം ബോധം, സഭാകമ്പം, കർക്കശ സ്വഭാവം, സമ്പൂർണ്ണ താവാദി (പെർഫക്ഷനിസ്റ്റ്) ഒരു പക്ഷേ ഉത്കണ്ഠപ്പെടുന്നത് ജീവിതത്തിൽ മോശം കാര്യങ്ങൾ നടക്കുന്നത് തടയുമെന്ന് നാം ചിന്തിച്ചേക്കാം. അതുമല്ലെങ്കിൽ അത്തരം സാഹചര്യം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്ന് ധരിക്കുന്നവരുമുണ്ട്. യഥാർത്ഥത്തിൽ ഉത്കണ്ഠ ആണ് ഏറ്റവും വലിയ പ്രശ്നം അല്ലാതെ അതൊരു പരിഹാരമാർഗ്ഗമല്ല.

തുടർച്ചയായുള്ള ഉത്കണ്ഠ ആരും ഇഷ്‌ടപ്പെടുന്ന കാര്യമല്ല. പിന്നെന്തു കൊണ്ടാണ് അത് തടയാനാവാത്തത്? അതിനുള്ള ഉത്തരം വ്യക്‌തിയുടെ നിലപാടുകളിൽ തന്നെയുണ്ട്. ഒരു വ്യക്‌തിക്ക് ഉത്കണ്ഠയെ സംബന്ധിച്ച് പോസിറ്റീവും നെഗറ്റീവുമായ ധാരണയുണ്ടാകാം.

നെഗറ്റീവ് വശങ്ങൾ: അമിതമായ ഉത്കണ്ഠ വ്യക്തിയെ പൂർണ്ണമായും ചുറ്റിപ്പിണയും. മനസ്സിന് മേലുള്ള അയാളുടെ നിയന്ത്രണം ഇല്ലാതാക്കാം. ആരോഗ്യത്തെയും ചിന്തകളേയുമൊക്കെ അത് ദോഷകരമായി ബാധിക്കും.

പോസിറ്റീവ് വശങ്ങൾ: ജീവിതത്തിലുണ്ടാകാവുന്ന മോശം കാര്യത്തെ തടയാൻ അത് സഹായിക്കുമെന്ന് വ്യക്‌തി വിശ്വസിക്കുന്നു. മോശം കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുന്നത് വഴി പരിഹാരം കാണാൻ ഉത്കണ്ഠ സഹായിക്കുമെന്ന് വ്യക്‌തി ചിന്തിക്കാം.

നെഗറ്റീവായ വിശ്വാസങ്ങൾ, ഉത്കണ്ഠയെപ്പറ്റി ഉത്കണ്ഠപ്പെടൽ എന്നിവ ഇരട്ടി ചിന്താക്കുഴപ്പം സൃഷ്ടിക്കാം. എന്നാൽ  ഉത്കണ്ഠ രക്ഷിക്കുമെന്ന ചിന്താഗതിയുള്ളവരുടെ ഉത്കണ്ഠ ഇല്ലാതാക്കാൻ വളരെ പ്രയാസകരമായിരിക്കും. ഉത്കണ്ഠപ്പെടുന്നത് നല്ലതിനാണെന്ന വിശ്വാസം വെടിഞ്ഞാൽ മാത്രമേ അവരിലെ മാനസിക പിരിമുറുക്കവും ടെൻഷനും ഇല്ലാതാക്കാൻ കഴിയൂ. ഉത്കണ്ഠപ്പെടുന്നതാണ് പ്രശ്നമെന്ന് ഒരിക്കൽ തിരിച്ചറിയപ്പെടുകയാണെങ്കിൽ മനസ്സിനെ ചൊൽപ്പടിയിൽ നിർത്തുന്നതിൽ വിജയിക്കും.

ഉത്കണ്ഠ നിങ്ങളുടെ ജീനിലുള്ളതാണോ?

ഉത്കണ്ഠയെന്ന വികാരം തലമുറകളായി കുടുംബത്തിലുണ്ടോയെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ധാരാളം സ്‌ഥിതിവിശേഷങ്ങൾ ചേർന്നുള്ളതാണ് ആങ്സൈറ്റി ഡിസോഡർ (ഉത്കണ്ഠ), പരിഭ്രമം, ഒബ്സസ്സീവ് കംപൾസീവ് ഡിസോഡർ, (എത്ര ചെയ്‌താലും മതിവരാതെ ആവർത്തിക്കുന്ന ചില കാര്യങ്ങൾ) എന്തെങ്കിലും ആഘാതം സംഭവിച്ചതിനു ശേഷമുള്ള ഉത്കണ്ഠ എന്നിവയൊക്കെ ചേർന്നതാണ്.

ഇതിൽ ജനിതകപരമായ ഘടകങ്ങൾ ഒരു പക്ഷേ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരേ ജനിതക ഘടകങ്ങൾ ഉള്ള രണ്ട് വ്യക്‌തികളാണെങ്കിൽ അവർക്ക് ഉത്കണ്ഠ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതവരുടെ അനുഭവങ്ങളേയും ജീവിത സാഹചര്യങ്ങളേയും ആശ്രയിച്ചായിരിക്കും നിലകൊള്ളുന്നത്.

ചിലതരം സാഹചര്യങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കാം. അപമാനം, ആഘാതം സൃഷ്ടിക്കുന്ന സംഭവങ്ങൾ, സംഘർഷഭരിതമായ ജീവിത സംഭവങ്ങൾ, സുഖകരമല്ലാത്ത കുടുംബ ബന്ധങ്ങൾ, സാമൂഹിക പിന്തുണയുടെ അഭാവം, സാമ്പത്തികമായ പിന്നോക്കാവസ്‌ഥ മോശമായ ആരോഗ്യാവസ്‌ഥ എന്നിവയൊക്കെയാണ് ആ സാഹചര്യങ്ങൾ. ചുവടെ കൊടുത്തിരിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ ഇത്തരം ചിന്തകളെയും ആകുലതകളേയും നിയന്ത്രിക്കാം.

ഉത്കണ്ഠ ഘട്ടം മാറ്റിവയ്‌ക്കുക

എപ്പോഴും ഉത്കണ്ഠയുടെ പിടിയിലകപ്പെടാതെ കുറച്ചു നേരത്തേക്ക് അതിൽ നിന്നും മോചിതയാകാൻ സ്വയം ശ്രമിക്കുക. പകൽ സമയത്തോ അല്ലെങ്കിൽ രാത്രിയിലോ മനസ്സിലുണ്ടാകുന്ന സംഘർഷഭരിതമായ ചിന്തകളെ മാറ്റി വയ്‌ക്കുക. പ്രശ്ന പരിഹാരത്തിന് സമാധാനപരമായി ചിന്തിക്കുക. ഒടുവിൽ അതൊരു പ്രശ്നമേയല്ലെന്ന തിരിച്ചറിവിലേക്ക് വ്യക്‌തി മടങ്ങിയെത്തും.

ഉത്കണ്ഠ, ടെൻഷൻ പരിഹരിക്കാമോയെന്ന് തീർച്ചയാക്കാം

ശരിയായ തീരുമാനം ശരിയായ രീതിയിൽ എടുക്കുക വഴി ഉത്കണ്ഠ പരിഹരിക്കാം. ഉദാ: ഓഫീസ് സംബന്ധമായ ജോലികളിൽ പിഴവുകളുണ്ടാവാതെ നോക്കാം. എന്നാൽ നിയന്ത്രിക്കാനാവാത്തതും പരിഹരിക്കാനാവാത്തതുമായ വിഷയമാണെങ്കിൽ അതിൽ വ്യക്‌തിയ്ക്ക് തൽക്കാലികമായി ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നീടത് പരിഹരിക്കപ്പെടാം. ഉദാ: എനിക്ക് ഉറങ്ങാൻ കഴിയില്ലെങ്കിൽ എന്ത് ചെയ്യും. അല്ലെങ്കിൽ “എനിക്ക് കാൻസർ പിടിപ്പെട്ടാൽ എന്ത് ചെയ്യും?” എന്നിങ്ങനെ. നിങ്ങളുടെ ഉത്കണ്ഠ പരിഹരിക്കാൻ കഴിയുന്നതാണോ അല്ലയോയെന്ന് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിലൂടെ തിരിച്ചറിയാം.

  • ഈ പ്രശ്നം എന്‍റെ മാത്രമാണോ? അങ്ങനെയെങ്കിൽ അതോർത്ത് വിഷമിക്കേണ്ടതില്ല.
  • എന്‍റെ പ്രശ്നങ്ങളെ എനിക്ക് നിയന്ത്രിക്കാനാവുമോ? ഇല്ലെങ്കിൽ അതും വിട്ട് കളയാം.
  • പ്രശ്നം ഇപ്പോൾ പരിഹരിക്കാനാവുമോ? പരിഹരിക്കാനുള്ള വഴി തേടാം. ഇല്ലെങ്കിൽ അത് വിട്ടു കളയാം.

ഉത്കണ്ഠ പരിഹരിക്കപ്പെടുന്നതാണോ എങ്കിൽ ശ്രമിക്കുക

ഉത്കണ്ഠപ്പെടുകയെന്നത് ചില സാഹചര്യങ്ങളിൽ നല്ലതാണ്. പ്രശ്നം പരിഹരിക്കാൻ നിങ്ങളെയത് പ്രചോദിപ്പിക്കും. എന്നാൽ അതൊരു പ്രശ്നമായി മാറുകയും ഉള്ളിൽ സംശയവും ഭയവും ഉണർത്തുകയുമാണെങ്കിൽ അതൊരു കീറാമുട്ടിയായി മാറാം. എന്നാൽ ഗുരുതരമായ ഉത്കണ്ഠ ഒരു മാനസിക ശീലമായി മാറുന്ന കേസുകളുമുണ്ട്. അത് തച്ചുടച്ചേ പറ്റൂ. മസ്തിഷ്കത്തെ പരിശീലിപ്പിക്കുകയാണ് വേണ്ടത്.

ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയിൽ നിന്നും മോചനം നേടാൻ പറ്റുമെന്ന് ദൃഢനിശ്ചയമെടുക്കുക. സ്വയം മാറ്റാൻ കഴിയുന്ന കാര്യങ്ങളിൽ മനസ്സ് ഫോക്കസ് ചെയ്യുകയെന്നതാണ് പ്രധാനം. അല്ലാതെ സാഹചര്യങ്ങളെയോ മറ്റ് ആളുകളെയോ മാറ്റാനാവില്ല.

ഉത്കണ്ഠ പരിഹരിക്കാനാവാത്തതാണെങ്കിൽ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കുക

ചില സമയത്ത് ചില പ്രശ്നങ്ങളെ നമുക്ക് സ്വയം പരിഹരിക്കാനാവില്ല. അത് വ്യക്‌തിയുടെ കുഴപ്പം കൊണ്ടല്ല. ആ പ്രശ്നം ചിലപ്പോൾ അനിയന്ത്രിതമായ ഒന്നായതു കൊണ്ടാണ്. ഉദാ: മകളുടെ വിവാഹം നീണ്ടു പോവുക. ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം വികാര വിചാരങ്ങളെ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്. അതിനുള്ള ചില ടെക്നിക്കുകൾ

മനസ്സ് നിറഞ്ഞ ഊർജ്‌ജസ്വലത

ഭാവിയിൽ എന്ത് സംഭവിക്കുമെന്നോർത്താവും എല്ലാവരും ഉത്കണ്ഠപ്പെടുക. എന്നാൽ വർത്തമാന കാലത്തെ തിരക്കുകളിലും ആഹ്ലാദങ്ങളിലും മുഴുകുന്നത് ഇത്തരം ആകുലതകളുടെ പിടിയിൽ നിന്നും മോചനം നേടാൻ സഹായിക്കും.

സാമൂഹിക പിന്തുണ

സ്വന്തം മാനസിക വിഷമങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നത് മനസ്സിന് അയവ് വരുത്തും.

വ്യായാമം

ഏറ്റവും മികച്ച ഒരു പരിഹാര മാർഗ്ഗമാണിത്. അമിത ഉത്കണ്ഠകളേയും പിരിമുറുക്കത്തേയും എരിച്ചു കളയാൻ വ്യായാമം സഹായിക്കും.

റിലാക്സ്

മനസ്സിന് റിലാക്സേഷൻ പകരുന്ന ചിന്തകളിലേക്കും പ്രവർത്തികളിലേക്കും മനസ്സിനെ വ്യാപരിപ്പിക്കുക. സംഗീതം, മെഡിറ്റേഷൻ, ഔട്ടിംഗുകൾ, നേരമ്പോക്കുകൾ എന്നിവയൊക്കെയാവാം.

വെല്ലുവിളി ഉയർത്തുന്ന ഗുരുതരമായ ചിന്തകൾ

ഗുരുതരമായ വിഷാദമുള്ളവർ നാളെയുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്നവരായിരിക്കും. ഇത്തരക്കാർ സ്വന്തം കഴിവിലും കാര്യശേഷിയിലും ആത്മവിശ്വാസം ഇല്ലാത്തവരാകുമെന്നതാണ് സത്യം. കൂടുതൽ ആരോഗ്യപരമായി ചിന്തിക്കുക. ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ച് ആകുലതകൾക്ക് പരിഹാരം നേടാം.

  • ഉത്കണ്ഠപ്പെടുന്ന കാര്യം സത്യമാണോയെന്നതിന് എന്താണ് തെളിവുള്ളത്?
  • സ്വന്തം ആശങ്കകൾ സംഭവിക്കുവാൻ എന്താണ് സാധ്യത?
  • ഇതിനു മുമ്പ്?ഇതുപോലെയുള്ള പ്രശ്നം ഞാൻ എങ്ങനെയാണ് പരിഹരിച്ചത്?
  • ഞാനെന്‍റെ പ്രശ്നങ്ങളെ ഫോക്കസ് ചെയ്യുന്നുണ്ടോ?
  • ഞാൻ ചിന്തിക്കുന്ന രീതി എനിക്ക് ആശ്വാസകരമാവുന്നുണ്ടോ?
  • ഇതേ പ്രശ്നമുള്ള എന്‍റെ സുഹൃത്തിന് ഞാനെന്ത് പറഞ്ഞാണ് ധൈര്യം പകരേണ്ടത്? അതുകൊണ്ട് എന്തിന് ആശങ്കപ്പെടണം.

സ്വന്തം ജീവിതം ആസ്വദിക്കുക. ഉത്കണ്ഠകൾ നിങ്ങളെ മാത്രമല്ല നശിപ്പിക്കുക. നിങ്ങൾക്ക് സമീപത്തുള്ളവരേയും അത് ബാധിക്കും. രാവിലെ ഉണരുമ്പോൾ കണ്ണ് ചിമ്മുന്നത് ആസ്വദിക്കുക കൈകാലുകൾ മൂരി നിവർത്തി ശരീരത്തിന് ആഹ്ലാദം പകരുക. പ്രിയപ്പെട്ടവരെ കെട്ടിപിടിക്കാം.

और कहानियां पढ़ने के लिए क्लिक करें...